Kerala

'ഇനിമുതൽ പ്രാർത്ഥനാ സമയത്ത് എഴുന്നേൽക്കാതിരിക്കാനുള്ള ധൈര്യം കൈവരിക്കണം... മറ്റാരുടെയും വികാരം വ്രണപ്പെടുത്താനല്ല, ദൈവവിശ്വാസം എന്ന അന്ധവിശ്വാസത്തിന്റെ ഭാഗമാകാതിരിക്കാൻ' - ജിനേഷ് പി എസ്

ഏതു മതത്തിൽ വിശ്വസിക്കാനും പൗരന് സ്വാതന്ത്ര്യം നൽകുന്ന ഭരണഘടനയുള്ള രാജ്യമാണ് ഇന്ത്യ. അതുപോലെതന്നെ ഒരു മതത്തിലും ദൈവത്തിലും വിശ്വസിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യവും ഭരണഘടന നൽകുന്നുണ്ട്. മത-ദൈവ വിശ്വാസങ്ങൾ ഉള്ളവരുടെ പ്രാർത്ഥനകളിൽ മറ്റുള്ളവർ പങ്കെടുക്കണമെന്ന അലിഖിത നിയമം ഉള്ളതുപോലെയാണ് നിലവിൽ കാര്യങ്ങളുടെ പോക്ക്, പ്രത്യേകിച്ച് പൊതുചടങ്ങുകളിലെ പ്രാർത്ഥനകളിൽ....

'ഇനിമുതൽ പ്രാർത്ഥനാ സമയത്ത് എഴുന്നേൽക്കാതിരിക്കാനുള്ള ധൈര്യം കൈവരിക്കണം... മറ്റാരുടെയും വികാരം വ്രണപ്പെടുത്താനല്ല, ദൈവവിശ്വാസം എന്ന അന്ധവിശ്വാസത്തിന്റെ ഭാഗമാകാതിരിക്കാൻ' - ജിനേഷ് പി എസ്

ഈ ഒരു ചിത്രം പങ്കുവച്ചുകൊണ്ട് കുരീപ്പുഴ ശ്രീകുമാർ മോശക്കാരനാണ് എന്ന് പറയുന്ന പല പോസ്റ്റുകളും കണ്ടു. സത്യത്തിൽ ഈ ചിത്രം കണ്ടതോടെ അദ്ദേഹത്തിനോട് ബഹുമാനം കൂടുകയാണ് ചെയ്തത്.

നിരവധി പ്രോഗ്രാമുകളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും, ഇങ്ങനെ ഇരിക്കാൻ ഉള്ള ധൈര്യം ഇതുവരെ ഉണ്ടായിട്ടില്ല. "ദൈവം" എന്നൊരു സംഭവം ഇല്ല എന്ന് ഉറപ്പുണ്ടെങ്കിലും, ദൈവാരാധനയോട് വ്യക്തിപരമായ യോജിപ്പില്ല എങ്കിൽ പോലും പല ചടങ്ങുകളിലും എണീറ്റ് നിൽക്കേണ്ടി വന്നിട്ടുണ്ട്. ചടങ്ങുകളിൽ മാത്രമല്ല ജീവിതത്തിൽ പല അവസരങ്ങളിലും ഇങ്ങനെ ചെയ്യേണ്ടി വന്നിട്ടുണ്ട്. പലപ്പോഴും എണീറ്റ് നിന്നു കൈ കൂപ്പാതിരിക്കുകയാണ് പതിവ്. അപ്പോൾ മനസ്സിൽ എപ്പോഴും തോന്നുന്ന കാര്യം ഞാൻ ഒരു ഭീരുവാണോ എന്നുതന്നെയായിരുന്നു.

ഏതു മതത്തിൽ വിശ്വസിക്കാനും പൗരന് സ്വാതന്ത്ര്യം നൽകുന്ന ഭരണഘടനയുള്ള രാജ്യമാണ് ഇന്ത്യ. അതുപോലെതന്നെ ഒരു മതത്തിലും ദൈവത്തിലും വിശ്വസിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യവും ഭരണഘടന നൽകുന്നുണ്ട്. മത-ദൈവ വിശ്വാസങ്ങൾ ഉള്ളവരുടെ പ്രാർത്ഥനകളിൽ മറ്റുള്ളവർ പങ്കെടുക്കണമെന്ന അലിഖിത നിയമം ഉള്ളതുപോലെയാണ് നിലവിൽ കാര്യങ്ങളുടെ പോക്ക്, പ്രത്യേകിച്ച് പൊതുചടങ്ങുകളിലെ പ്രാർത്ഥനകളിൽ.

ഇവിടെ യുക്തിപരമായ ഒരു തീരുമാനമെടുക്കാൻ സമൂഹത്തിന് ബാധ്യതയുണ്ട്. ഏതു പൊതുചടങ്ങും ആയിക്കൊള്ളട്ടെ, ദൈവ വിശ്വാസം ഉള്ളവർ പ്രാർത്ഥിക്കാനായി എണീക്കുമ്പോൾ വിശ്വാസമില്ലാത്തവർക്ക് ഇരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാവണം. അങ്ങനെ ഇരിക്കുന്നവരെ കുറ്റപ്പെടുത്താതിരിക്കുകനുള്ള മാന്യത ഉണ്ടാവണം.

സ്റ്റേറ്റിന് മതവും ദൈവവുമില്ലാത്തതിനാൽ സർക്കാർ പരിപാടികളിലും പൊതു പരിപാടികളിലും "പ്രാർത്ഥന" അവലംബിക്കുന്നത് ശരിയല്ല. മാത്രമല്ല അത് ഭരണഘടനാവിരുദ്ധവുമാണ്. അതുകൊണ്ടുതന്നെ സർക്കാർ പരിപാടികളിൽ നിന്നെങ്കിലും പ്രാർത്ഥന ഒഴിവാക്കണം.

ഇനിമുതൽ പ്രാർത്ഥനാ സമയത്ത് എഴുന്നേൽക്കാതിരിക്കാനുള്ള ധൈര്യം കൈവരിക്കണം. സാധിക്കുമോ എന്ന് അറിയില്ല, എങ്കിലും ശ്രമിച്ചു നോക്കേണ്ടതുണ്ട്. മറ്റാരുടെയും വികാരം വ്രണപ്പെടുത്താനല്ല, ദൈവവിശ്വാസം എന്ന അന്ധവിശ്വാസത്തിന്റെ ഭാഗമാകാതിരിക്കാൻ.

advertisment

News

Super Leaderboard 970 X 90