Health

''അനാഫിലാക്സിസ്''... ദ്രുതഗതിയിൽ ഉണ്ടാവുന്ന മാരകമായ ഒരു അലർജി പ്രക്രിയ

പ്രാണികളുടെ കുത്തേൽക്കുന്നതിനേത്തുടർന്നോ, ഭക്ഷണതിനോടോ, മരുന്നിനോടുള്ള സമ്പർക്കത്തെ തുടർന്നോ ഉണ്ടാവുന്ന ചൊറിച്ചിൽ, ചുവന്നു തടിക്കൽ, പിടലി വീക്കം, ശ്വാസതടസം, കുറഞ്ഞ രക്തസമ്മർദം മുതലവയാണ് അനാഫൈലക്സിൻറെ ലക്ഷണങ്ങൾ.

''അനാഫിലാക്സിസ്''... ദ്രുതഗതിയിൽ ഉണ്ടാവുന്ന മാരകമായ ഒരു അലർജി പ്രക്രിയ

ദ്രുതഗതിയിൽ ഉണ്ടാവുന്ന മാരകമായ ഒരു അലർജി പ്രക്രിയയെയാണ് അനാഫൈലക്സിസ് (anaphylaxis) എന്ന് പറയുന്നത്. പ്രാണികളുടെ കുത്തേൽക്കുന്നതിനേത്തുടർന്നോ, ഭക്ഷണതിനോടോ, മരുന്നിനോടുള്ള സമ്പർക്കത്തെ തുടർന്നോ ഉണ്ടാവുന്ന ചൊറിച്ചിൽ, ചുവന്നു തടിക്കൽ, പിടലി വീക്കം, ശ്വാസതടസം, കുറഞ്ഞ രക്തസമ്മർദം മുതലവയാണ് അനാഫൈലക്സിൻറെ ലക്ഷണങ്ങൾ. കൃത്യമായ ചികിത്സ കൃത്യ സമയത്തു കൊടുത്തില്ലെങ്കിൽ മരണം വരെ സംഭവിക്കാം.

ഭക്ഷണം: പാൽ, കടല, കൊഞ്ച്, കണവ, ഞണ്ട്, കക്ക, ചില മത്സ്യങ്ങൾ മുതലവ അനാഫൈലക്സിന് കാരണമാകാവുന്നതാണ്

മരുന്നുകൾ: ഏതൊരു മരുന്നും അപൂർവമായി അനാഫൈലക്സിനുള്ള കാരണമാകാം. പെനിസിലിൻ ഗ്രുപ്, വേദനഹാരി വർഗ മരുന്നുകൾ എന്നിവയാണ് സാധാരണ അനാഫൈലക്സിസ് ഉണ്ടാക്കുന്നത്.
കീമോതെറാപ്പി, പ്രതിരോധ മരുന്നുകൾ, ആയുർവേദ മരുന്നുകൾ, കോണ്ട്രാസ്റ്റ് മരുന്നുകൾ മുതലായവയാണ് മറ്റുചില ഉദാഹരണങ്ങൾ.

പതിനായിരം തവണ കൊടുക്കുമ്പോൾ ഒരിക്കൽ പെനിസിലിൻ മരുന്നുകൾ കാരണം അനാഫൈലക്സിസ് ഉണ്ടാവുമെങ്കിലും അതിനാൽ ഉണ്ടാവുന്ന മരണം ഒരു ലക്ഷത്തിൽ ഒന്ന് മാത്രമാണ്.

''അനാഫിലാക്സിസ്''... ദ്രുതഗതിയിൽ ഉണ്ടാവുന്ന മാരകമായ ഒരു അലർജി പ്രക്രിയ

പ്രാണിവിഷം: തേനീച്ചയുടെയോ വണ്ടുകളുടേയോ കുത്ത് സെൻസിറ്റിവ് ആയ ആളുകളിൽ അനാഫൈലക്സിസ്നു ഒരു പ്രധാന കാരണമാണ്. കുത്തിയ സ്ഥലത്ത് ഉണ്ടാവുന്ന വീക്കമാല്ലാതെ മറ്റെന്തു ശാരീരികസ്വസ്ഥതയും രോഗിക്ക് അനാഫൈലക്സിസ്നോടുള്ള സെൻസിറ്റിവിറ്റി സൂചിപ്പിക്കുന്നു.

നീണ്ട ലിസ്റ്റ് ഇവിടെ പറഞ്ഞെങ്കിലും ഓർക്കുക... ഈ വസ്‌തുക്കളോട് നിങ്ങൾ അലർജിക്ക് ആണെങ്കിലേ പ്രശ്നമുള്ളു. എന്തിനെങ്കിലും നിങ്ങൾക്ക് അലർജിയുണ്ടെങ്കിൽ അത് ഡോക്ടറോട് പറയുകയും റെക്കോഡ്‌സിൽ സൂക്ഷിക്കുകയും വേണം. അലർജി ഉള്ള വസ്തുക്കൾ ഒഴിവാക്കുക തന്നെ വേണം.

ഇത് ഒരു റീയൽ എമർജൻസി സിറ്റുവേഷൻ ആണ്. സമയത്തിന് തന്നെ പ്രതിവിധി ചെയ്‌താൽ ആൾ രക്ഷപെടും. ഉടൻ കൊടുക്കുന്ന ADRENALIN ഇന്ജെൿഷൻ ലൈഫ് സേവ് ചെയ്യും. ഹോസ്പിറ്റലിൽ അല്ലാത്ത അവസ്ഥയിൽ അലർജി വരാറുള്ള ആൾക്കാർ "EPIPEN" പോലെയുള്ള ഡിവൈസ് കയ്യിൽ കരുതണം. മരുന്നുകൾ കൈകാര്യം ചെയ്യുന്ന എല്ലാ വാർഡിലും Adrenalin ആംപ്യൂൾ ഉള്ള എമർജൻസി കിറ്റ് കരുതണം...ഈ സിറ്റുവേഷൻ ഡയഗ്‌നോസ് ചെയ്‌താൽ എത്രയും പെട്ടെന്ന് ട്രീറ്റ്മെന്റ് കൊടുക്കണം... ഡോക്ടർ ആ പരിസരത്തില്ലെകിൽ മറ്റ് സ്റ്റാഫ്‌ അത് ചെയ്യണം.... Remember Time is Life.... Here....

''അനാഫിലാക്സിസ്''... ദ്രുതഗതിയിൽ ഉണ്ടാവുന്ന മാരകമായ ഒരു അലർജി പ്രക്രിയ

ചില മിഥ്യാ ധാരണകൾ

എന്റെ മറ്റൊരു പോസ്റ്റിൽ കുവൈറ്റിൽ വർക്ക് ചെയ്യുന്നെന്ന് പറയുന്ന ഒരു സ്റ്റാഫ്(?) ഇട്ട ചില കമെന്റുകൾ കണ്ടപ്പോഴാണ് മെഡിക്കൽ ഫീൽഡിൽ ഉള്ളവരിൽ പോലും എന്ത് അബദ്ധധാരണകളാണ് ഇക്കാര്യത്തിൽ ഉള്ളതെന്ന് ബോധ്യമായത്....

ഒരു വ്യക്തിക്ക് ഒരു മരുന്നിനോട് അലർജി ഉണ്ടോയെന്ന് എങ്ങിനെ അറിയാം... ?.

1. അലർജിക് ഹിസ്റ്ററി ചോദിക്കുക... ഒന്നിന് അലര്ജി ഉണ്ടെങ്കിൽ അത് ഒഴിവാക്കണം... ആ ഗ്രുപ്പിലുള്ള മരുന്നുകളും.

2. പൊതുവേ അലർജിക് ആയ ആളുകളിൽ കൂടുതൽ ശ്രദ്ധ വേണം.

3. ഇഞ്ജക്ഷനുകൾക്ക് മുമ്പ് 
സ്കിൻ അലർജി ടെസ്റ്റ് ചെയ്യണം. ചൊറിച്ചിലോ തടിപ്പോ അസാമാന്യ ചുവപ്പോ ടെസ്റ്റ് സൈറ്റിൽ വന്നാൽ അലർജിക് ആയി കരുതണം. ആ മരുന്ന് ഒഴിവാക്കുക.

4. ഇവിടെ രണ്ടു പ്രശ്നങ്ങൾ ഉണ്ട്.... ചിലർക്ക് അപൂർവമായി ടെസ്റ്റ് ഡോസിൽ കുഴപ്പം കാണില്ല... ഫുൾ ഡോസ് എടുക്കുമ്പോൾ റിയാക്ഷൻ വരാം. മറ്റൊന്ന് ടെസ്റ്റ് ടോസിന് തന്നെ ചിലർക്ക് പ്രശ്നം വരാം....... മാനേജ് ചെയ്യാൻ ഡോക്ടറെയും സ്റ്റാഫിനെയും അനുവദിക്കുക....

5.മരുന്ന് മാറിക്കുത്തി, ഓവർഡോസെടുത്തെ എന്നീ നിലവിളികളിൽ ഒരു കഴമ്പുമില്ല...... മിക്ക ഇഞ്ചക്ഷനുകളും ഇപ്പോൾ ഒറ്റ ഡോസ് പ്രിപറേഷൻ ആണ്.. അത് ഒന്നെടുത്താൽ എങ്ങനെ ഓവര്ഡോസാകും ??. Allergy is not dose dependant.

6.എന്റെ പ്രൊഫെഷണൽ ലൈഫിൽ അഞ്ചു കേസ് സംഭവിച്ചിട്ടുണ്ട്. നാല് പേർ രക്ഷപ്പെട്ടു . (രക്ഷപ്പെടുത്തി എന്നാണ് പറയേണ്ടത്.)

advertisment

Related News

    Super Leaderboard 970x90