Health

നിപ്പ വൈറസ് : പരിഭ്രാന്തിയല്ല, ജാഗ്രതയാണ് വേണ്ടത്.....

രോഗബാധ ഉള്ളവരുമായി രോഗമുള്ള അവസ്ഥയിൽ നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെടുന്നവർക്ക് മാത്രം പകരുന്ന അസുഖമാണ്. ശരീര സ്രവങ്ങളിലൂടെ മാത്രം പകരുന്ന അസുഖമാണ്. അസുഖം പകരുന്നതിന്റെ ഈ പ്രത്യേകത കണക്കിലെടുത്ത് തന്നെ നമുക്ക് പ്രതിരോധിക്കാൻ സാധിക്കണം.

നിപ്പ വൈറസ് : പരിഭ്രാന്തിയല്ല, ജാഗ്രതയാണ് വേണ്ടത്.....

ഒരു ഇൻഡക്സ് കേസ്, അതിൽ നിന്നും രണ്ട് പ്രൈമറി കേസുകൾ, അവിടെ നിന്നും പതിനാറ് സെക്കൻഡറി കേസുകൾ ... ഇനി ??? ഏതാണ്ട് ഇതാണ് നിലവിലുള്ള അവസ്ഥയെന്നാണ് ധാരണ. എഴുതിയതിൽ തെറ്റുണ്ടെങ്കിൽ തിരുത്താം.

നമ്മെ സംബന്ധിച്ച് വളരെ നിർണായകമായ കുറച്ച് ദിവസങ്ങളാണ് ഇനി വരാനുള്ളത്. വരുന്ന കുറച്ചു ദിവസങ്ങൾക്കുള്ളിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ലെങ്കിൽ നമ്മൾ രക്ഷപ്പെട്ടു.എന്നാൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിൽ, സംഖ്യ ഇരട്ടിയോ, അതിലധികമോ ആകാൻ സാധ്യതയുണ്ടെന്ന കരുതൽ വേണം.

മെയ് ഇരുപതാം തീയതിയാണ് അസുഖം സ്ഥിരീകരിക്കുന്നത്. അതായത് അസുഖം ബാധിച്ച രണ്ടാമത്തെ ആളിൽ തന്നെ നിപ്പ പനി ആണോയെന്ന സംശയം ആരംഭിച്ചു. അവിടെ നിന്നാണ് പ്രതിരോധപ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. രോഗബാധ ഉള്ളവരുമായി രോഗമുള്ള അവസ്ഥയിൽ നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെടുന്നവർക്ക് മാത്രം പകരുന്ന അസുഖമാണ്. ശരീര സ്രവങ്ങളിലൂടെ മാത്രം പകരുന്ന അസുഖമാണ്. അസുഖം പകരുന്നതിന്റെ ഈ പ്രത്യേകത കണക്കിലെടുത്ത് തന്നെ നമുക്ക് പ്രതിരോധിക്കാൻ സാധിക്കണം.

നിലവിൽ ആ ദിശയിലാണ് കാര്യങ്ങൾ പോകുന്നതും. പതിനാറാം തീയതി വരെയുള്ള പി എസ് സി പരീക്ഷകൾ മാറ്റിവച്ചു. കോഴിക്കോട് ജില്ലയിൽ മജിസ്ട്രേറ്റ്-കുടുംബകോടതികളിൽ ആറാം തീയതി വരെ സിറ്റിംഗ് ഒഴിവാക്കി എന്ന് വാർത്തയിലുണ്ട്. പൊതു ചടങ്ങുകളും സമ്മേളനങ്ങളും ഒഴിവാക്കുന്നുമുണ്ട്.

വിശ്വാസികളുടെ നാവിൽ കുർബാന നൽകേണ്ട, പകരം കയ്യിൽ നൽകിയാൽ മതി എന്നും വാർത്തയിലുണ്ട്.

ശരിയായ ദിശയിലാണ് ഈ തീരുമാനങ്ങൾ എന്ന് കരുതുന്നു. ഇനിയുള്ളത് സ്കൂൾ തുറക്കുന്ന കാര്യമാണ്. അത് മാറ്റിവയ്ക്കാൻ സാധ്യതയുണ്ട് എന്നാണ് വാർത്തകളിൽ. അതാണ് നല്ലത് എന്നാണ് തോന്നുന്നതും.

ഇതുവരെ അസുഖം വന്നവരുമായി അടുത്ത് സമ്പർക്കത്തിൽ ഏർപ്പെട്ട 1949 പേർ നിരീക്ഷണത്തിൽ എന്നാണ് വാർത്തയിൽ. എത്രയും കൂടുതൽ പേർ നിരീക്ഷണത്തിൽ ഉണ്ടാകുന്നോ, അത്രയും നല്ലതാണ്. നിരീക്ഷണ ലിസ്റ്റിന് പുറത്തുള്ള ഒരാൾക്കുപോലും അസുഖം വരാൻ പാടില്ല എന്ന് ഉറപ്പാക്കണം. കാരണം അങ്ങനെയുണ്ടായാൽ പകർന്ന് ലഭിക്കുന്നവരുടെ എണ്ണം വീണ്ടും വർധിക്കും.

എക്സ്പോഷർ ലഭിച്ച ഡോക്ടർമാർക്കും നേഴ്സുമാർക്കും അവധി നൽകി എന്നും വായിച്ചു. അതാണ് ശരിയായ നടപടി, അങ്ങിനെയാണ് വേണ്ടത്.

നിപ്പ വൈറസ് : പരിഭ്രാന്തിയല്ല, ജാഗ്രതയാണ് വേണ്ടത്.....

രോഗം സ്ഥിരീകരിച്ച്, മെഡിക്കൽ കോളജിൽ അഡ്മിറ്റ് ആയിരുന്ന രണ്ടുപേർ സുഖംപ്രാപിച്ചുവരുന്നു എന്ന വാർത്തയിലുണ്ട്. അവർക്ക് എത്രയും പെട്ടെന്ന് പൂർണ ആരോഗ്യവാന്മാരായി തിരിച്ചെത്തട്ടെ എന്നാഗ്രഹിക്കുന്നു. ഇതൊക്കെ സയൻസിന്റെ റിസൾട്ടാണ് എന്നത് മറക്കരുത്.

നിപ്പ വൈറസ് പനിക്ക് ചികിത്സയില്ല എന്ന് ഘോരഘോരം പ്രസംഗിച്ചവർ ഇതൊന്ന് ശ്രദ്ധിക്കണം. വീട്ടിൽ വെറുതെ ഇരുന്നല്ല അവരുടെ അസുഖം സുഖപ്പെട്ട് വരുന്നത്. ശരിയായ സപ്പോർട്ടീവ് കെയറും ചികിത്സയും ലഭിച്ചിരുന്നതുകൊണ്ടാണ് എന്ന് മനസ്സിലാക്കണം. ഇനിയെങ്കിലും ഇത്തരം അബദ്ധങ്ങൾ വലിയവായിൽ പറയാതിരിക്കാനെങ്കിലും ശ്രമിക്കണം.

കോഴിക്കോട് മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡുകളിലും ഐസിയുകളിലും ഇരുപത്തിനാല് മണിക്കൂറും സേവനം ഉറപ്പാക്കുന്ന പിജി റസിഡൻറ് ഡോക്ടർമാരും ഹൗസ് സർജൻ ഡോക്ടർമാരും നേഴ്സുമാരും, അവരുടെ അക്ഷീണപ്രയത്നം കാണാതിരുന്നുകൂടാ. പലരും അടുത്ത് പോകാൻ പോലും മടിച്ചപ്പോൾ ആ രോഗികളെ പരിചരിച്ചതും ശുശ്രൂഷിച്ചതും അവരാണ്. അവരോട് എത്രമാത്രം ഐക്യപ്പെടാമോ അത്രമാത്രം ഐക്യപ്പെടുന്നു.

നിപ്പ വൈറസ് : പരിഭ്രാന്തിയല്ല, ജാഗ്രതയാണ് വേണ്ടത്.....

കോഴിക്കോട്-മലപ്പുറം ജില്ലകളിൽ ചികിത്സയിലും രോഗപ്രതിരോധ പ്രവർത്തനങ്ങളിലും ഇടപെടുന്ന ഓരോ ആരോഗ്യ പ്രവർത്തകരോടും ഐക്യപ്പെടുന്നു. നമുക്ക് വേണ്ടിയാണ്, ഈ സമൂഹത്തിനു വേണ്ടിയാണ് അവർ അക്ഷീണം പ്രയത്നിക്കുന്നത്.

ഗൗരവതരമായ ഈ സാഹചര്യത്തിൽ, അബദ്ധ പ്രചരണങ്ങൾ നടത്തിയിരുന്ന പലരും നിശബ്ദരായി എന്നുള്ളതും നല്ലതുതന്നെ. അവസാനത്തെ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടതിന് ശേഷം ഒരു ഇൻകുബേഷൻ പീരിയഡ് വരെയുള്ള സമയം വരെ നമ്മൾ ശ്രദ്ധാലുക്കളായിരിക്കണം.

പരിഭ്രാന്തിയല്ല, ജാഗ്രതയാണ് വേണ്ടത്. പുതിയതായി ഒരാൾക്കുപോലും അസുഖം പടരില്ല എന്ന് ഉറപ്പാക്കുന്ന, പ്രതിരോധ പ്രവർത്തനങ്ങളിൽ ഊന്നിയ ജാഗ്രത ...

advertisment

Super Leaderboard 970x90