ഭരിക്കുന്ന രാഷ്ട്രീയത്തിന്റെ പരാജയം തുറന്നുകാട്ടപ്പെടുന്ന അവസ്ഥയിൽ അത് മറച്ചുവെക്കാൻ നിരവധി ആരോപണങ്ങളുടെ പേരിൽ ജയിലിലടക്കപ്പെട്ട, ആ വ്യക്തിക്ക് നീതിയുക്തമായ വിചാരണ ലഭിക്കുകതന്നെ വേണം; നീതി നടപ്പാവുക തന്നെ വേണം... !!

സർക്കാർ സംവിധാനങ്ങൾ പരാജയപ്പെട്ട സമയത്ത് ആ കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള അവസാന ശ്രമമായിരുന്നത്. ആ കുരുന്നുകളുടെ ജീവൻ രക്ഷിക്കാൻ ഓക്സിജൻ സിലിണ്ടറുമായി തിരിച്ചെത്തുന്ന ഡോക്ടർ കഫീൽ ഖാൻ ചിത്രം പല മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചിരുന്നു. പക്ഷേ, പിന്നീട് അദ്ദേഹത്തെ അഴിമതി തൊട്ട് കൊലപാതകശ്രമം വരെയുള്ള കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തു. ഇവയിൽ ചില കുറ്റങ്ങൾ പിന്നീട് തെളിവില്ലാത്തതിനെത്തുടർന്ന് ഉപേക്ഷിക്കുകയും ചെയ്തു. എട്ട് മാസമായി ജാമ്യം ലഭിക്കാതെ, ഹൈക്കോടതിയിൽ നിന്ന് ഒരു ജാമ്യാപേക്ഷ പോലും പരിഗണിക്കപ്പെടാതെ കിടന്ന ജയിലിൽ നിന്നാണ് ആ കത്തെഴുതിയത്.

ജയിലിൽ നിന്നും ഡോ.കഫീൽ ഖാൻ എഴുതിയ കത്ത് ഏവരും വായിച്ചിട്ടുണ്ടാവും എന്നു കരുതട്ടെ. ഉത്തർ പ്രദേശിലെ ഗോരക്പൂർ ബി.ആർ.ഡി മെഡിക്കൽ കോളജിൽ നിരവധി കുഞ്ഞുങ്ങൾ മരണമടഞ്ഞപ്പോളാണ് ഡോക്ടർ കഫീൽ ഖാന്റെ പേര് ആദ്യമായി പത്രങ്ങളിൽ നിറയുന്നത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഓക്സിജൻ ലഭ്യമല്ല എന്നത് മരണകാരണമായി ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. ജപ്പാൻജ്വരം ആണ് മരണ കാരണമെന്ന് പിന്നീട് വാർത്തകൾ വന്നിരുന്നു. സംഭവദിവസം ഡ്യൂട്ടിയിൽ ഇല്ലാതിരുന്ന ഡോ.കഫീൽ ഖാൻ അടുത്തുള്ള ആശുപത്രികളിലും കമ്പനികളിലും നിന്ന് ഓക്സിജൻ സിലിണ്ടറുകൾ മെഡിക്കൽ കോളേജിലെത്തിച്ചു.

സർക്കാർ സംവിധാനങ്ങൾ പരാജയപ്പെട്ട സമയത്ത് ആ കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള അവസാന ശ്രമമായിരുന്നത്. ആ കുരുന്നുകളുടെ ജീവൻ രക്ഷിക്കാൻ ഓക്സിജൻ സിലിണ്ടറുമായി തിരിച്ചെത്തുന്ന ഡോക്ടർ കഫീൽ ഖാൻ ചിത്രം പല മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചിരുന്നു. പക്ഷേ, പിന്നീട് അദ്ദേഹത്തെ അഴിമതി തൊട്ട് കൊലപാതകശ്രമം വരെയുള്ള കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തു. ഇവയിൽ ചില കുറ്റങ്ങൾ പിന്നീട് തെളിവില്ലാത്തതിനെത്തുടർന്ന് ഉപേക്ഷിക്കുകയും ചെയ്തു. എട്ട് മാസമായി ജാമ്യം ലഭിക്കാതെ, ഹൈക്കോടതിയിൽ നിന്ന് ഒരു ജാമ്യാപേക്ഷ പോലും പരിഗണിക്കപ്പെടാതെ കിടന്ന ജയിലിൽ നിന്നാണ് ആ കത്തെഴുതിയത്.

സെഷൻസ് കോടതി ഒരു തവണ ജാമ്യാപേക്ഷ തള്ളിയിരുന്നു. ആ കത്തിൽ തനിക്കും കുടുംബത്തിനും പൊലീസിൽ നിന്ന് നേരിടേണ്ടിവന്ന മാനസിക പീഢനത്തെക്കുറിച്ചും, കുഞ്ഞിനെ കാണാതെ, കുഞ്ഞിൻ്റെ വളർച്ച കാണാൻ കഴിയാതെ ജയിലിൽ കഴിണ്ടിവരുന്ന ഒരച്ഛൻ്റെ വേദനയെക്കുറിച്ചും ഭരണപരമായ പരാജയത്തിന് താനെങ്ങനെ ഇരയാക്കപ്പെട്ടു എന്നതിനെക്കുറിച്ചും വിവരിക്കുന്നുണ്ട്. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന കാഴ്ചപ്പാടുള്ള നിയമസംവിധാനത്തിൽ കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച ആ ഡോക്ടറുടെ അനുഭവം എന്തെന്ന് നമുക്ക് ഏവർക്കും അറിയാം. ഡോ.കഫീൽ ഖാൻ നിരപരാധിയാണെങ്കിൽ, ഈ നീതി നിഷേധം ഇന്ത്യൻ നീതിന്യായവ്യവസ്ഥിതിയുടെ ഇരുണ്ട ഏടുകളിൽ ഒന്ന് തന്നെയാകും. അദ്ദേഹം കുറ്റവാളിയാണെന്നു തന്നെ കരുതുക, എങ്കിൽ പോലും ഒരു ന്യായമായ വിചാരണ അദ്ദേഹം അർഹിക്കുന്നുണ്ട്. അത് അദ്ദേഹത്തിൻറെ അവകാശമാണ്. അനേകം കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിച്ച, ഒരു ദുരന്തമുണ്ടായപ്പോൾ അനേകം കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി ഓക്സിജൻ സിലിണ്ടറുകൾക്കായി മറ്റ് ആശുപത്രികളിലും സ്ഥാപനങ്ങളിലും അലഞ്ഞുനടന്ന, സംഭവത്തെ തുടർന്ന് മാധ്യമങ്ങളിൽ നായക പരിവേഷം ലഭിച്ച, ഭരിക്കുന്ന രാഷ്ട്രീയത്തിന്റെ പരാജയം തുറന്നുകാട്ടപ്പെടുന്ന അവസ്ഥയിൽ അത് മറച്ചുവെക്കാൻ നിരവധി ആരോപണങ്ങളുടെ പേരിൽ ജയിലിലടക്കപ്പെട്ട, ആ വ്യക്തിക്ക് നീതിയുക്തമായ വിചാരണ ലഭിക്കുകതന്നെ വേണം; നീതി നടപ്പാവുക തന്നെ വേണം. അങ്ങനെയൊരു മനുഷ്യനെ പിന്തുണയ്ക്കുക എന്നുള്ളത് മനുഷ്യത്വത്തിന്റെ ഉറവവറ്റാത്ത ഏതൊരു വ്യക്തിയുടെയും കടമയാണ്. ഒരിക്കലും മറക്കരുതാത്ത ഒന്ന്; "Justice delayed is justice denied." #JusticeForDrKafeelKhan

advertisment

News

Super Leaderboard 970x90