'നിപ്പയുടെ ഉറവിടം വവ്വാല്‍ അല്ല... ഇതിന്റെ അർത്ഥം; കേരളത്തിലെ വവ്വാലുകളിൽ വൈറസ് ഇല്ല എന്നല്ല..' - ഡോ. ജിനേഷ്

ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിരിക്കുന്ന സുരക്ഷാ മാർഗ്ഗങ്ങൾ അവഗണിക്കരുത്. നിലവിൽ ഒരു കേന്ദ്രബിന്ദുവിൽ നിന്നാണ് അസുഖം പടർന്നിരിക്കുന്നത് എന്നാണ് നമുക്ക് മനസ്സിലാകുന്നത്. യാതൊരു കാരണവശാലും മറ്റൊരു കേന്ദ്രബിന്ദു ഇനി ഉണ്ടാകാൻ പാടില്ല. അതുകൊണ്ടുതന്നെ ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കണം.

'നിപ്പയുടെ ഉറവിടം വവ്വാല്‍ അല്ല... ഇതിന്റെ അർത്ഥം; കേരളത്തിലെ വവ്വാലുകളിൽ വൈറസ് ഇല്ല എന്നല്ല..' - ഡോ. ജിനേഷ്

കിണറ്റിൽ നിന്നും പിടിച്ച ആ ചെറിയ വവ്വാലുകളിൽ വൈറസിന്റെ സാന്നിധ്യം നെഗറ്റീവ് ആയിരിക്കാനാണ് സാധ്യതയെന്ന് നേരത്തെ പോസ്റ്റ് ഇട്ടിരുന്നു.

അവരിൽ നെഗറ്റീവ് ആയാലും കേരളത്തിൽ ഉള്ള വവ്വാലുകളിൽ എല്ലാം നെഗറ്റീവ് ആകും എന്ന് പറയാനാവില്ല.

കേരളത്തിൽ ആകെ ഉള്ള 56 സ്പീഷീസുകളിൽ ഒന്നുമാത്രമാണ് അവിടെ നിന്നും കണ്ടത്. അതും ചെറിയ വവ്വാലുകളിൽ പെടുന്ന ഒന്ന്. അവിടെ നിന്നും ലഭിച്ച സ്പീഷീസിൽ നിന്നും ഇതിനു മുൻപ് ഒരിക്കലും ഈ വൈറസിനെ ലഭിച്ചിരുന്നില്ല.

ലോകത്തിൽ ഈ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ച 4 സ്പീഷീസുകൾ കേരളത്തിലുണ്ട്. അതിൽ മൂന്നെണ്ണം വലുതും ഒരെണ്ണം ചെറുതും. വലിയ വവ്വാലുകളിലാണ് വൈറസിന്റെ സാന്നിധ്യം മുൻപ് കൂടുതലായും സ്ഥിരീകരിച്ചിരിക്കുന്നത്.

ഇതിന്റെ അർത്ഥം; കേരളത്തിലെ വവ്വാലുകളിൽ വൈറസ് ഇല്ല എന്നല്ല.

അതുപോലെതന്നെ വവ്വാലുകളിൽ നിന്ന് മാത്രമാണ് ആരംഭിച്ചത് എന്നും 100% ഉറപ്പിക്കാനാവില്ല. എല്ലാ സാധ്യതകളും വീണ്ടും പരിശോധിക്കണം.

ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിരിക്കുന്ന സുരക്ഷാ മാർഗ്ഗങ്ങൾ അവഗണിക്കരുത്. നിലവിൽ ഒരു കേന്ദ്രബിന്ദുവിൽ നിന്നാണ് അസുഖം പടർന്നിരിക്കുന്നത് എന്നാണ് നമുക്ക് മനസ്സിലാകുന്നത്. യാതൊരു കാരണവശാലും മറ്റൊരു കേന്ദ്രബിന്ദു ഇനി ഉണ്ടാകാൻ പാടില്ല. അതുകൊണ്ടുതന്നെ ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കണം.

വിവാദവും തർക്കവും അല്ല വേണ്ടത്. വാദപ്രതിവാദങ്ങളിൽ ഏർപ്പെട്ട് വിലയേറിയ സമയം കളയരുത്. ആദ്യത്തെ ആളിൽ നിന്നും പടർന്ന രണ്ടാമത്തെ വേവ് ആണ് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അവരിൽ നിന്നും പടർന്ന് അടുത്ത വേവ് ഉണ്ടാവാതെ നോക്കണം. അതിനാണ് പ്രാമുഖ്യം കൊടുക്കേണ്ടത്. നമ്മൾ മുൻകരുതലുകൾ സ്വീകരിക്കുന്നത് ഇരുപതാം തീയതിയാണ്. അതിനുമുൻപുള്ള സാധ്യതകൾ മറക്കരുത്.

ഒപ്പം ആദ്യം എവിടെ നിന്നും ആരംഭിച്ചു എന്നും കണ്ടെത്തണം.

പക്ഷേ പ്രാധാന്യം കൊടുക്കേണ്ടത് മനുഷ്യരിൽനിന്നും മനുഷ്യരിലേക്ക് പകരാതിരിക്കാൻ ശ്രദ്ധ ചെലുത്താനാണ്. ജാഗ്രതയോടെ കരുതലോടെ തന്നെ മുൻപോട്ട് പോകണം.

ഇനിയൊരു വേവ് ഉണ്ടാകാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു..

advertisment

News

Super Leaderboard 970x90