Kerala

മഹാത്മാ ഗാന്ധിയുടെ മൂത്തമകൻ ഹരിലാൽ ഗാന്ധിയും ഇങ്ങനായിരുന്നു, അതുകൊണ്ട് അദ്ദേഹത്തിന്റെ മഹത്വം നശിച്ചില്ലല്ലോ? കോടിയേരിയെ പരിഹസിച്ച് അഡ്വ എ ജയശങ്കര്‍

പാവങ്ങളുടെ പാർട്ടിയെ അപകീർത്തിപ്പെടുത്താനുളള കുത്സിത ശ്രമമാണ് കോൺഗ്രസും ബിജെപിയും മാധ്യമ സിൻഡിക്കേറ്റും ചേർന്നു നടത്തുന്നത്. ഇതൊന്നും ഈ നാട്ടിൽ വിലപ്പോകില്ല. സഖാവ് കോടിയേരി ബാലകൃഷ്ണൻ്റെ ത്യാഗനിർഭരമായ ജീവിതം ഒരു തുറന്ന പുസ്തകമാണ്.കോടിയേരിയുടെ ജീവിതമാണ്, അദ്ദേഹത്തിന്റെ സന്ദേശം.....

മഹാത്മാ ഗാന്ധിയുടെ മൂത്തമകൻ ഹരിലാൽ ഗാന്ധിയും ഇങ്ങനായിരുന്നു, അതുകൊണ്ട് അദ്ദേഹത്തിന്റെ മഹത്വം നശിച്ചില്ലല്ലോ? കോടിയേരിയെ പരിഹസിച്ച് അഡ്വ എ ജയശങ്കര്‍

മഹാത്മാ ഗാന്ധിയുടെ മൂത്തമകൻ ഹരിലാൽ ഗാന്ധി മുഴുക്കുടിയനും ദുർവൃത്തനും ആയിരുന്നു. ഇടയ്ക്ക് മതംമാറി, പിന്നെ തിരിച്ചു പോന്നു. ഒടുവിൽ അരിയെത്താതെ മരിച്ചു.

മകൻ കൊളളരുതാത്തവനായി എന്നതുകൊണ്ട് മഹാത്മാവിൻ്റെ മഹത്വത്തിന് എന്തെങ്കിലും ഗ്ലാനി സംഭവിച്ചോ? ഇല്ല. അഹിംസാ പാർട്ടിക്ക് അപകീർത്തിയുണ്ടായോ? അതുമില്ല. അതാണ് രാഷ്ട്രീയം.

ബിനോയ് കാശ് കടംവാങ്ങിയിട്ടുണ്ടെങ്കിൽ ബിനോയ് തിരിച്ചുകൊടുക്കും. കേസുണ്ടായാൽ നേരിടും. അതൊന്നും പാർട്ടി അറിയേണ്ട കാര്യമില്ല.

ബിനോയ് കോടിയേരി വിപ്ലവ പാർട്ടിയിൽ അംഗമല്ല. തൊഴിലെടുത്തു ജീവിക്കുന്ന ഒരു പാവം ചെറുപ്പക്കാരൻ. അദ്ദേഹം കാർ വാങ്ങാനും കച്ചവടം പൊലിപ്പിക്കാനും ഏതാനും ദിർഹം കടംവാങ്ങിയത് തെറ്റാണോ? കയ്യിൽ കാശില്ലാത്തതിനാൽ തിരിച്ചടവ് വൈകിയതാണോ മഹാപരാധം?

പാവങ്ങളുടെ പാർട്ടിയെ അപകീർത്തിപ്പെടുത്താനുളള കുത്സിത ശ്രമമാണ് കോൺഗ്രസും ബിജെപിയും മാധ്യമ സിൻഡിക്കേറ്റും ചേർന്നു നടത്തുന്നത്. ഇതൊന്നും ഈ നാട്ടിൽ വിലപ്പോകില്ല. സഖാവ് കോടിയേരി ബാലകൃഷ്ണൻ്റെ ത്യാഗനിർഭരമായ ജീവിതം ഒരു തുറന്ന പുസ്തകമാണ്.

കോടിയേരിയുടെ ജീവിതമാണ്, അദ്ദേഹത്തിന്റെ സന്ദേശം.

advertisment

News

Super Leaderboard 970x90