ഒരു കമ്മ്യൂണിസ്റ്റിന്റെ രാമായണ ചിന്തകൾ. ജയദേവൻ കിഴക്കേപ്പാട്ട് എഴുതിയ കുറിപ്പ് !

അതു കൊണ്ട് പറഞ്ഞു വരുന്നത് ഇതാണ്- തീർച്ചയായും രാമായണം കമ്പോട് കമ്പ് വായിക്കണം. വായിച്ചാൽ ഒരു കാര്യം മനസ്സിലാകും. വർഗ്ഗീയ വാദികളുടെ ശിലാപൂജകളിലൂടെയല്ല; മറിച്ച് വാത്മീകി, കാളിദാസൻ, ഭവഭൂതി, കമ്പർ, തുളസീദാസ് , എഴുത്തഛൻ തുടങ്ങിയ പ്രതിഭാശാലികൾ തീർത്ത അക്ഷര ക്ഷേത്രങ്ങളിലൂടെയാണ് രാമൻ ജനഹൃദയങ്ങളിൽ കുടിയേറിയത്.ആ രാമൻ നമ്മുടെ സംസ്കാരത്തിന്റേയും പൈതൃകത്തിന്റേയും ഭാഗമാണ്.

ഒരു കമ്മ്യൂണിസ്റ്റിന്റെ രാമായണ ചിന്തകൾ. ജയദേവൻ കിഴക്കേപ്പാട്ട് എഴുതിയ കുറിപ്പ് !

നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാകവി കാളിദാസൻ തന്റെ വിശ്രുത കാവ്യത്തിന് 'രഘുവംശം' എന്ന് പേര് നൽകിയത് എന്ത് കൊണ്ടാവാം എന്ന് ഈ വരുന്ന രാമായണ മാസത്തിൽ (പത്തുകൊല്ലം പോലും മുൻപായിരുന്നെങ്കിൽ വെറും കർക്കിടക മാസം) ആലോചിക്കുന്നത് കൗതുകകരമാണ്.ദിലീപൻ, രഘു, അജൻ, ദശരഥൻ, രാമൻ, കുശൻ തുടങ്ങിയ സൂര്യവംശ രാജാക്കന്മാരുടെ ചരിതങ്ങളാണ് കാളിദാസൻ വിവരിക്കുന്നത്. എന്നിട്ടും 'രാമ വംശം' എന്ന് അദ്ദേഹം തന്റെ കാവ്യത്തിന് പേര് നൽകിയില്ല.

രാമൻ വിഷ്ണുവിന്റെ അവതാരമാണ് എന്ന് 'രഘുവംശ'ത്തിൽ പറയുന്നുണ്ടെങ്കിലും ക്ഷേത്രങ്ങളിൽ വിഗ്രഹമായി പ്രതിഷ്ഠിച്ച് ആരാധിക്കപ്പെടുന്ന ഒരു ഈശ്വരന്റെ പദവിയിലേക്ക് അക്കാലത്ത് രാമൻ ഉയർത്തപ്പെട്ടിരുന്നില്ല എന്നതാണ് കാരണം. വാത്മീകി രാമായണത്തിന്റെ അന്ത:സത്തക്ക് അനുസൃതമായി രാമന്റെ സത്കർമ്മങ്ങളെ അഭിനന്ദിക്കുകയും ദുഷ്ചെയ്തികളെ വിമർശനാത്മകമായി വർണ്ണിക്കുകയുമാണ് അദ്ദേഹം ചെയ്തത്. 

AD എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന, 'ഉത്തരരാമചരിത'മെന്ന വിഖ്യാത നാടകത്തിന്റെ കർത്താവായിരുന്ന ഭവഭൂതിയും ഇതേ രീതി തന്നേയാണ് സ്വീകരിച്ചത്. ആദികവി വാത്മീകിയാണെന്നും ആദികാവ്യം രാമായണമാണെന്നും നമ്മുടെ നാട്ടിലെ ഏത് കൊച്ചു കുഞ്ഞിനുമറിയാം.എന്നാൽപ്പിന്നെ, നിങ്ങളീ ആദികാവ്യം വായിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാലോ..? 'അതല്ലേ ഇപ്പോൾ എല്ലായിടത്തും കേൾക്കുന്നത് ' എന്ന് തെല്ലൊരു ദേഷ്യത്തോടെ പലരും തിരിച്ചു ചോദിക്കും.എന്നാൽ അവരിൽ പലരും ആദികാവ്യം കണ്ടിട്ടുപോലുമുണ്ടാകില്ല എന്നതാണ് സത്യം.

ഒരു കമ്മ്യൂണിസ്റ്റിന്റെ രാമായണ ചിന്തകൾ. ജയദേവൻ കിഴക്കേപ്പാട്ട് എഴുതിയ കുറിപ്പ് !

രാമായണം പോലെ ഇത്രമേൽ പ്രചാരമുള്ളതും രൂപഭേതങ്ങളുള്ളതുമായ കഥകൾ ലോകത്ത് വേറെയുണ്ടാകുമെന്ന് തോന്നുന്നില്ല. പരസ്പരം ബന്ധപ്പെടുകയോ കൂട്ടമായി കുടിയേറ്റം നടത്തുകയോ ചെയ്തിട്ടുള്ള ഏഷ്യയിലെ എല്ലാ ജനവിഭാഗങ്ങൾക്കിടയിലും രാമായണത്തിന്റെ വിവിധ രൂപങ്ങൾ നൂറ്റാണ്ടുകളായി നിലനിന്നു പോരുന്നുണ്ട്. ഫിലിപ്പൈൻസ്, തായ്ലന്റ്, ഇന്തോനേഷ്യ, തിബത്ത്, മ്യാൻമർ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യയിലെ പല ഭാഷകളിലും രാമായണം കാവ്യത്തിന്റേയും നാടോടിക്കഥകളുടേയും രൂപത്തിൽ കാണപ്പെടുന്നുണ്ട്.

രാമനേയും സീതയേയും ലക്ഷ്മണനേയും മറ്റും ഈ വിവിധ രാജ്യങ്ങളിലെ ജനങ്ങൾ തന്താങ്ങളുടെ നാട്ടുകാരായാണ് കാണുന്നത്.രാമകഥയുമായി ബന്ധപ്പെട്ട പല സ്ഥലങ്ങളും - അയോദ്ധ്യയും ലങ്കയും പോലും - ഈ പല രാജ്യങ്ങളിലുമുണ്ട്. കേരളത്തിലെ മിക്ക പഞ്ചായത്തിലുമുണ്ട് രാമനും ഹനുമാനും മറ്റും സന്ദർശിച്ച സ്ഥലങ്ങൾ ....!

ബൗദ്ധർക്കും ജൈനർക്കും ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്ക് പോലും ( പോലും എന്ന അടിവര ഹിന്ദുത്വ വാദികളെ ഉദ്ദേശിച്ച് മാത്രം.) രാമായണമുണ്ട്. ഓരോന്നിലും കഥയും കഥാപാത്രങ്ങളും വ്യത്യസ്തമാണ്. രാവണൻ നായകനായി വരുന്നതും രാമന് അനേകം ഭാര്യമാരുള്ളതും രാമനും സീതയും സഹോദരി - സഹോദരന്മാരായി വരുന്നതും രാമരാവണയുദ്ധം ഒഴിവാക്കപ്പെട്ടതുമായ രാമായണങ്ങൾ പോലും ഇക്കൂട്ടത്തിലുണ്ട്.ഇത്തരത്തിൽ ആധികാരികത അവകാശപ്പെടാവുന്ന ആയിരക്കണക്കിന് രാമായണ കഥകൾ ഇന്ത്യക്കകത്തും പുറത്തും ജനങ്ങൾക്കിടയിൽ നിലവിലുണ്ട്.

ഇത്തരത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു നാടോടി കഥാ രൂപത്തെ തന്റെ കാവ്യത്തിന് വിഷയമാക്കുകയാണ് BC മൂന്നാം നൂറ്റാണ്ടിലോ രണ്ടാം നൂറ്റാണ്ടിലോ ജീവിച്ചുവെന്ന് കരുതാവുന്ന വാത്മീകി ചെയ്തത്. ക്രിസ്തുവിന് ശേഷം 2 - 3 നൂറ്റാണ്ടുകൾ വരെ ഈ രാമായണത്തിൽ കൂട്ടിച്ചേർക്കലുകൾ നടന്നിട്ടുണ്ടെന്നാണ് രാമായണ പണ്ഡിതന്മാർക്കിടയിലെ പൊതുവിലുള്ള അഭിപ്രായം. അതിലെ നായകനായ രാമൻ വർണ്ണാശ്രമധർമ്മങ്ങൾ പരിപാലിക്കുന്ന രാജാവാണ്. ഈശ്വരനോ ഈശ്വരാവതാരമോ അല്ല. അത്തരം സൂചനകൾ ചുരുക്കം ചിലയിടങ്ങളിൽ കാണാമെങ്കിലും അവ പിൽകാലത്ത് വൈഷ്ണവമതത്തിന്റെ ആവിർഭാവത്തോടെ കൂട്ടിച്ചേർത്തതാണെന്ന കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമില്ല. (ഓരോ കാലത്തും നിലനിന്നിരുന്ന ഭാഷയിലെ വ്യത്യാസങ്ങൾ മനസ്സിലാക്കിയാണ് ഈ നിഗമനങ്ങളിൽ എത്തുന്നത്. അല്ലാതെ വെറും ഊഹമല്ല. ഭാഷാശാസ്ത്ര പഠനം ചരിത്രരചനയിലെ നിർണ്ണായക ഘടകമാണ് )

ഒരു കമ്മ്യൂണിസ്റ്റിന്റെ രാമായണ ചിന്തകൾ. ജയദേവൻ കിഴക്കേപ്പാട്ട് എഴുതിയ കുറിപ്പ് !

രസകരമായ കാര്യം, ഇത്തരം കൂട്ടിച്ചേർക്കലുകൾ പലത് നടന്നിട്ടുണ്ടെങ്കിലും വാത്മീകി രാമായണത്തിൽ രാമനെപ്പറ്റി ശ്രീരാമനെന്ന് ഒരിടത്ത് പോലും പറയുന്നില്ല എന്നതാണ്.അതായത് അക്കാലത്ത് രാമൻ വെറും രാമനാണ്. ഇന്നത്തെ ശ്രീരാമനല്ല. ഇക്കാര്യം ഭക്ത കോടാലികളായ എത്ര പേർക്കറിയാം എന്ന ചോദ്യം, എത്ര പേർ ആദികവിയെ വായിച്ചിട്ടുണ്ട് എന്ന ചോദ്യം പോലെ തീരെ അപ്രസക്തമല്ലെന്നാണ് തോന്നുന്നത്. 'രാമായണ മാസാചരണം' എന്ന പുതിയ കോപ്രായങ്ങൾക്കിടയിൽ ഇത്തരം ചോദ്യങ്ങൾ നമ്മുടെ ചരിത്രത്തിലേക്ക് മാത്രമല്ല; പൈതൃകങ്ങളിലേക്കും തുറക്കുന്ന ജാലകങ്ങളാണ്.

ദക്ഷിണേന്ത്യയിൽ ഏകദേശം AD ആറാം നൂറ്റാണ്ടോടെ ഉയർന്നു വന്ന ഭക്തിപ്രസ്ഥാനത്തിന്റെ കാലത്താണ് കൃഷ്ണഭക്തിയെന്ന പോലെ രാമഭക്തിയും പ്രസ്ഥാനരൂപം കൈക്കൊണ്ടത്. വർണ്ണാശ്രമധർമ്മത്തിന്റെ നരകത്തിൽ പെട്ട സാധാരണ ജനങ്ങൾക്ക്, അതിൽ നിന്നുള്ള ആശ്വാസമെന്ന പോലെ ദൈവത്തിന് മുന്നിൽ സമ്പൂർണ്ണമായ സമർപ്പണത്തിനുള്ള അവസരമാണ് ഭക്തി പ്രസ്ഥാനം നൽകിയത്. ഇക്കാലത്താണ് സംസ്കൃതത്തിൽ അദ്ധ്യാത്മരാമായണം വരുന്നത്. വാത്മീകി രാമായണം അദ്ധ്യാത്മമല്ലെന്നതു കൊണ്ടാകുമല്ലോ വേറൊരു അദ്ധ്യാത്മരാമായണം വേണ്ടി വന്നത്. ( ഇന്ന് പരക്കെ വായിക്കപ്പെടുന്നത് വാത്മീകി രാമായണമല്ല;അദ്ധ്യാത്മരാമായണമാണ് എന്നത് തികച്ചും യാകശ്ചികമല്ല.)മധ്യകാല ഭക്തി പ്രസ്ഥാന കാലത്ത് ഇന്ത്യയിലെ വിവിധ ഭാഷകളിൽ പുറത്തിറങ്ങിയ രാമായണങ്ങൾ സംസ്കൃതത്തിലെ ഈ അദ്ധ്യാത്മരാമായണത്തിന്റെ വിവർത്തനങ്ങളോ സ്വതന്ത്രമായ ആശയാനുവാദങ്ങളോ ആണ്.

തുളസീദാസ രാമായണം (രാമചരിതമാനസം ), തമിഴിൽ കമ്പ രാമായണം, എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം എന്നിവ അവയിൽ പ്രധാനമാണ്. രാമായണമെന്ന് പറയുമ്പോൾ ഇന്ന് ഇന്ത്യക്കാർ പൊതുവിൽ മനസ്സിലാക്കുന്നത് ഈ അദ്ധ്യാത്മരാമായാണ പരമ്പരകളേയാണ്. അതോടെ രാമൻ മനുഷ്യനല്ല, മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീരാമനാണ്, സാക്ഷാൽ ഈശ്വരനാണ് എന്ന വിശ്വാസം ഭാരതീയ ജനസാമാന്യത്തിനിടയിൽ വേരുറച്ചു. ഭാരതീയ സംസ്കാരത്തിന്റെ വളർച്ചയിൽ രാമകഥ അനിഷേധ്യമായ പങ്ക് വഹിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് ചിലർ അവകാശപ്പെടുന്നതുപോലെ രാമനിലുള്ള വിശ്വാസവും ഭക്തിയും അതിന്റെ ശാശ്വതമായ ഘടകമായിരുന്നില്ല. 

ഒരു കമ്മ്യൂണിസ്റ്റിന്റെ രാമായണ ചിന്തകൾ. ജയദേവൻ കിഴക്കേപ്പാട്ട് എഴുതിയ കുറിപ്പ് !

ഇന്ത്യൻ സമൂഹത്തിന്റെ പരിണാമ വികാസങ്ങളുടെ വിവിധ ഘട്ടങ്ങളിൽ രാമകഥയിലും രാമായണത്തിന്റെ സാമൂഹ്യ പ്രസക്തിയിലും നിരന്തരമായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്.രാമനെന്ന മിത്തിന്റെ, ദൈവത്തിന്റെ വളർച്ച ഫ്യൂഡൽ ബന്ധങ്ങൾ വളർന്നു വന്ന മധ്യകാലത്താണ് ആരംഭിക്കുന്നത്. ചിലർ അവകാശപ്പെടുന്നത് പോലെ വിശ്വാസത്തിന്റെ പ്രാബല്യം ഭാരതീയ സംസ്കാരത്തിന്റെ പൊതു രൂപമായിരുന്നില്ല;പിന്നേയോ, മധ്യകാല സമൂഹ ക്രമത്തിന്റെ ഉൽപ്പന്നമായിരുന്നു. മധ്യകാലത്ത് ഉദയം കൊണ്ട ഭക്തി പ്രസ്ഥാനം, വർണ്ണാശ്രമധർമ്മത്തിനപ്പുറത്ത് സർവ്വ ശക്തനായ ദൈവത്തിന്റെ മുൻപിലുള്ള സമ്പൂർണ്ണമായ സമർപ്പണത്തിന്റെ ഒരുപാധിയായിരുന്നു. തന്നേയല്ല ,ഡൽഹി സുൽത്താനേറ്റിന്റേയും മുഗൾ സാമ്രാജ്യത്തിന്റേയും പിൽകാലഘട്ടങ്ങളിൽ ഇസ്ലാം മതത്തിന്റെ ദൈവ സങ്കൽപ്പത്തിന് സമാന്തരമായി ഉയർത്തിപ്പിടിക്കാനുണ്ടായിരുന്നത് രാമരാജ്യ സങ്കൽപ്പമായിരുന്നു. ഈ സങ്കൽപ്പത്തെ അതിന്റെ ഉന്നതിയിലെത്തിച്ചത് തുളസീദാസനാണ്....

രാമഭക്തിയെ സൃഷ്ടിച്ച സാമൂഹ്യ വ്യവസ്ഥ മാഞ്ഞു പൊയ്ക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ പുതിയ സാമൂഹ്യക്രമവും സാമൂഹ്യ സംഘർഷങ്ങളും വളർന്നു വരികയുമാണ്. പരമ്പരാഗതമായ സാമൂഹ്യ രൂപങ്ങളെ കൃത്രിമമായി പുന:സൃഷ്ടിച്ചും പുതിയ കാലത്തെ ജനങ്ങളുടെ സാമൂഹ്യ സാമ്പത്തിക പിന്നാക്കാവസ്ഥയെ കൂട്ടുപിടിച്ചും സംഘപരിവാർ ഇന്ത്യയിൽ പുതിയ അവസരങ്ങൾ ഉണ്ടാക്കുകയാണ്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണങ്ങളിലൊന്നാണ്, പത്ത് വർഷങ്ങൾക്ക് മുൻപു പോലും കാണാത്ത രാമായണ മാസാചരണം. പണ്ടത് കർക്കിടമാസമായിരുന്നല്ലോ? അതു കൊണ്ട് പറഞ്ഞു വരുന്നത് ഇതാണ്- തീർച്ചയായും രാമായണം കമ്പോട് കമ്പ് വായിക്കണം. വായിച്ചാൽ ഒരു കാര്യം മനസ്സിലാകും. വർഗ്ഗീയ വാദികളുടെ ശിലാപൂജകളിലൂടെയല്ല; മറിച്ച് വാത്മീകി, കാളിദാസൻ, ഭവഭൂതി, കമ്പർ, തുളസീദാസ് , എഴുത്തഛൻ തുടങ്ങിയ പ്രതിഭാശാലികൾ തീർത്ത അക്ഷര ക്ഷേത്രങ്ങളിലൂടെയാണ് രാമൻ ജനഹൃദയങ്ങളിൽ കുടിയേറിയത്.ആ രാമൻ നമ്മുടെ സംസ്കാരത്തിന്റേയും പൈതൃകത്തിന്റേയും ഭാഗമാണ്.

ഒരു കമ്മ്യൂണിസ്റ്റിന്റെ രാമായണ ചിന്തകൾ. ജയദേവൻ കിഴക്കേപ്പാട്ട് എഴുതിയ കുറിപ്പ് !

കുറച്ചു കാലം മുൻപ് വരെപ്പോലും ശ്രീരാമൻ നിലനിന്നിരുന്നത് സാഹിത്യത്തിന്റേയും ഭക്തിയുടേയും തലങ്ങളിലായിരുന്നു.രാഷ്ട്രീയം അതിന് വെളിയിലായത് കൊണ്ട് മേൽ പറഞ്ഞ രണ്ടിലും ( സാഹിത്യത്തിലും ഭക്തിയിലും ) താൽപ്പര്യമില്ലാത്ത സി.പി.ഐ (എം) കാർ അതിൽ ശ്രദ്ധിച്ചു കാണില്ല. എന്നാൽ, അവയിൽ താൽപ്പര്യമുള്ളവർക്ക് അന്നും രാമായണം വായനയൊക്കെയുണ്ട് കേട്ടോ. ഞാനതിലൊരാളാണ്.കവിതയിലേയും മാർക്സിസത്തിലേയും എന്റെ താൽപ്പര്യങ്ങൾ രാമായണത്തിന്റേയും മഹാഭാരതത്തിന്റെയും വായനകൾക്ക് മുകളിൽ സംഭവിച്ചതാണ്.

അപ്പോൾ പറഞ്ഞു വന്ന കാര്യമിതാണ് - സി.പി.ഐ (എം) രാമായണ മാസമൊന്നും ആചരിക്കുന്നില്ല. ആരേയും രാമായണം പഠിപ്പിക്കുന്നുമില്ല.എന്നാൽ അതെല്ലാം വായിച്ച് മനസ്സിലാക്കിയ ചിലർ രാമായണത്തെപ്പറ്റി ജനങ്ങളോട് ചിലത് പറയാൻ തീരുമാനിച്ചിട്ടുണ്ട്. അതിൽ പാർട്ടി പ്രവർത്തകരും സംസ്കൃതപണ്ഡിതരും ഒക്കെയുണ്ടാകും. അതിലാർക്കും കുരു പൊട്ടേണ്ട കാര്യമൊന്നുമില്ല. വാത്മീകി, കാളിദാസൻ, എഴുത്തച്ഛൻ എന്നിവരുടെ ഹൃദയത്തിൽ നിന്ന് രാമൻ ,ഇപ്പോൾ മോഹൻ ഭഗവതിന്റെ കൈകളിലേക്ക് എത്തിയിരിക്കുകയാണ്. തീർച്ചയായും അതൊരു ദുരന്തമാണ്. സാഹിത്യവും ഭക്തിയും അധികാര രാഷ്ട്രീയത്തിനും വർഗ്ഗീയതയ്ക്കും വഴി മാറി എന്നതാണ് ആ ദുരന്തം. ആ ദുരന്തങ്ങളെപ്പറ്റി വിളിച്ചു പറയുന്നില്ലെങ്കിൽ പിന്നെ രാമനേയും തമായണത്തേയും പറ്റി നമുക്കറിയാം എന്ന് പറയുന്നതിൽ എന്തർത്ഥമാണുള്ളത്..?

advertisment

News

Related News

    Super Leaderboard 970x90