Cinema

മലയാള സിനിമയില്‍ ആദ്യമായി ആദിവാസിയുടെ തനത് ശബ്ദം മുഴക്കാൻ കരിന്തണ്ടൻ വരുന്നു...

ഒരര്‍ത്ഥത്തില്‍ ഇതൊരു വലിയ വിപ്ലവമാണ്. ഉവ്വോ, ഇല്ല്യേ സ്ലാങ്ങുകളില്‍ വള്ളുവനാടന്‍ ശ്രേഷ്ഠഭാഷ പറയുന്ന മലയാള സിനിമയില്‍ ആദ്യമായി ആദിവാസിയുടെ തനത് ശബ്ദം മുഴങ്ങാന്‍ പോകുന്നു.

മലയാള സിനിമയില്‍ ആദ്യമായി ആദിവാസിയുടെ തനത് ശബ്ദം മുഴക്കാൻ കരിന്തണ്ടൻ വരുന്നു...

ഇന്നലെയാണ് ലീലാ സന്തോഷുമായി സംസാരിക്കുന്നത്. ഔപചാരിക വിദ്യാഭ്യാസവും ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡിപ്ലോമകളും ഇല്ലാതെ ഫീച്ചര്‍ ഫിലിം ചെയ്യാന്‍ ഇറങ്ങിതിരിച്ച വയനാട്ടിലെ ഒരു ആദിവാസി സ്ത്രീ. താരരാജാക്കന്‍മാരും അവരുടെ കങ്കാണികളും തിമിര്‍ത്താടുന്ന മലയാള സിനിമയുടെ ലോകത്തേയ്ക്ക് അവര്‍ സ്വന്തം മണ്ണിന്റെയും വര്‍ഗത്തിന്റെയും ഒരു മിത്തിനെ വികസിപ്പിച്ച് സുധീരം കടന്നു വരുന്നു. 


അവരുടെ വാക്കുകളിലെ ആത്മാര്‍ത്ഥതയും ആത്മവിശ്വാസവും കണ്ടപ്പോള്‍ ഏറെ സന്തോഷം തോന്നി. ആ സിനിമയില്‍ പ്രധാന വേഷമിടാന്‍ സമ്മതിച്ച വിനായകനും നിര്‍മാണമെന്ന ഭാരിച്ച ഉത്തരവാദിത്വം ഏറ്റെടുത്ത രാജീവ്‌ രവിയും സുഹൃത്തുക്കളും ഒപ്പം അഭിനന്ദനം അര്‍ഹിക്കുന്നു.

മലയാള സിനിമയില്‍ ആദ്യമായി ആദിവാസിയുടെ തനത് ശബ്ദം മുഴക്കാൻ കരിന്തണ്ടൻ വരുന്നു...

ഒരര്‍ത്ഥത്തില്‍ ഇതൊരു വലിയ വിപ്ലവമാണ്. ഉവ്വോ, ഇല്ല്യേ സ്ലാങ്ങുകളില്‍ വള്ളുവനാടന്‍ ശ്രേഷ്ഠഭാഷ പറയുന്ന മലയാള സിനിമയില്‍ ആദ്യമായി ആദിവാസിയുടെ തനത് ശബ്ദം മുഴങ്ങാന്‍ പോകുന്നു. ആദിവാസികളെ കോമാളികള്‍ ആക്കിയ കൂതറ ചിത്രങ്ങളുടെ ഒരു വലിയ പാരമ്പര്യവും മലയാളത്തിനുണ്ട്. 


ലീലയെപ്പോലുള്ള ചെറിയ മനുഷ്യരുടെ വലിയ ചുവടുവയ്പ്പുകളെ പലപ്പോഴും സംസ്ഥാനത്തിന് പുറത്തുള്ള ഒരു വായനാ സമൂഹത്തിനു വേണ്ടി അടയാളപ്പെടുത്താന്‍ ആകുന്നു എന്നതാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തുടരുന്ന മാധ്യമ പ്രവര്‍ത്തനം തരുന്ന വലിയൊരു സംതൃപ്തി. ലീലയുമായി സംസാരിക്കാന്‍ സാഹചര്യം ഒരുക്കിയ തൃശൂര്‍ കേരളീയത്തിലെ സന്തോഷ്‌ കുമാറിന് പ്രത്യേകം നന്ദി. ഒരുപാട് പ്രതീക്ഷകള്‍ തരുന്ന ഇടപെടലുകള്‍ സന്തോഷ്‌ കുമാറിന്റെതായി കാണുന്നു എന്നതിലും സന്തോഷം.

advertisment

News

Super Leaderboard 970x90