Kerala

എല്ലാവരെയും ഒറ്റച്ചരടിൽ കോർത്ത് ഈ പ്രതിസന്ധി എങ്ങനെ നീന്തിക്കടക്കണം എന്ന നിശ്ചയം നമ്മുടെ മുഖ്യമന്ത്രിക്കുണ്ടായിരുന്നു...അതാണ് നമ്മുടെ വിജയം!

താൻ തളർന്നാൽ വെള്ളത്തിനടിയിലായിപ്പോകുക ഒരുജനതയാണെന്ന ബോധ്യം അയാൾക്ക് നന്നായുണ്ടായിരുന്നു. നെഗറ്റീവായ ഒരൊറ്റകാര്യം പോലും അതുകൊണ്ടുതന്നെ ഈ ദിവസങ്ങളിലത്രയും പറഞ്ഞില്ല. അങ്ങേയറ്റം പോസിറ്റീവായി ഓരോ പ്രതിസന്ധിയെയും, വെല്ലുവിളിയെയും അയാൾ നേരിട്ടത് യാതൊരു കൂസലുമില്ലാതെയാണ്..

എല്ലാവരെയും ഒറ്റച്ചരടിൽ കോർത്ത് ഈ പ്രതിസന്ധി എങ്ങനെ നീന്തിക്കടക്കണം എന്ന നിശ്ചയം നമ്മുടെ മുഖ്യമന്ത്രിക്കുണ്ടായിരുന്നു...അതാണ് നമ്മുടെ വിജയം!

അയാളുടെ പേര് പിണറായി വിജയൻ എന്നാണ്...!

വെള്ളം കഴുത്തിന് മുകളിൽ ഉയർന്നപ്പോഴും ഒരുജനതയെ അത് മുക്കിക്കളയുമെന്ന അവസ്ഥ വന്നപ്പോഴും "സ്ഥിതി അതീവഗുരുതരമാണ് പക്ഷെ പരിഭ്രാന്തരാകേണ്ടതില്ല" എന്ന് പറഞ്ഞൊരു മനുഷ്യൻ കേരളത്തിന്റെ അമരത്തുണ്ടായിരുന്നു. മുങ്ങുന്ന ഓരോരുത്തരെയും വെള്ളത്തിന് വിട്ടുകൊടുക്കാതിരിക്കാനുള്ള അശ്രാന്ത പരിശ്രമത്തിലായിരുന്നു അയാൾ. ബഹളമൊട്ടുമില്ല, പരിഭ്രമമോ പതർച്ചയോയില്ല.. 

ഒരു മനുഷ്യൻ അങ്ങേയറ്റം ടെൻഷനും ഡിപ്രെഷനുമടിച്ച് തകർന്നുപോകുന്ന ഒരവസ്ഥയിൽ അയാൾ അചഞ്ചലനായിരുന്നു. താൻ തളർന്നാൽ വെള്ളത്തിനടിയിലായിപ്പോകുക ഒരുജനതയാണെന്ന ബോധ്യം അയാൾക്ക് നന്നായുണ്ടായിരുന്നു. നെഗറ്റീവായ ഒരൊറ്റകാര്യം പോലും അതുകൊണ്ടുതന്നെ ഈ ദിവസങ്ങളിലത്രയും പറഞ്ഞില്ല. അങ്ങേയറ്റം പോസിറ്റീവായി ഓരോ പ്രതിസന്ധിയെയും, വെല്ലുവിളിയെയും അയാൾ നേരിട്ടത് യാതൊരു കൂസലുമില്ലാതെയാണ്..

കേരളം സാധാരണ കാണാറുള്ള ഗിമ്മിക്കുകൾക്കൊന്നും ഒരു കാര്യത്തിലും അയാളെ കിട്ടാറില്ല .. ഈ ദുരിതത്തെ നേരിടുന്ന കാര്യത്തിലും അതങ്ങനെ തന്നെ. ഭരണാധികാരി എന്ന നിലയിൽ എന്താണ് ചെയ്യേണ്ടതെന്ന ഉത്തമധാരണ അയാൾക്കുണ്ടായിരുന്നു... പ്രതിപക്ഷനേതാവിന്റെ കൂട്ടിയും പിന്നെ പ്രധാനമന്ത്രി വന്നപ്പോഴുമല്ലാതെ ആ മനുഷ്യനെ പുറത്താരും കണ്ടിട്ടില്ല .. ആകെ കണ്ടത് രാവിലെയും വൈകിട്ടും നടത്തുന്ന പ്രസ് മീറ്റിലായിരുന്നു. ബാക്കി സമയമത്രയും അയാൾ കണ്ണിമുറിയാതെ എല്ലാം ഏകോപിപ്പിച്ചുകൊണ്ട് ചലനാത്മകമായ നിർത്തുന്ന തിരക്കിലായിരുന്നു..

എല്ലാവരെയും ഒറ്റച്ചരടിൽ കോർത്ത് ഈ പ്രതിസന്ധി എങ്ങനെ നീന്തിക്കടക്കണം എന്ന നിശ്ചയം നമ്മുടെ മുഖ്യമന്ത്രിക്കുണ്ടായിരുന്നു...അതാണ് നമ്മുടെ വിജയം!

അയാൾക്കൊരു ടീമുണ്ടായിരുന്നു. ഒരൊറ്റ മനസ്സായി ചിന്തിക്കുന്ന, പ്രവർത്തിക്കുന്ന ഒരു ടീമിനെ അയാൾ ഒറ്റച്ചരടിൽ കോർത്തെടുത്തു ചലിപ്പിച്ചു എന്നതാണ് ഈ ദുരന്തത്തെ നാമെങ്ങനെ ഇത്രയും മികച്ച രീതിയിൽ മറികടന്നു എന്നതിന്റെ ഏറ്റവും ചുരുങ്ങിയ വാക്കിലുള്ള ഉത്തരം. വാക്കുകൾക്കും വർണ്ണകൾക്കുമപ്പുറമുള്ള വലിയൊരു ഒത്തൊരുമയുടെ സംഘഗാഥയാണത്. അതിൽ ഏറ്റവും മുകളിലുള്ള ഐഎസ് ഉദ്യോഗസ്ഥരുണ്ട്, ദുരന്തനിവാരണ സേനയുണ്ട്, പോലീസുണ്ട് , സന്നദ്ധസേവകരുണ്ട് , രാഷ്ട്രീയക്കാറുണ്ട്, മാധ്യമപ്രവർത്തകരുണ്ട്, തുഴയെറിഞ്ഞ കടലിന്റെ മക്കളുണ്ട് .. എല്ലാവരും ഒറ്റച്ചരടിൽ കോർക്കപ്പെട്ടു.. Distraction അവരുടെ യത്നത്തിൽ ഉണ്ടായതേയില്ല. ഉണ്ടാകാൻ അതിന്റെ കപ്പിത്താൻ അനുവദിച്ചില്ല എന്നുപറയുന്നതാകും കൂടുതൽ ഉചിതം.

മഹാമാരി കേരളത്തെ മുക്കാൻ തുടങ്ങിയ ആദ്യദിനം തൊട്ട് ആ മനുഷ്യൻ നടത്തിയ ഓരോ പത്രസമ്മേളനങ്ങളും ശ്രദ്ധിക്കുക. സമഗ്രവും ഡാറ്റ വെച്ചുള്ളതുമായിരുന്നു ആ വിശദീകരണങ്ങളൊക്കെയും. ഓരോ ദിവസവും തുടങ്ങുമ്പോൾ എന്തുചെയ്യണമെന്നും എന്തൊക്കെയാണ് മുൻഗണകളെന്നും അയാൾക്കും ടീമിനും നല്ല നിശ്ചയമുണ്ടായിരുന്നു. വൈകുന്നേരം വീണ്ടും മാധ്യമങ്ങളെ കാണുമ്പൊൾ നാള എന്താണ് ചെയ്യാൻ പോകുന്നതെന്നും അയാൾക്കുറപ്പും ധാരണയുമുണ്ടായിരുന്നു. അതിനിടയിൽ പലരും ഉൽപ്പാദിപ്പിക്കാൻ ശ്രമിച്ച കുത്തിത്തിരിപ്പുകളോട് മുഖം തിരിക്കാനും അതിനെ അതിന്റെ പാട്ടിനു വിടാനും അയാൾക്ക് ഇന്ധനമായത് ഇക്കാലമത്രയും ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചതിൽ നിന്നും അയാളാർജ്ജിച്ച അനുഭവ സമ്പത്തും മനക്കരുത്തും തന്നെയായിരുന്നു.. ഒരാളെയും അയാൾ മാറ്റിനിർത്തിയില്ല..കുറ്റവും പറഞ്ഞില്ല ..

എല്ലാവരെയും ഒറ്റച്ചരടിൽ കോർത്ത് ഈ പ്രതിസന്ധി എങ്ങനെ നീന്തിക്കടക്കണം എന്ന നിശ്ചയം നമ്മുടെ മുഖ്യമന്ത്രിക്കുണ്ടായിരുന്നു...അതാണ് നമ്മുടെ വിജയം!

 ദുരന്തമുഖത്തെ ഏതൊരു അനാവശ്യ വാഗ്വാദങ്ങൾക്കും നൽകേണ്ടിവരുന്ന വില മനുഷ്യജീവനായിരിക്കും എന്ന ബോധ്യത്തിൽ എല്ലാവരെയും അയാൾ വിശ്വാസത്തിലെടുത്തു... എല്ലാവരെയും ഒറ്റച്ചരടിൽ കോർത്ത് ഈ പ്രതിസന്ധി എങ്ങനെ നീന്തിക്കടക്കണം എന്ന നിശ്ചയം അയാൾക്കുണ്ടായിരുന്നു. അതിനിടയിൽ വരുന്ന ഓരോ കുത്തിത്തിരിപ്പിനെയും സൗകര്യപൂർവ്വമുള്ള തമസ്കരണത്തിലൂടെ അതിന്റെ വഴിക്ക് വിട്ട അയാൾ ആരെയും രക്ഷാപ്രവർത്തനത്തിന്റെ വഴിമാറ്റിവിടാൻ അനുവദിക്കാതിരിക്കാൻ കാണിച്ച ജാഗ്രത അസാധാരണമാണ്.. " നിങ്ങളെന്തിനാണ് ഇപ്പോഴും നെഗറ്റീവായി പറഞ്ഞുകൊണ്ടിരിക്കുന്നത്, അല്പം പോസിറ്റീവായി ചിന്തിക്കൂ" എന്ന് ദുരന്തമുഖത്തു നിൽക്കുമ്പോഴും ഓരോ ഘട്ടത്തിലും അയാൾ മാധ്യമങ്ങളോടായി പറഞ്ഞുകൊണ്ടേയിരുന്നു.

ഒരു ദുരന്തത്തെ നേരിടേണ്ടിവരുന്ന ഏതൊരു ഭരണാധികാരിക്കും പഠിക്കാനുള്ളൊരു "case study" ആയിരിക്കും മലവെള്ളപ്പാച്ചിലിനെ കേരളം നേരിട്ട രീതി. അതിൽ പിണറായി വിജയനെന്ന കപ്പിത്താന്റെ നേതൃപാടവം തീർച്ചയായും ഒന്നാമത്തെ chapter ആയിരിക്കും.പ്രതീക്ഷയുടെ, പോസിറ്റീവ് ചിന്തയുടെ കെടാത്ത നാളം വാക്കുകളിലൂടെയും പ്രവൃത്തിയിലൂടെയും തന്റെ ജനതക്ക് പകർന്നു കൊടുത്തൊരു ഭരണാധികാരിയുടെ സമഗ്രമായ ഇടപെടലുകളെ പറ്റി പറയാതെ ആ പഠനം ഒരിക്കലും പൂർണ്ണമാകില്ല.

എല്ലാവരെയും ഒറ്റച്ചരടിൽ കോർത്ത് ഈ പ്രതിസന്ധി എങ്ങനെ നീന്തിക്കടക്കണം എന്ന നിശ്ചയം നമ്മുടെ മുഖ്യമന്ത്രിക്കുണ്ടായിരുന്നു...അതാണ് നമ്മുടെ വിജയം!

ചെളിയും വെള്ളവും കയറിയ വീടുകൾ നന്നാക്കിയെടുക്കുക പ്രയാസമല്ലേ എന്ന ചോദ്യത്തിന് രണ്ടാമതൊന്നാലോചിക്കാതെ " നാളെമുതൽ നമ്മളെല്ലാരും ഇറങ്ങുകയല്ലേ. പിന്നെന്താ പ്രയാസം" എന്ന് മറുപടി പറയാനയാൾക്ക് സാധിക്കുന്നത് "ജനങ്ങൾക്കൊപ്പം എപ്പോഴുമുണ്ട് " എന്നത് വെറുമൊരു ടാഗ് ലൈൻ അല്ലാത്തത് കൊണ്ടാണ്. അങ്ങനെ വെറുതെ പറഞ്ഞുപോകാനുള്ളതല്ല അയാൾക്ക് നിലപാടുകൾ ... വെറുമൊരൊഴുക്കിന് അയാളൊന്നും പറയാറില്ല ... കയ്യടിക്കായി നിലപാടെടുക്കുകയോ എടുത്ത നിലപാട് മാറ്റുകയോ ചെയ്യാറില്ല.

നിങ്ങൾക്കയാളെ വിമർശിക്കാം, അയാളുടെ ഓരോ വാക്കിനെയും അടർത്തിമാറ്റി അയാളുടെ ധിക്കാരത്തെയും ധാർഷ്ട്യത്തെയും പറ്റി ഉപന്യാസങ്ങൾ തീർക്കാം. അയാളുടെ മുഖ ഭാവങ്ങളെ, നടത്തത്തെ എന്തിന് ഹെയർ സ്റ്റൈലിനെ പറ്റി വരെ തിയറികൾ ഉണ്ടാക്കാം... പക്ഷെ അയാളെ അവഗണിക്കാനാകില്ല, എഴുതിത്തള്ളാനുമാകില്ല.. കാരണം അയാളൊരു ലക്ഷണമൊത്ത നേതാവാണ്, ഭാവനസമ്പന്നനായ ഭരണാധികാരിയാണ് .. ഒരുജനതയെ എങ്ങനെ നയിക്കണം , സംരക്ഷിക്കണം എന്ന് ഉത്തമ ബോധവും ബോധ്യവുമുള്ളൊരു നേതാവ് ...

തന്റെ സർക്കാറിന്റെ ഒന്നാം വാർഷികാഘോഷവേളയിൽ പിണറായി വിജയൻ പറഞ്ഞ വാക്കുകൾ കൂട്ടിച്ചേർത്ത് അവസാനിപ്പിക്കുന്നു...

"ഞങ്ങളെ ആക്രമിക്കുന്നവരുണ്ടാകാം, വിമർശിക്കുന്നവരുണ്ടാകാം... അവരാ വഴിക്ക് പോകുക എന്നതേയുള്ളൂ .. അതൊന്നും ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല. ഞങ്ങളെ ബാധിക്കുന്ന കാര്യം ഈ നാടിൻറെ പ്രശ്ങ്ങളാണ്. .. ഈ നാടിൻറെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ചുമതലയേറ്റവരാണ് ഞങ്ങൾ.. ആത്മധൈര്യത്തോടെ ഞങ്ങൾക്ക് പറയാൻ കഴിയും ആ ചുമതല ഞങ്ങൾ നിറവേറ്റുക തന്നെ ചെയ്യും .."

ഉറപ്പാണ് ... ഒരുനാൾ ചെറുമക്കളെയും കളിപ്പിച്ച് ചാരുകസേരയിൽ ദൂരത്തോട്ടു നോക്കിയിരിക്കുമ്പോൾ ആ കുട്ടികളോട് ഞാൻ അഭിമാനത്തോടെ പറയും ... "പിണറായി ഭരിച്ച കേരളത്തിൽ ജീവിക്കാൻ സാധിച്ചൊരാളാണ് നിങ്ങളുടെ മുത്തച്ഛൻ" എന്ന് <3 <3

advertisment

News

Related News

    Super Leaderboard 970x90