ശുഹൈബിനെ 38,39,40ആമത്തെ വെട്ട് വരേ നിങ്ങള് വെട്ടിയല്ലോ… പ്രിയ കോണ്‍ഗ്രസുകാരേ… കൂത്താടിക്കൊണ്ട്…!

അവന്റെ ഓര്‍മ്മകളെ പുച്ഛിച്ചു, നിസാരവല്‍കരിച്ചു, സങ്കടം പ്രകടിപ്പിച്ചില്ല എന്നെല്ലാം കരഞ്ഞ് വിളിച്ച്, എന്നെ തെറി വിളിച്ച്, മുസ്ലിം ലീഗിന്റെ മൂട് താങ്ങി, ഫ്‌ലാഷ് മോബ് വിഷയത്തിലൊരുക്കി വെച്ച സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ എടുത്ത് തന്നു....

 ശുഹൈബിനെ 38,39,40ആമത്തെ വെട്ട് വരേ നിങ്ങള് വെട്ടിയല്ലോ… പ്രിയ കോണ്‍ഗ്രസുകാരേ… കൂത്താടിക്കൊണ്ട്…!

സമകാലിക രാഷ്ട്രീയ ഭീകരതയെ കുറിച്ച് ഞാനെഴുതി. അത് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി പോലുമില്ലാത്ത എന്റെ സഹപ്രവര്‍ത്തകര്‍, ഞാന്‍ ശുഹൈബിനെ അപമാനിച്ചു, അവന്റെ ഓര്‍മ്മകളെ പുച്ഛിച്ചു, നിസാരവല്‍കരിച്ചു, സങ്കടം പ്രകടിപ്പിച്ചില്ല എന്നെല്ലാം കരഞ്ഞ് വിളിച്ച്, എന്നെ തെറി വിളിച്ച്, മുസ്ലിം ലീഗിന്റെ മൂട് താങ്ങി, ഫ്‌ലാഷ് മോബ് വിഷയത്തിലൊരുക്കി വെച്ച സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ എടുത്ത് തന്നു.അതേ സഹപ്രവര്‍ത്തകര്‍ തന്നെയാണല്ലോ ഷുഹൈബിന്റെ ഓര്‍മ്മകള്‍ക്ക് മുന്നിലിരുന്ന് ആടിയും പാടിയും, സിനിമാറ്റിക് സ്റ്റെപ്പുകളിട്ടും, മ്യൂസിക്കിന്റെ അകമ്പടിയോടെ ദിക്‌റ് ചൊല്ലിയും, അവന്റെ ഓര്‍മ്മകളെ സ്മരിക്കുന്നത് എന്നോര്‍കുമ്പഴാ ഒരു റിലാക്‌സേഷന്‍’

38,39,40ആമത്തെ വെട്ട് വരേ നിങ്ങള് വെട്ടിയല്ലോ…കൂത്താടിക്കൊണ്ട്…
ആ ശുഹൈബിനെ..
പ്രിയ കോണ്‍ഗ്രസുകാരേ…
ആ ഖദറിന് ഒരു പാരമ്പര്യമുണ്ട്…
അത് കളങ്കപ്പെടുത്തല്ലേ..

advertisment

News

Super Leaderboard 970x90