Business

LIC ജനങ്ങളെ ചതിക്കുന്നു.... 20 വ ർഷത്തിനു ശേഷം കിട്ടിയ തുകയ്ക്ക് അടച്ച പൈസയുടെ മൂല്യം പോലുമില്ല

പലരും കൂട്ടുകാരായ LIC ഏജന്റുമാരാൽ വഞ്ചിക്കപെട്ടു കെണിയിൽ വീഴുന്നു. മലയാളീകളിൽ നിന്നു പിരിച്ചെടുത്ത കോടിക്കണക്കിനു പൈസയുടെ ലാഭം കുറച്ചു ഏജന്റുമാർ കൈക്കലാക്കി ബാക്കിയുള്ളതു എന്താണു ചെയ്യുന്നത് എന്നറിഞ്ഞാൽ നമ്മൾ ഒരിക്കലും LIC പോളസി എടുക്കുകയില്ല. അതു വീണ്ടും വൻപലിശക്ക് ഭവനവായ്പയും വസ്തുവായ്പയും നൽകുന്നു.

LIC ജനങ്ങളെ ചതിക്കുന്നു.... 20 വ ർഷത്തിനു ശേഷം കിട്ടിയ തുകയ്ക്ക് അടച്ച പൈസയുടെ മൂല്യം പോലുമില്ല

ഒരു സ്ഥിര നിക്ഷേപമെന്ന നിലയിൽ പ്രവാസികളുൾപ്പെടെ ലക്ഷകണക്കിനു പേരാണു ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ ചേർന്നത്. എന്നാൽ പതിനഞ്ചോ ഇരുപതോ വർഷങ്ങൾക്കു ശേഷം കിട്ടിയ തുക നോക്കുമ്പോൾ അടച്ച പൈസയുടെ മൂല്യം പോലും ലഭിക്കുന്നില്ല. അതു മനസ്സിലാക്കാൻ വളരെ ലളിതമായ ഗണിതം മാത്രം മനസ്സിലാക്കിയാൽ മതി. അതൊന്നു വിശദീകരിക്കുകയാണു ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.

കഴിഞ്ഞ ഇരുപതുവർഷമായി LIC പോളിസി കൃത്യമായി അടച്ച ഒരാളുടെ കാര്യമാണു നമ്മൾ പഠന വിഷയമാക്കുന്നത്. വർഷം പതിനായിരം രൂപ വെച്ച് അടച്ചു കൊണ്ടിരുന്ന അദ്ദേഹത്തിനു കാലവധി പൂർത്തിയായപ്പോൾ രണ്ടു ലക്ഷം രൂപ (അടച്ച തുകയും) കൂടാതെ നാല്പതു ശതമാനം അതായതു 80000 രൂപ ബോണസ് ആയി കിട്ടി. പ്രത്യക്ഷത്തിൽ ഈ 80000 രൂപ ലാഭമായി തോന്നാം പക്ഷെ സത്യത്തിൽ അങ്ങനെയല്ല.

LIC ജനങ്ങളെ ചതിക്കുന്നു.... 20 വ ർഷത്തിനു ശേഷം കിട്ടിയ തുകയ്ക്ക് അടച്ച പൈസയുടെ മൂല്യം പോലുമില്ല

കഴിഞ്ഞ ഇരുപതു വർഷത്തിലെ ശരാശരി പണപെരുപ്പം പത്തു ശതമാനമാണ്. ഈ കഴിഞ്ഞ വർഷങ്ങളിൽ മാത്രമാണു അതു പത്തിൽ താഴെ വന്നത്. പത്തു ശതമാനം പലിശ എങ്കിലും കിട്ടിയാൽ മാത്രമേ നമ്മൾ അടച്ച പൈസയ്കുള്ള മൂല്യം കിട്ടി എന്നു പറയാൻ സാധിക്കൂ. അതായതു ഇരുപതു വർഷം മുമ്പ് പതിനായിരം രൂപയ്ക് കിട്ടിയിരുന്ന സാധനം ഇന്നു വാങ്ങാൻ 67,000 രൂപ കൊടുക്കണം .[ 10000 x ( 1+ 10%)20 ] അതുപോലെ എല്ലാവർഷങ്ങളും കൂട്ടി നോക്കുമ്പോൾ ആകെ ലഭിക്കേണ്ട തുക6ലക്ഷത്തി മുപ്പതിനായിരം രൂപയിൽ കൂടുതൽ വരും. അത്രയും രൂപ കിട്ടിയാൽ മാത്രമേ നമ്മുക്കു അടച്ച പൈസ തന്നെ അതേ മൂല്യത്തിൽ തിരിച്ചു കിട്ടി എന്നു പറയാൻ പറ്റുകയുള്ളൂ. എന്നാലിവിടെ രണ്ടു ലക്ഷത്തി എൺപതിനായിരം രൂപ മാത്രമെ കിട്ടുന്നുള്ളൂ. മൂന്നര ലക്ഷം നഷ്ടം വന്നിരിക്കുന്നു. എന്നാൽ നിക്ഷേപിക്കുന്ന വ്യക്തി വേറെ ഏതു രീതിയിൽ നിക്ഷേപിച്ചാലും, ഇത്രയും വലിയ നഷ്ടം വരില്ല. അതു കൊണ്ടു LIC കാണിക്കുന്നത് ഒരു കൊടിയ വഞ്ചനയാണ് എന്നു കാണാം. കാരണം അവർ മൂന്നു ശതമാനം പലിശ മാത്രമാണു വർഷം നൽകിയതു.

LIC ജനങ്ങളെ ചതിക്കുന്നു.... 20 വ ർഷത്തിനു ശേഷം കിട്ടിയ തുകയ്ക്ക് അടച്ച പൈസയുടെ മൂല്യം പോലുമില്ല

പലരും കൂട്ടുകാരായ LIC ഏജന്റുമാരാൽ വഞ്ചിക്കപെട്ടു കെണിയിൽ വീഴുന്നു. മലയാളീകളിൽ നിന്നു പിരിച്ചെടുത്ത കോടിക്കണക്കിനു പൈസയുടെ ലാഭം കുറച്ചു ഏജന്റുമാർ കൈക്കലാക്കി ബാക്കിയുള്ളതു എന്താണു ചെയ്യുന്നത് എന്നറിഞ്ഞാൽ നമ്മൾ ഒരിക്കലും LIC പോളസി എടുക്കുകയില്ല. അതു വീണ്ടും വൻപലിശക്ക് ഭവനവായ്പയും വസ്തുവായ്പയും നൽകുന്നു. അതിനായി LICHFL ( എൽ.ഐ.സി ഹൌസിങ്ങ് ഫിനാൻസ് ലിമിറ്റഡ് ) എന്ന സ്ഥാപനവും നടത്തുന്നു. ഇവിടെ ഭവനവായ്പയ്കു് ആദ്യ മൂന്നു വർഷങ്ങളിൽ ഏകദേസം പത്തു ശതമാനത്തിനടുത്തു വാഗ്ദാനം ചെയ്തു ആളുകളെ പിടിക്കുന്നു. പിന്നീട് മൂന്നു വർഷം കഴിയുമ്പോൽ ഒരു വാക്കു പോലും മിണ്ടാതെ 11.4 ശതമാനമാക്കുന്നു. LICHFL ന്റെ അടിസ്ഥാന പലിശ നിരക്കു 14 ശതമാനത്തിനു മുകളിലാണു . ഇതു ലോകത്തിൽ ഇന്നു നിലവിലുള്ള എല്ലാ പലിശയെക്കാളും അധികമാണു. ഇനി ഭവനവായ്പയല്ലാതെ വേറെ ഏതു വായ്പയെടുത്താലും ഇവർ കൊള്ളപലിശയാണു ഈടാക്കുന്നത്.

LIC ജനങ്ങളെ ചതിക്കുന്നു.... 20 വ ർഷത്തിനു ശേഷം കിട്ടിയ തുകയ്ക്ക് അടച്ച പൈസയുടെ മൂല്യം പോലുമില്ല

ഇവിടെ സർക്കാർ സ്ഥാപനങ്ങൾ തന്നെ ബ്ലേഡ് കമ്പനികളെ പോലെ പെരുമാറുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയുന്ന ഒന്നല്ല. ബാങ്കുകൾ കുറഞ്ഞ പലിശയ്ക കടം കൊടുക്കുന്നത് വലിയ വ്യവസായികൾക്ക് മാത്രമാണു. എന്നാലിത് ഇവർ തിരിച്ചടയ്കുന്നുമില്ല. ഇന്ത്യയിൽ തിരിച്ചടയ്കാത്ത ബാങ്ക് ലോണുകളിൽ എൺപതു ശതമാനവും വെറും അമ്പതു കോടീശ്വരൻമാരുടെ സ്ഥാപനങ്ങൾ മാത്രമാണ് . പാവപ്പെട്ട കർഷകർ ലോൺ തിരിച്ചടയ്കാൻ സാധിക്കാതെ ആൽമഹത്യ നടത്തുന്ന നമ്മുടെ രാജ്യത്തു കോടീശ്വരൻമാരുടെ കിട്ടാകടങ്ങൾ തിരിച്ചെടുക്കാൻ സർക്കാരിനു സാധിക്കുന്നില്ല. ഇനി ബാങ്കുകൾക്കു കടം വരുമ്പോൾ അവരെ രക്ഷിക്കാൻ LIC യുടെ പണം ഉപയോഗിക്കാൻ സാധ്യതയുണ്ട് എന്നാണു ഏറ്റവും ദുഖകരമായ സത്യം.

LIC ജനങ്ങളെ ചതിക്കുന്നു.... 20 വ ർഷത്തിനു ശേഷം കിട്ടിയ തുകയ്ക്ക് അടച്ച പൈസയുടെ മൂല്യം പോലുമില്ല

LIC യുടെ പണമെന്നാൽ സാധാരണക്കാരന്റെ പണമാണു, അതു ഇനി ബാങ്കുകൾക്കു കടം കൊടുത്തു ബോണസ്സു തുക ഒന്നും ലഭിക്കാത്ത അവസ്ഥവരും. ഭാവിയിൽ ഇപ്പോൾ LIC തരുന്ന മൂന്നു ശതമാനം പോലും ഇല്ലാത്ത സ്ഥിതിവിശേഷമാണു വരാൻ പോകുന്നത്. ഈ LIC വഞ്ചനയെ തുറന്നു കാണിക്കാൻ സാമൂഹിക മാധ്യമങ്ങൾ അവസരത്തിനൊത്തു ഉയരണം.

#TAGS : lic  

advertisment

Super Leaderboard 970x90