എളിയ ജീവിതവും ഉയർന്ന ചിന്തയുമാണ് നമുക്ക് വേണ്ടതെന്ന് ജീവിച്ചു കാണിച്ചു തന്ന ഒരു സന്യാസി

കൊച്ചു കുഞ്ഞുങ്ങളോട് വരെ “സുഹൃത്തേ ” എന്ന് വിളിച്ചു കൈ നീട്ടുന്ന ഫ്രാൻസിസ് അച്ഛൻ ; പശുക്കിടാവ് ആട്ടിൻകുട്ടി തുടങ്ങി പല മൃഗങ്ങളെയും “ഹലോ സുഹൃത്തേ” എന്ന് വിളിച്ചു സൗഹൃദം പ്രകടിപ്പിക്കുന്ന ഫ്രാൻസിസ് അച്ഛന്റെ ഇങ്ങനെ എത്രയോ കാഴ്ചകളാണ് നാം കണ്ടിരിക്കുന്നത്. ഏതു നല്ല പ്രവൃത്തി ആര് ചെയ്താലും മുഖം നോക്കാതെ നിര്ലോഭമായി പ്രശംസിക്കുകയും അതെ സമയം സ്വന്തം നന്മകൾ പ്രകാശിച്ചപ്പോൾ ഇരു ചെവി അറിയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തിരുന്നു.

എളിയ ജീവിതവും ഉയർന്ന ചിന്തയുമാണ് നമുക്ക് വേണ്ടതെന്ന് ജീവിച്ചു കാണിച്ചു തന്ന ഒരു സന്യാസി

മാനന്തവാടി രൂപതയുടെ കീഴിലുള്ള മേരി മാതാ കോളേജിൽ പഠിച്ച ഞങ്ങൾക്ക് ഫാ. ഫ്രാൻസിസ് ഞള്ളമ്പുഴ എന്നൊരു അധ്യാപകനുണ്ടായിരുന്നു. ദൈവത്തെ തേടി അലയേണ്ടെന്നും ദൈവം അവനവന്റെ ഉള്ളിലാണ് ദൈവം വസിക്കുന്നതെന്നും, നേരിന്റെ വഴിയേ തലയുയർത്തി നടക്കണമെന്നും ഞങ്ങളെ പഠിപ്പിച്ച ഒരു പച്ചയായ മനുഷ്യനുണ്ടായിരുന്നു. എളിയ ജീവിതവും ഉയർന്ന ചിന്തയുമാണ് നമുക്ക് വേണ്ടതെന്ന് ജീവിച്ചു കാണിച്ചു തന്ന ഒരു സന്യാസി. ഈ വരുന്ന മെയ് 29നു ഫ്രാൻസിസ് അച്ഛൻ ഞങ്ങളെ വിട്ടുപിരിഞ്ഞിട്ടു മൂന്നു വർഷമാകുന്നു. അച്ഛന്റെ മരണത്തെ പ്രതി ധാരാളം വാർത്തകൾ ഈ വൈകിയ വേളയിൽ പുറത്തു വരുമ്പോൾ എനിക്കറിയാവുന്ന ചില സത്യങ്ങൾ ഞാൻ ഇവിടെ പങ്കു വെക്കുകയാണ്.

വളരെ പെട്ടെന്ന് തന്നെ വിദ്യാർത്ഥികളുമായി സൗഹൃദം സ്ഥാപിക്കുന്ന ഒരച്ഛൻ. നാടൻ പാട്ടുകളുടെ കൂട്ടുകാരൻ. അടച്ചു പൂട്ടിയ ക്‌ളാസ് മുറികൾക്ക് പകരം പ്രകൃതിയുടെ തുരുത്തുകളെ ഇഷ്ടപ്പെടുന്ന ഗുരു. പഠിച്ചു കഴിഞ്ഞു പോയതിനു ശേഷവും വിദ്യാർത്ഥികളോട് സംവദിക്കുന്ന ഒരു സുഹൃത്ത്. സമൂഹത്തിൽ അല്ലലില്ലാത്തവർക്കു ഒരുപകാരി, പഠിക്കാൻ കഴിവില്ലാത്ത നിരവധി ആളുകളെ സ്വന്തം ചിലവിൽ പഠിപ്പിക്കുന്ന ഒരു പരോപകാരി. ശരിയാ ഫ്രാൻസിസ് അച്ഛൻ ഞങ്ങൾക്ക് ഒരു ദൈവമായിരുന്നു.

എളിയ ജീവിതവും ഉയർന്ന ചിന്തയുമാണ് നമുക്ക് വേണ്ടതെന്ന് ജീവിച്ചു കാണിച്ചു തന്ന ഒരു സന്യാസി

മഴയായാലും മഞ്ഞായാലും യോഗാത്മകമായ ഫ്രാൻസിസ് അച്ഛന്റെ ജീവിതം രാവിലെ ഉണർന്നു ശാരീരിക ശ്വസന പരിശീലനത്തോടെ ആരംഭിക്കും. തുടർന്ന് ദേഹശുദ്ധി വരുത്തി ദേവാലയത്തിലേക്ക് (എടയൂർക്കുന്നു) തിരിച്ചെത്തി പറമ്പിലൂടെ ഒരു നടത്തം. അത് വെറുമൊരു നടത്തം അല്ല. മരക്കമ്പുകളിലും ഇലകളിലും ചെടികളിലും സ്പര്ശിച്ചും ചിലപ്പോൾ അൽപനേരം അവരെ നോക്കി നിന്നും; പറന്നു നടക്കുന്ന ഓരോ പക്ഷികളെയും നിരീക്ഷിച്ചുള്ള ആ നടപ്പു കാണുവാൻ തന്നെ ഒരു കൗതുകമാണ്. ഓരോ ദിവസത്തെയും നിരീക്ഷണത്തിൽ ഓരോ പുതിയ കാര്യങ്ങൾ കാണും അച്ഛന് പറയാൻ. കാലുകൾ മൃദുവായി ഭൂമിയിൽ സ്പർശിച്ചു ഒച്ച കേൾപ്പിക്കാതെയാണ് നടപ്പു. ചെടികളെ നോക്കി നിൽക്കുന്നത് കണ്ടാൽ അവയോട് എന്തോ സംവാദം നടത്തുന്നത് പോലെ തോന്നും; ചിലപ്പോൾ ഇലകളെ താലോലിക്കുന്നത് കാണാം. 

ഒരിക്കൽ (എടയൂർക്കുന്നു ദേവാലയ നിർമാണത്തിന് ശേഷം ) ദേവാലയത്തിന്റെ മുൻഭാഗത്തെ അമ്പലക്കുളത്തിൽ എവിടെനിന്നോ ഒരു പച്ചത്തവള എത്തിച്ചേർന്നു. അത് വളരെ പെട്ടെന്ന് അച്ഛനുമായി ഇണങ്ങി എന്ന് മാത്രമല്ല വെള്ളത്തിൽ കൈ താഴ്ത്തുമ്പോൾ തവള അച്ഛന്റെ ഉള്ളം കൈയ്യിൽ കയറി വരികയും ഒരു പൈതലിനെ 'അമ്മ തൊട്ടിലിൽ താരാട്ടു പാടും പോലെ അച്ഛന്റെ കൈകളിൽ അതിനെ താരാട്ടുകയും തവള അതാസ്വദിക്കുകയും ചെയ്യുന്ന മനോഹരമായ കാഴ്ച പല പ്രാവശ്യം കണ്ടിട്ടുണ്ട്. പ്രകൃതി ജീവജാലങ്ങളുമായി അച്ഛനുണ്ടായിരുന്ന ബന്ധം എത്ര എഴുതിയാലും അവസാനിക്കുകയില്ല. പ്രകൃതിയെ ഉപയോഗിച്ചല്ല പ്രകൃതിയെ പരിചരിച്ചാണ് അച്ഛൻ ജീവിച്ചിരുന്നത്.

കൊച്ചു കുഞ്ഞുങ്ങളോട് വരെ “സുഹൃത്തേ ” എന്ന് വിളിച്ചു കൈ നീട്ടുന്ന ഫ്രാൻസിസ് അച്ഛൻ ; പശുക്കിടാവ് ആട്ടിൻകുട്ടി തുടങ്ങി പല മൃഗങ്ങളെയും “ഹലോ സുഹൃത്തേ” എന്ന് വിളിച്ചു സൗഹൃദം പ്രകടിപ്പിക്കുന്ന ഫ്രാൻസിസ് അച്ഛന്റെ ഇങ്ങനെ എത്രയോ കാഴ്ചകളാണ് നാം കണ്ടിരിക്കുന്നത്. ഏതു നല്ല പ്രവൃത്തി ആര് ചെയ്താലും മുഖം നോക്കാതെ നിര്ലോഭമായി പ്രശംസിക്കുകയും അതെ സമയം സ്വന്തം നന്മകൾ പ്രകാശിച്ചപ്പോൾ ഇരു ചെവി അറിയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തിരുന്നു. ഒഴുക്കിനൊപ്പം ഒഴുകിയവരും അച്ഛനെ തിരിച്ചറിഞ്ഞില്ല. മനുഷ്യരും മൃഗങ്ങളും പ്രകൃതിയും വൈരം കൂടാതെ ജീവിക്കുന്ന ഒരു ലോകമായിരുന്നു ഫ്രാൻസിസ് അച്ഛന്റെ ജീവിതം. വയനാട്ടിലെ ഓരോ തരി മണ്ണിനും, കല്ലിനും, വൃക്ഷലതാതികൾക്കുമെല്ലാം ഫ്രാൻസിസ് അച്ഛൻ പ്രിയപ്പെട്ടവനായിരുന്നു. മാനന്തവാടി - മൈസൂർ റോഡ് വക്കിൽ ഫ്രാൻസിസ് അച്ഛന്റെ ആദരം ഏറ്റുവാങ്ങിയ "മരമുത്തച്ഛൻ" ഇന്നും തലയുയർത്തി നിൽക്കുന്നു. ഒരു കരണവരെപ്പോലെ ഫ്രാൻസിസ് അച്ഛന്റെ ഓർമ്മകൾ തലമുറകൾക്കു പകർന്നു നല്കാൻ

എളിയ ജീവിതവും ഉയർന്ന ചിന്തയുമാണ് നമുക്ക് വേണ്ടതെന്ന് ജീവിച്ചു കാണിച്ചു തന്ന ഒരു സന്യാസി

ഏതു വിഷയത്തിലും അച്ഛന് സ്വതസിദ്ധമായ നിലപാടുകൾ ഉണ്ടായിരുന്നു അച്ഛന്. പറ്റിയ അവസരങ്ങളിൽ അച്ഛൻ അത് തുറന്നു പറയുകയും ചെയ്യുമായിരുന്നു. സ്വാഭാവികമായി ശത്രുക്കളും കൂടി വന്നു. ഫ്രാൻസിസ് അച്ഛൻ മാനന്തവാടിയിൽ എത്തിച്ചേർന്നത് ആ കാലത്തേ മാനന്തവാടി രൂപത ബിഷപ്പ് ഇമ്മാനുവേൽ പോത്തനാമുഴി വഴിയാണ്. ഫ്രാൻസിസ് അച്ഛന്റെ സെമിനാരി പ്രധാന കാലത്തു സെമിനാരി റെക്ടർ ആയിരുന്നു ബിഷപ്പ് ഇമ്മാനുവേൽ പോത്തനാമുഴി. സെമിനാരി പഠനശേഷം രണ്ടു പേരും വഴി പിരിഞ്ഞുവെങ്കിലും ഇമ്മാനുവേൽ അച്ഛൻ പിന്നീട് മാനന്തവാടി ബിഷപ്പ് ആയി വന്നപ്പോൾ മേരി മാതാ കോളേജിൽ ഒരു ഇംഗ്ലീഷ് അധ്യാപകനെ ആവശ്യമായി വന്നു. രൂപതയിൽ അന്ന് യുജിസി യോഗ്യതയുള്ള അച്ചന്മാർ ഇല്ല. ഫ്രാൻസിസ് അച്ഛൻ ആ കാലത്തു ദേവഗിരി കോളേജിൽ നിന്ന് ഇംഗ്ലീഷ് എം എ കഴിഞ്ഞു യുജിസി പരീക്ഷയും പാസായി തിരിച്ചു മാന്നാനം കോളേജിൽ പോയി ഗസ്റ്റ് ലക്ച്ചർ ആയി ജോലി ചെയ്യുന്ന സമയം. 

ബിഷപ്പ് അന്ന് ഫ്രാൻസിസ് അച്ഛനെ മേരി മാതാ കോളേജിലേക്ക് ക്ഷണിച്ചു. ഒരു വ്യവസ്ഥ വെച്ചാണ് ബിഷപ്പ് അച്ഛനെ മേരി മാതാ കോളേജിലേക്ക് കൊണ്ട് വന്നത്. മാനന്തവാടി രൂപതയിലെ ഒരച്ഛൻ ഇംഗ്ലീഷ് യുജിസി പാസ് ആയി വന്നാൽ മാറിക്കൊടുക്കണം എന്നതായിരുന്നു വ്യവസ്ഥ. അച്ഛന്റെ ഭാഗ്യമോ നിർഭാഗ്യമോ (പിന്നീടുള്ള സംഭവങ്ങൾ വച്ച് നോക്കുമ്പോൾ അങ്ങനെ തോന്നി പോവുന്നു) മാനന്തവാടി രൂപതയിൽ പെട്ട അച്ചന്മാർ ആരും ഇംഗ്ലീഷ് യുജിസി പാസായി വന്നില്ല. അങ്ങനെ അച്ഛൻ അച്ഛൻ മേരിമാതയിൽ തന്റെ മരണം വരെ തുടർന്നു. കോളേജിൽ പഠിപ്പിക്കുന്ന കാലത്തു അച്ഛന് താമസിക്കാൻ ഒരു സ്ഥലം എന്ന നിലയിൽ ആണ് എടയൂർക്കുന്നു പള്ളിയിൽ അച്ഛൻ എത്തുന്നത്. അതിനുമുൻപ് അച്ഛൻ പയ്യമ്പള്ളിയിൽ ആയിരുന്നു. യാതൊരു വരുമാനവും ഇല്ലാത്ത എടയൂർക്കുന്നിൽ പോവാൻ മറ്റു അച്ചന്മാർ ആരുമില്ല. ഫ്രാൻസിസ് അച്ഛനാണെങ്കിലും കോളേജിൽ പഠിപ്പിക്കുന്നു. അപ്പോൾ ശമ്പളം കൊണ്ട് കഴിഞ്ഞുകൊള്ളും. പൈസ അങ്ങോട്ട് കൊടുക്കേണ്ടല്ലോ. അച്ഛന് താമസിക്കാൻ ഒരു സ്ഥലവും ആയി. ഇതെല്ലം കണ്ടാണ് ബിഷപ്പ് അച്ഛനെ എടയൂർക്കുന്നിൽ വിട്ടത്. 

അച്ഛൻ എടയൂർകുന്നിൽ വന്നു ചേരുമ്പോൾ ഏതു നിമിഷവും നിലം പൊത്താവുന്ന രീതിയിൽ ഷെഡ്ഡ് പോലെയുള്ള ഒരു പള്ളിയും. അങ്ങനെ അച്ഛൻ അവിടെ ജീവിതം തുടരുമ്പോഴാണ് ബിഷപ്പ് അച്ഛനോട് "ഫ്രാൻസിസ് നീ എടയൂർക്കുന്നുകാർക്ക് ഒരു പള്ളി പണിതു കൊടുക്കണം" എന്ന് പറയുന്നത്. ഫ്രാൻസിസ് അച്ഛന് വ്യക്തിപരമായി അതിൽ താല്പര്യമില്ലായിരുന്നു എങ്കിലും തന്റെ ഗുരുനാഥനും കൂടിയായിരുന്ന ബിഷപ്പ് ഇമ്മാനുവേൽ പറഞ്ഞത് കൊണ്ടും, ബിഷപ്പ് സഹായിക്കാം എന്ന് ഉറപ്പു കൊടുത്തതു കൊണ്ടും അച്ഛൻ അതിനു തുനിഞ്ഞിറങ്ങി. നിർഭാഗ്യവശാൽ പുതിയ പള്ളിക്കു തറക്കല്ലിട്ടു ഒരു വര്ഷം കഴിയും മുൻപേ ബിഷപ് ഇമ്മാനുവേൽ മരണമടഞ്ഞു. അച്ഛനാകെ കെണിയിൽ പെട്ടത് പോലെയായി. ബിഷപ്പിന്റെ മരണശേഷം രൂപതയോടു പള്ളി പണിക്കു സഹായം ചോദിച്ചപ്പോൾ രൂപതയിൽ കനത്ത സാമ്പത്തിക ബാധ്യതകളായതിനാൽ രൂപതയിൽ നിന്ന് പള്ളി പണിക്കു തരാൻ പണമില്ല എന്നായിരുന്നു മറുപടി. ഫ്രാൻസിസ് അച്ഛന്റെ സഹനജീവിതത്തിന്റെ ഒരു കാലം അവിടെ തുടങ്ങുകയായിരുന്നു. ആ ഒരു വെല്ലുവിളി ഫ്രാൻസിസ് അച്ഛൻ സ്വയമേ ഏറ്റെടുത്തു.

പള്ളി പണി തുടങ്ങി. പ്രതീക്ഷിച്ചപോലെ ഫണ്ട് പിരിക്കാൻ ബുദ്ധിമുട്ടായി. ദരിദ്രരായ എടയൂർക്കുന്നുകാരോട് എങ്ങനെ പിരിക്കും. ജനങ്ങളോട് ചോദിക്കുന്നത് ബുദ്ധിമുട്ടായതിനാൽ അച്ഛൻ മറ്റു മാര്ഗങ്ങള് തേടി തുടങ്ങി. സ്വന്തം ശമ്പളം പള്ളിപണിക്കായി വിനിയോഗിക്കാനുള്ള അനുവാദം അദ്ദേഹം താൻ അംഗമായ സി എം ഐ സഭ അധികാരികളോട് വാങ്ങിച്ചു. വിദേശത്തുള്ള പല സുഹൃത്തുക്കളോടും കുടുംബക്കാരോടും ഒക്കെ അച്ഛൻ സാമ്പത്തികമായി പള്ളിക്കു വേണ്ടി സഹായം ആവശ്യപ്പെട്ടു. ഒരു ഭിക്ഷക്കാരനെ പോലെ അലഞ്ഞു നടന്ന കാലഘട്ടമായിരുന്നു അത്. അത്രയ്ക്ക് അച്ഛൻ കഷ്ടപ്പെട്ട്. ആരോടും പരിഭവമില്ലാതെ. പള്ളിപണിയുടെ പല ഘട്ടങ്ങളിലും കടുത്ത സാമ്പത്തിക പ്രയാസവും മാനസിക വിഷമങ്ങളും അച്ഛൻ അനുഭവിച്ചിരുന്നെങ്കിലും അദ്ദേഹം അതെല്ലാം ധീരമായി തന്നെ തരണം ചെയ്തു പള്ളി പണി പൂർത്തിയാക്കി.

ചെറുപ്പം തൊട്ടേ തൊട്ടതെല്ലാം പൊന്നാക്കിയ ഒരു സർകലാവല്ലഭൻ എന്ന് വിശേഷിപ്പിക്കാവുന്ന അച്ഛൻ തന്റെ കഴിവുകളും അറിവുകളും ഉപയോഗിച്ചാണ് പള്ളി പണിതത്. പള്ളിയുടെ ഓരോ കല്ലുകളും, കൊത്തുകളും ചിത്രങ്ങളും, വർണങ്ങളും രൂപങ്ങളും എല്ലാം അതിന്റെ സൂക്ഷരാർത്ഥത്തിൽ എവിടെ എങ്ങനെ ആയിരിക്കണം എന്ന് അച്ഛന് നല്ല നിശ്ചയം ഉണ്ടായിരുന്നു. വയനാടിന്റെ ചരിത്രവും പ്രകൃതിയും സംസ്കാരവും സ്മൃതികളും എല്ലാം ഉൾക്കൊള്ളിച്ചു കൊണ്ടുള്ള, ഇന്ന് പലരും ജൈവ ദേവാലയം എന്ന് വിളിക്കുന്ന പള്ളിക്കു ഒരു ചിത്രകാരന്റെയോ വസ്തുശില്പിയുടെയോ പരിജ്നാനമിക മികവിനപ്പുറത്തു എത്തുന്ന രീതിയിൽ ഫ്രാൻസിസ് അച്ഛൻ ഇടയൂർക്കുന്നു ഇടവക ദേവാലയത്തിന് രൂപം നല്കി.

എളിയ ജീവിതവും ഉയർന്ന ചിന്തയുമാണ് നമുക്ക് വേണ്ടതെന്ന് ജീവിച്ചു കാണിച്ചു തന്ന ഒരു സന്യാസി

എല്ലാ മതങ്ങളുടെയും ചിഹ്നങ്ങൾ (എല്ലാ മതങ്ങളും മനുഷ്യരുടെ നന്മക്കു വേണ്ടി എന്നതാണ് അതുകൊണ്ട് അച്ഛൻ ഉദ്ദേശിച്ചത്), വയൽനാടിന്റെ നെൽക്കതിരുകൾ ( അച്ഛനെപ്പോലെ വയനാടിനെ അറിഞ്ഞ അധികം ആളുകളുണ്ടോ എന്ന് തന്നെ സംശയമാണ്. വയനാടിന്റെ പ്രത്യേകതകൾ വിവരിച്ചു കൊണ്ട് നിരവധി ലേഖനങ്ങളുണ്ട് അച്ഛന്റെ കൈവശം), പൂർണമായി പ്രകൃതിയോടിണങ്ങുന്ന കല്ലുകൾ ഉപയോഗിച്ചുള്ള നിർമാണം. തിരുന്നെല്ലി അമ്പലത്തിന്റെ ദിശ കാണിക്കുന്ന വടക്കുനോക്കി യന്ത്രം എല്ലാം പള്ളിയുടെ പ്രത്യേകതകളായിരുന്നു. മതസൌഹര്ധ സന്ദേശങ്ങൾ കൈമാറുന്ന ചിത്രങ്ങളും വാസ്തുശില്പങ്ങളും ദേവാലയത്തിന്റെ മനോഹാരിത വര്ധിപ്പിച്ചു. പള്ളി സന്ദർശിക്കുന്നവരുടെ എണ്ണം നാൾക്കുനാൾ കൂടി വന്നു. പത്രവാർത്തൾ വന്നു തുടങ്ങി. ചാനലുകളിൽ വന്നു തുടങ്ങി. ഒരു കാലത്തു പുറംലോകത്തിനു പരിചയമില്ലാതിരുന്ന ഇടയൂർക്കുന്നു എന്ന ഗ്രാമം പുറം ലോകം അറിഞ്ഞു തുടങ്ങി. ഒപ്പം സ്വാഭാവികമായുള്ള കണ്ണുകടി ആസ്ഥാന കള്ളന്മാർക്ക് ഉണ്ടായിത്തുടങ്ങി. 

രൂപതയുടെ കീഴിലുള്ള പള്ളിയായതിനാൽ രൂപത തന്റെ അധികാരം കാണിച്ചും തുടങ്ങി. ദാനം കിട്ടിയ പശുവിന്റെ വായിലെ പല്ലു എന്നി നോക്കാതെ പറ്റില്ലല്ലോ. ആ സമയം രൂപതയുടെ കോര്പറേറ്റ് മാനേജർ റോബിൻ എന്ന ആസ്ഥാന കള്ളനും. കള്ളന് കൂട്ടുനിൽക്കാൻ കള്ളന് കഞ്ഞി വെച്ചവനും. ഒരു 'വികാരി' എന്ന നിലയിൽ ജനങ്ങൾക്ക് ആവശ്യമായ ആത്മീയ കാര്യങ്ങൾ ഫ്രാൻസിസ് അച്ഛൻ നൽകുന്നില്ല എന്നതായിരുന്നു ആസ്ഥാന കിങ്കരന്മാർ വിധി പ്രഖ്യാപിച്ചത്. അങ്ങനെ രൂപത അച്ഛനെ അച്ഛന്റെ ജീവനായ പള്ളിയിൽ നിന്നും അടർത്തി മാറ്റി. അവിടുന്ന് മനസുമുറിഞ്ഞു അച്ഛൻ ഇറങ്ങി. അതിനുശേഷം അച്ഛൻ കാട്ടിക്കുളത്തുള്ള ഒരു ലോഡ്ജിൽ താമസമാക്കി.

തിരുവായ്ക്കു എതിർവാ ഇല്ലാത്ത രാജവാഴ്ച തുടരുന്ന കാലഘട്ടത്തിൽ ആണ് രാജകിങ്കരനായ റോബിൻ എന്ന ആസ്ഥാന കള്ളൻ രൂപതയുടെ കോര്പറേറ്റ് മാനേജർ ആയി എത്തിച്ചേരുന്നത്. കയ്യിട്ടു വാരലും, നക്കലുമൊക്കെയായി റോബിൻ അരങ്ങത്തു അഴിഞ്ഞങ്ങു ആടിയപ്പോൾ എല്ലാത്തിനും ചൂട്ടു കത്തിച്ചു കൊടുക്കാൻ ഇന്നിപ്പോൾ "ഞാൻ ഒന്നുമറിഞ്ഞില്ലേ നിങ്ങൾ എന്നോട് ക്ഷമിക്കണം" എന്ന് പറയുന്ന മെത്രാൻ ജോസ് പൊരുന്നേടം തന്നെയാണ് ഉണ്ടായിരുന്നത്. നീതി ബോധം ജീവിത വ്രതമാക്കി ജീവിച്ച ഫ്രാൻസിസ് അച്ഛൻ റോബിന്റെ ശത്രുവായി മാറി. കാണുമ്പോൾ കാണുമ്പോൾ വെളുക്കെ ചിരിച്ചുകൊണ്ട് റോബിൻ എന്ന രാജകിങ്കരൻ ഫ്രാൻസിസ് അച്ഛനെ കുറിച്ച് ഇല്ലാക്കഥകൾ രാജസന്നിധിയിൽ നിരന്തരം എത്തിച്ചു കൊണ്ടിരുന്നു. #അതിനിടയിൽ സുവിശേഷ വേല ചെയ്യാനുള്ള തീക്ഷ്ണമായ ദാഹത്താൽ മാനേജർ അച്ഛന്റെ വണ്ടി ജ്വലിക്കുന്ന ഹൃദയവുമായി വെള്ളിയാഴ്ചകളിൽ മൈസൂർ ലക്ഷ്യമാക്കി കുതിച്ചു പായുന്നുണ്ടായിരുന്നു#.

റോബിൻ, ഫാരിസ് അബൂബക്കർ, കാഞ്ഞിരപ്പള്ളി മെത്രാൻ അറക്കൽ, മാനന്തവാടി മെത്രാൻ ജോസ് പോരുന്നിടം എന്നീ കാപാലിക കൂട്ടുകെട്ടിന് അറക്കൽ മെത്രാൻ ജോസ് പോരുന്നിടത്തിനു നൽകിയ അമൂല്യ സമ്മാനമായിരുന്നു കുട്ടിക്കാനം കോളേജിൽ നിന്നും കെട്ടി ഇറക്കിയ രാജു എന്ന ഉന്നത കുലജാതനായ പ്രിൻസിപ്പൽ. രാജുവിന്റെ വരവോടെ അന്തരീക്ഷം കലാപതുല്യമായി. പെണ്ണാണോ മദ്യമാണോ ബലഹീനത എന്ന് ചോദിച്ചാൽ തിരിച്ചറിയാനാവാത്ത വിധം അവ രണ്ടും ഇട ചേർന്ന ഒരു അപൂർവ വ്യക്തിത്വം. തന്നെ ആക്രമിക്കാൻ വന്നു എന്നും പറഞ്ഞു കോളേജിൽ പ്രതിഷേധയോഗം സങ്കടിപ്പിച്ചു അവസാനം പ്രസംഗിച്ചവനും പ്രതിഷേധിച്ചവനുമൊക്കെ തലയിൽ മുണ്ടിട്ടു നടക്കേണ്ടി വന്ന ഗതികേട് ആരും മറന്നിരിക്കാൻ ഇടയില്ലല്ലോ. പോലീസ് അന്വേഷിച്ചു വന്നപ്പോൾ ബഹുമുഖ പ്രതിഭയുടെ 'പ്രതിഭാവിലാസം' അഴിഞ്ഞു വീണു.

പണ്ടത്തേതു പോലെ തന്നെ ആ കാലഘട്ടങ്ങളിലും രാജസന്നിധിയിലേക്കു ഊമക്കത്തുകൾ വന്നുകൊണ്ടേയിരുന്നു. രാജാവ് ഊമക്കത്തുകൾ കൊണ്ട് ഒരു ലൈബ്രറി നിർമിക്കാനുള്ള പരിശ്രമത്തിലായിരുന്നു. കാരണം രാജാവിന് ഒന്നുകിൽ ആരെങ്കിലും വീഡിയോയിൽ പിടിച്ച തെളിവുമായി ചെല്ലണം അല്ലെങ്കിൽ പ്രസവിച്ച കുഞ്ഞിന്റെ DNA ടെസ്റ്റു നടത്തിയ റിസൾട്ടുമായി ചെല്ലണം. എങ്കിലേ നമ്മുടെ രാജാവ് വിശ്വസിക്കൂ. ഊമക്കത്തുകൾ, ആരോപണങ്ങൾ, മെമോ നൽകൽ, അന്വേഷണ കമ്മീഷനുകൾ എന്തൊക്കെയായിരുന്നു കലാപരിപാടികൾ. ഇവിടെയെല്ലാം സ്വയം തകർക്കപ്പെടുകയും, വഞ്ചിക്കപ്പെടുകയും അധിക്ഷേപിക്കപ്പെടുകയും ചെയ്തുകൊണ്ട് ഫ്രാൻസിസ് അച്ഛൻ. പലപ്പോഴും അച്ഛന്റെ പോരാട്ടം ഒറ്റക്കായിരുന്നു. കൂടെ നിന്നവർ പോലും ഇടയ്ക്കു കളം മാറ്റി കാല് വലിച്ചു. ഫ്രാൻസിസ് അച്ഛന് നേരെ ഉയത്തിയ ആരോപണങ്ങളൊന്നും തന്നെ പച്ചപിടിക്കുന്നില്ല എന്നായി. തങ്ങൾക്കു തന്നെ പലതും വിനയാവാൻ തുടങ്ങി.

പക്ഷെ കുലംകുത്തികൾ വെറുതെയിരിക്കുമോ. അവർ ഒരു അവസരത്തിനായി തക്കം പാർത്തു. അങ്ങനെയാണ് അവർക്കിടയിൽ ഒരു ദൈവ ദൂതനായി മറ്റൊരു ഊമക്കത്തു വന്നെത്തിയത്. ഇതുവരെ കിട്ടിയ കത്തുകൾ വച്ച് നോക്കിയാൽ ഏറ്റവും ഗുരുതര ആരോപണങ്ങൾ നിറഞ്ഞ ഒരു കത്ത്. കത്തിന്റെ സ്വഭാവം വച്ച് തന്നെ വ്യക്തം കാര്യങ്ങൾ അറിയാവുന്ന അകത്തുള്ള ആരോ എഴുതിയ കത്ത്. ഇതിനിടയിൽ ഫ്രാൻസിസ് അച്ഛനോടൊപ്പം പഠിച്ച ഒരു വൈദികൻ മാനേജർ ആയി എത്തിയിരുന്നു. പഠനകാലത്തു സാമാന്യം നീതിബോധം ഉണ്ടായിരുന്ന ആ ബാച്ചുകാരൻ മാനേജർ ആയപ്പോൾ അച്ഛൻ സന്തോഷിച്ചു. ഇനി കാര്യങ്ങൾ നേരെ ആവും അവൻ നീതിയുള്ളവനാണ് എന്നാണ് അച്ഛൻ ആ മാനേജരെക്കുറിച്ചു പറഞ്ഞത്.

എളിയ ജീവിതവും ഉയർന്ന ചിന്തയുമാണ് നമുക്ക് വേണ്ടതെന്ന് ജീവിച്ചു കാണിച്ചു തന്ന ഒരു സന്യാസി

പക്ഷെ ആ നീ നീതിമാൻ തന്നെ കൂട്ടിക്കൊടുപ്പുകാരനായിത്തീർന്ന വലിയ ഒരു ദുരന്തമായിരുന്നു പിന്നീട് നടന്നത്. തുടർന്നുണ്ടായ ചർച്ചയിൽ ഫ്രാൻസിസ് അച്ഛനെയും ഒരു കമ്മീഷൻ മെമ്പർ ആയി നിയമിച്ചു. ഒരു ദിവസം മാനേജർ ഫ്രാൻസിസ് അച്ഛനോട് കമ്മീഷൻ റിപ്പോർട്ടിന്റെ ഒരു സമ്മറി എഴുതി തരണം എന്ന് പറഞ്ഞു. ഉള്ളിൽ കാപട്യവുമായി നടക്കുന്ന മനുഷ്യരെ ഇപ്പോഴും നമുക്കു തിരിച്ചറിയാൻ സാധിക്കണം എന്നില്ലല്ലോ. ഫ്രാൻസിസ് അച്ഛൻ അയാളുടെ വാക്ക് വിശ്വസിച്ചു. ഊമക്കത്തിലെ ഭാഷ ശൈലിയും ഫ്രാൻസിസ് അച്ഛന്റെ ഭാഷ ശൈലിയും ഒത്തു നോക്കി വിധി നിർണയിക്കാനുള്ള ഒരു കുടില തന്ത്രം അതായിരുന്നു അവരുടെ നീക്കം.

ഫ്രാൻസിസ് അച്ഛൻ എഴുതിയ സമ്മറി റിപ്പോർട്ട് മാനേജർ മെത്രാൻ ജോസ് പോരുന്നിടത്തിനു കൊടുത്തു. സമ്മറി റിപ്പോർട് കണ്ടപാടെ മെത്രാന്റെ ഉൾക്കണ്ണുകൾ തുറന്നു. തിരുമേനിയുടെ ദർശന കൃപാവരങ്ങൾ പൊട്ടിയൊഴുകി. തിരുമേനി പ്രവചിച്ചു അതെ രാജാവ് കല്പിച്ചു ഊമക്കത്തെഴുതിയതു ഫ്രാൻസിസ് അച്ഛൻ തന്നെ. ഇത്രയും വ്യക്തവും കൃത്യവുമായി രൂപതയിലെ ചെറ്റത്തരങ്ങൾ അറിയണമെങ്കിൽ അത് ഫ്രാൻസിസ് അച്ഛന് തന്നെയേ കഴിയൂ. ബിഷപ്പ് ഉറപ്പിച്ചു. ഫ്രാൻസിസ് അച്ഛനെ വിളിപ്പിച്ചു. അച്ഛൻ ആണയിട്ടു പറഞ്ഞു ഞാനല്ല ഇത് ചെയ്തത്. എന്ത് ഫലം. മുൻവിധിയോടെയുള്ള തീരുമാനങ്ങളുടെ ബലിയാടായിരുന്നല്ലോ അച്ഛൻ. #സുവിശേഷ വേലക്കായി മൈസൂർക്കു ഓടിക്കൊണ്ടിരിക്കുന്ന വണ്ടികൾ കാണാൻ തുറക്കാത്ത ആ തിരുക്കണ്ണുകൾ#, #കോളേജ് കാന്റീനിൽ സ്ത്രീയെ കടന്നു പിടിച്ച ഉന്നത കുലജാതനെ കാണാൻ തുറക്കാത്ത ആ തിരുക്കണ്ണുകൾ#, #വിദ്യാലയങ്ങളുടെ പതിനായിരം കിലോമീറ്റർ അടുത്ത് പോലും മദ്യ ശാലകൾ പാടില്ല എന്ന് വാദിക്കുന്നവന്റെ വിദ്യാലയത്തിലെ അച്ചന്മാരുടെ താമസകേന്ദ്രങ്ങളിൽ മദ്യക്കുപ്പികൾ പൊട്ടി ഒഴുകിയപ്പോൾ കാണാൻ തുറക്കാത്ത ആ തിരുകണ്ണുകൾ അപ്പോൾ തുറക്കപ്പെട്ടു#.
ഹൃദയം തകർക്കുന്ന വാക്കുകളാണ് മെത്രാൻ ഫ്രാൻസിസ് അച്ഛനോട് പറഞ്ഞത്. പിന്നീട് ആരോപണങ്ങളുടെ ഒരു പട്ടികയായിരുന്നു. അച്ഛൻ ദിവ്യബലി അർപ്പിക്കുന്നില്ല, കുമ്പസാരിപ്പിക്കുന്നില്ല, അച്ഛൻ കാവി മുണ്ടുടുത്തു, കറുത്ത മുണ്ടുടുത്തു, കുമ്പസാരത്തിനെതിരായി കോളേജിൽ കുട്ടികളെ പഠിപ്പിക്കുന്നു. ആരോപണങ്ങൾ അങ്ങനെ നീണ്ടു.

ഇതിനിടയിൽ നടന്ന മറ്റു ചില കാര്യങ്ങൾ കൂടി പറയേണ്ടതായി ഉണ്ട്. രാജു ജോർജ് വന്നതിനു ശേഷം ഒരു കലാപ ഭൂമി പോലെയായ കോളേജ് അന്തരീക്ഷം അച്ഛന് മടുത്തു തുടങ്ങിയിരുന്നു. ജോലി രാജി വെക്കുന്നതിനെ കുറിച്ച് പോലും അച്ഛൻ ചിന്തിച്ചു തുടങ്ങി. അടുത്ത സുഹൃത്തുക്കളോട് അച്ഛൻ അത് സൂചിപ്പിക്കുകയും ചെയ്തു. അങ്ങനെയിരിക്കെ സി എം ഐ സഭക്കാരുടെ കോട്ടയം പ്രൊവിൻഷ്യലിൽ പെട്ട ഒരു കോളേജിൽ ഇംഗ്ലീഷ് അദ്ധ്യാപക ഒഴിവു വന്നു. ലോക്കൽ മാനേജർ ആയിരുന്ന അച്ഛൻ ഫ്രാൻസിസ് അച്ഛനെ ഫോണിൽ വിളിച്ചു അങ്ങോട്ടേക്ക് ചെല്ലാമോ എന്ന് ചോദിച്ചു. മറ്റൊരു ആലോചന പോലും കൂടാതെ അച്ഛൻ ഇല്ല എന്ന് തീർത്തു പറഞ്ഞു. വയനാട് വിട്ടു പോവുക എന്നത് അച്ഛനെ സംബന്ധിച്ചു മരണ തുല്യമായ ഒരു വിഷമം ആയിരുന്നു. “എന്നെ മരിച്ചാലല്ലാതെ ഇവിടന്നു മാറ്റാൻ ആവില്ല” എന്ന് അച്ഛൻ പറഞ്ഞിരുന്നു. ഈ വാചകത്തെയാണ് അച്ഛനെ കൊലക്കു കൊടുത്തവന്മാർ പിന്നീട് "ഫ്രാൻസിസ് അച്ഛൻ സ്വയം മരിച്ചു" എന്നൊക്കെ പാടി നടന്നത്. അച്ഛന്റെ മനസും ശരീരവും അത്ര മാത്രം വയനാടിനോട് അലിഞ്ഞു ചേർന്നിരുന്നു. അതുകൊണ്ടു തന്നെയാണ് കോളേജിന്റെ കലുഷിതമായ അന്തരീക്ഷത്തിൽ പോലും സഹിച്ചു പിടിച്ചു നില്ക്കാൻ അച്ഛൻ തീരുമാനിച്ചത്. എന്നാൽ മേല്പറഞ്ഞ ഊമക്കത്തു വിവാദം ആളിക്കത്താണ് തുടങ്ങിയപ്പോൾ (അതിന്റെ തുടക്കത്തിൽ എന്ന് പറയാം) വീണ്ടും മേല്പറഞ്ഞ ലോക്കൽ മാനേജർ അച്ഛനെ അവരുടെ കോളേജിലേക്ക് ക്ഷണിച്ചു കൊണ്ട് ഫോൺ വിളിച്ചു. ഒരു തരത്തിലും മേരിമാതയിൽ തുടരാൻ സാധിക്കാത്ത സ്ഥിതിയിൽ കാര്യങ്ങൾ എത്തുന്ന അന്തരീക്ഷമായപ്പോൾ അച്ഛൻ പറഞ്ഞു "ഞാൻ അതെ കുറിച്ച് ആലോചിക്കാം, പക്ഷെ അതിനു മുമ്പേ ഞാൻ നിങ്ങളുടെ കോളേജും അന്തരീക്ഷവും ഒക്കെ വന്നു കണ്ടിട്ടു തീരുമാനിക്കാം" എന്ന്. അങ്ങനെ അച്ഛൻ അവരുടെ കോളേജിലേക്ക് ഒരു ദിവസം പുറപ്പെട്ടു. വയനാട് പോലെ തന്നെ ഗ്രാമീണ പശ്ചാത്തലം ഉള്ള ഒരു കോളേജ് അന്തരീക്ഷം. എങ്കിലും വയനാട് വിട്ടുപോകുന്നതിനെ കുറിച്ച് ചിന്തിക്കാനും വയ്യ. മനസില്ല മനസോടെ അച്ഛൻ അങ്ങോട്ട് ചെല്ലാം എന്ന് അറിയിച്ചു. അദ്ദേഹത്തിന്റെ സി എം ഐ മേലധികാരികൾ അതിനു അനുവാദവും നൽകി (അച്ഛൻ സി എം ഐ സഭയുടെ തിരുവനന്തപുരം പ്രൊവിൻസിൽ മെമ്പർ ആണ്. കോളേജ് ആകട്ടെ കോട്ടയം പ്രൊവിൻസിലും.)

എന്നാൽ അത് അച്ഛന് വേണ്ടി ഒരുക്കിയ ഒരു വലിയ ചതിക്കുഴി ആയിരുന്നു എന്ന് അച്ഛൻ തിരിച്ചറിഞ്ഞില്ല എന്നതാണ് സത്യം. ലോക്കൽ മാനേജരും കോളേജ് പ്രിൻസിപ്പൽ ആയ അച്ഛനും തമ്മിൽ അവിടെ നിരന്തരം പ്രശ്നം ആയിരുന്നു. പ്രിൻസിപ്പലിനെ ഒതുക്കാൻ മാനേജർ അച്ഛൻ കണ്ട ആയുധം ആയിരുന്നു ഫ്രാൻസിസ് അച്ഛൻ. ഫ്രാൻസിസ് അച്ഛൻ നീതിയുടെ പക്ഷത്തു മാത്രമേ നിൽക്കൂ എന്ന് സി എം ഐ സഭയിലെ അച്ചന്മാർക്കും അറിയാം. നീതിമാന്റെ നീതി ദുഷ്കർമ്മി അവന്റെ വളർച്ചക്കും ഉയർച്ചക്കു ഉപയോഗിക്കുന്ന നീച തന്ത്രം ആണ് ലോക്കൽ മാനേജർ പയറ്റിയത്. ഫ്രാൻസിസ് അച്ഛൻ വന്നാൽ പിന്നെ പ്രിൻസിപ്പലിനെ പിടികൂടിക്കൊള്ളും പിന്നെ അവർ തമ്മിൽ പോരാട്ടം നടക്കും. ലോക്കൽ മാനേജർക്ക് കയ്യും കെട്ടിയിരുന്നു കളി കാണാം. ഇതായിരുന്നു ലോക്കൽ മാനേജരുടെ തന്ത്രം.

എളിയ ജീവിതവും ഉയർന്ന ചിന്തയുമാണ് നമുക്ക് വേണ്ടതെന്ന് ജീവിച്ചു കാണിച്ചു തന്ന ഒരു സന്യാസി

ഈ ഗൂഡ നീക്കം മണത്തറിഞ്ഞ പ്രിൻസിപ്പൽ പ്രൊവിൻസിന്റെ കോര്പറേറ്റ് മാനേജരുടെ അടുത്തെത്തി ഒരു മുഴം മുന്നേ എറിഞ്ഞു. ഫ്രാൻസിസ് അച്ഛനെ കോളേജിലേക്ക് എടുക്കരുതെന്നും ലോക്കൽ മാനേജരും ഫ്രാൻസിസ് അച്ഛനും കൂടി ഒത്തു കളിക്കുകയാണെന്നും # സത്യവും നീതിയുമുള്ള # എന്നെ ഒതുക്കാനും കോളേജ് അന്തരീക്ഷം താറുമാനാക്കാനുമാണ് ഫ്രാൻസിസ് അച്ഛൻ വരുന്നതെന്നും മാനന്തവാടി മേരിമാതാ കോളേജ് നശിപ്പിച്ച ശേഷം നമ്മുടെ കോളേജ് നശിപ്പിക്കാനുമാണ് ഫ്രാൻസിസ് അച്ഛൻ വരുന്നത് എന്നെല്ലാം പറഞ്ഞു കേൾപ്പിച്ചു. കോർപ്പറേറ്റ് മാനേജർ ലോക്കൽ മാനേജരെ വിളിപ്പിച്ചു എന്ന് മാത്രമല്ല അവസാനം എല്ലാ കുറ്റവും ഫ്രാൻസിസ് അച്ഛന്റെ തലയിൽ വച്ചു. അവർ അച്ഛനെ വിളിപ്പിച്ചു അച്ഛൻ സ്വപ്നത്തിൽ പോലും വിചാരിക്കാത്തതും ചിന്തിക്കാത്തതുമായ രീതിയിൽ അച്ഛനെ പറ്റി പറഞ്ഞു അവർ. കോളേജിലെ പ്രശ്നങ്ങളുടെ നടുവിൽ അച്ഛനേറ്റ വലിയൊരാഘാതമായിരുന്നു അത്. അത് അച്ഛന്റെ മനസിനെ വല്ലാതെ മുറിപ്പെടുത്തി എന്ന് മാത്രമല്ല മറ്റു അച്ചന്മാരുടെ മുൻപിൽ ഫ്രാൻസിസ് അച്ഛൻ ഒരു അപമാന കഥാപാത്രമായി മാറി. അച്ചന്മാർ അച്ചന്മാരെ തന്നെ വഞ്ചിക്കുമോ ? അതും സ്വന്തം സഭയിലെ ? വായിച്ചു നിങ്ങൾ തന്നെ തീരുമാനിക്കുക. ഒരു കോളേജിന്റെ ലോക്കൽ മാനേജർ (അതും ഒരേ സഭയിലെ ) നേരിട്ട് വിളിച്ചു പല പ്രാവശ്യം അവരുടെ കോളേജിലേക്ക് ചെല്ലുമോ എന്ന് ചോദിക്കുക. അവസാനം ചെല്ലാം എന്ന് സമ്മതിക്കുക. അച്ഛൻ വകുപ്പ് അധികാരികൾ വഴി നീങ്ങി തുടങ്ങുക. ഇത്രയും കഴിഞ്ഞപ്പോൾ സംഭവിച്ച കാര്യങ്ങൾ ആണ് മുകളിൽ പറഞ്ഞത്. നീതിക്കുവേണ്ടി ഒരുവൻ നിന്നാൽ എന്തുമാത്രം സഹിക്കേണ്ടി വരും എന്നതിനും കൂടിയുള്ള ഉത്തമ ഉദാഹരണമാണ് ഇത്.

ഏതായാലും ഊമക്കത്തു വിവാദം അവസാനം മെത്രാൻ ഫ്രാൻസിസ് അച്ഛന്റെ തലയിൽ കെട്ടിവച്ചതിനു ശേഷം ബാക്കി ആരോപണങ്ങൾ എല്ലാം ഉന്നയിച്ചു അച്ഛനെ ഇവിടെ നിന്നും മാറ്റണം എന്നാവശ്യപ്പെട്ടു സി എം ഐ പ്രൊവിൻഷ്യലിന് കത്തെഴുതി. ഊമക്കത്തിന്റെ വിശദീകരണം മെത്രാൻ അച്ഛനിൽ നിന്ന് എഴുതി വാങ്കിക്കുകയും ചെയ്തു. പ്രൊവിൻഷ്യൽ ആകട്ടെ മെത്രാന്റെ ആരോപണങ്ങൾക്ക് മറുപടി വീണ്ടും ഫ്രാൻസിസ് അച്ഛനിൽ നിന്നും എഴുതി വാങ്ങി. മെത്രാന്റെ ആഗ്രഹപ്രകാരം ഞങ്ങൾ അദ്ദേഹത്തെ ഞങ്ങളുടെ പ്രൊവിൻസിലേക് തിരികെ കൊണ്ട് പൊയ്ക്കൊള്ളാം എന്ന് മറുപടിയും കൊടുത്തു. മാന്നാനം കോളേജിലേക്ക് അച്ഛനെ മാറ്റുന്നതിനാണ് അവർ തീരുമാനിച്ചത്. ഇതിനിടയിൽ ദേവഗിരി കോളേജുമായും ബന്ധപ്പെട്ട ചില കാര്യങ്ങൾ പറയാറുണ്ടെങ്കിലും സൗകര്യപൂർവം അത് വേണ്ട എന്ന് വെക്കുകയാണ്. എല്ലാ കാര്യങ്ങളും കുറിക്കാൻ നിന്നാണ് ഈ കുറിപ്പ് അവസാനിപ്പിക്കാൻ പറ്റില്ല.

അച്ഛൻ മാറുന്നു എന്ന ന്യൂസ് കേട്ടപ്പോൾ തന്നെ രാജു ജോര്ജും മറ്റു ശത്രുക്കളും ആഘോഷങ്ങൾ തുടങ്ങി കഴിഞ്ഞിരുന്നു. എന്ന് മാത്രമല്ല പ്രധാന ശത്രുക്കൾ പലരും സ്നേഹ നാട്യങ്ങളുമായി അടുക്കാൻ ഉള്ള പരിശ്രമങ്ങളും തുടങ്ങി. കാരണം ആത്യന്തികമായി അവർ വിജയിക്കാൻ പോവുകയാണല്ലോ.

ആദ്യകാലങ്ങളി ൽ വളരെ കുറച്ചു മാത്രമായിരുന്നു അച്ഛൻ നാട്ടിലേക്കു പൊയ്ക്കൊണ്ടിരുന്നത്. ജനിച്ചതും വളർന്നതും പിന്നീട് അച്ഛനായതുമായ നാട് ഉപേക്ഷിച്ചു വയനാട്ടിലേക്ക് വന്നെത്തിയപ്പോൾ വയനാട് അച്ഛന്റെ കർമ്മ ഭൂമി മാത്രമല്ല ജീവശ്വാസം വരെ ആയി മാറിയിരുന്നു. എന്നാൽ തന്റെ അവസാന കാലങ്ങളിൽ അച്ഛൻ നാട്ടിലേക്കു കൂടുതൽ തവണ പോയി. ഒരുതരം ആശ്വാസം തേടിയുള്ള യാത്രകൾ. അത്പോലെയുള്ള ഒരു യാത്രയുടെ അവസാനമായിരുന്നു അച്ഛന്റെ മരണവും. വീട്ടിൽ പോയി മടങ്ങിയ വരവേ മാന്നാനത്തു താമസിച്ചു പിറ്റേന്ന് മാനന്തവാടിയിലേക്കു വരാൻ ആയിരുന്നു പ്ലാൻ. ശാരീരികമായി നല്ല അവസ്ഥയിലുമായിരുന്നില്ല അച്ഛൻ. കോളേജിലെ കലുഷിത അന്തരീക്ഷവും മെത്രാന്റെയും കിങ്കരന്മാരുടെയും ഒക്കെ രീതികളുമൊക്കെ അച്ഛന്റെ മനസിനെ തളർത്തുക മാത്രമല്ല അത് ശാരീരികമായ അസ്വസ്ഥകളും ഉണ്ടാക്കിയിരുന്നു.

എളിയ ജീവിതവും ഉയർന്ന ചിന്തയുമാണ് നമുക്ക് വേണ്ടതെന്ന് ജീവിച്ചു കാണിച്ചു തന്ന ഒരു സന്യാസി

എന്നാൽ മാന്നാനത്തു വന്നപ്പോൾ ഉണ്ടായ #ഈ സംസാരങ്ങൾ# അദ്ദേഹത്തെ അന്ന് തന്നെ അവിടെ നിന്നും പോകാൻ പ്രേരിപ്പിച്ചു. ക്ഷീണിതനായിരുന്നെങ്കിലും അവിടെ നിന്ന് ബസ് കയറി കോഴിക്കോട്ടേക്ക് തിരിച്ചു ദേവഗിരിയിൽ എത്തിയെങ്കിലും മാനന്തവാടിക്ക് യാത്ര തുടരാൻ തീരുമാനിച്ചു. വെളുപ്പിനെ മാനന്തവാടിയിൽ വന്നു ബസ് ഇറങ്ങി. സാധാരണ ഗതിയിൽ അച്ഛൻ നാട്ടിൽ പോവുമ്പോൾ തന്റെ ബൈക്ക് വച്ചിരുന്നത് ബിഷപ്പ് ഹൊസ്സിലോ അല്ലെങ്കിൽ സെന്റ് ജോസഫ് ഹോസ്പിറ്റലിലോ ആയിരുന്നു. എന്നാൽ രൂപത പീഡന പരിപാടികൾ കഠിനമാക്കി കഴിഞ്ഞപ്പോൾ തുടങ്ങി അച്ഛൻ ബൈക്കു വച്ചിരുന്നത് ഒരു സുഹൃത്തിന്റെ വീട്ടിൽ ആയിരുന്നു. വെളുപ്പിനെ മാനന്തവാടിയിൽ വന്നു ഇറങ്ങിയ അച്ഛൻ തീരുമാനിച്ചത് ബൈക്ക് വച്ചിരിക്കുന്ന വീട്ടുകാരെ വെളുപ്പിനെ വിളിച്ചുണർത്തി ശല്യപ്പെടുത്തേണ്ട എന്നായിരുന്നു.

എന്നാൽ പിന്നീടച്ഛൻ ചെയ്ത പ്രവർത്തിയാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്. സുഖമില്ലാതിരുന്ന അച്ഛൻ കോട്ടയത്ത് നിന്നും ബസ്സിൽ ദീർഘ യാത്ര ചെയ്തു വെളുപ്പിന് മാനന്തവാടിയിൽ വന്നിറങ്ങിയ ശേഷം കാട്ടിക്കുളത്തേക്കു നടന്നു. അതായതു 10 കിലോമീറ്റർ. ക്ഷീണിതനായിരുന്നു അച്ഛൻ ദീർഘമായ യാത്ര കഴിഞ്ഞു വരുന്ന വഴി അതും വെളുപ്പാൻ കാലത്തേ തണുപ്പിൽ 10 കിലോമീറ്റര് എങ്ങനെ നടന്നു ? എത്രമാത്രം അഗ്നികുണ്ഡമായിരുന്നു ആ മനസ് എന്ന് മനസിലാക്കാൻ ആ ഒരൊറ്റ സംഭവം മതി. # തീയായിരുന്നു ആ മനസ്സിൽ # നടന്നു വന്ന അച്ഛൻ നേരെ മുറിയിൽ കയറിക്കിടന്നു. നേരത്തെ പറഞ്ഞതിലും ഒരു ദിവസം മുൻപേ അച്ഛൻ വന്നതിനാൽ അച്ഛന് ഭക്ഷണം കൊടുക്കുന്ന ചേട്ടൻ അതറിഞ്ഞുമില്ല. പിന്നെ തീർത്തും അവശനായി കഴിഞ്ഞപ്പോൾ മാനന്തവാടിയിൽ വൈദ്യരെ കാണാൻ പോകാൻ വിളിച്ചപ്പോഴാണ് ചേട്ടൻ അച്ഛൻ വന്നത് തന്നെ അറിയുന്നത്. വൈദ്യരെ കണ്ടു മരുന്ന് വാങ്ങിയെങ്കിലും അസുഖം കുറഞ്ഞിരുന്നില്ല. മരണ ദിവസം രാവിലെ അച്ഛൻ പരീക്ഷ ഡ്യൂട്ടിക്കായി കോളേജിലേക്ക് പോകാൻ ഇറങ്ങിയതാണ്. പക്ഷെ യാത്ര പകുതി വഴിക്കു അച്ഛൻ തിരിച്ചു മുറിയിലേക്ക് മടങ്ങി. കോളേജിൽ നിന്നും ഫോണിൽ വിളിച്ചിട്ടും മറുപടി കിട്ടിയതുമില്ല. അവരോടു അന്വേഷിച്ചതുമില്ല. പിന്നീട് വൈകിട്ട് ഭക്ഷണവുമായി എത്തിയ ചേട്ടൻ മുറി തുറന്നപ്പോൾ തന്റെ ചാരുകസേരയിൽ ഒരു കൈ നെഞ്ചിൽ വച്ച് തല ഒരു വശത്തേക്ക് അല്പം ചരിച്ചു ശാന്തമായ മുഖമുള്ള അച്ഛനെയാണ് കണ്ടത്. മൂക്കിൽ നിന്നും അല്പം ചോര പൊടിയുന്നുണ്ടായിരുന്നു. ഉടൻ തന്നെ അച്ഛനെ ആശുപത്രിയിൽ എത്തിച്ചു. അതെ അച്ഛൻ മരിച്ചിരുന്നു... അല്ല ദൈവം മരിച്ചു. # ഞങ്ങളുടെ ദൈവം മരിച്ചു # കുരിശിൽ കിടന്നു മരിച്ച ദൈവത്തെ കുറിച്ച് പറയുന്നത് തന്റെ അവസാന തുള്ളി ചോരയും ഒഴുക്കി മരിച്ചു എന്നാണ്. ഞങ്ങളുടെ അച്ഛനെ കുറിച്ചും അത് തന്നെ പറയണം... വേദന കൊണ്ട് ഹൃദയം തകർന്നാണ് അച്ഛൻ മരിച്ചത്... പുറത്തേക്കു വന്ന രക്തം മുഴുവൻ അച്ഛൻ തുടച്ചു കൊണ്ടിരുന്നു... കാരണം ഒഴുകി ഇറങ്ങിയ രക്തം മുഴുവൻ തുടച്ചെടുത്ത രണ്ടു തുണികൾ ആണ് മുറിയിൽ ഉണ്ടായിരുന്നത്... ആ തുണികൾ രണ്ടിലും നിറയെ രക്തമായിരുന്നു... പെട്ടെന്ന് മരിച്ചു വീഴുകയല്ല അച്ഛൻ ചെയ്തത്... ഹൃദയം തകർന്ന വേദന മുഴുവൻ അനുഭവിച്ചു... ചോര മുഴുവൻ പുറത്തേക്കൊഴുകി... ചാര് കസേരയിൽ ഇരുന്ന അച്ഛന്റെ മുഖം ഒരു അസാമാന്യ ശാന്തതയുള്ളതായിരുന്നു എന്നാണ് കണ്ടവർ പറഞ്ഞത്... ഒരു സമാധി പോലെ... # അവസാന തുള്ളി ചോരയും പുറത്തേക്കു ഒഴുകി ഹൃദയം തകർന്നു അച്ഛൻ മരിച്ചു#.

ജീവിതത്തിൽ നടന്ന എല്ല്ലാ കാര്യങ്ങളും എഴുതി സൂക്ഷിച്ചിരുന്ന ആളാണ് ഫ്രാൻസിസ് അച്ഛൻ. കോളേജിനെ സംബന്ധിച്ച എല്ലാ കാര്യങ്ങളും അച്ഛൻ എഴുതിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഫ്രാൻസിസ് അച്ഛൻ മരിച്ചു കഴിഞ്ഞപ്പോൾ ചിലർ പറഞ്ഞത് "ജീവിച്ചിരുന്ന ഫ്രാൻസിസിനേക്കാൾ പേടിക്കേണ്ടത് മരിച്ച ഫ്രാൻസിസിനെയാണ്" എന്നാണ്. അത് കൊണ്ട് തന്നെ അച്ഛന്റെ മുറിയിൽ കയറാൻ ആളുകൾ എത്തുമെന്ന് ഉറപ്പായിരുന്നു. അത് മുൻകൂട്ടി കണ്ടു രാത്രി വരുന്ന ആളുകളെ പിടിക്കാൻ അച്ഛന്റെ പിള്ളേർ തക്കം പാർത്തിരുന്നു. വിവരം എങ്ങനെയോ മനസിലാക്കി കുഞ്ഞാടുകൾ ആരും രാത്രി ആ വഴി വന്നില്ല. ഫ്രാൻസിസ് അച്ഛന്റെ മരണശേഷവും ബിഷപ്പ് ഹൊസ്സിലേക്കു ബിഷപ്പിന്റെ ഭാഷയിൽ പറഞ്ഞാൽ "ഫ്രാൻസിസ് അച്ഛന്റെ അതെ ശൈലിയിലുള്ള എഴുത്തുകൾ തുടരെ തുടരെ വന്നുകൊണ്ടിരുന്നു". തെറ്റി പോയി എന്ന് മനസിലായെങ്കിലും ബിഷപ്പ് ഇന്ന് വരെ അത് അംഗീകരിക്കാൻ തയ്യാറായിട്ടില്ല. എന്തിനു പറയുന്നു രാഷ്ട്രീയ ശത്രുക്കൾ പോലും തങ്ങളുടെ എതിരാളി ശത്രു മരിച്ചാൽ പുറമെ കാണിക്കാണെങ്കിൽ പോലും മരിച്ച ആളിന്റെ കുടുംബത്തോട് ഒരു ഒരു അനുശോദന വാചകം എങ്കിലും പറയും. ഫ്രാൻസിസ് അച്ഛന്റെ അനുജൻ ഒരു സി എം ഐ അച്ഛനാണ്. ഫ്രാൻസിസ് അച്ഛന്റെ മാതാപിതാക്കൾ ഇന്നും ജീവിച്ചിരിക്കുന്നു. ഇന്ന് വരെ ബിഷപ്പ് ആശ്വാസത്തിന്റെ ഒരു വാക്ക് അവരോടു പറഞ്ഞിട്ടില്ല. എന്നിട്ടാണ് ഇപ്പോൾ മാപ്പു നാടകവുമായി പള്ളികൾ തോറും നടക്കുന്നത്. അഹങ്കാരം ഒരുവനെ എത്രമാത്രം അധപ്പതിപ്പിക്കും എന്നതിന് ഒരു ഉദാഹരണം കൂടെയാണ് ഈ ബിഷപ്പ്.

ഫ്രാൻസിസ് അച്ഛന്റെ മരണത്തോടെ എല്ലാം അവസാനിച്ചു എന്ന് കരുതിയ ബിഷപ്പിനും കിങ്കരന്മാർക്കും പിന്നീട് ഇരട്ടി തിരിച്ചടികൾ ആണ് കിട്ടാൻ തുടങ്ങിയത്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ബിഷപ്പിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായ റോബിന് കിട്ടിയത്. കാരണം നീതിമാനായ ഒരു മനുഷ്യനെ ഹൃദയം തകർത്താണ് ഇവർ കൊന്നത്. കൊല്ലുകയും കൊലക്കു കൊടുക്കുകയും ചെയ്യുക. അങ്ങനെയുള്ളവർക്ക് കിട്ടേണ്ട മിനിമം തിരിച്ചടികൾ മാത്രമേ ഇപ്പോൾ അവർക്കു കിട്ടുന്നുള്ളൂ. അത് സാമാന്യ നീതിയാണ്...

advertisment

News

Related News

    Super Leaderboard 970x90