Kerala

നിപ്പ വൈറസ് : മെഡിക്കല്‍ രംഗത്ത് കേരളസംസ്ഥാനം നേരിട്ട ഏറ്റവും വലിയ അഗ്നിപരീക്ഷ

മെഡിക്കല്‍ രംഗത്ത് കേരളസംസ്ഥാനം നേരിട്ട ഏറ്റവും വലിയ അഗ്നിപരീക്ഷയായിരുന്നു നിപ്പ വൈറസ് ബാധ. ആ ഭീഷണി ഫലപ്രദമായി നേരിടാന്‍ നമ്മുടെ ആരോഗ്യവകുപ്പിന് കഴിഞ്ഞു....

നിപ്പ വൈറസ് : മെഡിക്കല്‍ രംഗത്ത് കേരളസംസ്ഥാനം നേരിട്ട ഏറ്റവും വലിയ അഗ്നിപരീക്ഷ

മെഡിക്കല്‍ രംഗത്ത് കേരളസംസ്ഥാനം നേരിട്ട ഏറ്റവും വലിയ അഗ്നിപരീക്ഷയായിരുന്നു നിപ്പ വൈറസ് ബാധ.ആ ഭീഷണി ഫലപ്രദമായി നേരിടാന്‍ നമ്മുടെ ആരോഗ്യവകുപ്പിന് കഴിഞ്ഞു.പുതിയതായി ആര്‍ക്കും നിപ്പ വൈറസ് ബാധയില്ല.

നിപ്പ വൈറസ് ബാധയെക്കുറിച്ച് ഏറെക്കാര്യങ്ങള്‍ പഠിക്കാനും ആരോഗ്യരംഗത്തുള്ളവര്‍ക്ക് കഴിഞ്ഞു.അത് ഭാവിയില്‍ മനുഷ്യജീവനുകള്‍ രക്ഷിക്കാന്‍ സഹായിക്കും. ജീവന്‍ പണയംവെച്ചാണ് ആരോഗ്യരംഗത്തുള്ളവര്‍ ഈ വിജയം കൈവരിച്ചത്.മരണത്തെ മുഖാമുഖം കണ്ട ആ ദിനങ്ങള്‍.

അതിര്‍ത്തിയിലെ സൈനികര്‍ നേരിടുന്നതിലും വലിയ ഭീഷണി അവര്‍ നേരിട്ടു.

നിപ്പ ഭീതിയൊഴിഞ്ഞു എന്ന്, കോഴിക്കോട് കളക്ടറേറ്റില്‍ നടന്ന അവലോകന യോഗത്തിന് ശേഷം ഇന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, നിരീക്ഷണം ജൂണ്‍ 30 വരെ തുടരും. 1430 പേര്‍ ഇപ്പോഴും നിരീക്ഷണത്തിലുണ്ട്, അവരെ ഒറ്റപ്പെടുത്തരുതെന്ന് മന്ത്രി അഭ്യര്‍ഥിച്ചു.

വൈറസ് ബാധ മൂലം മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍. കോഴിക്കോട്ടെ സാധാരണ ജനജീവിതം പഴയതുപോലെ ആയി വരുന്നു. മിഠായി തെരുവില്‍ ഇന്ന് ഉച്ചയ്ക്ക് നല്ല തിരക്കായിരുന്നു.

തീര്‍ച്ചയായും അഭിമാനം തോന്നുന്ന നിമിഷങ്ങള്‍!

ഇതിന് പിന്നില്‍ ത്യാഗമനുഷ്ഠിച്ച എല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍.

advertisment

News

Super Leaderboard 970x90