Kerala

ഏകപക്ഷീയമായി ഹോസ്റ്റലിലെ എസ്റ്റാബ്ലിഷ്മെന്റ് ഫീസ് വർധിപ്പിച്ചതിനെതിരെ കോട്ടയം ഡെൻറൽ കോളേജ് വിദ്യാർത്ഥികൾ സമരത്തിൽ

സമത്വത്തിലേക്കുള്ള ചർച്ചയിലേക്ക് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് നമ്മുടെ സമൂഹം. പക്ഷേ, ഒട്ടുമിക്ക പ്രൊഫഷണൽ കോളേജുകളിലും വിദ്യാർത്ഥികൾ, അഭിപ്രായവും വ്യക്തിസ്വാതന്ത്ര്യവും ഉള്ള പൗരന്മാരായി പരിഗണിക്കപ്പെടുന്നില്ല. ഈ സാഹചര്യങ്ങൾക്ക് മാറ്റമുണ്ടാവണം.

ഏകപക്ഷീയമായി ഹോസ്റ്റലിലെ എസ്റ്റാബ്ലിഷ്മെന്റ് ഫീസ് വർധിപ്പിച്ചതിനെതിരെ കോട്ടയം ഡെൻറൽ കോളേജ് വിദ്യാർത്ഥികൾ സമരത്തിൽ

കോട്ടയം ഡെൻറൽ കോളേജ് വിദ്യാർത്ഥികളും ഹൗസ് സർജൻ, റെസിഡന്റ് ഡോക്ടർമാരും സമരത്തിലാണ്.

ഏകപക്ഷീയമായി ഹോസ്റ്റലിലെ എസ്റ്റാബ്ലിഷ്മെന്റ് ഫീസ് വർധിപ്പിച്ചതും ധനവിനിയോഗം സുതാര്യമല്ലാത്തതുമാണ് കാരണമെന്നാണ് കേട്ടത്.

സ്ത്രീപുരുഷ ഭേദമില്ലാതെ വിദ്യാർത്ഥികൾ ഈ മഴയത്തും ഹോസ്റ്റലിൽ കയറാതെ കോളേജിനു മുൻപിൽ സമരത്തിലാണ്. ഇതുവരെ അധികാരികൾ ചർച്ചചെയ്യാൻ തയ്യാറായിട്ടില്ല എന്നും കേൾക്കുന്നു.

സമത്വത്തിലേക്കുള്ള ചർച്ചയിലേക്ക് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് നമ്മുടെ സമൂഹം. പക്ഷേ, ഒട്ടുമിക്ക പ്രൊഫഷണൽ കോളേജുകളിലും വിദ്യാർത്ഥികൾ, അഭിപ്രായവും വ്യക്തിസ്വാതന്ത്ര്യവും ഉള്ള പൗരന്മാരായി പരിഗണിക്കപ്പെടുന്നില്ല. ഈ സാഹചര്യങ്ങൾക്ക് മാറ്റമുണ്ടാവണം.

ഏകപക്ഷീയമായ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നത് അവസാനിപ്പിക്കണം. പരസ്പര വിശ്വാസത്തിലധിഷ്ഠിതമായ ചർച്ചയുടെ വഴികൾ തുറന്നിടണം.

വിദ്യാർഥികളുമായി സമയം വൈകാതെ ചർച്ച ചെയ്യാൻ അധികാരികൾ തയ്യാറാകണം.

advertisment

News

Super Leaderboard 970x90