Kerala

കേരള രാഷ്ട്രീയത്തിൽ ഒരു തലമുറ മാറ്റവും ആശയ സംവാദങ്ങളും പുതിയ മുന്നേറ്റങ്ങളും അനിവാര്യമാണ് ....ജെ എസ് അടൂർ

അടുത്ത അഞ്ചു കൊല്ലം തൊട്ട് ഏഴു കൊല്ലത്തിന് അകം ഇന്നത്തെ വന്ദ്യ വയോധികരിൽ മിക്കവരും അപ്രസ്കതമാകുകയോ കളം ഒഴിയുകയോ ചെയ്യും. രാഷ്ട്രീയം പാടെ മാറും. ഇപ്പോഴത്തെ മുന്നണി ബന്ധങ്ങൾ മാറും. എൽ ഡിഫ് യുഡിഫ് ദ്വിന്ദങ്ങളും മാറും. ഇപ്പോൾ കളത്തിൽ ഇല്ലാത്ത നേതാക്കൾ ഉയർന്നു വരും.

കേരള രാഷ്ട്രീയത്തിൽ ഒരു തലമുറ മാറ്റവും ആശയ സംവാദങ്ങളും പുതിയ മുന്നേറ്റങ്ങളും അനിവാര്യമാണ് ....ജെ എസ് അടൂർ

സുധീരന്റെ സുവിശേഷം സുധീരൻ മാത്രമാണ് എന്നതാണ് കൊണ്ഗ്രെസ്സ് ട്രാജിക് കൊമഡി. അതിൽ എല്ലാം വ്യക്തി കേന്ദ്രീകൃതമാണ്. ആശയ ആദർശങ്ങൾ ഒന്നും ഇല്ല. എഴുപതുകളിൽ വളർന്നു അധികാര ഭരണ സുഖങ്ങൾ ഒരുപാട് അനുഭവിച്ചു,, എഴുപതുകളിൽ എത്തി നിൽക്കുന്ന നേതാക്കൾ തമ്മിൽ നടക്കുന്നത് ആശയ സംവാദങ്ങൾ അല്ല അസൂയ ആവലാതികൾ ആണ്. വെറും മൂന്നാം കിട പരസ്പ്പര വിഴുപ്പലക്കുകളിൽ പരിഹാസിതർ ആകുന്നത് അവർ തന്നെയാണെന്ന് അവരറിയുന്നില്ല എന്നതാണ് കോൺഗ്രസിന്റെ ട്രാജഡി. ഇരിക്കുന്ന കൊമ്പ് മുറിച്ചു വിരുത് കാണിക്കുന്നവർ.

സ്വന്തം അധികാര മോഹങ്ങളിൽ അഭിരമിച്ചു അസൂയയും വളർത്തിയ പകയും കോൾഗേറ്റ് ചിരികളിൽ മറച്ചു വച്ചത് മറനീക്കി വന്നു എന്ന് മാത്രം. അത് കൊണ്ട് കേരളത്തിനോ കേരളത്തിലെ ജനങ്ങൾക്കോ ഒരു പ്രയോജനവും ഇല്ല. കൊണ്ഗ്രെസ്സ് പാർട്ടിയെ മിക്ക സംസ്ഥാനങ്ങളിലും കൊന്നു കുളമാക്കി നാമാവിശേഷം ആക്കിയത് ഇങ്ങനെ ഭരണ സുഖത്തിൽ തഴമ്പ് പിടിച്ചു വയോധികരാവരയുടെ അസൂയ നിറഞ്ഞ തമ്മിൽ അടികളാണ്. അത് പാർട്ടിയുടെ അനുഭാവികളുടെ മനം മടുപ്പിച്ചു. ചെറുപ്പക്കാർ അവർക്ക് തോന്നിയവർക്ക് വോട്ടു ചെയ്യാൻ തുടങ്ങി. അങ്ങനെയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിലും ചെങ്ങന്നൂരും എല്ലാം തോറ്റതും ഇനിയും തോക്കാൻ പോകുന്നതും.

എഴുപതുകളിൽ വളർന്ന തഴമ്പ് കാണിച്ചു അധികാര സന്നാഹങ്ങൾ ആവോളം കുടിച്ചു വീണ്ടും അതിന് വേണ്ടി ദാഹിക്കുന്നവരുടെ അസൂയയുടെ അഴുക്ക് ചാലുകൾ ആണ് പൊട്ടി ഒലിച്ചു ദുർഗന്ധം പരത്തുന്നത്. 
അതിൽ ആദർശ ധീരതയും ഒരു മാങ്ങാതൊലിയുമില്ല. തലമുടിയും മീശയും ചായമിട്ട് കറുപ്പിച്ചു അലക്കി തേച്ചു ഖദറിട്ട് വേഷം കെട്ടിയാൽ ആരും ചെറുപ്പക്കാർ ആകില്ല. കേരളത്തിൽ കോൺഗ്രസിന് ഒരു തലമുറ മാറ്റം ഉണ്ടായില്ലെങ്കിൽ അതിന്റെ രോഗാതുര അവസ്‌ഥ കൂടി അടിയിൽ നിന്ന് ദ്രവിച്ചു പോകും

കേരള രാഷ്ട്രീയത്തിൽ ഒരു തലമുറ മാറ്റവും ആശയ സംവാദങ്ങളും പുതിയ മുന്നേറ്റങ്ങളും അനിവാര്യമാണ് ....ജെ എസ് അടൂർ

ഇപ്പോൾ എല്ലാ പ്രധാന രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കൾ എഴുപതുകളിൽ വളർന്ന എഴുപത്കാരാണ്. മിക്ക രാജ്യങ്ങളിലും അങ്ങനെ ഉള്ളവർ 'ഏജ് ഗ്രേസ്ഫുളി ' എന്ന സമീപനമെടുത്തു സജീവ നേതൃത്വ രാഷ്ട്രീയത്തിൽ നിന്ന് പതിയെ പിൻവാങ്ങി എൽഡർ സ്റേറ്സ്മാൻ മാരാകും.. എന്നാൽ കേരളത്തിൽ മിക്ക പാർട്ടികളിലും വളർന്നു വന്ന ശിങ്കിടി ഗ്രൂപ്പ് രാഷ്ട്രീയം ഇന്ന് ഒരു സാച്ചുറേഷൻ സ്റ്റേജിൽ ആണെന്ന് അതിന്റെ വന്ദ്യ വയോജന നേതാക്കൾ മനസ്സിലാക്കുന്നില്ല.

ഇന്ന് കൂടുതൽ ചെറുപ്പക്കാരായ നേതാക്കളും അണികളും ഫീഡർ മെക്കാനിസവും ഉള്ളത് ബി ജെ പിക്കാണ്. തമ്മിൽ വിഷ വീഴുപ്പലക്കുന്ന എഴുപതുകളിലെ നേതാക്കൾ ബി ജെ പി ക്കു വളം വച്ച് കൊടുക്കുകയും ചെറുപ്പക്കാരെ അങ്ങോട്ട് തള്ളിവിടുകയാണ് ചെയ്യുന്നത്.

അടുത്ത അഞ്ചു കൊല്ലം തൊട്ട് ഏഴു കൊല്ലത്തിന് അകം ഇന്നത്തെ വന്ദ്യ വയോധികരിൽ മിക്കവരും അപ്രസ്കതമാകുകയോ കളം ഒഴിയുകയോ ചെയ്യും. രാഷ്ട്രീയം പാടെ മാറും. ഇപ്പോഴത്തെ മുന്നണി ബന്ധങ്ങൾ മാറും. എൽ ഡിഫ് യുഡിഫ് ദ്വിന്ദങ്ങളും മാറും. ഇപ്പോൾ കളത്തിൽ ഇല്ലാത്ത നേതാക്കൾ ഉയർന്നു വരും.

കേരള രാഷ്ട്രീയത്തിൽ ഒരു തലമുറ മാറ്റവും ആശയ സംവാദങ്ങളും പുതിയ മുന്നേറ്റങ്ങളും അനിവാര്യമാകും. അതിൽ സംശയം ഇല്ല.

advertisment

News

Related News

    Super Leaderboard 970x90