Kerala

ആലിംഗനം ചെയ്‌തവരെ പുറത്താക്കി ക്രൈസ്‌തവ ധര്‍മം നടപ്പിലാക്കിയെന്ന് അഹങ്കരിക്കുന്നവരോട്....

നിങ്ങൾക്ക് പണം സംഭാവന നൽകുന്ന പലിശകൊള്ളക്കാരുടെ മൊത്തം ഊറ്റുന്ന സ്ഥാപനങ്ങളിൽ ചില്ലിട്ട് വെക്കേണ്ട രൂപവും ദർശനവും അല്ല ക്രിസ്തു . നിങ്ങൾക്ക് പണം നൽകുന്നവരുടെ ബാർ ഹോട്ടലുകളുടെ പളുപളപ്പിൽ വെട്ടിത്തിളങ്ങുന്ന സ്വർണ മാലകളിലെ ക്രൂശിത രൂപവും അല്ല അത്.കച്ചവടകേന്ദ്രങ്ങളിലെ വികാരരഹിത വിഗ്രഹങ്ങളിലെ രൂപവും അല്ല ക്രിസ്തു .

ആലിംഗനം ചെയ്‌തവരെ പുറത്താക്കി ക്രൈസ്‌തവ ധര്‍മം നടപ്പിലാക്കിയെന്ന് അഹങ്കരിക്കുന്നവരോട്....

ആലിംഗനം ചെയ്തവരെ പുറത്താക്കി ക്രൈസ്തവ ധർമം നടപ്പിലാക്കി എന്ന് അഹങ്കരിക്കുന്നവരോട്, വേശ്യാവൃത്തി ചെയ്തിരുന്നുവെന്ന് ബൈബിൾ പറയുന്ന ആ സ്ത്രീയുടെ ചെരുപ്പിന്റെ വാറഴിക്കുവാൻ ഉള്ള യോഗ്യത പോലും നിങ്ങൾക്കുണ്ടാവുകയില്ല.

തിരുവനന്തപുരം സെന്റ് തോമസ് സ്കൂളിൽ ആലിംഗനം ചെയ്തതിന്റെ പേരിൽ വിദ്യാർഥികളെ പുറത്താക്കിയിട്ട് മാസങ്ങൾ തികയുകയാണ് .കലാപ്രകടനത്തിൽ മികവോടെ അവതരണം ചെയ്ത തന്റെ പെൺസുഹൃത്തിനെ ആലിംഗനം ചെയ്തതാണ് ക്രിസ്ത്യൻ സഭാ മാനേജ്‌മന്റ് നിയന്ത്രിക്കുന്ന സെന്റ് തോമസ് സ്കൂൾ അധികൃതർ കണ്ടെത്തിയിരിക്കുന്ന മഹാപാതകം .പുറത്താക്കലിന്റെ പ്രഖ്യാപനം നടത്തിയത് കൂടാതെ വിദ്യാർഥികളുടെ ഇൻസ്റ്റാഗ്രാമിലെ ചിത്രം പ്രിന്റ് ഔട്ട് എടുത്ത് മറ്റ് സ്കൂളുകൾക്ക് അയച്ചു കൊടുക്കുകയും ചെയ്തിരിക്കുന്നു സെന്റ് തോമസ് സ്കൂളിലെ അഭിനവ ക്രൈസ്തവ ശിഷ്യന്മാർ.
ക്രിസ്തുവിന്റെ ശിഷ്യനായിരുന്ന തോമസിന്റെ പേരിലുള്ള സ്കൂളിൽ ഇരുന്നുകൊണ്ടാണ് ഇത്തരത്തിൽ ഉള്ള വിരോധാഭാസങ്ങൾക്ക് ഇവർ നേതൃത്വം നൽകുന്നത് .

രണ്ടായിരത്തി പതിനേഴാം ആണ്ടിലും നിങ്ങളെ ഭരിക്കുന്നത് ഏതു കാലത്തെ തുരുമ്പി ദ്രവിച്ച സദാചാരബോധം ആണെന്ന് കക്ഷത്തിൽ ഇരിക്കുന്ന ബൈബിൾ എടുത്തെങ്കിലുമൊന്നു പരിശോധിക്കണം സർ.നിങ്ങൾക്ക് പണം സംഭാവന നൽകുന്ന പലിശകൊള്ളക്കാരുടെ മൊത്തം ഊറ്റുന്ന സ്ഥാപനങ്ങളിൽ ചില്ലിട്ട് വെക്കേണ്ട രൂപവും ദർശനവും അല്ല ക്രിസ്തു . നിങ്ങൾക്ക് പണം നൽകുന്നവരുടെ ബാർ ഹോട്ടലുകളുടെ പളുപളപ്പിൽ വെട്ടിത്തിളങ്ങുന്ന സ്വർണ മാലകളിലെ ക്രൂശിത രൂപവും അല്ല അത്.കച്ചവടകേന്ദ്രങ്ങളിലെ വികാരരഹിത വിഗ്രഹങ്ങളിലെ രൂപവും അല്ല ക്രിസ്തു .

വേശ്യ സ്ത്രീയെ ചേർത്ത് നിർത്തിയ,വ്യവസ്ഥിതികൾക്ക് കീഴ്പെടാത്ത ഒരു ക്രിസ്തുവിനെ കാണണം അറിയണം.വേശ്യാവൃത്തിക്ക് ഇടയിൽ ജനക്കൂട്ടം പിടികൂടി (ഇന്നിന്റെ ഇന്ത്യയിലെ അതേ മോബ് ലിഞ്ചിങ് തന്നെ) കല്ലെറിഞ്ഞു കൊല്ലുവാൻ ആരംഭിക്കുമ്പോൾ നിങ്ങളിൽ പാപം ഇല്ലാത്തവൻ ഇവളെ കല്ലെറിയട്ടെ എന്ന് പ്രഖ്യാപിച്ച മനുഷ്യ മഹാവെളിച്ചം.
ഭാഗ്യവശാൽ ക്രിസ്ത്യാനികൾ ആയവർ വിഭാവനം ചെയ്ത സ്വർഗത്തിൽ നിങ്ങൾ പുറത്താക്കിയവർക്ക് ഇടമുണ്ടാകും നിശ്ചയം പക്ഷെ അവിടെ വേശ്യാവൃത്തി ചെയ്തിരുന്ന സ്ത്രീയുടെ ചെരുപ്പിന്റെ വാറഴിക്കുവാൻ പോലും നിങ്ങൾക്ക് അർഹത ഉണ്ടാകുകയില്ല.

പതിനൊന്നാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥിയെ പുറത്താക്കി ക്രൈസ്തവ ധർമം നിർവഹിച്ചു എന്ന ആശ്വാസം കൊണ്ട് നെടുവീർപ്പെട്ട്

ഉറക്കത്തിലേക്ക് വീഴും മുൻപ് ഒരു നിമിഷം എടുത്തു മനസ്സിരുത്തി വായിക്കണം സർ.ബൈബിളിൽ ഒരു ഇടയനുണ്ടായിരുന്നു സർ .നൂറ് ആടുകൾ ഉണ്ടായിരുന്ന ഇടയൻ .നൂറിലൊന്ന് വഴി തെറ്റിയപ്പോൾ കൂടെയുള്ള തൊണ്ണൂറ്റിയൊൻപതിനേയും ഉപേക്ഷിച്ച് വഴിതെറ്റി പോയതിനെ തേടിയിറങ്ങിയ ഇടയൻ . അധ്യാപകരെ ലക്ഷങ്ങൾ വാങ്ങി ഇടവകയിൽ നിന്ന് തന്നെ നിയമിക്കുന്ന അവസരങ്ങളിൽ എങ്കിലും ഒന്ന് പറഞ്ഞു നൽകണം തെറ്റിനെ തേടി പോയി തിരുത്തി തിരികെ കൊണ്ടുവന്ന നല്ല അധ്യാപകനായിരുന്നു ആ ഇടയൻ എന്ന് .അങ്ങനെ ഒരു ക്രിസ്തുവുണ്ടായിരുന്നു . തെറ്റിനെ തിരുത്തിയ, വേശ്യസ്ത്രീയെ ചേർത്തണച്ച,പലിശക്കാരെ ചാട്ടവാറുകൊണ്ട് അടിച്ച്,നിങ്ങൾക്ക് പരിചിതമല്ലാത്ത ഒരു ക്രിസ്തു.ഇനിയും ജന്മങ്ങൾ പലത് ജനിച്ചു തീർത്താലും നിങ്ങൾക്കൊന്നും സ്പർശിക്കാൻ പോലും ആകാത്ത ക്രിസ്തു.

കുട്ടികളെ പുറത്താക്കി താലിബാൻ സൃഷ്ടിക്കുവാൻ ശ്രമിക്കുന്നവരെ ഒക്കെ ഒരേ തൂവൽ പക്ഷികളായിട്ട് തന്നെ വേണം കാണുവാൻ .കുതിരവട്ടത്ത് മാത്രം ചികിത്സക്ക് വിധേയം ആകേണ്ട തലച്ചോറുകൾ സമൃദ്ധമാകുന്ന ഒരു മേഖലയിൽ കാലത്തിന് പ്രതീക്ഷയേകുന്ന ചെറുത്ത് നില്പുമായി ഇന്നലെകളിൽ നൂറുകണക്കിന് വരുന്ന വിദ്യാർഥികൾ ആൺകുട്ടികളും പെൺകുട്ടികളും ഒത്തൊരുമിച്ചു തന്നെ മാർച്ച് ചെയ്തു നിങ്ങളുടെ .രോഗാതുരമായ സദാചാരത്തിന് മറുപടി ഞങ്ങളുയർത്തുന്ന മാനവികത ആണെന്ന് പ്രഖ്യാപിച്ചുകൊണ്ട്.

എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്‌ക്ക് സി തോമസ്  ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്

advertisment

News

Super Leaderboard 970x90