Kerala

സീ പി എമ്മിന്റെ ദേശീയ 'നേതൃത്വ'ത്തം നേരിടുന്ന വെല്ലു വിളികൾ...

സീ പി എം നേരിടുന്ന നേത്രത്ത പ്രതിസന്ധി ഡൽഹിയിലേ എ കെ ജീ സെന്ററിക് നേത്രത്വത്തിന് ദേശീയ രാഷ്ട്രീയത്തിലും ലോക്കൽ രാഷ്ട്രീയത്തിലും പങ്കില്ലാത്ത പാർട്ടിയുടെ മെയിന്റനൻസ് മാനേജറുമാരായി മാത്രമായി എന്നതാണ്. ഡൽഹിയിലെ എ കെ ജീ ഭവൻ ഡൽഹിയിൽ ഉള്ള അനേകം തിങ്ക് ടാങ്കുകളിൽ ഒന്നായി മാറിയിരിക്കുന്നു....

സീ പി എമ്മിന്റെ ദേശീയ 'നേതൃത്വ'ത്തം നേരിടുന്ന വെല്ലു വിളികൾ...

 ദേശീയ തലത്തിൽ സീ പി എം നേരിടുന്ന ഒരു പ്രതിസന്ധി ഡൽഹിയിലെ എ കെ ജി ഭവൻ സെന്ററിക് നേത്രത്വത്തിന് എ കെ ജീ യുടെ രാഷ്ട്രീയ സംസ്ക്കാരവും ജനകീയ ഇടപെടലുകൾ രീതിയുമായുള്ള ജൈവീക ബന്ധം നഷ്ട്ടപെട്ട ഒരു എയർ കണ്ടീഷൻഡ് ദന്ത ഗോപുര തിങ്ക് ടാങ്ക് അക്കാഡമിക് രാഷ്ട്രീയവും പാർട്ടി ഇന്സ്ടിട്യൂഷനൽ മെയ്ന്റൻസ് മാത്രമായി ചുരുങ്ങിയതുമാണ് . ഇന്ത്യയിൽ ഉയർന്നു വരുന്ന ജനാധിപത്യ വെല്ലുവിളികളെ നേരിടുവാൻ കാമ്പുള്ള ഒരു ഓർഗാനിക് പ്രായോഗിക രാഷ്ട്രീയ വിഷന്റ അഭാവത്തിൽ പാർട്ടിയുടെ പഴയ ശീലിച്ച സ്വഭാവത്തിൽ നിന്നും മാറുവാനുള്ള പൊളിറ്റിക്കൽ ഇമാജിനേഷനുള്ള സാധ്യത ഇല്ല . എഴുപതുകളിലെ ക്യാമ്പസ് രാഷ്ട്രീയത്തിലൂടെ വന്നവരുടെ ചിന്തക്കും വിഷനും, പ്രയോഗത്തിനും വയസ്സായി എന്ന് തിരിച്ചറിയുക ഇതൊക്കെ നെത്ര്വത വെല്ലുവിളികളാണ്. പഴയ കത്തോലിക്കാ സഭയുടെ കേഡർ സ്വഭാവം പുതിയ കാലത്തു അധികം പ്രഭാവമില്ലാത്തതാണ്. ഇന്ത്യയിലെ വൈവധ്യത്തിൽ നിന്ന് അകന്നു ഒരു രാഷ്ട്രീയ വരേണ്യ പോളിറ്റ് ബ്യുറോ കൊണ്ടു തീരുന്നതല്ല ഇന്ത്യ ഇന്ന് നേരിടുന്ന ജനാധിപത്യ വെല്ലുവിളികൾ

സുർജിത് വരെയുള്ള നേതാക്കൾ താഴെക്കിടയിൽ നിന്നും പ്രവർത്തിച്ചു വന്ന ഓർഗാനിക് നേതാക്കൾ ആയിരുന്നു സീ പി എമ്മിന് നേതൃത്വം നൽകിയത്. സുർജിത് മാത്രമാണ് വടക്കേ ഇന്ത്യയിൽ നിന്ന് നേതൃത്വംത്തിൽ വന്ന ഹിന്ദി സംസാരിക്കുന്ന ഒരു നേതാവ്. അത് കൊണ്ടാണ് അദ്ദേഹത്തിനു മുലായവും ലാലുവായും മറ്റുള്ളവരായും ഒരു കെമിസ്ട്രി ഉണ്ടാകുവാൻ സാധിച്ചതും അദ്ദേഹത്തെ പാർട്ടി ഭേദമന്യേ എല്ലാവരും ബഹുമാനിച്ചതും. പിന്നെ അദ്ദേഹത്തിനു അനാവശ്യമായ ത്വാതിക വിശകല ദോഷമില്ലായിരുന്നു. ഇന്ത്യയിലേ എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളും ബഹുമാനിച്ചിരുന്ന ഡൗൺ ടു ഏർത് വ്യക്തിത്തവും ആർജ്ജവവും പ്രായോഗിക രാഷ്ട്രീയവും അറിയാമായിരുന്ന സുർജിത് കാലത്തു ആണ് സീ പി എം ഡൽഹി രാഷ്ട്രീയ സമവാക്യങ്ങളിലെ നിർണ്ണായക ഘടകമായത്.

ഈ എം എസ് മുൻ മുഖ്യമന്ത്രിയും ധൈക്ഷണികതയും അനുഭവ സമ്പത്തും പാർട്ടിയുടെ അടിസ്ഥാന തലം തൊട്ടു പ്രവർത്തിച്ചു സീ പി എമ്മിന് ബൌദ്ധീക നേതൃത്വം കൊടുത്ത നേതാവു ആയിരുന്നു. അങ്ങനെ ഗ്രാവിട്ടാസ് ഉള്ള ഒരു നേതാവിനെ എല്ലാവരും ബഹുമാനിച്ചു.
അദ്ദേഹത്തിന്റെ കുഴപ്പം അദ്ദേഹത്തിനു നു ഹിന്ദി ഭാഷയും ഹിന്ദി ഹാർട്ലാൻഡ് രാഷ്ട്രീയവും അടുത്തറിയില്ലായിരുന്നു. അത് കൊണ്ടു തന്നെ അദ്ദേഹം ഡൽഹിയിൽ ആയിരിക്കൊമ്പഴും അദ്ദേഹത്തിന്റെ കഫേറ്റ് സോൺ കേരളവും മലയാളവും മലയാളിയും ആയിരുന്നു. അങ്ങനെ ഒരു കേരള സെന്ററിക് ആയ ഒരു നേതാവ് ആയിരുന്നു ദേശീയ രാഷ്ട്രീയത്തിലും ഈ എം എസ്.

അദ്ദേഹത്തിന്റെ ജനറൽ സെക്രട്ടറി സമയത്ത് ആണ് സീ പി എം ഒരു ഭരണ പക്ഷ പാർട്ടിയായി അധികാരവുമായി താദാത്മ്യം പ്രാപിക്കുന്നത്. അങ്ങനെയാണ് സീ പി എമ്മിന് വടക്കേ ഇന്ത്യ നഷ്ടംമാകുകയും അത് ഒരു കേരള -ബംഗാൾ -എ കെജി ഭവൻ പാർട്ടിയായത്.

അദ്ദേഹത്തിന്റെ കാലത്തു അദ്ദേഹം എ കെ ജീ ഭവനിൽ വളർത്തിയ നേതാക്കളാണ് ഇന്ന് സീ പി എമ്മിന്റെ എ കേ ജീ ഭവൻ സെന്ററിക് പെറ്റി-ബൂർഷ്വാ നേതൃത്വം

യെച്ചൂരി സൂപ്പർ എലീറ്റ് ബാക്ക്ഗ്രൗണ്ടിൽ നിന്ന് ജെ എൻ യു വഴി ഇടതു പക്ഷ രാഷ്ട്രീയത്തിൽ വന്ന വളരെ ഐ ക്യു വും ആർട്ടിക്കുലേഷനും പാർലമെന്ററി വാക്ക് ചാതുര്യവും ഉള്ള ശശി തരൂരിനെ പോലുള്ള ഒരു നേതാവ് ആണ്. ആൾ ഇന്ത്യ തലത്തിൽ സീ ബി എസ് സി പരീക്ഷയിൽ ഒന്നാം റാങ്കു നേടി സെന്റ് സ്റ്റീഫൻസ് കോലളജ്‌ വഴി, ജെ എൻ യൂ വിൽ ഇക്കോണോമിക്സ് പഠിച്ചു പി എച് ഡി ക്കു ചേർന്ന സമർത്ഥനായ വിദ്യാർത്ഥി നേതാവ്. മാസ്സ് ബേസു അനുഭവങ്ങൾ ഇല്ലെങ്കിലും ഹൈ ലീഡർ ഷിപ്‌ കാലിബർ ഉള്ള ഹിന്ദി സാമാന്യം കൈകാര്യം ചെയാനറിയാവുന്ന അർബൻ കോസ്മോപൊളിറ്റൻ നേതാവ്. ഒരു പക്ഷേ കോൺഗ്രസിൽ പോയിരുന്നു എങ്കിൽ അവിടുത്തെ ടോപ്പ് നേതാക്കളിൽ ഒരാൾ ആകാൻ ഉള്ള ലീഡർഷിപ്‌ കാലിബർ ഉള്ള ഒരു ne താവ് ആണ്. ലെഫ്റ്റ് ലിബറൽ ആയ വ്യക്തിത്വം. ഒരു പക്ഷേ ഇന്ന് എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളെക്കാളും കാമ്പുള്ള നേതാവ്. മോഡിയെകാളിലും ധൈഷണിക ശക്തിയും ലീഡർഷിപ്‌ കാലിബറും ഉള്ള ഒരു പ്രൈമിനിസ്റ്റർ മെറ്റിരിയൽ ആണ് യെച്ചൂരി.

കാരാട്ട് പഠിക്കാൻ മിടുക്കനായ ഗ്രാസ് റൂട്ടും ആയി ബന്ധമില്ലാതെ മദ്രാസ് എം സി സിയിൽ പഠിച്ചു പുസ്തങ്ങൾ വായിച്ചു ചർച്ച ചെയ്തും മാർക്സിസം പഠിച്ചയാൾ. എന്നിട്ട് എഡിൻബറോയിൽ പോയി പഠിക്കുമ്പോൾ ഈ എം എസിന്റെ വർക്കിനെ കുറിച്ചു ഗവേഷണം ചെയ്താണ് അദ്ദേഹം പാർട്ടിയോടെ അടുത്തത്. അദ്ദേഹം അന്ന് എഴുതിയ ലാംഗ്വേജ് ആൻഡ് പൊളിറ്റിക്സ് ഇൻ ഇന്ത്യ എന്ന പുസ്തകം ഞാൻ വായിച്ചിട്ടുണ്ട്. അത് അദ്ദേഹത്തിന്റെ എഡിൻബറോ മാസ്റ്റേഴ്സ് തീസിസ് ആണ് എന്നാണ് ഞാൻ ഓർക്കുന്നത്. അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവർത്തനം ആക്റ്റീവ് ആയി തുതങ്ങുന്നത് എഡിൻബറോയിൽ വച്ചു ആപ്പതൈഡിന് എതിരെ പ്രവർത്തിച്ചാണ്. അവിടെ മാർക്സിസ്റ്റ്‌ ചരിത്രകാരനായ വിക്റ്റർ കിമാനും ആയുള്ള ബന്ധവും അദ്ദേഹതെ മാർക്സിസ്റ്റ് അക്കാഡമിക് ബുദ്ധിജീവി ആകുന്നതിൽ സഹായിച്ചു. 1970 ൽ പി എച്ച ഡി ചെയ്യാൻ വന്ന കാരാട്ട് എ കെ ജീ യുടെ സഹായിയയാണ് തുടക്കം. എസ് എഫ് ഐയുടെ സ്ഥാപക നേതാക്കളിൽ ഒരാൾ.

അതു കഴിഞ്ഞു ഈ എം സിന്റെ ശിഷ്യനായി അദ്ദേഹത്തിന്റെ ഗവേഷണ സഹായിയും എസ് എഫ് ഐ യുടെ ചാർജുമായി ഏക്കെ ജി ഭവനിൽ കുടിയേറിയ ഒരാൾ. സുന്ദരയ്യപോലെ തെലുങ്ക് ബ്രമ്മാണ പച്ചാത്തലം ഉള്ള യെച്ചൂരിയ സുന്ദരഅയ്യയും മലയാളിയായ കാരാട്ടിനെ ഇ എം എസ്സും പ്രോത്സാഹിപ്പിച്ചു. പീപ്പിൾ ഡെമോക്രസിയിൽ ലേഖനങ്ങൾ എഴുതി പാർട്ടിയുടെ ഒരു യാഥാസ്ഥിക ഐഡെലോഗ് ആയാണ് അദ്ദേഹം എകെജി ഭവനിൽ മാത്രം പ്രവർത്തിച്ചു വളർന്ന ഒരു അർബൻ അക്കാഡമിക് ജെന്റിൽമാൻ. അവിടെ അല്ലായിരുന്നു എങ്കിൽ അദ്ദേഹം സാമാന്യം ഭേദപ്പെട്ട ഒരു മാർക്സിസ്റ്റ്‌ അക്കാഡമിക് പ്രൊഫസ്സറും ബുദ്ധിജീവിയാകണ്ട നല്ല ഒരു മനുഷ്യൻ. ആകെ അറിയാവുന്ന ഭാഷ ഇഗ്ളീഷ് ആണ്. ജനങ്ങളുടെ ഇടയിൽ പ്രവർത്തിച്ചു പരിചയം ഇല്ലാത്തതിനാൽ ഹിന്ദി, മലയാളം ഇവ ഒക്കെ കമ്മി. ലൈബ്രയിൽ നിന്നും മാർക്സിസം പഠിച്ചത് കൊണ്ടു മറ്റു രാഷ്ട്രീയ നേതാക്കളുമായി ഒന്നും ഒരു കെമിസ്ട്രിയും ഇല്ലാത്ത എ കേ ജീ ഭവൻ ബുദ്ധിജീവി.

ബ്രിന്ദ കുറെകൂടി ജനങ്ങളുമായി പ്രവർത്തിച്ചത് കൊണ്ടു നല്ല ഹിന്ദി സംസാരിക്കുന്ന കഴിവും സൗന്ദര്യവും ആക്ടിവിസവും ഒക്കെയുള്ള അർബൻ അപ്പർ കാസ്റ്റ് ലിബറൽ ബംഗാളി എലീറ്റ്. ഡൽഹി മിറാൻഡ ഹൌസിൽ പഠിച്ചു. എയർ ഇന്ത്യയിൽ ജോലി ചെയ്തു ലണ്ടനിൽ ഉള്ളപ്പോൾ ആന്റി വിയറ്റ്നാം യുദ്ധ ആക്റ്റിവിസത്തിലൂടെ രാഷ്ട്രീയവൽക്കരിക്കപെട്ടു. കൽക്കട്ടയിൽ വിദ്യാർത്ഥി രാഷ്ട്രീയം ട്രേഡ് യൂണിയൻ പ്രവർത്തനം എന്നിവയിലൂടെ ഡൽഹിയിൽ എത്തിയ ആൾ. പല കാര്യത്തിലും യച്ചൂരിയോയോട് കൂടുതൽ സാമ്യം. അവർ സീ പി എം നേതാവ് ആയിരുന്നെങ്കിൽ സിവിൽ സൊസൈറ്റിയിലെ ഒരു അറിയപ്പെടുന്ന ഫെമിനിസ്റ്റ് നേതാവും എൻ ജി ഒ നേതൃത്തിലും എത്തിയേനെ. 1975 ൽ പ്രകാശ് കാരാട്ടിനെ വിവാഹം ചെയ്തു.

ഇവർ മൂന്നു പേർക്കും ഉള്ള പ്രത്യേകത ഇവർ അർബൻ ആർട്ടികുലേറ്റ് അപ്പർ കാസ്റ്റ് അപ്പർ മിഡിൽ ക്ലാസ്സിൽ നിന്നുള്ളവരാണ്. പാർട്ടി കേഡർ വഴിയല്ല എ കെ ജീ ഭവൻ വഴി അന്നത്തെ ജനറൽ സെക്രട്ടറിമാരെ ഇമ്പ്രെസ്സ് ചെയ്തു പാർട്ടിയിൽ മേലോട്ട് ലിഫ്റ്റിൽ പോയി പോളിറ്റ് ബ്യുറോ നേതാക്കൾ ആയവരാണ്. ഇതിൽ ത്തന്നെ പ്രകാശ് കാരാട്ട് അക്കാദമിക് ബുദ്ധി ജീവിയും കേരള പാർട്ടിയുമായി പണ്ട് തന്നെ അടുപ്പം ഉള്ള പാലക്കാട്‌ കണക്ഷൻ ഉള്ളയാളാണ്. അത് കൊണ്ട് കേരള പാർട്ടിയുടെ പഴയ ആളാണ്‌.

എസ് ആർ പി കായങ്കുളത് ഫ്യുഡൽ പച്ഛാത്തലത്തിൽ നിന്ന് വന്നു കേരള സോഷ്യലിസ്റ്റ് ഫെഡറേഷൻ, ദേശാഭിമാനി എഡിറ്റർ പിന്നെ കേരളത്തിൽ നിന്നും ഈ എം സ്‌ എ കെ ജീ ഭവനിലേക്ക് ഡെപ്യുട്ടു ചെയ്യപ്പെട്ട നേതാവ്. വയസ് എൺപത്.

ഇവരാണ് ഡൽഹിയിലേ എ കെ ജീ ഭവൻ പാർട്ടി. എം എ ബേബി അടിസ്ഥാന തല എസ് എഫ് ഐ പ്രവർത്തനത്തിലൂടെ സഖാവ് എൻ ശ്രീധരന്റെ പിന്തുണയോടെ വളർന്നു രാജ്യ സഭ വഴി ഡൽഹിയിൽ തട്ടകമാക്കി പിന്നെ വീണ്ടും കേരളത്തിൽ സജീവമായി പോളിറ്റ് ബ്യുറോയിൽ എത്തി ഇന്ന് മറ്റ് സംസ്ഥാങ്ങളിൽ പ്രവർത്തിക്കുന്ന ആളാണ്‌. സബാൾട്ടൻ ന്യൂന പക്ഷ വിഭാത്തിൽ നിന്നുള്ള പോളിറ്ബ്യുറോ മെമ്പർ. അദ്ദേഹവും ലെഫ്റ്റ് ലിബറൽ ആയ വ്യക്തിത്വമാണ്.

സീ പി എം നേരിടുന്ന നേത്രത്ത പ്രതിസന്ധി ഡൽഹിയിലേ എ കെ ജീ സെന്ററിക് നേത്രത്വത്തിന് ദേശീയ രാഷ്ട്രീയത്തിലും ലോക്കൽ രാഷ്ട്രീയത്തിലും പങ്കില്ലാത്ത പാർട്ടിയുടെ മെയിന്റനൻസ് മാനേജറുമാരായി മാത്രമായി എന്നതാണ്. ഡൽഹിയിലെ എ കെ ജീ ഭവൻ ഡൽഹിയിൽ ഉള്ള അനേകം തിങ്ക് ടാങ്കുകളിൽ ഒന്നായി മാറിയിരിക്കുന്നു. ഡൽഹിയിൽ ഒരു എൻ ജി ഓ ക്കുള്ള ജന സമ്പർക്കം അവിടെ ഉള്ളവർക്ക് ഉണ്ടോ എന്ന് സംശയം. ഫണ്ടിന് കേരള ഘടകത്തെ ആശ്രയിക്കണം. അത് മാത്രമല്ല അവിടുത്തെ പിയർ ഗ്രൂപ്പ് ഡയനാമിക്‌സും. ഇന്ന് പ്രതി പക്ഷത്തിനു ദേശീയ നേതൃത്വം കൊടുക്കാൻ കപ്പാസിറ്റി ഉള്ള നേതാവ് ആണ് യെച്ചൂരി. പക്ഷേ കാരാട്ടിനെ പോലെ ഇൻവെഡ് ലൂകിംഗ് ആയ എഴുതുപതുകളിലെ യാഥാസ്ഥിക അക്കാഡമിക് മാർക്സിസ്റ്റ്‌കൾക്ക് പാർട്ടി പോയാലും ത്വാതിക വിശകലനവും കണ്ണൂർ ലോബിയുടെ ഡൽഹി വക്ത്താവും ഒക്കെയായി യെച്ചൂരിക്ക് കടിഞ്ഞാണിട്ട് എ കെ ജീ ഭവനിൽ നിർത്താൻ ആണ് താല്പര്യം.

കേരളത്തിലെ പാർട്ടിയുടെ പ്രതി സന്ധി അഗ്രെസ്സിവ് ആയ ഒരു കണ്ണൂർ ലോബി രാഷ്ട്രീയ ശൈലി ആണെങ്കിൽ കേന്ദ്രത്തിലെ പ്രതി സന്ധി എഴുപതുകളിലേ അക്കാഡമിക് മാർക്സിസത്തിനു അപ്പുറം പോകാൻ ത്രാണിയില്ലാത്ത എഴുപതു കഴിഞ്ഞ ഐഡിയോളോജിക്കൽ ഉദ്യോഗസ്ഥരാണ്. ഇവർക്ക് രണ്ടു കൂട്ടർക്കും ഇരുപത്തി ഒന്നാം നൂറ്റാണ്ടിന് അനുയോജ്യമായ ഒരു പാൻ ഇന്ത്യൻ ഇൻക്ലസിവ് ഇടതു പക്ഷ ജനകീയ സോഷ്യൽ ഡെമോക്രാറ്റിക് ബദലിനു നേത്രത്വം നൽകാൻ ത്രാണിയില്ലാതായൊരിക്കുന്നു എന്നതാണ് ഇന്ന് സീ പി എം പോലുള്ള പാർട്ടി നേരിടുന്ന ഏറ്റവും വലിയ വെല്ലു വിളി.

advertisment

News

Super Leaderboard 970x90