Money

മുംബൈ-സാന്‍ഫ്രാന്‍സിസ്‌കോ എയര്‍ ടിക്കറ്റ് 1 രൂപയ്ക്ക് ബുക്ക് ചെയ്തു

എത്തിക്കല്‍ ഹാക്കറായ കനിഷ്‌ക് ഐആര്‍സിടിസിയില്‍ നിന്ന് 7 രൂപയ്ക്ക് വരെ ഭക്ഷണം ബുക്ക് ചെയ്തിട്ടുണ്ട്. എന്നാല്‍ കഴിച്ചില്ല

 മുംബൈ-സാന്‍ഫ്രാന്‍സിസ്‌കോ എയര്‍ ടിക്കറ്റ് 1 രൂപയ്ക്ക് ബുക്ക് ചെയ്തു

ഇന്ത്യയിലെ വിവിധ കമ്പനികളുടെ വെബ്സൈറ്റുകളിലെ പാളിച്ചകള്‍ വെളിച്ചത്തുകൊണ്ടുവന്നതിലൂടെയാണ് എത്തിക്കല്‍ ഹാക്കറായ കനിഷ്‌ക് സജ്നാനി പ്രശസ്തനായത്. പയ്യന്‍സ് എയര്‍ ഇന്ത്യയുടെ മുംബൈ-സാന്‍ഫ്രാന്‍സിസ്‌കോ ഫ്ളൈറ്റ് ടിക്കറ്റ് വെറും ഒരു രൂപയ്ക്ക് ബുക്ക് ചെയ്ത കില്ലാഡിയാണ് കനിഷ്‌ക്.

എന്നാല്‍ ഒരു രൂപയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്ത കക്ഷി യാത്ര ചെയ്തില്ല. മറിച്ച് സൈബര്‍ സുരക്ഷയിലെ ഈ പിഴവ് കാണിച്ച് കമ്പനിയുടെ സിഇഒയ്ക്ക് ഇമെയ്ല്‍ അയച്ചു. സ്പൈസ് ജെറ്റിന്റെയും ക്ലിയര്‍ ട്രിപ്പിന്റെയും എല്ലാം ആപ്പില്‍ കനിഷ്‌ക് ഈ പ്രശ്നങ്ങള്‍ കണ്ടുപിടിച്ചു.നമ്മളെല്ലാം ഉപയോഗപ്പെടുത്തുന്ന ഐആര്‍സിടിസി വെബ്സൈറ്റില്‍ നിന്ന് മുംബൈയിലേക്ക് യാത്ര ചെയ്യവെ ഏഴ് രൂപയ്ക്കാണ് കനിഷ്‌ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്.

ഇതെല്ലാം അധികൃതരെ അറിയിച്ച് സുരക്ഷ ശക്തിപ്പെടുത്താനാണ് കനിഷ്‌ക് എപ്പോഴും ആവശ്യപ്പെടാറുള്ളത്. ഐആര്‍സിടിയുടെ പ്രശ്നങ്ങള്‍ 2017 ജൂണില്‍ തന്നെ കനിഷ്‌ക് അധികൃതരെ അറിയിച്ചിരുന്നു.

advertisment

Related News

    Super Leaderboard 970 X 90