രമചേച്ചീ... ഇവിടം ഇങ്ങനാണ്....!!

ഭരണ കക്ഷിയിൽ പെട്ട സ്ത്രീകളെ പോലും ആക്രമിക്കാനും അവഹേളിക്കാനും സംഘ് പരിവാർ ശക്തികൾക്ക് മൗനാനുവാദം നൽകിയത് ഇവിടുത്തെ അഭ്യന്തര വകുപ്പാണ്.പോലീസിനെ നോക്കുകുത്തിയാക്കി കോഴിക്കോട് മാവോ വാദി നേതാവ് കുപ്പുസ്വാമിയുടെ മൃതദേഹത്തെ അവഹേളിച്ചതും ഇക്കഴിഞ്ഞ ഡിസംബർ ആറാം തീയതി വടകരയിൽ വിശ്വ ഹിന്ദു പരിഷത്ത് ബാബറി മസ്ജിദ് തകർത്ത ഓർമ്മയിൽ സ്വാഭിമാൻ മാർച്ച്‌ നടത്തിയതും ആരും മറന്നിട്ടില്ല.....

രമചേച്ചീ... ഇവിടം ഇങ്ങനാണ്....!!

രമചേച്ചീ...

ഇവിടം ഇങ്ങനാണ്....

പൊതുവിടങ്ങൾ ആണുങ്ങൾക്ക് മാത്രമുള്ളതല്ല, ആക്രമണങ്ങളും അവഹേളനങ്ങളും അതിജീവിക്കുന്ന സ്ത്രീകൾക്കും ലിംഗ/ ലൈംഗിക ന്യൂനപക്ഷങ്ങൾക്കൊപ്പം നിൽക്കുക.
...........................................

പൊതുവിടങ്ങളിൽ സ്ത്രീകളുടെയും എൽ ജി ബി ടി വിഭാഗങ്ങളുടെയും സാന്നിധ്യവും ഇടപെടലുകളും വർദ്ധിച്ചുകൊണ്ടിരിക്കുന്നത് ജനാധിപത്യ ബോധവും സമത്വ സ്വപ്നവുമുള്ള ഏതൊരാൾക്കും ആവേശം പകരുന്ന കാഴ്ചയാണ്. അത് യാഥാസ്ഥിതിക ആൺബോധത്തെ, പുരുഷാധിപത്യത്തെ പ്രകോപിപ്പിക്കുന്നതും മുമ്പില്ലാത്തവിധം അക്രമോത്സുകമായ ആൺകൂട്ട ആക്രമണങ്ങൾ വർദ്ധിച്ചു വരികയും ചെയ്യുന്നത് ഇതിന്റെ മറുവശമാണ്. പ്രതികരണ ശേഷിയുള്ള, പൊതുവിടങ്ങളിൽ കാണുന്ന സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങളും അവഹേളനങ്ങളും ഈയടുത്തതായി കേരളത്തിൽ വല്ലാതെ വർദ്ധിക്കുന്നു. ചലച്ചിത്ര രംഗത്തെ വനിതാ സംഘടനയ്ക്കെതിരെ, അതിൽ തന്നെ റിമ കല്ലിങ്കൽ, പാർവതി തുടങ്ങിയ നടിമാർക്കെതിരെയൊക്കെ നടന്ന ആക്രമണങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇതിന്റെ ഒടുവിലത്തെ ചില ഉദാഹരണങ്ങളാണ് കോഴിക്കോട് ഗർഭിണിയായ യുവതിയെ ആക്രമിച്ചു ഗർഭസ്ഥ ശിശുവിനെ കൊന്ന സംഭവം. സ്ഥലത്തെ സിപിഎം നേതാവാണ് ഇപ്പോൾ ആ കേസിൽ റിമാന്റിൽ കഴിയുന്നത്.

ബാലസംഘം നേതാവായ നവമി രാമചന്ദ്രൻ ആർത്തവത്തെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റ്‌ ഇട്ടതിന്റെ പേരിൽ സംഘ് പരിവാറിന്റെ ഭീഷണിയും കേട്ടാലറക്കുന്ന തെറിവിളിയും ഏറ്റുവാങ്ങുന്നു. അവരുടെ സഹോദരിക്ക് നേരെയും ആക്രമണശ്രമം നടന്നു.

സിപിഎം പാല ഏരിയ കമ്മിറ്റി അംഗമായ പുഷ്പ ചന്ദ്രനെ RSS കാർ തലയ്ക്കു വെട്ടി മാരകമായി പരിക്കേല്പിച്ചിരിക്കുന്നു.

കെ എസ് യു ജില്ലാ നേതാവായിരുന്ന ജസ്‌ല മാടശ്ശേരിക്കു നേരെ അവർ സ്വതന്ത്രമായ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ കോൺഗ്രസ്‌ അനുകൂലികളായ വിവിധ പ്രൊഫൈലുകളിൽ നിന്നും വ്യാപകമായ ലൈംഗികാക്രമണ സ്വഭാവമുള്ള വ്യക്തിഹത്യയാണ് ആ കുട്ടി നേരിടേണ്ടി വന്നത്. സ്ത്രീകളുടെ ജുമുഅയ്ക്ക് നേതൃത്വം നൽകിയ ജാമിത ടീച്ചർ നേരിടേണ്ടി വന്ന അവഹേളനം മതത്തിന്റെ ധാർമികത തൊട്ടു തീണ്ടാത്തതായിരുന്നു. ഈ സംഭവങ്ങളിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

നമ്മുടെ ജനാധിപത്യ വ്യവസ്ഥയുടെ ഭാഗമായ രാഷ്ട്രീയ പാർട്ടികളും ഈ പുരുഷാധിപത്യ ലോക ബോധത്താലാണ് നയിക്കപ്പെടുന്നത്. ജനതയുടെ സാമാന്യ ബോധത്തെ തിരുത്തുകയും നയിക്കുകയും ചെയ്യുകയാണ് രാഷ്ട്രീയം. എന്നാൽ പാർട്ടികൾ അതിനുപകരം താത്കാലിക ലാഭം ലക്ഷ്യമിട്ട് ഈ ആണത്ത പൊതുബോധത്തെ അഴിഞ്ഞാടാൻ വിടുന്നു.

ഭരണ കക്ഷിയിൽ പെട്ട സ്ത്രീകളെ പോലും ആക്രമിക്കാനും അവഹേളിക്കാനും സംഘ് പരിവാർ ശക്തികൾക്ക് മൗനാനുവാദം നൽകിയത് ഇവിടുത്തെ അഭ്യന്തര വകുപ്പാണ്.പോലീസിനെ നോക്കുകുത്തിയാക്കി കോഴിക്കോട് മാവോ വാദി നേതാവ് കുപ്പുസ്വാമിയുടെ മൃതദേഹത്തെ അവഹേളിച്ചതും ഇക്കഴിഞ്ഞ ഡിസംബർ ആറാം തീയതി വടകരയിൽ വിശ്വ ഹിന്ദു പരിഷത്ത് ബാബറി മസ്ജിദ് തകർത്ത ഓർമ്മയിൽ സ്വാഭിമാൻ മാർച്ച്‌ നടത്തിയതും ആരും മറന്നിട്ടില്ല. ആർട്ടിസ്റ്റ് അശാന്തന്റെ മൃതദേഹം പൊതുദർശനത്തിനു വയ്ക്കാൻ കഴിയാത്ത വിധം സിവിൽ ജീവിതത്തിൽ സംഘപരിവാർ ഇടപെടലുകൾ നടത്തുമ്പോൾ കയ്യും കെട്ടി നോക്കിയിരിക്കുന്ന പോലീസിനും അഭ്യന്തര വകുപ്പിനും ഉത്തരവാദിത്തമുണ്ട് നമിതയ്ക്ക് നേരെയുള്ള സൈബർ ആക്രമണത്തിലും പുഷ്പ ചന്ദ്രന്റെ തല വെട്ടിപ്പിളർന്ന സംഭവത്തിലും.

വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളിൽ നിന്ന് പരസ്പരം പൊരുതുമ്പോഴും പൊതുരംഗത്ത് ഇടപെടുന്ന സ്ത്രീകൾക്ക് ഇടയിൽ ഒരു ഐക്യനിര രൂപപ്പെടെണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ സംഭവങ്ങളാകെ വിരൽ ചൂണ്ടുന്നത്. കാരണം സമൂഹത്തിൽ എന്നതു പോലെ നാം ഓരോരുത്തരും വിശ്വസിക്കുന്ന പ്രത്യയ ശാസ്ത്രത്തിലും പ്രസ്ഥാനത്തിലുമുള്ള നമ്മുടെ ഇടങ്ങളും നാം പൊരുതിത്തന്നെ നേടേണ്ടതുണ്ട്.

അതുകൊണ്ട് അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം പുഷ്പ ചന്ദ്രനൊപ്പമാണ് നവമിക്കൊപ്പമാണ്. ജസ്ലയക്കൊപ്പമാണ്. ..
പോലീസുകാരാലും സദാചാര ഗുണ്ടകളാലും ആക്രമിക്കപ്പെടുന്ന ട്രാൻസ്‌ജെൻഡറുകൾക്കൊപ്പമാണ്..
അവരുടെ ചെറുത്തുനില്പുകൾക്കൊപ്പമാണ്.

കെ കെ രമ
ജെസ്‌ല മാടശ്ശേരി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്

advertisment

News

Related News

    Super Leaderboard 970x90