Kerala

ഓരോ കളിയിലും പ്രതീക്ഷകളാണ് വളരേണ്ടത്.... ഒരു കളിയിൽ പറ്റിയില്ലെങ്കിൽ അടുത്ത കളിയിൽ വിജയിക്കുമെന്ന പ്രതീക്ഷ....

ഫുട്ബോളും ക്രിക്കറ്റും ഒക്കെ ജനങ്ങളെ ഒരുമിപ്പിക്കുന്ന ആഘോഷങ്ങൾ മാത്രമാവണം. നൂറുകണക്കിന് ബുദ്ധിമുട്ടുകൾക്കിടയിൽ ആഘോഷിക്കാൻ, അല്ലെങ്കിൽ സന്തോഷിക്കാൻ ലഭിക്കുന്ന അവസരങ്ങൾ മാത്രമായി കാണണം.

ഓരോ കളിയിലും പ്രതീക്ഷകളാണ് വളരേണ്ടത്.... ഒരു കളിയിൽ പറ്റിയില്ലെങ്കിൽ അടുത്ത കളിയിൽ വിജയിക്കുമെന്ന പ്രതീക്ഷ....

അർജൻറീന പരാജയപ്പെട്ടതിനെത്തുടർന്ന് ആത്മഹത്യാക്കുറിപ്പ് എഴുതി വച്ച ഒരാളെ അന്വേഷിച്ചു കൊണ്ടിരിക്കുന്നു എന്ന വാർത്ത വായിച്ചു. സത്യത്തിൽ സങ്കടമുണ്ട്.

ഒരു ആത്മഹത്യാശ്രമം ഉണ്ടാവാതിരിക്കട്ടെ എന്നും അദ്ദേഹം എത്രയും പെട്ടെന്ന് തിരിച്ചു വരട്ടെ എന്നും ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.

ഫുട്ബോളും ക്രിക്കറ്റും ഒക്കെ ജനങ്ങളെ ഒരുമിപ്പിക്കുന്ന ആഘോഷങ്ങൾ മാത്രമാവണം. നൂറുകണക്കിന് ബുദ്ധിമുട്ടുകൾക്കിടയിൽ ആഘോഷിക്കാൻ, അല്ലെങ്കിൽ സന്തോഷിക്കാൻ ലഭിക്കുന്ന അവസരങ്ങൾ മാത്രമായി കാണണം.

അതിവൈകാരികമായി സമീപിക്കാതിരിക്കുന്നതാണ് നല്ലത്. അത്തരം സമീപനങ്ങൾ കൊണ്ട് നഷ്ടമുണ്ടാകുന്നത് നമുക്ക് മാത്രമാണ്. അല്ലെങ്കിൽ നമ്മുടെ കുടുംബത്തിന് മാത്രമാണ്.

ഏതെങ്കിലും സാഹചര്യത്തിൽ, വിഷാദാവസ്ഥ യിലേക്ക് പോകുന്ന സാഹചര്യമുണ്ടായാൽ സുഹൃത്തുക്കളോടോ ബന്ധുക്കളോടോ സംസാരിക്കാനെങ്കിലും ശ്രമിച്ചാൽ; ആ ഒരു നിമിഷം തരണം ചെയ്താൽ; പലപ്പോഴും അതിവൈകാരികതയെ മറികടക്കാൻ സാധിച്ചേക്കും. അതൊരു വിഷാദ അവസ്ഥയിലേക്ക് പോകുന്നുവെങ്കിൽ ഒരു ഡോക്ടറുടെ സഹായം തേടുന്നതിൽ ഒരു തെറ്റുമില്ല. തെറ്റില്ല എന്ന് മാത്രമല്ല, അതാണ് ശരിയും.

ഓരോ മത്സരങ്ങളും പ്രതീക്ഷകളുടേതാണ്. നമ്മൾ പ്രതീക്ഷിക്കുന്ന ടീമോ കളിക്കാരോ ഏതുനിമിഷവും തോൽക്കാൻ സാധ്യതയുണ്ട്. അർജൻറീന മാത്രമല്ല, ബ്രസീൽ, ജർമനി, ഫ്രാൻസ്, ഉറുഗ്വേ, ഇംഗ്ലണ്ട്, സ്പെയിൻ, ഇറ്റലി, ബൽജിയം തുടങ്ങി ഏത് ടീമും തോൽക്കാം. എത്ര പ്രഗൽഭനായാലും ഗോൾ അടിക്കണം എന്ന് നിർബന്ധവുമില്ല.

ഓരോ കളിയിലും പ്രതീക്ഷകളാണ് വളരേണ്ടത്.... ഒരു കളിയിൽ പറ്റിയില്ലെങ്കിൽ അടുത്ത കളിയിൽ വിജയിക്കുമെന്ന പ്രതീക്ഷ....

സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും പരസ്പര ധാരണയുടെയും സന്ദേശങ്ങളാണ് കായിക മാമാങ്കങ്ങളിലൂടെ കൈമാറേണ്ടത്. അതിനെ ആ നിലയിലെ കാണാവൂ. നിരാശയും സങ്കടവും വിഷാദവുമല്ല ഉണ്ടാവേണ്ടത്.

ഓരോ കളിയിലും പ്രതീക്ഷകളാണ് വളരേണ്ടത്. ഒരു കളിയിൽ പറ്റിയില്ലെങ്കിൽ അടുത്ത കളിയിൽ വിജയിക്കുമെന്ന പ്രതീക്ഷ. ആ പ്രതീക്ഷയിലാണ് ഓരോ ടീമും ലോകകപ്പിനെത്തുന്നത്. ഒരുതവണ പുറത്താകുമ്പോൾ അടുത്തതവണ തിരിച്ചെത്തുന്നതും ഈ ധാരണ കൊണ്ട് തന്നെ. ആ ടീമുകളെ ഹൃദയത്തിലേറ്റുന്നവർക്കും ആ ധാരണ ഉണ്ടാവണം.

നിരവധി പരാജയങ്ങളുടെ ഇടയിൽ ചെറിയ വിജയങ്ങളുടെ സ്വർണ്ണ നൂലു കൊണ്ട് വല നെയ്താണ് മനുഷ്യ ജീവിതം മുന്നോട്ട് പോകുന്നത്. ഒരാൾക്കും എപ്പോഴും വിജയിച്ചു കൊണ്ടിരിക്കാൻ സാധിക്കില്ല. ആ യാഥാർഥ്യം മനസ്സിലുണ്ടാവണം.

പറ്റിയില്ലെങ്കിൽ, സംവദിക്കാൻ, പറയാൻ, കേൾക്കാൻ ഒരാളുണ്ടാവണം. അങ്ങനെയൊരു സുഹൃത്ത് ഏവർക്കുമുണ്ടാവും. അതിവൈകാരികതയിൽ മറന്നുപോകരുതെന്ന് മാത്രം.

വൈകാരികമായി വിഷയങ്ങളെ സമീപിച്ചുകൊണ്ടിരുന്ന, അനുഭവങ്ങളിലൂടെ പഠിച്ച്, ബോധപൂർവ്വം അതിൽനിന്നും മാറിനിൽക്കാൻ സാധിക്കുന്നു എന്ന് കരുതുന്ന ഒരു വ്യക്തിയെന്ന നിലയിൽ മാത്രം പറയുന്നത് ...

ആ കൂട്ടുകാരൻ എത്രയും പെട്ടെന്ന് തിരിച്ചു വരട്ടെ എന്ന് മാത്രം ആഗ്രഹിക്കുന്നു.

advertisment

News

Super Leaderboard 970x90