Kerala

ഫ്രാങ്കോപ്പിതാവിന്റെ കേസിൽ പറയാനുള്ള മൂന്നു കാര്യങ്ങൾ... കെ ജെ ജേക്കബ് എഴുതിയ കുറിപ്പ്

ലൈംഗികബന്ധം നടന്നു എന്ന് വന്നാൽ അതിനു സമ്മതമുണ്ടായിരുന്നോ എന്നാണ് ചോദ്യമെങ്കിൽ അതിനുത്തരം പറയേണ്ടത് പരാതിക്കാരി മാത്രമാണ്. അവർ അല്ല എന്ന് പറഞ്ഞാൽ സമ്മതില്ലായിരുന്നു എന്ന് മാത്രമേ കോടതിയ്ക്ക് കണക്കാണ് പറ്റൂ. നിയമം അതാണ്

 ഫ്രാങ്കോപ്പിതാവിന്റെ കേസിൽ പറയാനുള്ള മൂന്നു കാര്യങ്ങൾ... കെ ജെ ജേക്കബ് എഴുതിയ കുറിപ്പ്

ഒന്ന്: സത്യത്തിൽ ഫ്രാങ്കോപ്പിതാവിന്റെ കാര്യത്തിൽ എന്റെ കേസ് ഇന്നലെക്കൊണ്ടു കഴിഞ്ഞു, അതിന്റെ കാലതാമസം മാറ്റിനിർത്തിയാൽ. ഇന്നലെമുതൽ അദ്ദേഹം നിയമ പ്രക്രിയയ്ക്ക് വിധേയനായിത്തുടങ്ങി. ഇനിയിപ്പോ ചോദ്യം ചെയ്യലിനുശേഷം അദ്ദേഹം കുറ്റക്കാരനാണെന്നു കണ്ടാൽ നടപടിക്രമമനുസരിച്ച് അറസ്റ്റ് ചെയ്യപ്പെടാം, കോടതിയിൽ കൊണ്ടുപോകപ്പെടാം, അവിടെനിന്നു ജാമ്യം കിട്ടാം, കിട്ടാതിരിക്കാം. അറസ്റ്റ് എന്നത് എന്റെ വിഷയമല്ല, കുറ്റക്കാരൻ എന്ന് തെളിയിക്കുന്നതിനു മുൻപ് ആളുകൾ ജയിലിൽ കിടക്കാൻ പാടില്ല എന്നാണ് എന്റെ നിലപാട്.

"പഴുതടച്ചുള്ള അന്വേഷണം" നടത്തി തെളിവുകൾ എല്ലാം ശേഖരിച്ച സ്‌ഥിതിയ്‌ക്ക്‌ ഇനി തങ്ങൾക്കു കസ്റ്റഡിയിൽ ആവശ്യമില്ല എന്ന് പൊലീസിന് പറയാം. കോടതിയ്ക്ക് ജാമ്യം കൊടുക്കാം. സാക്ഷികളെയും പരാതിക്കാരിയെത്തന്നെയും സ്വാധീനിക്കാനോ തെളിവ് നശിപ്പിക്കാനോ സാധ്യതയുണ്ടെന്ന് ജാമ്യഅപേക്ഷ വന്നാൽ കോടതിയിൽ ആരെങ്കിലും പറയുമോ എന്നുതന്നെ എനിക്ക് ഉറപ്പില്ല. പ്രോസിക്യൂഷൻ പറഞ്ഞാൽ പറഞ്ഞു. (ആടു ഇല 
കടിച്ച് നടക്കുന്നതുപോലെ എല്ലാ സമരത്തിലും ചെന്ന് തലയിടുന്ന 'നേതാവി'നോട് ഞാൻ ഇക്കാര്യം നേരത്തെ ചോദിച്ചിരുന്നു. കുറെ വലിയ വക്കീലന്മാരുടെ പേരുകൾ എന്നോട് പറഞ്ഞൂ. പക്ഷെ ഇന്നലെവരെ ഒരു വക്കീലിനെയും ഇക്കാര്യം ഏല്പിച്ചിട്ടില്ല എന്നാണു ഞാൻ അറിഞ്ഞത്). പിന്നെ വിചാരണയ്ക്കു ശേഷം കുറ്റക്കാരനാണെന്നു കണ്ടാൽ മാത്രമേ ഫ്രാങ്കോപിതാവിന് ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരൂ.

ഇങ്ങിനെ ആയിരിക്കണം ഒരു സംസ്കൃത സമൂഹം കുറ്റമാരോപിക്കപ്പെടുന്നവരോട് ചെയ്യണ്ടത് എന്ന കാര്യത്തിൽ തർക്കമില്ല. കുറ്റം തെളിയിക്കപ്പെട്ടാൽ മാത്രം ശിക്ഷ അനുഭവിച്ചാൽ മതി എന്ന നിലയാണ് അഭികാമ്യം എന്ന് സുപ്രീം കോടതി പറഞ്ഞതായി ഞാൻ ഈയിടെ വായിച്ചിരുന്നു.

നമ്മൾ ഒരു പുതിയ കേരളം സൃഷ്ടിക്കുകയാണല്ലോ. അക്കൂട്ടത്തിൽ നമ്മൾ ഒരു പുതിയ പോലീസിനെയും സൃഷ്ടിക്കുകയാണ്. ആരോ ആരുടെയോ വീടാക്രമിച്ചു എന്ന പരാതി കിട്ടിയിട്ട് വീട്ടിൽകിടന്നുറങ്ങിയിരുന്ന ഒന്നുമറിയാതിരുന്ന 
ശ്രീജിത്ത് എന്ന ചെറുപ്പക്കാരനെ പിടിച്ചുകൊണ്ടുപോയി പോലീസ് സ്റ്റേഷനിലിട്ടു ചവിട്ടിക്കൊന്ന പൊലീസല്ല ഇനി മേലാൽ കേരളത്തിൽ. "പഴുതടച്ച അന്വേഷണത്തി"ലൂടെ തെളിവുകൾ ശേഖരിച്ചതിനുശേഷം ശിക്ഷ വാങ്ങിക്കൊടുക്കുന്ന പ്രൊഫഷനലും എഫിഷ്യന്റ്‌മായ പൊലീസാണ് ഇനി കേരളത്തിൽ. ഫ്രാങ്കോപിതാവിന് ഇത്തരം ഒരനുഭവം ഉണ്ടായത് അദ്ദേഹം ഒരു ബിഷപ്പായതുകൊണ്ടല്ല എന്നത് നമ്മൾ ഇനിയങ്ങോട്ട് കാണും.

അതിനു ഫ്രാങ്കോപ്പിതാവിനോട് നമ്മൾ നന്ദിയുള്ളവരായിരിക്കണം. എല്ലാ കുറ്റാരോപിതർക്കും നീതികിട്ടാൻ കാലത്തിന്റെ തികവിൽ ഫ്രാങ്കോപിതാവ് മനുഷ്യനായവതരിക്കുന്നതുവരെ നമ്മൾ കാത്തിരിക്കേണ്ടിവന്നു എന്നത് നമ്മുടെ ദുര്യോഗം

(ഇനിയെങ്ങാനും റിമാൻഡിൽ വിടുമോ? പോലീസ് റിമാൻഡ് പ്രസ് ചെയ്യുമോ? പ്രോസിക്യൂഷൻ ജാമ്യം എതിർക്കുമോ? ഉദ്വെഗജനകമായ സംഭവങ്ങൾക്കായി കാത്തിരിക്കുക)

 ഫ്രാങ്കോപ്പിതാവിന്റെ കേസിൽ പറയാനുള്ള മൂന്നു കാര്യങ്ങൾ... കെ ജെ ജേക്കബ് എഴുതിയ കുറിപ്പ്

രണ്ട്: ഫ്രാങ്കോപ്പിതാവിന്റെ കുഴി അദ്ദേഹംതന്നെ വാശിക്ക് കുത്തിക്കൊണ്ടിരിക്കുന്നു എന്നാണ് എന്റെ തോന്നൽ. മുൻ‌കൂർ ജാമ്യഅപേക്ഷയിൽ അദ്ദേഹം സ്‌ഥാപിക്കാൻ ശ്രമിക്കുന്നതായി എനിക്ക് തോന്നിയത് ബലപ്രയോഗത്തിലൂടെ ലൈംഗികബന്ധം നടന്നിട്ടില്ല എന്നാണു എന്ന് തോന്നുന്നു. “It was specifically alleged in Annexure A that there was no forced sexual intercourse.” എന്ന് അദ്ദേഹം മുൻ‌കൂർ ജാമ്യാപേക്ഷയിൽ പ്രത്യേകിച്ച് പറയുന്നുണ്ട്, അക്കാര്യം ആവർത്തിച്ചു പറയുന്നുണ്ട്.

അതുപറഞ്ഞിട്ടു അടുത്ത വാചകത്തിൽ പരാതിക്കാരിയുടെപേരിൽ കിട്ടിയ പല പരാതിയുടെ അടിസ്‌ഥാനത്തിൽ അവർക്കെതിരെ നടപടിയെടുത്തതിന്റെ പേരിലുള്ള പ്രതികാരമായാണ് ഈ കഥയുണ്ടാക്കിയടുത്തത് എന്നാണ് ഫ്രാങ്കോപിതാവ് പറയുന്നത്. (That the allegations made by the de facto complainant is (sic) wholly concocted and cooked up only to wreak vengeance for the actions taken by the applicant against the de facto complainant in the various complaints received against the de facto) complainant) തൻ സഭയിൽ വളരെ ഉയർന്ന സ്‌ഥാനത്തിരിക്കുന്ന ആളാണെന്നും അദ്ദേഹം പറയുന്നുണ്ട്. (The complaint is an afterthought and part of a vicious program to bring down the applicant who is holding a very high post in the congregation).

ലൈംഗികബന്ധം നടന്നു എന്ന് വന്നാൽ അതിനു സമ്മതമുണ്ടായിരുന്നോ എന്നാണ് ചോദ്യമെങ്കിൽ അതിനുത്തരം പറയേണ്ടത് പരാതിക്കാരി മാത്രമാണ്. അവർ അല്ല എന്ന് പറഞ്ഞാൽ സമ്മതില്ലായിരുന്നു എന്ന് മാത്രമേ കോടതിയ്ക്ക് കണക്കാണ് പറ്റൂ. നിയമം അതാണ്.

മറ്റൊന്നുകൂടിയുണ്ട്. താൻ നടപടി എടുത്തതുകൊണ്ടുള്ള പ്രതികാരം എന്ന് സമ്മതിച്ചാൽ, പ്രതികാരം തോന്നത്തക്ക വിധത്തിൽ പരാതിക്കാരിയുടെമേൽ നടപടിയെടുക്കാൻ അധികാരമുള്ള ആളാണ് താൻ എന്ന് സമ്മതിക്കുകകൂടിയാണ് ചെയ്യുന്നത്. അതാ ഡി വൈ എസ് പി യുടെ വായിൽച്ചെന്നു ചാടിയതിനു തുല്യമാണ്. അദ്ദേഹം ഫ്രാങ്കോ പിതാവിന്റെ മേൽ ചുമത്തിയിരിക്കുന്ന കുറ്റം "തന്റെ നിയന്ത്രണത്തിലും സ്വാധീനത്തിലുമുള്ള സ്ത്രീയെ ബലാൽസംഗം ചെയ്തതാണ്." തന്നെ ഭീഷണിപ്പെടുത്തിയാണ് ബലാൽസംഗം നടത്തിയത് എന്ന് പരാതിക്കാരി പറഞ്ഞാൽ ആ വാദം കോടതിയ്ക്ക് അംഗീകരിക്കേണ്ടി വരും.

സുഭാഷ് സാറേ, നിങ്ങൾ പൂട്ടിയ പൂട്ട് കൊള്ളാം.

 ഫ്രാങ്കോപ്പിതാവിന്റെ കേസിൽ പറയാനുള്ള മൂന്നു കാര്യങ്ങൾ... കെ ജെ ജേക്കബ് എഴുതിയ കുറിപ്പ്

മൂന്ന്: ബലാല്സംഗക്കേസുകളിലെ അന്വേഷണം രണ്ടുമാസം കൊണ്ട് തീർക്കണം എന്നാണു നാട്ടിലെ നിയമം എന്ന് ഞാൻ കഴിഞ്ഞ ദിവസം പോസ്റ്റിട്ടിരുന്നു.റേപ്പ് നിയമങ്ങളെക്കുറിച്ച് വായിച്ചുവന്നപ്പോൾ വന്ന പത്രവാർത്തയിലൂടെയാണ് ഞാൻ ആ നിയമത്തിലെത്തിയതും അതിനെക്കുറിച്ച് എഴുതിയതും ഇപ്പോൾ പലരും അക്കാര്യം ഉന്നയിക്കുകയും ഹൈക്കോടതിയുടെ ശ്രദ്ധയിൽ ഇക്കാര്യം പെടുത്തേണ്ടതായിരുന്നു എന്ന് പറയുകയും ചെയ്യുന്നുണ്ട്.

എന്നാൽ ചില സുഹൃത്തുക്കൾക്ക് ഒരു സംശയം: അത് ചെറിയ പെണ്കുട്ടികളുടെമേലുള്ള ബലാൽസംഗത്തിന് മാത്രമേ ബാധകമാകൂ എന്നാണ്. അങ്ങിനെയല്ല. ഏതുതരം ബലാല്സംഗത്തിനും അത് ബാധകമാണ്. പെൺകുട്ടികളുടെ കേസിൽ ഇത്തരം ഭേദഗവതി കൊണ്ടുവന്നത് 2009-ലാണ്. അതിനു ഇപ്പോൾ വരുത്തിയ ഭേദഗതിയിലാണ് 376-ആം വകുപ്പുൾപ്പെടെ എല്ലാ ബലാല്സംഗങ്ങൾക്കും സമയപരിധി ബാധകമാക്കിയത്.
ഞാൻ അന്നിട്ട ലിങ്ക് അതുമായി ബന്ധപ്പെട്ടു സർക്കാർ ഏപ്രിലിൽ പുറത്തിറക്കിയ ക്രിമിനൽ നിയമ ഭേദഗതി ഓർഡിയന്സിന്റെയാണ്. അതിനുശേഷം ബിൽ പാർലമെന്റ് പാസാക്കി, രാഷ്‌ട്രപതി ഒപ്പിട്ടു, നിയമമായി, ഓഗസ്റ്റ് 11-നു അത് ഗസറ്റിൽ വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഗസറ്റിന്റെ ലിങ്കും അതിന്റെ പ്രസക്ത ഭാഗങ്ങളുടെ സ്‌ക്രീൻ ഷോട്ടും കമന്റിൽ ഉണ്ട്.

 ഫ്രാങ്കോപ്പിതാവിന്റെ കേസിൽ പറയാനുള്ള മൂന്നു കാര്യങ്ങൾ... കെ ജെ ജേക്കബ് എഴുതിയ കുറിപ്പ്

പി എസ്: ഒന്നാം ഭാഗത്തിൽ പറഞ്ഞ കാര്യം വളരെ സീരിയസ് ആയാണ് പറഞ്ഞത്. ഇത്തരം പ്രൊഫഷണൾ എഫിഷ്യന്റ്‌മായ കുറ്റാന്വേഷണം കീഴ്‌വഴക്കമാകുകയും കുറ്റാരോപിതരുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടുകയും, ഒരു നിരപരാധി പോലും ശിക്ഷിക്കാതിരിക്കപ്പെടുകയും കുറ്റക്കാരനാണെന്നു കണ്ടതിനു ശേഷം മാത്രം ഒരാൾ ശിക്ഷ അനുഭവിക്കേണ്ടി വരികയും ചെയ്യുക എന്നത് ഒരു പരിഷ്കൃത സമൂഹത്തിന്റെ ലക്ഷണമായി ഞാൻ കാണും. നമുക്കിപ്പോഴുള്ള സംവിധാനങ്ങൾ അതിനു മതിയാകുമോ എന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട്. എങ്കിലും ഇതൊരു തുടക്കമായി എന്ന് കരുതാൻ പറ്റിയെങ്കിൽ നന്നായി. അല്ലെങ്കിൽ നമുക്ക് ചോദിക്കുകയെങ്കിലും ചെയ്യാമല്ലോ.

advertisment

News

Super Leaderboard 970x90