International

എന്താണ് തായ്ലാൻഡിലെ ഗുഹാമുഖത്ത് സംഭവിച്ചത് ? ജെ എസ്സ് അടൂർ എഴുതിയ കുറിപ്പ്.

തായ് ഗുഹയിൽ നിന്ന് 12 കുട്ടികളും അവരുടെ ചെറുപ്പക്കാരൻ കോച്ചും വെളിയിൽ വന്നപ്പോൾ ലോകമാകെ ജനങ്ങൾ ഒരു ദീർഘ നിശ്വാസം വിട്ടു . ഇത്രയും ലോക മാധ്യമ ശ്രദ്ധകിട്ടിയ റെസ്ക്യൂ ഓപ്പറേഷൻ ഈ അടുത്ത കാലത്തു സംഭവിച്ചിട്ടില്ല.

എന്താണ് തായ്ലാൻഡിലെ ഗുഹാമുഖത്ത് സംഭവിച്ചത് ? ജെ എസ്സ് അടൂർ എഴുതിയ കുറിപ്പ്.

തായ്‌ലണ്ടിലെ ചിയ്യാങ് റായ് പ്രവിശ്യ കാടുകളും മലകളും നിറഞ്ഞ മനോഹരമായ പ്രദേശമാണ് . ചിയാങ് മായിൽ നിന്ന് ഏകദേശം രണ്ടര മൂന്നു മണിക്കൂർ ഡ്രൈവ് ചെയ്‌താൽ ചിയാങ് റായിൽ എത്താം . അവിടെ ഒരു ഫോറെസ്റ്റ് ലോഡ്ജിൽ താമസിച്ചു കാട്ടു പ്രദേശത്തു കൂടെയും കുന്നുകൾ കയറിയും ട്രക്കിങ്ങിനു ഒരു പ്രിയ സുഹൃത്തിനോടൊപ്പം പോയത് ഓർമ്മയിൽ പച്ചപിടിച്ചു നിൽക്കുന്നു .അന്ന് ബുദ്ധ സന്യാസി ധ്യാനകേന്ദ്രമായ ഒരു ഗുഹയിൽ കയറി അരകിലോമീറ്റർ പോയത് ഓർമ്മയുണ്ട്.

തായ്ലാൻഡ് -മിയാന്മാർ ബോർഡറിലെ മലനിരകളിൽ വിവിധ തരത്തിൽ ഉള്ള ഗുഹകളുണ്ട് .കഴിഞ്ഞ മാസം കാഞ്ചന പുരിക്കടുത്ത ഫോറെസ്റ്റ് റിസേർവിൽ പോയ ചിത്രങ്ങൾ ഇവിടെ പങ്കു വച്ചിരുന്നു . ഞങ്ങൾ താമസിച്ച ക്വയി റിവർ റിസോട്ടലിന്റെ അടുത്തു ഒരു ഗുഹയുണ്ട് . അവിടെയും ആ ഗുഹയുടെ പൂർണ്ണ വിവരങ്ങളും അപകട സാധ്യതകളെല്ലാം എഴുതിയിട്ടിട്ടുണ്ട് . മൺസൂൺ കാലത്തു മഴവെള്ളം കയറുമെന്ന് മുന്നറിയിപ്പും . ഇരുനൂറ് അടി കഴിഞ്ഞാൽ ഓക്സിജൻ കുറവാണെന്നും എഴുതിയിട്ടുണ്ടായിരുന്നു .ടിക്കറ്റ് എടുത്തു പോകുന്നവർക്ക് ഓക്സിജൻ കിറ്റ് നൽകി ഒരു ഗൈഡിന്റ് അകമ്പടിയോടെയാണ് കേറുന്നത്.

ചിയാങ് റായി പ്രവിശ്യയിൽ കുട്ടികൾ കുടുങ്ങിയ ഗുഹയുടെ മുന്നിലും മുന്നറിയിപ്പ് ബോഡുണ്ടായിരുന്നു . കഴിഞ്ഞ ജൂൺ 23 ശനിയാഴ്ച്ച ഉച്ചതിരിഞ്ഞു വയിൽഡ് ബോർ എന്ന ഫുട്ബോൾ ക്ലബിലെ കുട്ടികൾ പന്തു കളിയെല്ലാം കഴിഞ്ഞു അവരുടെ 25 വയസ്സുള്ള ബുദ്ധ സന്യാസിയായ കോച്ചിനോടോപ്പം ഗുഹയിൽ ഒരു ചെറിയ പരിവേഷണം നടത്തുവാൻ കയറിയതാണ്.

എന്താണ് തായ്ലാൻഡിലെ ഗുഹാമുഖത്ത് സംഭവിച്ചത് ? ജെ എസ്സ് അടൂർ എഴുതിയ കുറിപ്പ്.

ആ ഗുഹയിൽ ഏകദേശം അരകിലോമീറ്ററിനുള്ളിൽ ഉള്ള ഒരു പാറപുറത്തു അവരും അത്പോലെ പലരും പോയിരിക്കാറുള്ളതാണ് .അതിന് ചുറ്റും നീരൊഴുക്കുള്ള ഒരു മനോഹര സ്ഥലമാണ് . അവിടെ ഒരു ചെറിയ പാർട്ടി നടത്താൻ ഉള്ള സ്‌നാക്‌സും കോളേയും എല്ലാം വാങ്ങിയാണ് കുട്ടികൾ പോയത് . അതിനു മുമ്പും അവരവിടെ പോയിട്ടുണ്ട് . ഗുഹാമുഖത്തു നിന്ന് അധികം ദൂരയല്ലാത്ത വെളിച്ചം കിട്ടുന്ന പാറപുറത്താണ് ചിലപ്പോൾ പലരും കയറി ഇരിക്കുന്നത്. സാധാരണ മഴയില്ലാത്ത സമയത്തു അവിടെ ഗുഹകയാറാൻ താല്പര്യമുള്ള ടൂറിസ്റ്റ്‌കളും പോകാറുണ്ട് . ആ ദിവസം ശനിയാഴ്ച്ച ആയതിനാൽ പരിസരം വിജനമായിരുന്നു. 

അവരുടെ സൈക്കിളുകളും ഫുട് ബോൾ ഷൂ ഒക്കെ അഴിച്ചുവെച്ചിട്ടു ഒന അര മണിക്കൂറിനായി കയറിയതാണ് . പക്ഷെ അവരുടെ കണക്ക് തെറ്റിച്ചു കൊണ്ട് പൊടുന്നനെ വലിയ മഴപെയ്തതോടു കൂടി ഗുഹയിൽ വെള്ളം നിറഞ്ഞു.. വെളിയിലേക്കു പോകാൻ വയ്യാത്തത് കൊണ്ട് അവർ ഗുഹയുടെ ഉള്ളിൽ നടന്നു ഉയരം കൂടിയ സ്ഥലം നോക്കി ഏതാണ്ട് 4 കിലോമീറ്റർ അകലെ ഉയരത്തിൽ ഉള്ള ഒരു ചെറിയ അറയിൽ കയറി ഇരുന്നു . മഴ തുടരെ പെയ്തതിനാൽ ഗുഹ മുഴുവൻ വെള്ളത്തിൽ നിറഞ്ഞു.

എന്താണ് തായ്ലാൻഡിലെ ഗുഹാമുഖത്ത് സംഭവിച്ചത് ? ജെ എസ്സ് അടൂർ എഴുതിയ കുറിപ്പ്.

വിവരമറിഞ്ഞു ചിയാങ് റായി ഗവർണ്ണരും പോലീസുമൊക്കെയെത്തിയെങ്കിലും മഴ കാരണം അവർക്ക് പ്രതീക്ഷയില്ലായിരുന്നു . തായ് നേവിയുടെ മുങ്ങൽ വിദഗ്‌ധൻമാര് നോക്കിയിട്ടും കുട്ടികളെ കാണാനായില്ല . അങ്ങനെയാണ് ബ്രിട്ടീഷ് ഗുഹ വിദഗ്ധരെ സഹായത്തിനായി വിളിച്ചത് . അവരെക്കൂടാതെ അമേരിക്ക , ആസ്‌ട്രേലിയ , ചൈന ,മിയൻമാർ , ലാഓസ് എന്നിവടങ്ങളിൽ നിന്നുമാളു വന്നു . എല്ലാത്തിനും കോർഡിനേഷൻ നൽകിയത് തായ് നേവിയുടെ റിയർ അഡ്മിറൽ ആർപ്പക്കോൺ ആയിരുന്നു .കുട്ടികളെ അവസാനം കണ്ടെത്തിയത് ഒമ്പത് ദിവസം കഴിഞ്ഞാണ് . കണ്ടെത്തിയത് ബ്രിട്ടീഷ് കേവ് റെസ്ക്യൂ കൗൺസിലിലെ രണ്ടു ഗുഹ പരിവേഷണ വൊലെന്റിയാരന്മാരായ റിക് സ്റ്റാറ്റാനും വൊലെന്തനും ആയിരുന്നു .കുട്ടികളെ കണ്ടെത്തിയ വീഡിയോ കണ്ടത് 23 മില്യൺ ആളുകളാണ്.

ബ്രിട്ടനിൽ നിന്നും അമേരിക്കയിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നും വിദഗ്‌ധർ വന്നതോട് കൂടി ബാങ്കോക്കിലും ഹൊങ്കോങ്ങിലും ബേസ് ചെയ്തിരിക്കുന്ന മീഡിയ പ്രതി നിധികൾ ചിയാങ് റായിലെത്തി .വിദേശ വൊലെന്റിയര്മാരും വിദേശ മീഡിയയും കാര്യങ്ങളിൽ സജീവമായതോട് കൂടി ചിയാങ് റായി ലോക വാർത്തയായി. സർക്കാർ അവിടെ മീഡിയ ഡസ്‌ക്കും സൗകര്യങ്ങളും കൊടുത്തതായി റിപ്പോർട്ട് ചെയ്യാൻ പോയ ഒരു സുഹൃത്ത് പറഞ്ഞു.

എന്താണ് തായ്ലാൻഡിലെ ഗുഹാമുഖത്ത് സംഭവിച്ചത് ? ജെ എസ്സ് അടൂർ എഴുതിയ കുറിപ്പ്.

അതോടുകൂടി തായ്ലാന്റിൽ ഈ ഓപ്പറേഷൻ തന്ത്ര പ്രധാനമായ ഒന്നായി. ഒരു വശത്തു തായ് ബുദ്ധ വാട്ട് (അമ്പലം) പ്രാർത്ഥനയും മറു ഭാഗത്തു സർക്കാർ സംവിധാനങ്ങളുടെ ഏകോപനം . അതിന്റെ ചാർജ് ചിയാങ് റായി ഗവർണർ ആയിരുന്നു (ഗവർണ്ണർ ആണ് പ്രവിശ്യയിലെ അധികാരി - അത് മന്ത്രിയെക്കാൾ വലിയ പദവിയാണ് )

തായ്ലാന്റിലെ പട്ടാള ഭരണത്തിന് ഈ ഓപ്പറേഷൻ വളരെ തന്ത്ര പ്രധാനമാണ് എന്ന് പ്രധാന മന്ത്രി തിരിച്ചറിഞ്ഞു . അതിന് പല കാരണങ്ങൾ ഉണ്ട് . ഒന്നാമതായി, ഇപ്പോഴുള്ള ഭരണത്തിന് അത് അന്തരാഷ്ട്ര തലത്തിൽ ഒരു പോസിറ്റിവ് ഇമേജ്‌ മേക്ക് ഓവറിന് സഹായിച്ചു . രണ്ടാമത്‌ .തായ്‌ലൻഡിലെ ജനങ്ങൾ തുടരെ തുടരെ തിരെഞ്ഞെടുപ്പ് തീയതി മാറ്റി വെക്കുന്നതിൽ അസ്വസ്ഥരാണ് . അടുത്ത ഫെബ്രുവരിയിൽ തിരഞ്ഞെടുപ്പ് എന്ന് പറഞ്ഞു മാറ്റി വച്ചത് മൂന്നാം തവണയാണ് അടുത്ത ജൂലൈയാണ് തിരെഞ്ഞെടുപ്പ് നടത്തണ്ട അവസാന ഡെഡ് ലൈൻ.

എന്താണ് തായ്ലാൻഡിലെ ഗുഹാമുഖത്ത് സംഭവിച്ചത് ? ജെ എസ്സ് അടൂർ എഴുതിയ കുറിപ്പ്.

ഇപ്പോഴത്തെ പ്ലാൻ അനുസരിച്ചു ഇപ്പോൾ പട്ടാള ഭരണത്തിലുള്ളവർ ഒരു പാർട്ടിയുണ്ടാക്കി മത്സരിക്കുക എന്ന തന്ത്രമാണ് . പക്ഷെ ചിയാങ് റായ് പ്രവിശ്യ ഉൾപ്പെടെയുള്ള വടക്കു കിഴക്കൻ തായ്ലാന്റിൽ പട്ടാള ഭരണത്തെ എതിർക്കുന്ന മുൻ പ്രധാന മന്ത്രിയുടെ പാർട്ടിയുടെ ആളുകളാണ് . അത് കൊണ്ട് തന്നെ ഈ ദുരന്ത നിവാരണ ഓപ്പറേഷനിൽ പ്രധാന മന്ത്രി പ്രയൂത്ത് ചനോച്ച വളരെ താല്പര്യമെടുത്തു . അദ്ദേഹം കഴിഞ്ഞ ആറാം തിയതി ദുരന്ത സ്ഥലവും കുട്ടികളുടെ കുടുംബങ്ങളെ സന്ദർശിച്ചതും ലൈവായിട്ടായിരുന്നു തായ് ടെലിവിഷനിലും സോഷ്യൽ മീഡിയയിലും കാണിച്ചത് . ഹെൽത്ത് മിനിസ്റ്റർ അവിടെ ക്യാമ്പ് ചെയ്തു . കുട്ടികൾ പുറത്തു വരുന്നതിനു മുമ്പ് വരെ ഐക്യ ദാർഢ്യം കൊടുത്ത പ്രതി പക്ഷ പാർട്ടികൾ കുട്ടികൾ വെളിയിൽ വന്നതോട് കൂടി രാഷ്ട്രീയ വിമർശനം തുടങ്ങി കഴിഞ്ഞു.

പലപ്പോഴും മലയാളം മാധ്യമങ്ങളും വിദേശ മലയാളികളും പാശ്ചാത്യ വിദേശ മാധ്യമങ്ങളിലുള്ളത് മലയാളത്തിൽ എഴുതി പ്രസിദ്ധീകരിക്കുകയാണ് ചെയ്യന്നത്. അവരിൽ പലർക്കുന് തായ് രാഷ്‌ടീയത്തിന്റ അടിയൊഴുക്കുകളും തായ് മീഡിയയിൽ വരുന്നതുമറിയാത്തത് സ്വാഭാവികമാണ് . അതുകൊണ്ട് തന്നെ പട്ടാള ഭരണം പട്ടാള ചിട്ടയോട് നടത്തിയ ഒരു അന്താരാഷ്ട്ര ഓപ്പറേഷനെ പൊതു ഇമേജ് പ്രൊജക്ഷനിൽ കൂടിയാണ് പലപ്പോഴും കാണുന്നത് . അതുകൊണ്ട് ഗുഹ രക്ഷ പ്രവർത്തനത്തിനു പിന്നിലുള്ള രാഷ്ട്രീയം പെട്ടെന്ന് മനസ്സിലാകണമെന്നില്ല .

എന്തായാലും കുട്ടികളും അവരുടെ കോച്ചും ഗുഹയിൽ നിന്ന് വെളിയിൽ വന്ന സന്തോഷത്തിലാണ് തായ്ലാൻഡും ലോകവും .

advertisment

News

Related News

    Super Leaderboard 970x90