കേരളം കണ്ട ഏറ്റവും വലിയ മാര്‍ക്സിസ്റ്റ്‌ സാംസ്‌കാരിക വിമര്‍ശകനും, ഇടതുപക്ഷ ചിന്തകനും, പ്രഭാഷകനും, അധ്യാപകനും, അക്ടിവിസ്റ്റും ആയിരുന്ന ഡോക്ടര്‍ ടി കെ രാമചന്ദ്രനെക്കുറിച്ച് കെ എ ഷാജി എഴുതിയ ഓർമ്മക്കുറിപ്പ്

കേരളം കണ്ട ഏറ്റവും വലിയ മാര്‍ക്സിസ്റ്റ്‌ സാംസ്‌കാരിക വിമര്‍ശകനും, ഇടതുപക്ഷ ചിന്തകനും, പ്രഭാഷകനും, അധ്യാപകനും, അക്ടിവിസ്റ്റും ആയിരുന്നു ടി കെ. ചിന്തകളുടെ അഗ്നി കെടാതെ സൂക്ഷിച്ച ഒരു വലിയ മനുഷ്യന്‍.

കേരളം കണ്ട ഏറ്റവും വലിയ മാര്‍ക്സിസ്റ്റ്‌ സാംസ്‌കാരിക വിമര്‍ശകനും, ഇടതുപക്ഷ ചിന്തകനും, പ്രഭാഷകനും, അധ്യാപകനും, അക്ടിവിസ്റ്റും ആയിരുന്ന ഡോക്ടര്‍ ടി കെ രാമചന്ദ്രനെക്കുറിച്ച് കെ എ ഷാജി എഴുതിയ ഓർമ്മക്കുറിപ്പ്

എങ്ങുപോയ് മറഞ്ഞു വെളിപാടിൻ വെളിച്ചമേ? 
എങ്ങുപോയഹോ കനവിൻ പ്രഭാപൂരം?

പത്ത് വര്‍ഷങ്ങള്‍ക്ക്‌ മുന്‍പുള്ള ആ സായാഹ്നത്തിലും കനത്ത മഴയായിരുന്നു. ജീവിതത്തില്‍ അപ്രതീക്ഷിതമായി വന്നുപെട്ട ചില ദുരന്തങ്ങളെ എങ്ങനെ നേരിടണം എന്നാലോചിച്ച് തലപുകഞ്ഞിരിക്കുമ്പോള്‍ ആയിരുന്നു ആ ഫോണ്‍കാള്‍. ``നമ്മുടെ മാഷ് മരിച്ചു. അല്പം മുന്‍പായിരുന്നു.''
ജീവിതത്തില്‍ അനുഭവപ്പെട്ട ഏറ്റവും വലിയ അനാഥത്വം ആ നിമിഷങ്ങളില്‍ ആയിരുന്നു. ചിറകുകള്‍ അരിഞ്ഞുമാറ്റപ്പെട്ട് ശൂന്യതയുടെ ആഴങ്ങളിലേക്ക് കൂപ്പുകുത്തുന്ന ഒരു പക്ഷിയുടെ പോലെ നിരാലംബം ആകുന്ന മനസ്സ്. ഡോക്ടര്‍ ടി കെ രാമചന്ദ്രന്‍റെ ശവസംസ്കാരത്തിന് ഞാന്‍ പോയില്ല. (മാഷും അങ്ങനെ ആയിരുന്നു. പോകാതിരുന്നാല്‍ ഏറ്റവും അടുപ്പമുള്ളവര്‍ നമ്മുടെ മനസ്സുകളില്‍ ജീവിച്ചിരിക്കും എന്ന് മാഷ് പറയുമായിരുന്നു.) ടി കെ മാഷ് ഇന്നും മനസ്സില്‍ ജീവിച്ചിരിക്കുന്നു. 

കോഴിക്കോട് ഫാത്തിമ ആശുപത്രിക്കു സമീപത്തെ എസ് ഐ അപാര്‍ട്ട്മെന്റിലെ എട്ടാം നിലയിലെ ഫ്ലാറ്റിലെ പഴയ ലാന്‍ഡ്‌ ലൈന്‍ നമ്പര്‍ ഇന്നും മനപാഠം ആണ്. സെല്‍ ഫോണിലും അത് നീക്കം ചെയ്യപ്പെടാതെ കിടക്കുന്നു. പിന്നിട്ട ഓരോ വര്‍ഷങ്ങളിലും ആ നമ്പറില്‍ നിന്നും സ്നേഹാര്‍ദ്രമായ ഒരു വിളി ഞാന്‍ പ്രതീക്ഷിച്ചിരുന്നു. ``തിരക്കില്ലെങ്കില്‍ ഇവിടം വരെ ഒന്ന് വരിക. ചില കാര്യങ്ങള്‍ സംസാരിക്കാന്‍ ഉണ്ട്. ഇന്ന് പാചകം ഇല്ല. അതിനാല്‍ നമുക്ക് ലഞ്ച് അളകാപുരിയില്‍ ആകാം.''പറയാനുള്ളത് ഒന്നും വൈയക്തികം ആയിരുന്നില്ല.രാഷ്ട്രീയം, സാമൂഹികം, മാനവീകം. ചില ഫേസ്ബുക്ക്‌ കുറിപ്പുകള്‍ ഇന്ന് ടി കെ യുടെ ചരമദിനം ആണെന്ന് ഓര്‍മിപ്പിച്ചു. ഓര്‍മകള്‍ പുറകോട്ടു പോയപ്പോള്‍ കുറെ മുന്‍പ് മാഷുടെ വത്സല ശിഷ്യന്‍ പ്രസാദ്‌ പന്ന്യന്‍ ഇട്ട ഒരു പോസ്റ്റ്‌ തിരഞ്ഞു പോയി. അതില്‍ വേര്‍ഡ്‌സ് വര്‍ത്തിന്‍റെ വരികള്‍ മാഷ് പരിഭാഷപ്പെടുത്തിയത് കൊടുത്തിരുന്നു.

``എങ്ങുപോയ് മറഞ്ഞു വെളിപാടിൻ വെളിച്ചമേ? 
എങ്ങുപോയഹോ കനവിൻ പ്രഭാപൂരം? ''

``Whither is fled the visionary gleam?
Where is it now,the glory and the dream?''

കേരളം കണ്ട ഏറ്റവും വലിയ മാര്‍ക്സിസ്റ്റ്‌ സാംസ്‌കാരിക വിമര്‍ശകനും, ഇടതുപക്ഷ ചിന്തകനും, പ്രഭാഷകനും, അധ്യാപകനും, അക്ടിവിസ്റ്റും ആയിരുന്ന ഡോക്ടര്‍ ടി കെ രാമചന്ദ്രനെക്കുറിച്ച് കെ എ ഷാജി എഴുതിയ ഓർമ്മക്കുറിപ്പ്

കേരളം കണ്ട ഏറ്റവും വലിയ മാര്‍ക്സിസ്റ്റ്‌ സാംസ്‌കാരിക വിമര്‍ശകനും, ഇടതുപക്ഷ ചിന്തകനും, പ്രഭാഷകനും, അധ്യാപകനും, അക്ടിവിസ്റ്റും ആയിരുന്നു ടി കെ. ചിന്തകളുടെ അഗ്നി കെടാതെ സൂക്ഷിച്ച ഒരു വലിയ മനുഷ്യന്‍. `Jargons of Spirituality' എന്ന പേരില്‍ ഓ വി വിജയന്‍റെ കൃതികളിലെ ഹൈന്ദവ ബിംബങ്ങളെ അപഗ്രഥിച്ചു എഴുതിയ ലേഖനത്തിലെ കൈയൊതുക്കവും അവതരണ പാടവവും വ്യതിരിക്തമായ നിരീക്ഷണ ശൈലിയും വഴിയാണ് കോളേജ് കാലത്ത് ടീ കെ എന്നെ വിസ്മയിപ്പിക്കുന്നത്. പിന്നീടാണ്‌ സാംസ്‌കാരിക വിമര്‍ശന സംബന്ധിയായ അദ്ധേഹത്തിന്റെ ലേഖനങ്ങള്‍ വായിക്കുന്നത്. 

ഗുജറാത്ത്‌ വംശഹത്യയെ തുടര്‍ന്ന് പവിത്രന്‍റെ സംവിധാനത്തില്‍ ചെയ്ത് തുടങ്ങിയ ഒരു ഹൃസ്വ സിനിമയെ കുറിച്ച് (അത് പൂര്‍ത്തിയായില്ല) അതിന്‍റെ നിര്‍മാതാവും ബുദ്ധിയുമായ ടി കെ യുമായി ഒരു അഭിമുഖം നടത്താന്‍ ചെന്നിടത്താണ് ആ വലിയ സ്നേഹ ബന്ധത്തിന്റെ തുടക്കം. മാഷുടെ നേതൃത്വത്തിലെ സെകുലര്‍ കളക്ടിവില്‍ വൈകാതെ അംഗം ആയി. അനന്തേട്ടന്‍, രവിയേട്ടന്‍, സുധീരേട്ടന്‍, ഐ വി ബാബു, പ്രസാദ്‌ പന്ന്യന്‍, സി കെ വിജയന്‍, ഗോപാലന്‍കുട്ടി മാഷ്‌, ഡി ഡി നമ്പൂതിരി മാഷ്, ബച്ചു എന്ന വത്സരാജ്, എം വി നാരായണന്‍ മാഷ്, പട്ടാമ്പി നാരായണന്‍ മാഷ്, പി ടി ജോണ്‍, കാരശ്ശേരി മാഷ് എന്നിങ്ങനെ മാഷുടെ സൌഹൃദ കൂട്ടായ്മ. 

കോഴിക്കോട് വരുമ്പോള്‍ എല്ലാം മാഷെ കാണാന്‍ എത്തുമായിരുന്ന ടീസ്ട സെറ്റല്‍വാദ്, പ്രഫുല്‍ ബിദ്വായ്, എം എന്‍ വിജയന്‍, പി സായിനാഥ്, അച്ചിന്‍ വനായക്, ഇ പി ഉണ്ണി, വെങ്കിടേഷ് രാമകൃഷ്ണന്‍, സദാനന്ദ് മേനോന്‍, ശശി കുമാര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, വിജയലക്ഷ്മി, എന്‍ എസ് മാധവന്‍ എന്നിങ്ങനെ എത്ര എത്ര പ്രമുഖര്‍. 
സൌമ്യവും ശാന്തവുമായ ഭാഷയില്‍ മാഷ് തന്‍റെ വെള്ളം ചേര്‍ക്കാത്ത നിലപാടുകള്‍ തീക്ഷ്ണമായി അവതരിപ്പിക്കുന്നത് കേട്ടിരിക്കല്‍ ഒരനുഭവം ആയിരുന്നു. പലപ്പോളും മാഷുടെ അറിവിന്‍റെ വലിയ ഗോപുരങ്ങള്‍ക്ക് മുന്നില്‍ പകച്ചു നില്‍ക്കുമ്പോള്‍ മാഷ് അത് മനസ്സിലാക്കി താഴെ ഇറങ്ങി വരും. 
ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും ഇടപെടലുകളുടെയും ഇടവേളകളില്‍ മാഷ് പാചകം ചെയ്യും. ഞങ്ങള്‍ സഹകാര്‍മ്മികര്‍ ആകും. കുറുക്കു കാളന്‍ കുറുകുന്നത് വരെ ഇളക്കാന്‍ ഉള്ള ബാധ്യത സ്വയം ഏറ്റെടുത്ത് കൈ തളര്‍ന്ന് ഇത്ര കുറുകിയാല്‍ പോരെ മാഷേ, കഴിക്കാന്‍ നമ്മള്‍ മാത്രം അല്ലെ ഉള്ളു എന്ന് ദയനീയമായി ചോദിക്കുന്ന വിജയനും പറ്റില്ല, കുറുക്കു കാളന്‍ കുറുകി തന്നെ ഇരിക്കണം എന്ന് മറുപടി പറഞ്ഞ മാഷും ഓര്‍മയില്‍ ഉണ്ട്. അല്പം കഴിഞ്ഞപ്പോള്‍ വിജയനെ മാറ്റി നിര്‍ത്തി മാഷ് തന്നെ അത് ഇളക്കി കുറുക്കി എടുത്തു. മൂന്നു ഗ്ലാസ്‌ പാലില്‍ ആറു സ്പൂണ്‍ ചായപ്പൊടിയുമായി ഉണ്ടാക്കുന്ന മിശ്രിതം ചായ അല്ല ചായ കഷായം ആണെന്ന് ഞാന്‍ പറഞ്ഞത് കൊണ്ട് അത് കുടിക്കുന്നതില്‍ നിന്നും എന്നെ മാത്രം ഒഴിവാക്കിയിരുന്നു.

കേരളം കണ്ട ഏറ്റവും വലിയ മാര്‍ക്സിസ്റ്റ്‌ സാംസ്‌കാരിക വിമര്‍ശകനും, ഇടതുപക്ഷ ചിന്തകനും, പ്രഭാഷകനും, അധ്യാപകനും, അക്ടിവിസ്റ്റും ആയിരുന്ന ഡോക്ടര്‍ ടി കെ രാമചന്ദ്രനെക്കുറിച്ച് കെ എ ഷാജി എഴുതിയ ഓർമ്മക്കുറിപ്പ്

തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുമ്പോള്‍ അങ്ങോട്ട്‌ വരുന്നുണ്ട് എന്ന് മാഷെ വിളിച്ചു പറഞ്ഞാല്‍ തീര്‍ന്നു. ഭക്ഷണവും ഉണ്ടാക്കി വച്ച് രാത്രി മുഴുവന്‍ മാഷ് ഉറങ്ങാതെ കാത്തിരിക്കും. അങ്ങനെ ചെയ്യരുത് എന്ന് പറഞ്ഞാല്‍ വാതില്‍ തുറന്നിട്ട്‌ ഉറങ്ങാന്‍ കിടക്കും. പുലര്‍ച്ചെ എഴുന്നേറ്റു ചായ ഉണ്ടാക്കി വീട്ടില്‍ എല്ലാ ദിവസവും വന്നു താമസിക്കുന്ന നിരവധിയായ `അതിഥി'കള്‍ക്ക് കൊടുക്കും. മേശപ്പുറത്ത് വച്ചിരിക്കുന്ന പേഴ്സില്‍ പണം ഉണ്ടെങ്കില്‍ ആവശ്യക്കാര്‍ക്ക് ആര്‍ക്കും എടുക്കാം. നിങ്ങള്‍ക്ക് വേണ്ടി കൂടിയാണ് അതവിടെ അങ്ങനെ വച്ചിരിക്കുന്നത് എന്നും പറയും. 

മീശ മാധവന്‍ സിനിമ കാണിക്കാന്‍ കൊണ്ട് വന്ന ഭര്‍ത്താവ് ഭാര്യക്ക് കുറെ മാഗസിനുകള്‍ വായിക്കാന്‍ എടുത്തു കൊടുത്ത് മാഷുമായി മാര്‍ക്സിസ്റ്റ്‌ സംവാദത്തില്‍ ലയിച്ചപ്പോള്‍ സൂക്ഷ്മ നിരീക്ഷകന്‍ ആയ മാഷിന് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായി. രണ്ടുപേരെയും ചോദ്യം ചെയ്ത് കാര്യം മനസ്സിലാക്കി അവരെയും കൂട്ടി ആ സിനിമ പോയി കാണുകയും ആ കഥ ഞങ്ങള്‍ക്കെല്ലാം വിവരിച്ചു തരികയും ചെയ്തു. ആ സുഹൃത്തിനെ കഴിഞ്ഞ ദിവസം കോട്ടയത്ത്‌ കണ്ടപ്പോള്‍ ഇങ്ങനെയാണ് ചോദിച്ചത്: മീശ മാധവന് സുഖമല്ലേ ? അദ്ധേഹത്തിന്റെ ഭാര്യയുടെ പേര് മറന്നു പോയിരുന്നു.

മഴയുള്ള ഒരു ദിവസം ഓഫീസിലേക്കിറങ്ങുമ്പോള്‍ മാഷ് മുന്നറിയിപ്പ് തന്നു. `നല്ല മഴയാണ്. നനഞ്ഞാല്‍ പനി പിടിക്കും.'' ` മഴയാണെന്നു തോന്നുന്നില്ല മാഷേ...മഴ തന്‍ മറ്റേതോ മുഖം പോലെ....'' മാഷ് ചിരിച്ചു. ``എടാ, വിജി (വിജയലക്ഷ്മി) യും ബാലനും എന്‍റെ കുട്ടികളാ. അവര്‍ അങ്ങനെ പലതും എഴുതും. അതും വായിച്ചു മഴ നനഞ്ഞാല്‍ കിടപ്പാകും. അപ്പൊ അവരാരും വന്നു നിന്‍റെ ബില്‍ അടക്കില്ല.'' മാഷ് ബലമായി അകത്തു പോയി ഒരു കുട എടുത്തു കൊണ്ട് വന്നു നിവര്‍ത്തി തന്നു. ഏതോ ചായക്കടയില്‍ മറന്നു വച്ച ആ കുട ഒരു വീട്ടാ കടം ആയി ഇന്നും ശേഷിക്കുന്നു.

advertisment

News

Related News

    Super Leaderboard 970x90