Science

നമ്മുടെ മാതൃഗാലക്‌സിയാണ് ആകാശഗംഗ...ആകാശഗംഗയുടെ വ്യാസത്തിന്റെ അളവ് മാറുന്നുവോ? ....ജോസഫ് ആന്റണി എഴുതിയ കുറിപ്പ്

ഇന്നലെ വരെ ക്ഷീരപഥത്തിന്റെ വ്യാസം ഒരുലക്ഷം പ്രകാശവര്‍ഷമെന്ന് കരുതിയത് ഇപ്പോള്‍ തിരുത്തേണ്ടി വന്നില്ലേ എന്ന് വിമര്‍ശിക്കുന്നവരുണ്ടാകാം. പുതിയ പഠനങ്ങളുടെ വെളിച്ചത്തില്‍ തുടര്‍ച്ചയായി നവീകരിക്കപ്പെടുക എന്നതാണ് ശാസ്ത്രത്തിന്റെ രീതി. ഇതറിയാത്തവരാണ് ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കാറ്.

നമ്മുടെ മാതൃഗാലക്‌സിയാണ് ആകാശഗംഗ...ആകാശഗംഗയുടെ വ്യാസത്തിന്റെ അളവ് മാറുന്നുവോ? ....ജോസഫ് ആന്റണി എഴുതിയ കുറിപ്പ്

നമ്മുടെ മാതൃഗാലക്‌സിയാണ് ആകാശഗംഗ അഥവാ ക്ഷീരപഥം (Milky way). ഒരു തളികയുടെ ആകൃതിയുള്ള ആകാശഗംഗയുടെ വിസ്താരം ഒരുലക്ഷം പ്രകാശവര്‍ഷമെന്ന നിലവിലെ നിഗമനം തിരുത്താന്‍ സമയമായെന്ന് പുതിയൊരു പഠനം വ്യക്തമാക്കുന്നു. കുറഞ്ഞത് രണ്ടുലക്ഷം പ്രകാശവര്‍ഷം വരുമേ്രത ആകാശഗംഗയുടെ വ്യാസം!

'നമ്മുടെ ഗാലക്‌സിയുടെ ഫലകം (galactic disc) വളരെ വലുതാണ്; രണ്ടുലക്ഷം പ്രകാശവര്‍ഷം വരും വ്യാസം (diameter)'-അസ്‌ട്രോണമി ആന്‍ഡ് അസ്‌ട്രോഫിസിക്‌സ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനപ്രബന്ധത്തിന്റെ മുഖ്യരചയിതാവ് മാര്‍ട്ടിന്‍ ലോപസ്-കൊറിഡോയ്‌റ പറഞ്ഞു. സ്‌പെയിനിലെ ഐ.എ.സി (Instituto de Astrofísica de Canarias - IAC) യിലെ ഗവേഷകനാണ് മാര്‍ട്ടിന്‍. 'നാഷണല്‍ അസ്‌ട്രോണമിക്കല്‍ ഒബ്‌സര്‍വേറ്ററി ഓഫ് ചൈന' (NAOC) യിലെ ഗവേഷകരുടെ സഹകരണത്തോടെയായിരുന്നു പഠനം.

ഇന്നലെ വരെ ക്ഷീരപഥത്തിന്റെ വ്യാസം ഒരുലക്ഷം പ്രകാശവര്‍ഷമെന്ന് കരുതിയത് ഇപ്പോള്‍ തിരുത്തേണ്ടി വന്നില്ലേ എന്ന് വിമര്‍ശിക്കുന്നവരുണ്ടാകാം. പുതിയ പഠനങ്ങളുടെ വെളിച്ചത്തില്‍ തുടര്‍ച്ചയായി നവീകരിക്കപ്പെടുക എന്നതാണ് ശാസ്ത്രത്തിന്റെ രീതി. ഇതറിയാത്തവരാണ് ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കാറ്.

പ്രാചീനകാലം മുതല്‍ മനുഷ്യനെ ആകാംക്ഷാഭരിതമാക്കിയ രാത്രികാഴ്ചയായിരുന്നു ക്ഷീരപഥം. എന്നാലത് തിളങ്ങുന്ന സ്വര്‍ഗ്ഗീയ മേഘങ്ങളല്ലെന്നും, നക്ഷത്രങ്ങളുടെ കൂട്ടമാണെന്നും തിരിച്ചറിയുന്നതു വെറും നാലുനൂറ്റാണ്ട് മുമ്പ് മാത്രമാണ്. 1610 ല്‍ ഗലീലിയോ ഗലീലി ടെലിസ്‌കോപ്പ് ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിലാണ്, ക്ഷീരപഥത്തില്‍ നൂറുകണക്കിന് നക്ഷത്രങ്ങളുണ്ട് എന്ന് ആദ്യമായി മനസിലാകുന്നത്. ക്ഷീരപഥത്തിന്റെ ആകൃതി എന്താണെന്നും, അതില്‍ സൂര്യന്റെ സ്ഥാനം എവിടെയാണെന്നും നിര്‍ണയിക്കാനുള്ള ആദ്യ ശ്രമം 1785 ല്‍ പ്രശസ്ത ജ്യോതിശാസ്ത്രജ്ഞന്‍ വില്യം ഹെര്‍ഷല്‍ നടത്തി. കാണാവുന്ന ആകാശ മേഖലകളിലെ നക്ഷത്രങ്ങളുടെ സംഖ്യ ശ്രദ്ധാപൂര്‍വം കണക്കാക്കി. അതുപ്രകാരം, മധ്യഭാഗത്തായി സൗരയൂഥം വരത്തക്ക വിധം ഒരു ക്ഷീരപഥ മാപ്പ് അദ്ദേഹം തയ്യാറാക്കി.

നമ്മുടെ മാതൃഗാലക്‌സിയാണ് ആകാശഗംഗ...ആകാശഗംഗയുടെ വ്യാസത്തിന്റെ അളവ് മാറുന്നുവോ? ....ജോസഫ് ആന്റണി എഴുതിയ കുറിപ്പ്

എങ്കിലും, ഇന്ന് നമുക്കു മുന്നിലുള്ള ക്ഷീരപഥദൃശ്യത്തിന്റെ ആകൃതിയും അളവുകളുമൊക്കെ പ്രധാനമായും യു.എസ്.ജ്യോതിശാസ്ത്രജ്ഞന്‍ ഹാര്‍ലോ ഷാപ്പ്‌ലിയുടെ സംഭാവനയാണ്. നമ്മുടെ ഗാലക്‌സിയിലെ 'ഗ്ലോബുലാര്‍ ക്ലസ്റ്ററുകളെ' കുറിച്ച് ഷാപ്പ്‌ലി നടത്തിയ സമഗ്രമായ പഠനമാണ്, ഈ രംഗത്ത് കുതിച്ചുചാട്ടമുണ്ടാക്കിയത്. നക്ഷത്രങ്ങള്‍ തിങ്ങിനിറഞ്ഞ് ഗോളാകൃതി പൂണ്ടിരിക്കുന്ന ഗാലക്‌സീഭാഗങ്ങളാണ് 'ഗ്ലോബുലാര്‍ ക്ലസ്റ്ററുകള്‍' (globular clusters). അവയെ കുറിച്ച് നടത്തിയ പഠനം വഴി ക്ഷീരപഥത്തിന്റെ ആകൃതി, വലിപ്പം എന്നിവ നിര്‍ണയിക്കാന്‍ 1918 ല്‍ ഷാപ്പ്‌ലിക്ക് കഴിഞ്ഞു. മാത്രമല്ല, 'സജിറ്റാരിയസ്' (Sagittarius) നക്ഷത്രഗണത്തിന്റെ ഭാഗത്താണ് ക്ഷീരപഥത്തിന്റെ കേന്ദ്രം സ്ഥിതിചെയ്യുന്നതെന്നും അദ്ദേഹം നിഗമനത്തിലെത്തി. അത്ഭുതകരമെന്ന് പറയട്ടെ, പില്‍ക്കാല ഗവേഷണങ്ങള്‍ ആ നിഗമനം ശരിയാണെന്ന് തെളിയിച്ചു.

ക്ഷീരപഥത്തെപ്പറ്റി 1920 കള്‍ വരെയുണ്ടായിരുന്ന ധാരണ, പ്രപഞ്ചത്തിലെ മുഴുവന്‍ നക്ഷത്രങ്ങളെയും ക്ഷീരപഥം ഉള്‍ക്കൊള്ളുന്നു എന്നായിരുന്നു! 1920 ല്‍ ഷാപ്പ്‌ലിയും, മറ്റൊരു യു.എസ്.ജ്യോതിശാസ്ത്രജ്ഞന്‍ ഹെര്‍ബര്‍ കുര്‍ട്ടീസും തമ്മില്‍ 'ഗ്രേറ്റ് ഡിബേറ്റ്' (The Great Debate) എന്ന പേരില്‍ പ്രസിദ്ധമായ ഒരു സംവാദം നടന്നു. അമേരിക്കയിലെ സ്മിത്ത്‌സോണിയന്‍ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററിയില്‍ നടന്ന ആ സംവാദവും, 'ആധുനിക പ്രപഞ്ചശാസ്ത്രത്തിന്റെ പിതാവെ'ന്ന് അറിയപ്പെടുന്ന എഡ്വിന്‍ ഹബ്ബിള്‍ നടത്തിയ കണ്ടെത്തലുകളും ഒരു കാര്യം തീര്‍ച്ചപ്പെടുത്തി-ക്ഷീരപഥം എന്നത് പ്രപഞ്ചത്തിലെ അസംഖ്യം ഗാലക്‌സികളില്‍ ഒന്ന് മാത്രമാണ്!

ആധുനിക നിരീക്ഷണ സംവിധാനങ്ങള്‍ വികസിച്ചതോടെ, ഒട്ടേറെ ജ്യോതിശാസ്ത്രജ്ഞര്‍ ക്ഷീരപഥത്തെക്കുറിച്ച് പഠിച്ചു. അതുപ്രകാരം നിലവിലെ വിവരങ്ങള്‍ ഇങ്ങനെയാണ്: ക്ഷീരപഥം സര്‍പ്പിളാകൃതിയുള്ള ഗാലക്‌സി (spiral galaxy) ആണ്. മറ്റ് സ്‌പൈറല്‍ ഗാലക്‌സികളുടേതുപോലെ പരന്ന തളികയുടെ ആകൃതിയുള്ള ക്ഷീരപഥത്തിന്റെയും മുഖ്യഭാഗം ഗാലക്‌സീഫലകം ആണ്. ഗാലക്‌സിയുടെ മധ്യഭാഗത്തുനിന്ന് സര്‍പ്പിളാകൃതിയിലുള്ള നാലു കരങ്ങള്‍ (spiral arms) ഫലകത്തിന്റെ ഭാഗമായി ഗാലക്‌സീകേന്ദ്രത്തെ ചുറ്റുന്നു. ഫലകത്തിന് ചുറ്റും വ്യാപിച്ച് കിടക്കുന്ന ഗോളാകൃതിയുള്ള പ്രഭാവലയം (halo) ആണ് മറ്റൊരു പ്രധാന ഭാഗം. ഗാലക്‌സിയിലെ പ്രായമുള്ള നക്ഷത്രങ്ങളും നക്ഷത്രക്കൂട്ടങ്ങളുമാണ് 'ഹാലോ'യിലുള്ളത്.

നമ്മുടെ മാതൃഗാലക്‌സിയാണ് ആകാശഗംഗ...ആകാശഗംഗയുടെ വ്യാസത്തിന്റെ അളവ് മാറുന്നുവോ? ....ജോസഫ് ആന്റണി എഴുതിയ കുറിപ്പ്

ഗാലക്‌സിയിലെ ഒറൈയന്‍ കരം (Orion arm) ആണ് സൂര്യന്‍ സ്ഥിതിചെയ്യുന്ന മേഖല. ഗാലക്‌സീഫലകത്തില്‍ കേന്ദ്രത്തില്‍ നിന്ന് 28,000 പ്രകാശവര്‍ഷമകലെയാണ് സൂര്യനും സൗരയൂഥവും സ്ഥിതിചെയ്യുന്നത്. ഒര്‍ക്കുക: പ്രകാശം ഒരു വര്‍ഷം സഞ്ചരിക്കുന്ന ദൂരമാണ് ഒരു പ്രകാശവര്‍ഷം (ഒരു പ്രകാശവര്‍ഷം = 9,500,000,000,000 കിലോമീറ്റര്‍). സൂര്യനും ഗാലക്‌സിയിലെ മറ്റെല്ലാ നക്ഷത്രങ്ങളും ക്ഷീരപഥത്തിന്റെ കേന്ദ്രത്തെ ചുറ്റുന്നുണ്ട്. സൂര്യന്‍-എന്നുവെച്ചാല്‍ നമ്മളും-ക്ഷീരപഥ കേന്ദ്രത്തെ മണിക്കൂറില്‍ 828,000 കിലോമീറ്റര്‍ വേഗത്തില്‍ പരിക്രമണം ചെയ്യുന്നു! എന്നുവെച്ചാല്‍, ഇത് വായിച്ച് ഒരു മണിക്കൂര്‍ കഴിയുമ്പോഴേക്കും നിങ്ങളും ഞാനും സൂര്യനുമെല്ലാം അത്രയും കിലോമീറ്റര്‍ പിന്നിട്ടിട്ടുണ്ടാകും!

ഇത്ര വേഗത്തിലാണ് ചുറ്റുന്നതെങ്കിലും, സൂര്യന് ക്ഷീരപഥത്തെ ഒരുവട്ടം കറങ്ങി വരാന്‍ ഏതാണ്ട് 23 കോടി വര്‍ഷം വേണം! ദിനോസറുകളൊക്കെ ഭൂമിയിലുള്ള കാലത്താകണം കഴിഞ്ഞ തവണത്തെ പരിക്രമണം പൂര്‍ത്തിയാക്കിയത്. അടുത്ത പരിക്രമണം പൂര്‍ത്തിയാക്കുമ്പോഴേയ്ക്കും മനുഷ്യവര്‍ഗ്ഗം ഇവിടെയുണ്ടാകുമോ?

തുടക്കത്തില്‍ സൂചിപ്പിച്ച പുതിയ പഠനത്തില്‍ ഗവേഷകര്‍ ചെയ്തത്, ക്ഷീരപഥത്തിലെ നക്ഷത്രസ്ഥാനങ്ങള്‍ പരിശോധിക്കുകയാണ്. അതിനായി ഗാലക്‌സീഫലകത്തിലും, ഹാലോ മേഖലയിലും ഉള്ള ലോഹങ്ങള്‍ അഥവാ ഭാരമേറിയ മൂലകങ്ങളുടെ ആധിക്യം താരതമ്യം ചെയ്തു. നക്ഷത്രങ്ങളുടെ വര്‍ണരാജി (spectra), പ്രവേഗം, രാസചേരുവകള്‍-ഇവ വിശകലനം ചെയ്യാനായി രൂപംനല്‍കിയ APOGEE, LAMOST എന്നീ പ്രോജക്ടുകളില്‍ ലഭിച്ച വിവരങ്ങള്‍ സ്റ്റാറ്റിസ്റ്റിക്കല്‍ വിശകലനത്തിന് വിധേയമാക്കി. അങ്ങനെയാണ് ഗാലക്‌സിയുടെ വലിപ്പം കരുതിയതിലും കൂടുതലാണെന്ന നിഗമനത്തിലെത്തിയത്. ഇതുവരെയുള്ള അറിവ് പ്രകാരം ക്ഷീരപഥ ഫലകത്തിന്റെ വ്യാസാര്‍ധത്തിന്റെ (radius) പകുതിയിലാണ് സൂര്യന്റെ സ്ഥാനം. പുതിയ പഠനം അനുസരിച്ച് ആ ധാരണ മാറ്റേണ്ടി വരും.

ക്ഷീരപഥത്തിന്റെ വലിപ്പം കൂടുതലാണെന്ന് കരുതി, അല്‍പക്കത്തുള്ള ഗാലക്‌സികള്‍ക്കൊന്നും പേടിക്കേണ്ട കാര്യമില്ല. കാരണം നമ്മുടെ തൊട്ടടുത്ത ഗാലക്‌സി 'ആന്‍ഡ്രോമിഡ' (Andromeda galaxy) ആണ്. 25 ലക്ഷം പ്രകാശവര്‍ഷം അകലെയാണ് അതിന്റെ സ്ഥാനം. അതുകൊണ്ട്, ക്ഷീരപഥത്തിന്റെ വലിപ്പം രണ്ടിരട്ടിയോ മൂന്നു മടങ്ങോ ആയെന്നു കരുതി ഒന്നും സംഭവിക്കില്ല! 

advertisment

Related News

    Super Leaderboard 970x90