നോക്ക് കൂലി അല്ല പ്രശ്നം... മസിൽ പവർ കാട്ടി അന്യായ കൂലി ചോദിക്കുന്നതാണ്...!!

നോക്ക് കൂലി ചോദിക്കുമ്പോൾ പരാതി പെടാൻ ഒരു ഹോട് ലൈൻ ഉള്ളത് നന്നായിരിക്കും. അതു മാത്രമല്ല കൃത്യമായ കൂലി നിരക്ക് സർക്കാർ തൊഴിലാളി യൂണിയനുകളുമായി ചർച്ച ചെയ്തു തീരുമാനിച്ചു പ്രസിദ്ധീകരിക്കുകയും ഓൺ ലൈനിൽ ലഭ്യമാക്കുകയും വേണം.പ്രശ്നം നോക്ക് കൂലി മാത്രമല്ല. പ്രശ്നം മൂവായിരം രൂപയുടെ ജോലിക്ക് അതിന്റെ മൂന്നിരട്ടി ചോദിച്ചു പിന്നെ ആറായിരം രൂപ വാങ്ങി ചെയ്യുന്നതാണ്. പലപ്പോഴും ഇതു ചെയ്യുന്നത് ആളും തരോ നോക്കിയാണ്.

നോക്ക് കൂലി അല്ല പ്രശ്നം... മസിൽ പവർ കാട്ടി അന്യായ കൂലി ചോദിക്കുന്നതാണ്...!!

ഇതു നല്ല കാര്യമാണ്. മുഖ്യമന്ത്രിയെയും സർക്കാരിനെയും അഭിനന്ദിക്കുന്നു.നോക്ക് കൂലി ഇല്ല എന്ന് നേരത്തെയും പലരും ഉറപ്പ് നൽകിയിട്ടുണ്ട്. പക്ഷെ അത് കഴിഞ്ഞും അത് നടന്നു. നോക്ക് കൂലി ചോദിക്കുമ്പോൾ പരാതി പെടാൻ ഒരു ഹോട് ലൈൻ ഉള്ളത് നന്നായിരിക്കും. അതു മാത്രമല്ല കൃത്യമായ കൂലി നിരക്ക് സർക്കാർ തൊഴിലാളി യൂണിയനുകളുമായി ചർച്ച ചെയ്തു തീരുമാനിച്ചു പ്രസിദ്ധീകരിക്കുകയും ഓൺ ലൈനിൽ ലഭ്യമാക്കുകയും വേണം.പ്രശ്നം നോക്ക് കൂലി മാത്രമല്ല. പ്രശ്നം മൂവായിരം രൂപയുടെ ജോലിക്ക് അതിന്റെ മൂന്നിരട്ടി ചോദിച്ചു പിന്നെ ആറായിരം രൂപ വാങ്ങി ചെയ്യുന്നതാണ്. പലപ്പോഴും ഇതു ചെയ്യുന്നത് ആളും തരോ നോക്കിയാണ്.

കഴിഞ്ഞ സർക്കാരും നോക്ക് കൂലിയില്ല എന്ന് പറഞ്ഞു. അതിന്റെ രണ്ടാഴ്ച്ച കഴിഞ്ഞാപ്പോൾ തിരുവന്തപുരത് ഞങ്ങൾ താമസിക്കുന്ന ഫ്‌ലാറ്റ് സമുച്ചയത്തിന് മുൻപിൽ വൈകിട്ട് ആറരക്കു ഒരു പ്രശ്നം. ഒരു അമ്മയും അവരുടെ രണ്ടു കൊച്ചു കുട്ടികളുമായി ഫ്ലാറ്റ് വാടകക്ക് എടുത്തു മാറാൻ വീട്ടു സാധങ്ങളുമായി വന്നതാണ്. അധികം ഒന്നുമില്ല. രണ്ടു കട്ടിൽ. ഒരു അലമാര. ഒരു ചെറിയ മേശ ആറോ ഏഴോ കസേര. അടുക്കള സാമഗ്രികളുടെ രണ്ടു ബോക്സ് . തുണികൾ ഉള്ള രണ്ടു പെട്ടി. ഒരു ചെറിയ ഫ്രിഡ്ജ് അവരുടെ കൂടെ ടെമ്പോയിൽ വന്നവരും അവരും കൂടെ സാധനം ഇറക്കാൻ തുടങ്ങിയപ്പോഴേക്കും അഞ്ചു ആറു പെർ സ്ഥലത്തെത്തി അവർ ആ പണി ചെയ്തു കൊടുക്കാം എന്ന് പറഞ്ഞു. അവരതിന് ചോദിച്ചത് 20 ആയിരം രൂപയാണ്. അവരുടെ കൈയ്യിൽ അത്രയും പൈസ ഇല്ലന്ന് പറഞ്ഞപ്പോൾ പിറ്റേന്ന് തന്നാലും മതിഎന്നായി. ആ അമ്മ അവരോടു കേണു അപേക്ഷിച്ചിട്ടും ലോക്കൽ ചുമട്ടു തൊഴിലാളികൾ അയയുന്നില്ല. അങ്ങനെ ഞാൻ ഇടപെട്ടപ്പോൾ ' സാറിന് ഇതിൽ എന്താണ് കാര്യം എന്നായി '. നിങ്ങൾ ഒറ്റക്ക് വന്ന ഈ സ്ത്രീയെ ഇങ്ങനെ ഹരാസ് ചെയ്യുന്നത് ശരിയാണോ എന്നു ചോദിച്ചു. അപ്പോൾ ഒരാൾ " സാർ ഞങ്ങൾ ഇവിടെ തന്നെയൊക്കെ ഉണ്ടാകും ". ഞാൻ പറഞ്ഞു ' സുഹൃത്തേ ഞാനും ഇവിടെ തന്നെ ഉണ്ടാകും '. ' നോക്ക് കൂലി നിർത്തിയ കാര്യം അറിയാമല്ലോ ' എന്ന് ഞാൻ " സർ. ഞങ്ങൾ നോക്കു കൂലി അല്ലല്ലോ ചോദിച്ചത് എന്നായി. അപ്പോൾ ഞാൻ ചോദിച്ചു ' സുഹൃത്തേ അവരിവിടെ കൊണ്ടു വന്ന സാധങ്ങൾക്ക് എല്ലാം കൂടി നാല്പതിനായിരം രൂപ വില കാണില്ല. നിങ്ങൾ അതിനു 20 ആയിരം ചോദിക്കുന്നത് എന്ത് ന്യായം ' ഇതു അവരുടെ ഫ്‌ളാറ്റിൽ എത്തിക്കാൻ മുപ്പതു മിനിറ്റിൽ കൂടുതൽ പണിയില്ല. എന്നാൽ 10 ആയിരം വേണമെന്നായി. ഞാൻ അവരുടെ യൂണിയൻടെയും അവരുടെയും പേര് ചോദിച്ചു. രണ്ടു പേര് ഐ എൻ ടി യൂ സി, രണ്ടു പേര് സി ഐ ടി യൂ, ഒരാൾ ബി എം എസ്. ഞാൻ പറഞ്ഞു നിങ്ങൾ നിർബന്ധം പിടിക്കുകയാണെങ്കിൽ ഇതു ഇവിടെ താമസിക്കുന്ന ഞങ്ങൾ ഇവർക്ക് ചെയ്തു കൊടുക്കും എന്നായിരിക്കും. അതു മുകളിൽ കൊണ്ടു പോകുവാ ഒരു പീസിന് മൂന്നൂര് കൊടുത്താൽ പോലും രണ്ടായിരം രൂപയുടെ ജോലി അവർ ആറായിരം വാങ്ങി ചെയ്തു. അവിടെയാണ് പ്രശ്നം. ഒരു നിശ്ചിത കൂലി ഇല്ലായെങ്കിൽ ആ അമ്മക്ക് വന്ന ഗതി പലർക്കും വരും. 20 ആയിരം കൂലി ചോദിച്ചത് ആറായിരം ആക്കുവാൻ ഏതാണ്ട് അരമണിക്കൂർ എനിക്ക് നെഗോഷിയേറ്റ് ചെയ്യേണ്ടി വന്നു. ഞാൻ അന്ന് ഇടപെട്ടില്ലായിരുന്നു എങ്കിൽ ഒറ്റക്ക് വന്ന ആ സ്ത്രീയെ ഹരാസ് ചെയ്തു അതിന്റെ ഇരട്ടി വാങ്ങിയേനെ.

നോക്ക് കൂലി അല്ല പ്രശ്നം. മസിൽ പവർ കാട്ടി അന്യായ കൂലി ചോദിക്കുന്നതാണ്. അതു കൊണ്ടു ന്യായമായ കൂലി ഓരോ സാധങ്ങളും ഇറക്കുന്നതിന് നിർദേശിച്ചാലും അതു ലംഘിക്കുമ്പോൾ പരാതി പെടുവാൻ ഹോട് ലൈൻ നമ്പറും ഉണ്ടെങ്കിലും ഒരു പരിധി വരെ പ്രശ്നം പരിഹരിക്കാം

പറയുമ്പോൾ എല്ലാം പറയണമല്ലോ. തിരുവനന്തപുരതുള്ള ഞങ്ങളുടെ ഓഫീസ് പുതിയ സ്ഥലത്തേക്ക് മാറ്റിയപ്പോൾ അല്പം രാഷ്ട്രീയ പരിചയം ഒക്കെയുള്ള ഒരു സഹപ്രവർത്തകൻ അവിടെയുള്ള ' യൂണിയൻ ചേട്ടൻമാരോടും സംസാരിച്ചു ' അവർ വന്നു ന്യായമായ കൂലിക്കു മാന്യമായി സാധങ്ങൾ ഷിഫ്റ്റ് ചെയ്തു. പിന്നെ വേറൊരു കാര്യം കൂടി ഞങ്ങളുടെ ഫ്ളാറ്റിന് മുന്നിൽ വച്ചു ഞാൻ സംസാരിച്ച യൂണിയൻകാരെല്ലാം ഇപ്പോൾ എന്റെ കൂട്ടുകാരാണ്. ഞങ്ങൾ ഇടക്കിടെ തട്ടുകടയിൽ ചായയും ഉഴുന്ന് വടയുമൊക്കയായി കുശലം പറയാറുണ്ട്. അടുത്തു അറിഞ്ഞപ്പോൾ നല്ല മനുഷ്യർ. ഇവരാരും വില്ലൻമാരല്ല. സാഹചര്യങ്ങൾ ആണ് മനുഷ്യരെ പല രീതിയിൽ ഇടപെടാൻ പ്രേരിപ്പിക്കുന്നത്. അവർക്ക് പണി ഇന്ന് നന്നേ കുറവാണ് എന്നതും ഒരു പ്രശ്നമാണ്.

advertisment

News

Related News

    Super Leaderboard 970x90