Cinema

'ജോസഫ് മാത്രം കാണുന്ന ലോകം' : പ്രശസ്ത നിരൂപകന്‍ രഘുനാഥൻ പറളി എഴുതിയ സിനിമ ആസ്വാദനക്കുറിപ്പ് ഇവിടെ വായിക്കാം!

'ജോസഫ്' എന്ന ചിത്രത്തിലെ കഥാപാത്രത്തെ ഒരു അനശ്വര സാന്നിധ്യമാക്കുന്നത്, ജോജു ജോര്‍ജ്ജിന്റെ അഭിനയത്തിലെ അസാധാരണത്വം തന്നെയാണ്

'ജോസഫ് മാത്രം കാണുന്ന ലോകം' : പ്രശസ്ത നിരൂപകന്‍ രഘുനാഥൻ പറളി എഴുതിയ സിനിമ ആസ്വാദനക്കുറിപ്പ് ഇവിടെ വായിക്കാം!

Crime is terribly revealing. Try and vary your methods as you will, your tastes, your habits, your attitude of mind, and your soul is revealed by your actions.  -Agatha Christie

ജോസഫ് എന്നത് ഒരു വെറും പേരു മാത്രമല്ലാതാകുന്ന, ആ നാമം സെയ്ന്റ് ജോസഫ് അഥവാ വിശുദ്ധ ജോസഫ് തന്നെയാകുന്ന ഒരു അപൂര്വ്വാനുഭവം, 'ജോസഫ്' എന്ന തന്റെ പുതിയ ചിത്രത്തില് എം പത്മകുമാര് സൃഷ്ടിക്കുന്നുണ്ട്. ബിബ്ലിക്കലായി, ജോസഫ് യേശുവിന്റെ വളര്ത്തു പിതാവും മേരിയുടെ ഭര്ത്താവുമാണെങ്കില്, ഈ ചിത്രത്തില്, അതിലും ഉയരത്തില്, ജോസഫ് ക്രിസ്തുവിനെപ്പോലെ ആത്മസഹനവും ആത്മത്യാഗവും സാധ്യമാകുന്ന ഒരു കഥാപാത്രമായി, ഒരളവുവരെ 'ക്രിസ്തുത്വം' തന്നെയായി നിലകൊള്ളുകയാണ്. 

പ്രമേയപരമായി പുതിയ ഒരു ലോകവും ആഖ്യാന രീതിയും അനാവരണം ചെയ്യുന്ന 'ജോസഫ്' എന്ന ചിത്രത്തിലെ കഥാപാത്രത്തെ ഒരു അനശ്വര സാന്നിധ്യമാക്കുന്നത്, ജോജു ജോര്ജ്ജിന്റെ അഭിനയത്തിലെ അസാധാരണത്വം തന്നെയാണ്-ആ അഭിനയത്തികവു തന്നെയാണ് എന്ന് പുനരാലോചനയില്ലാതെ ആര്ക്കും പറയാന്കഴിയും. മുന് ചിത്രങ്ങളിലും തന്റെ പ്രതിഭയുടെ ഒളി ശക്തമായി പ്രസരിപ്പിക്കാന്- ഹാസ്യാത്മകമായിപ്പോലും- ജോജുവിനു കഴിഞ്ഞിട്ടുണ്ടെങ്കിലും,ഈ ചിത്രത്തില്അയാള് അഭിനയത്തിന്റെ ഒരു പാഠപുസ്തമായി സ്വയം നിവരുകയാണ്.

'ജോസഫ് മാത്രം കാണുന്ന ലോകം' : പ്രശസ്ത നിരൂപകന്‍ രഘുനാഥൻ പറളി എഴുതിയ സിനിമ ആസ്വാദനക്കുറിപ്പ് ഇവിടെ വായിക്കാം!

അടുത്തൂണ് പറ്റിയ, ജീവിതം കഠിനമായി തോല്പ്പിച്ച, മദ്യപാനിയായ ഒരു പോലീസുകാരനാണ് ജോജു ജോര്ജ്ജ് അവതരിപ്പിക്കുന്ന ജോസഫ് എങ്കിലും, അയാളില് ഒരു ഷെര്ലക് ഹോംസ് ബുദ്ധിയും കാഴ്ചയും സദാ ജാഗ്രതയോടെ പ്രവര്ത്തിക്കുന്നുവെന്നത് പോലീസ് ഡിപ്പാര്ട്ട്മെന്റ് പോലും അംഗീകരിക്കുന്ന കാര്യമാണ്. അങ്ങനെയാണ് പിരിഞ്ഞു പോയിട്ടും ചില സുപ്രധാന ക്രൈം അന്വേഷണങ്ങള്ക്ക് അയാള് വീണ്ടും ക്ഷണിക്കപ്പെടുന്നത്. 

ജോസഫ് മാത്രം കാണുന്ന ഒരു ലോകം ഈ സിനിമയില്, ജോസഫിലൂടെ മാത്രം നമ്മളെ കാണിക്കുകയാണ് ഈ ചിത്രത്തില് സംവിധായകന് ചെയ്യുന്നത്. ഒരു ക്രൈം ത്രില്ലറിന്റെ വ്യാകരണം പക്ഷെ ഈ ചിത്രത്തില്, പത്മകുമാര് പതുക്കെ മാറ്റിയെലുതുന്നത് ശ്രദ്ധേയമാണ്. ഷാഹി കബീറിന്റ തിരക്കഥ തന്നെയാണ് ഇവിടെ സംവിധായകന്റെ പ്രധാന കരുത്ത് എന്നു പറയാം.

'ജോസഫ് മാത്രം കാണുന്ന ലോകം' : പ്രശസ്ത നിരൂപകന്‍ രഘുനാഥൻ പറളി എഴുതിയ സിനിമ ആസ്വാദനക്കുറിപ്പ് ഇവിടെ വായിക്കാം!

ക്രൈം, ഒരു ക്രീം പോലെ തെളിഞ്ഞു വരുന്ന ജോസഫിന്റെ 'ഇന്റ്യൂട്ടീവ്' ബുദ്ധി, പുതുക്കെ സ്വന്തം ജീവിതത്തിലേക്കു തന്നെ തിരിച്ചു വെക്കേണ്ടി വരുന്ന ദുര്യോഗമാണ് പക്ഷേ ജോസഫിനെ കാത്തിരിക്കുന്നത്. ഏറെ സന്തോഷപൂര്വ്വം ആത്മബലിക്കൊരുങ്ങുന്ന ഒരു ജോസഫ് ഈ സിനിമയുടെ സവിശേഷത തന്നെയാണ്. 

'ജോസഫ് മാത്രം കാണുന്ന ലോകം' : പ്രശസ്ത നിരൂപകന്‍ രഘുനാഥൻ പറളി എഴുതിയ സിനിമ ആസ്വാദനക്കുറിപ്പ് ഇവിടെ വായിക്കാം!

സാമൂഹികമായ ഒരു വന്വിപത്തിനെ തന്റെ അന്വേഷണ മികവിനാല്ലോക ശ്രദ്ധയില് കൊണ്ടുവരാന് കുരിശേറുന്ന ഒരു ക്രസ്തുവിനെയല്ലേ ജോസഫില്നാം കാണുന്നത്? ക്രൈം ത്രില്ലറില് നിന്നും ചിത്രം സാമൂഹികവും ദാര്ശനികവുമായ ഒരു ചിത്രമായിക്കൂടി വളരുന്നതിന്റെ മികച്ച പരിണതികൂടിയാണത്.

'ജോസഫ് മാത്രം കാണുന്ന ലോകം' : പ്രശസ്ത നിരൂപകന്‍ രഘുനാഥൻ പറളി എഴുതിയ സിനിമ ആസ്വാദനക്കുറിപ്പ് ഇവിടെ വായിക്കാം!

ദിലീഷ് പോത്തന്, ഇര്ഷാദ്, ജോണി ആന്റണി, ഇടവേള ബാബു, നെടുമുടി വേണു, സുധി കോപ്പ, ജാഫര് ഇടുക്കി, ജെയിംസ് ഏലിയാ, മാളവികാ മോനോന്, ആത്മീയ തുടങ്ങി ഏവരും തങ്ങളുടെ കഥപാത്രങ്ങളെ ഭദ്രമാക്കിയതായി പറയാം. 

നവാഗതം സംഗീത സംവിധായകന് രഞ്ജിന് രാജും സംസ്ഥാന ഫിലിം അവാര്ഡ് ജേതാവ് മനേഷ് മാധവന്റെ സിനിമാട്ടോഗ്രാഫിയും ഈ സിനിമയുടെ ഭാവം- മൂഡ്- നിലനിര്ത്തുന്നതില് വലിയ പങ്കു വഹിക്കുന്നുണ്ട്. അങ്ങനെയൊക്കെയാണ്, 'ജോസഫ്' മലയാള സിനിമയിലെ മായാത്ത ഒരു വടു അഥവാ കല കൂടി ആയി -Man with a scar- ആയി മാറുന്നതും.

advertisment

News

Super Leaderboard 970x90