Kerala

എൻട്രൻസ് പരീക്ഷയിൽ മികച്ച റാങ്ക് വാങ്ങി മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾ സമരത്തിൽ...

ഇതാദ്യമായല്ല ഈ വിഷയം ഉയർത്തിക്കാട്ടി അവർ സമരം ചെയ്യുന്നത്. ഓരോ തവണയും ലഭിക്കുന്ന വാഗ്ദാനങ്ങൾ പൂർണ്ണമായും നിറവേറ്റപ്പെടാത്ത അവസ്ഥ. ഭാഗികമായി നിറവേറ്റപ്പെടുന്ന വാഗ്ദാനങ്ങൾ കൊണ്ട് ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അംഗീകാരം ലഭ്യമാകാത്ത അവസ്ഥ.

എൻട്രൻസ് പരീക്ഷയിൽ മികച്ച റാങ്ക് വാങ്ങി മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾ സമരത്തിൽ...

ആരോഗ്യ സർവകലാശാലയിലെ പരീക്ഷകളിൽ ഏറ്റവും മികച്ച ഫലം പലതവണ കരസ്ഥമാക്കിയ കോളേജിലെ കുട്ടികളാണ് ഇന്ന് സമരം ചെയ്യുന്നത്.

പഠിച്ചിറങ്ങിയ വ്യാജഡോക്ടർ എന്ന വിളിപ്പേര് കിട്ടാതിരിക്കാൻ വേണ്ടിയുള്ള സമരമാണ്.

ഇതാദ്യമായല്ല ഈ വിഷയം ഉയർത്തിക്കാട്ടി അവർ സമരം ചെയ്യുന്നത്. ഓരോ തവണയും ലഭിക്കുന്ന വാഗ്ദാനങ്ങൾ പൂർണ്ണമായും നിറവേറ്റപ്പെടാത്ത അവസ്ഥ. ഭാഗികമായി നിറവേറ്റപ്പെടുന്ന വാഗ്ദാനങ്ങൾ കൊണ്ട് ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അംഗീകാരം ലഭ്യമാകാത്ത അവസ്ഥ.

ഒരു ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളേജാക്കി മാറ്റുമ്പോളുള്ള എല്ലാ പോരായ്മകളും അവിടെയുണ്ടായിരുന്നു. ആശുപത്രി സൗകര്യങ്ങളുടെ പരിമിതിയും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും താമസിക്കാനുള്ള സൗകര്യങ്ങളുടെ പരിമിതിയും അധ്യാപകരുടെ എണ്ണക്കുറവും അങ്ങനെ നൂറായിരം പ്രശ്നങ്ങൾ.

ഇന്നിപ്പോൾ ഏറ്റവും വലിയ പ്രശ്നം ഹോസ്റ്റൽ സൗകര്യം ഇല്ല എന്നതാണ്. ഹോസ്റ്റൽ പണിയാൻ ആവശ്യമായ സ്ഥലവും ഫണ്ടും അലോട്ട് ചെയ്യപ്പെട്ടു. പക്ഷേ ജോലി ആരംഭിക്കാനാവുന്നില്ല.

103 കോടി രൂപയുടെ ടെണ്ടർ കരാർ ആയിട്ടും ഇതുവരെ നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങിയിട്ടില്ല. കെട്ടിടം നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തേക്ക് സാധനസാമഗ്രികൾ എത്തിക്കാൻ പറ്റുന്നില്ല എന്നതാണ് പത്രത്തിൽ കാരണമായി കണ്ടത്. ഇതൊന്നും ഒരു എക്സ്ക്യൂസ് ആയി പറയാൻ സാധിക്കില്ല.

എൻട്രൻസ് പരീക്ഷയിൽ മികച്ച റാങ്ക് വാങ്ങി മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾ ആണവർ. ആരോഗ്യ സർവ്വകലാശാലയിൽ മികച്ച ഫലം നേടിയപ്പോൾ പലരാലും അഭിനന്ദിക്കപ്പെട്ടവർ. അവർക്ക് ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അംഗീകാരം ലഭിക്കേണ്ടതുണ്ട്. അതിനായി ആത്മാർത്ഥമായുള്ള ശ്രമങ്ങളുണ്ടാവണം.

നിപ്പ പകർച്ചവ്യാധി പ്രതിരോധ നടപടികളിലും പ്രളയാനന്തര പകർച്ചവ്യാധി പ്രതിരോധ നടപടികളിലും ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവച്ച വിഭാഗമാണ് ആരോഗ്യവകുപ്പ്. അത്ര ശക്തമായ ഇടപെടലുകൾ തന്നെ മെഡിക്കൽ വിദ്യാർത്ഥികളുടെ കാര്യത്തിലും ഉണ്ടാവണം. സർക്കാരിന്റെ ശ്രദ്ധ ഈ വിഷയത്തിൽ ഉണ്ടാവണം. ഏറ്റവും അടിയന്തരമായി തന്നെ ഈ വിഷയങ്ങൾ പരിഹരിക്കപ്പെടണം.

"പഠിച്ചിറങ്ങിയ വ്യാജൻ" എന്ന വിളിപ്പേര് കേൾക്കാതിരിക്കാനായി പോരാടുന്ന മെഡിക്കൽ വിദ്യാർത്ഥികൾക്ക് പിന്തുണ.

advertisment

News

Super Leaderboard 970x90