Sports

കാലുകൊണ്ട് തൊഴിക്കുന്നതും ചവിട്ടുന്നതും പാപമാണ്....ജിനേഷ് പി എസ് എഴുതിയ കുറിപ്പ്

നമ്മുടെ കൈകൊണ്ട് മറ്റൊരാൾക്ക് വേദന ഏൽക്കുന്നത് സഹിക്കാൻ സാധിക്കാത്ത സംസ്കാരത്തിന് ഉടമകളാണ് നമ്മൾ എന്ന് പുതിയ തലമുറ മറക്കുന്നു. മറ്റൊരു വ്യക്തിയെ മാത്രമല്ല, ഒരു പന്തിനെ പോലും സ്വന്തം കൈകൊണ്ട് മർദ്ദിക്കുന്നത് നമുക്ക് സഹിക്കാനാവില്ല.

കാലുകൊണ്ട് തൊഴിക്കുന്നതും ചവിട്ടുന്നതും പാപമാണ്....ജിനേഷ് പി എസ് എഴുതിയ കുറിപ്പ്

കാലുകൊണ്ട് തൊഴിക്കുന്നതും ചവിട്ടുന്നതും പാപമാണെന്ന് കരുതുന്ന സംസ്കാരം ഉള്ളതുകൊണ്ടാണ് ഫുട്ബോളിൽ ലോക കിരീടം നേടാൻ സാധിക്കാത്തത് എന്ന് മൊഴിമുത്തുകൾ...

അതുമാത്രമല്ല കൈകൊണ്ട് മർദ്ദിക്കുന്നതും തെറ്റാണെന്ന് കരുതുന്ന സംസ്കാരം ഉള്ളവരല്ലേ നമ്മൾ ? നമ്മുടെ കൈകൊണ്ട് മറ്റൊരാൾക്ക് വേദന ഏൽക്കുന്നത് സഹിക്കാൻ സാധിക്കാത്ത സംസ്കാരത്തിന് ഉടമകളാണ് നമ്മൾ എന്ന് പുതിയ തലമുറ മറക്കുന്നു. മറ്റൊരു വ്യക്തിയെ മാത്രമല്ല, ഒരു പന്തിനെ പോലും സ്വന്തം കൈകൊണ്ട് മർദ്ദിക്കുന്നത് നമുക്ക് സഹിക്കാനാവില്ല. ആ ഒരൊറ്റ കാരണം കൊണ്ടാണ് വോളിബോളിൽ സ്മാഷുകൾ ചെയ്യാത്തത്. അതുകൊണ്ടുമാത്രമാണ് വോളിബോൾ ലോകകിരീടം നമുക്ക് കിട്ടാത്തതും.

ഒരു പന്തിനെ പോലും വലിച്ചെറിയുന്നത് നമ്മുടെ സംസ്കാരത്തിന് യോജിച്ചതല്ല. അതുകൊണ്ടുമാത്രമാണ് ബാസ്കറ്റ്ബോളിൽ നമുക്ക് ലോക കിരീടങ്ങൾ ലഭിക്കാത്തത്.

ഒരാളെ അടിക്കണമെങ്കിൽ സ്വന്തം കൈകൊണ്ട് അടിക്കരുത്; പകരം ചെറിയ ഈർക്കിൽ എടുത്തടിക്കൂ എന്ന് പുണ്യ പുരാതന ഗ്രന്ഥങ്ങളിൽ എഴുതിവെച്ചിരിക്കുന്നത് ഓർമ്മയില്ലേ ? അങ്ങനെയുള്ള കളികളിൽ നമ്മൾ വിജയിക്കുകയും ചെയ്യും. ഉദാഹരണമായി ഹോക്കി, കാൽ കൊണ്ട് കളിക്കേണ്ട കളി ആയിരുന്നെങ്കിൽ നാം വിട്ടുകൊടുത്തേനേ. വടികൊണ്ട് ആയതിനാൽ എത്ര തവണ ലോകചാമ്പ്യന്മാരായി എന്ന് നോക്കൂ.

അതുപോലെതന്നെ ക്രിക്കറ്റിനെക്കുറിച്ച് ആലോചിച്ചുനോക്കൂ. തടികൊണ്ട് ഉണ്ടാക്കിയ ബാറ്റുകൊണ്ട് പന്തിനെ അതിർത്തി കടത്തുന്ന കളിയായതുകൊണ്ട് എത്ര ലോകകിരീടം നമ്മൾ ചൂടി. ഈ സംസ്കാരത്തെ കുറിച്ച് അറിയാൻ ഇതൊക്കെ മനസ്സിലാക്കണം.

കളികളിൽ മാത്രമല്ല നിത്യജീവിതത്തിലും ഇതൊക്കെ തന്നെ പിന്തുടരുന്ന സംസ്കാരം ആണ് നമുക്കുള്ളത്. ബ്രേക്കിൽ പോലും അമർത്തി ചവിട്ടുവാൻ സാധിക്കാത്തത്ര ലോലമായ മനോനിലയാണ് നമുക്കുള്ളത്. ഈ ഒരൊറ്റ കാരണം കൊണ്ടാണ് പാശ്ചാത്യ രാജ്യങ്ങളെക്കാൾ അപകടം ഭാരതത്തിൽ കൂടിയിരിക്കുന്നത് എന്ന് എത്രപേർക്കറിയാം ?

അല്ലെങ്കിലും മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്നാണല്ലോ !!!

advertisment

News

Super Leaderboard 970x90