വാട്ട്സ്ആപ്പ് വഴി പടർന്നുപിടിക്കുന്ന നുണ പ്രചരണം മൂലം ത്രിപുരയിൽ ഒരാളെക്കൂടി തല്ലിക്കൊന്നു

ഈ മരണങ്ങൾ വേദനാജനകമാണ്. ആരുടെയൊക്കെയോ ഗൂഢാലോചന സിദ്ധാന്തത്തിന്റെ പേരിലാണ് നിരപരാധികളായ പാവം ജനങ്ങൾ ആക്രമണങ്ങൾക്കിരയാകുന്നത്. ആരുടെയെങ്കിലും മണ്ടത്തരത്തിന് നാളെ നിങ്ങളും ഇരയാകാൻ സാധ്യതയുണ്ട് എന്ന് ഓർമ്മവേണം.

വാട്ട്സ്ആപ്പ് വഴി പടർന്നുപിടിക്കുന്ന നുണ പ്രചരണം മൂലം ത്രിപുരയിൽ ഒരാളെക്കൂടി തല്ലിക്കൊന്നു

വാട്സാപ്പിലൂടെ പ്രചരിച്ച നുണ മൂലം ത്രിപുരയിൽ ഒരാളെക്കൂടി തല്ലിക്കൊന്നു. രണ്ടുദിവസത്തിനകം രണ്ടുപേർ കൊല്ലപ്പെട്ടിരിക്കുന്നു. നുണപ്രചരണങ്ങൾക്കെതിരെ ജനങ്ങളെ ബോധവൽക്കരിക്കാൻ സർക്കാർ നിയോഗിച്ച ആളാണിപ്പോൾ കൊല്ലപ്പെട്ടിരിക്കുന്നത്.

ബോധവൽക്കരണം നയിച്ചിരുന്ന സുകന്ദ ചക്രവർത്തിയെ വെട്ടിക്കൊലപ്പെടുത്തി, കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് സർക്കാർ ഉദ്യോഗസ്ഥരെ ജനക്കൂട്ടം തല്ലിച്ചതച്ചു, അവർ എത്തിയ വാഹനവും തല്ലിതകർത്തു. രണ്ടുദിവസം മുൻപാണ് ഉത്തർപ്രദേശ് സ്വദേശി വ്യാപാരി സഹീർ ഖാനെ ത്രിപുരയിൽ തന്നെ കൊലപ്പെടുത്തിയത്. കൂടെയുള്ള രണ്ട് പേർ ഗുരുതരമായ പരിക്കുകളോടെ ഇന്നും ആശുപത്രിയിലാണ്.

കഴിഞ്ഞ ചൊവ്വാഴ്ച നാലാം ക്ലാസ് വിദ്യാർത്ഥി പൂർണ ബിശ്വാസ് കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഈ സംഭവങ്ങൾ. മരിച്ച കുട്ടിയുടെ വൃക്കകൾ നഷ്ടപ്പെട്ടിരുന്നു എന്ന വ്യാജപ്രചരണമാണുണ്ടായത്.

വാട്ട്സ്ആപ്പ് വഴി പടർന്നുപിടിക്കുന്ന നുണ പ്രചരണം മൂലം ത്രിപുരയിൽ ഒരാളെക്കൂടി തല്ലിക്കൊന്നു

വാട്ട്സ്ആപ്പ് വഴി പടർന്നുപിടിക്കുന്ന അഭ്യൂഹങ്ങൾ മൂലം കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 25 പേർ ഇന്ത്യയിൽ മരണപ്പെട്ടു എന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. ഈ മരണങ്ങൾ വേദനാജനകമാണ്. ആരുടെയൊക്കെയോ ഗൂഢാലോചന സിദ്ധാന്തത്തിന്റെ പേരിലാണ് നിരപരാധികളായ പാവം ജനങ്ങൾ ആക്രമണങ്ങൾക്കിരയാകുന്നത്.

ആരുടെയെങ്കിലും മണ്ടത്തരത്തിന് നാളെ നിങ്ങളും ഇരയാകാൻ സാധ്യതയുണ്ട് എന്ന് ഓർമ്മവേണം. വാട്ട്സ്ആപ്പിലൂടെ മണ്ടത്തരങ്ങളും വിദ്വേഷവും നുണകളും പ്രചരിപ്പിക്കുന്നവർക്കെല്ലാം ഇതോർമ്മവേണം.

സ്ത്രീകളെ റേപ്പ് ചെയ്യാനും കൊല്ലാനുമുള്ള ആഹ്വാനങ്ങൾ കേരളത്തിൽ പോലും ഉണ്ടായി എന്നുള്ളത് നിരാശാജനകമാണ്.

ഭാവിയിൽ ഇതിലും മോശമായത് സംഭവിക്കാതിരിക്കാൻ, ആരുടെയെങ്കിലും മണ്ടത്തരങ്ങൾക്കോ ഗൂഢാലോചന സിദ്ധാന്തങ്ങൾക്കോ ഇരയായി മരിക്കാതിരിക്കാൻ ഇന്ന് മുതലേ കരുതൽ സ്വീകരിക്കണം.

advertisment

News

Super Leaderboard 970x90