Kerala

മൂന്നാറിലെ മൂടൽമഞ്ഞും നീലക്കുറിഞ്ഞിയും

12 വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന (Strobilanthes kunthiana) എന്ന ശാസത്രീയ നാമത്തിലറിയപ്പെടുന്ന നീലക്കുറിഞ്ഞി കൂട്ടമായി പൂത്തു നിൽക്കുന്ന കാഴ്ച അതിമനോഹരമാണ്... ഇരവികുളം ദേശീയോദ്യാനത്തിലാണ് കുറിഞ്ഞികൾ ഏറ്റവും കൂടുതൽ കാണപ്പെടുന്നത്.മാട്ടുപ്പെട്ടി മലനിരകളിലും , ദേവികുളം ഗ്യാപ്പ്, കാന്തല്ലൂർ എന്നിവിടങ്ങളിലും നീലക്കുറിഞ്ഞി കാണാൻ സാധിക്കും.

മൂന്നാറിലെ മൂടൽമഞ്ഞും നീലക്കുറിഞ്ഞിയും

മൂന്നാറിൻ്റെ മനോഹര പ്രകൃതി സൗന്ദര്യവും ആസ്വദിക്കുന്നതിനായി ലോകത്തിന്റെ വിവിധ കോണുകളില്‍നിന്നായി നിരവധി സഞ്ചാരികൾ നമ്മുടെ സൗത്തിന്റെ സ്വന്തം കാശ്മീർ ആയ മൂന്നാറിലേക്ക് എത്താൻ തുടങ്ങുന്നു.ജൂലൈ മുതൽ ഒക്ടോബർ വരെ മൂന്നാറിൽ നീലക്കുറിഞ്ഞി പൂക്കാലമാണ്  <3 
12 വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന (Strobilanthes kunthiana) എന്ന ശാസത്രീയ നാമത്തിലറിയപ്പെടുന്ന നീലക്കുറിഞ്ഞി കൂട്ടമായി പൂത്തു നിൽക്കുന്ന കാഴ്ച അതിമനോഹരമാണ്... ഇരവികുളം ദേശീയോദ്യാനത്തിലാണ് കുറിഞ്ഞികൾ ഏറ്റവും കൂടുതൽ കാണപ്പെടുന്നത്.മാട്ടുപ്പെട്ടി മലനിരകളിലും , ദേവികുളം ഗ്യാപ്പ്, കാന്തല്ലൂർ എന്നിവിടങ്ങളിലും നീലക്കുറിഞ്ഞി കാണാൻ സാധിക്കും. 2006-ൽ ആണ് മൂന്നാറില്‍ അവസാനമായി നീലക്കുറിഞ്ഞി പൂത്തത്.

മൂന്നാറിലെ മൂടൽമഞ്ഞും നീലക്കുറിഞ്ഞിയും

മൂന്നാറിലെ നീലക്കുറിഞ്ഞിയും കാന്തല്ലൂരിലെ നീലക്കുറിഞ്ഞിയും തമ്മിൽ വ്യത്യാസമുണ്ട്.
മൂന്നാറിലേതിനെക്കാൾ ഉയരം കൂടിയ ചെടികളാണ് കാന്തല്ലൂരിൽ കാണുന്നത്.
കാലാവസ്ഥയിലെ വ്യത്യാസമാണ് ഇതിനു കാരണം. 

ഇടുക്കി ജില്ലയിലെ മൂന്നാറിലും രാജമലയിലുമാണ് കുറിഞ്ഞി പൂക്കൾ പ്രധാനമായും പൂക്കുന്നത്.എന്നാൽ കാലം തെറ്റി രണ്ടു വർഷം മുൻപ് കട്ടപ്പനക്ക് അടുത്തുള്ള കല്യാണത്തണ്ടിലും, പരുന്തുംപാറയുടെ സമീപവും കുറിഞ്ഞി വ്യാപകമായി പൂത്തിരുന്നു . അന്ന് പരുന്തും പാറയിൽ നിന്നും എടുത്ത കുറിഞ്ഞി പൂത്തുനിൽക്കുന്ന ചിത്രങ്ങളാണ് ഇത്... ഇത് ഇപ്പോൾ ഇട്ടത് മറ്റൊന്നും കൊണ്ടല്ല...അന്ന് കുറിഞ്ഞി പൂത്ത മലയിലേക്ക് കയറി പോയപ്പോൾ കണ്ടത് പശുവിന് പുല്ല്കെട്ടുമായി വരുന്നവരേപ്പോലെ കെട്ടു കണക്കിന് കുറിഞ്ഞിയും മുറിച്ചുകൊണ്ട് ഇറങ്ങിവരുന്നവരെയാണ്...വരുന്ന സഞ്ചാരികൾ മിക്കവരും കുറിഞ്ഞി പറിച്ചുകൊണ്ടു പോകുന്നു... 

ശരിക്കും ഇത്തരം കാലവസ്ഥയുള്ള സ്ഥലങ്ങളിൽ മാത്രമേ കുറിഞ്ഞി വളരുകയുള്ളൂ...ഈ മാസം അവസാനത്തോടെ നീലക്കുറിഞ്ഞി ധാരാളമായി വിരിഞ്ഞു തുടങ്ങും.. ആ സൗന്ദര്യം സംരക്ഷിക്കേണ്ടത് നമ്മളോരോരുത്തരുമാണ്. കുറിഞ്ഞി ചെടികൾ നശിപ്പിക്കരുത്...മാത്രമല്ല 2006 -മുതൽ കുറിഞ്ഞി ചെടികൾ പറിക്കുന്നത് ശിഷാർഹമാക്കിയിട്ടുണ്ട്...അതുകൊണ്ട് കുറിഞ്ഞിപ്പൂക്കൾ കൂട്ടമായി നിൽക്കുന്നത് കണ്ട് ആവേശം തോന്നി ദയവായി ചെടികൾ പറിക്കാതിരിക്കുക...ഒറ്റക്കു കണ്ടാൽ ഒരു പ്രത്യേകതയും ഇല്ലാത്ത പൂവാണ് കുറിഞ്ഞി എന്നാൽ ഇവ ഒരു പ്രദേശത്ത് വ്യാപകമായി പൂത്തു നിൽക്കുന്ന കാഴ്ച അതിമനോഹരമാണ്....

മൂന്നാറിലെ മൂടൽമഞ്ഞും നീലക്കുറിഞ്ഞിയും

12 വർഷങ്ങൾ കൂടുമ്പോൾ മാത്രം മൊട്ടിട്ട് വിരിയുന്ന നീലക്കുറിഞ്ഞി ഇത്തവണ കാണാൻ മറക്കരുത്... കാരണം 40 കുറിഞ്ഞി ഇനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് 12 വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന (Strobilanthes kunthiana) എന്ന ശാസത്രീയ നാമത്തിലറിയപ്പെടുന്ന നീലക്കുറിഞ്ഞി. അതുകൊണ്ട് പറ്റുന്നതും എല്ലാവരും ഈ കാഴ്ച കാണുവാൻ ശ്രമിക്കുക... നീലക്കുറിഞ്ഞി കാണാൻ ഇത്തവണ ഇരവികുളം നാഷണൽ പാർക്ക് ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. 

advertisment

News

Super Leaderboard 970x90