Kerala

ഇടുക്കി ജില്ലയിലെ വട്ടവട ഗ്രാമത്തിൽ നിന്ന് മഹാരാജാസിലേക്ക് എത്തിയ അഭിമന്യു... മതതീവ്രവാദികളുടെ കത്തിക്കിരയായി മാറി

മതതീവ്രവാദികള്‍ കത്തിക്കിരയാക്കിയ അഭിമന്യു വന്നത് ആ ദുര്‍ഘടപ്രദേശത്തു നിന്നാണ്. ഡിഗ്രിക്കാരനാകാനും ശാസ്ത്രജ്ഞനാകാനും മോഹിച്ച് കെമിസ്ട്രി പഠിക്കാനെത്തിയ അവന്‍ മഹാരാജാസിന്റെ സ്വന്തം 'വട്ടവട'യായി. വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ പഠിക്കാന്‍ രാത്രികളില്‍ അവന്‍ പോസ്റ്ററൊട്ടിക്കാന്‍ പോയി!

ഇടുക്കി ജില്ലയിലെ വട്ടവട ഗ്രാമത്തിൽ നിന്ന് മഹാരാജാസിലേക്ക് എത്തിയ അഭിമന്യു... മതതീവ്രവാദികളുടെ കത്തിക്കിരയായി മാറി

ഇടുക്കി ജില്ലയില്‍ വട്ടവട എന്നൊരു ഗ്രാമമുണ്ടെന്നും കേരളത്തില്‍ ഗോതമ്പുകൃഷിയുള്ള ഏകസ്ഥലം അതാണെന്നും സുഹൃത്തായ കൃഷി ഓഫീസറാണ് എന്നോട് പറയുന്നത്. 1992 ലായിരുന്നു അത്.

തിരുവനന്തപുരം ആകാശവാണിക്ക് വേണ്ടി ആ ഗ്രാമത്തിലെ വിശേഷങ്ങള്‍ റിപ്പോര്‍ട്ടുചെയ്യാന്‍, 1993 ആദ്യം ഞാന്‍ വട്ടവട എത്തി. കാലത്തില്‍ നിന്ന് കാതങ്ങള്‍ക്കകലെ സ്ഥിതിചെയ്യുന്നതുപോലെ ആയിരുന്നു ആ ഗ്രാമം. മൂന്നാറില്‍ നിന്ന് 43 കിലോമീറ്റര്‍ അകലെ, കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ ആ ഗ്രാമത്തില്‍ അന്ന് പത്താംതരം പാസായ രണ്ടുപേരേ ഉണ്ടായിരുന്നുള്ളൂ.

മതതീവ്രവാദികള്‍ കത്തിക്കിരയാക്കിയ അഭിമന്യു വന്നത് ആ ദുര്‍ഘടപ്രദേശത്തു നിന്നാണ്. ഡിഗ്രിക്കാരനാകാനും ശാസ്ത്രജ്ഞനാകാനും മോഹിച്ച് കെമിസ്ട്രി പഠിക്കാനെത്തിയ അവന്‍ മഹാരാജാസിന്റെ സ്വന്തം 'വട്ടവട'യായി. വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ പഠിക്കാന്‍ രാത്രികളില്‍ അവന്‍ പോസ്റ്ററൊട്ടിക്കാന്‍ പോയി!

എസ്.എഫ്.ഐ.എന്ന ഇടത് വിദ്യാര്‍ഥി സംഘടനയില്‍ പ്രവര്‍ത്തിച്ചു എന്ന കുറ്റമേ അഭിമന്യൂ ചെയ്‌തൊള്ളൂ. മതതീവ്രവാദം തലയ്ക്ക് പിടിച്ചുകഴിഞ്ഞാല്‍, അധ്യാപകന്റെ കൈ വെട്ടുന്നതും വിദ്യാര്‍ഥികളുടെ നെഞ്ചില്‍ കത്തികയറ്റുന്നതുമൊക്കെ മഹത്കാര്യങ്ങളായി ചിലര്‍ക്ക് തോന്നുമായിരിക്കും! കേരളം അതിനുള്ള വേദിയായിക്കൂടാ. അതിനുള്ള നടപടി അധികാരികളും, ഈ തീവ്രവാദികളുടെ സമുദായവും ശക്തമായി കൈക്കൊള്ളണം.

അഭിമന്യുവിന്റെ രക്തസാക്ഷിത്വം അതിനുള്ള തുടക്കമാകട്ടെ.

മഹാരാജാസിന്റെ 'വട്ടവട'യ്ക്ക് എന്റെ ആദരാഞ്ജികള്‍...

advertisment

News

Super Leaderboard 970x90