Cinema

ഇര : ആരുറപ്പുളള ആക്ഷന്‍ ക്രൈം ത്രില്ലര്‍ - രഘുനാഥൻ പറളി എഴുതിയ റിവ്യൂ വായിക്കാം

ആക്ഷന്‍ ത്രില്ലര്‍ എന്ന നിലയില്‍ രണ്ടോ മൂന്നോ അടരുകളുളള ചില ഗതിവിഗതികള്‍ സിനിമയില്‍ സൃഷ്ടിക്കാനും നിലനിര്‍ത്താനും കഴിയുന്നു എന്നിടത്താണ്, ഒരു സാധാരണ ക്രൈം ത്രില്ലറിനപ്പുറത്തേക്ക് ഇര എന്ന ചിത്രം സഞ്ചരിക്കുന്നത്.​

ഇര : ആരുറപ്പുളള ആക്ഷന്‍ ക്രൈം ത്രില്ലര്‍ - രഘുനാഥൻ പറളി എഴുതിയ റിവ്യൂ വായിക്കാം

മലയാളത്തില്‍ സൂക്ഷ്മതയും ഭദ്രതയുമുളള ആക്ഷന്‍ ത്രില്ലര്‍ ചിത്രങ്ങള്‍ പലപ്പോഴും സാധ്യമാകാതെ പോകുന്നത് തിരക്കഥയിലെ വീഴ്ച കൊണ്ടുകൂടിയാണെന്ന് തോന്നിയിട്ടുണ്ട്. എന്നാല്‍ ഇര എന്ന പുതിയ ചിത്രത്തില്‍ സംവിധായകനും (സൈജു എസ്) തിരക്കഥാകൃത്തും (നവീന്‍ ജോണ്‍) നവാഗതരായിട്ടുപോലും, സിനിമ മികച്ച സസ്പെന്‍സ് ത്രില്ലറാകുന്നതില്‍ വിജയിക്കുകയാണ്.മലയാള വാണിജ്യ സിനിമാലോകത്ത് നിരവധി ഹിറ്റുകള്‍ സൃഷ്ടിച്ച വൈശാഖ്-ഉദയ് കൃഷ്ണ ടീം ആദ്യമായി നിര്‍മ്മാണ രംഗത്തെത്തുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.

ഇര : ആരുറപ്പുളള ആക്ഷന്‍ ക്രൈം ത്രില്ലര്‍ - രഘുനാഥൻ പറളി എഴുതിയ റിവ്യൂ വായിക്കാം

ഉണ്ണി മുകുന്ദന്‍ മാത്രമല്ല, ഗോകുല്‍ സുരേഷും (സുരേഷ് ഗോപിയുടെ മകന്‍) ഈ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷമാണ് ചെയ്യുന്നത്. ആക്ഷന്‍ ത്രില്ലര്‍ എന്ന നിലയില്‍ രണ്ടോ മൂന്നോ അടരുകളുളള ചില ഗതിവിഗതികള്‍ സിനിമയില്‍ സൃഷ്ടിക്കാനും നിലനിര്‍ത്താനും കഴിയുന്നു എന്നിടത്താണ്, ഒരു സാധാരണ ക്രൈം ത്രില്ലറിനപ്പുറത്തേക്ക് ഇര എന്ന ചിത്രം സഞ്ചരിക്കുന്നത്.

ഇര : ആരുറപ്പുളള ആക്ഷന്‍ ക്രൈം ത്രില്ലര്‍ - രഘുനാഥൻ പറളി എഴുതിയ റിവ്യൂ വായിക്കാം

രചനകള്‍ നേരത്തേ നടത്തിയിട്ടുളള സച്ചി, ഉദയ് കൃഷ്ണ തുടങ്ങിയവരുടെ നിരയിലേക്ക് നീങ്ങുകയാണ് ഇവിടെ നവീന്‍ ജോണും. നവാഗത സംവിധായകന്‍ എന്ന നിലയില്‍ സൈജു എസ് ഇര യില്‍ വലിയ നേട്ടം തന്നെയാണ് കൈവരിക്കുന്നത്. അലന്‍സിയര്‍, ശങ്കര്‍ രാമകൃഷ്ണന്‍, കൈലാസ്, മിയ, ലെന, നിരഞ്ജന നീരജ് എന്നിവരും സിനിമയെ സ്വന്തം നിലയില്‍ ശക്തമാക്കുന്നു.

ഇര : ആരുറപ്പുളള ആക്ഷന്‍ ക്രൈം ത്രില്ലര്‍ - രഘുനാഥൻ പറളി എഴുതിയ റിവ്യൂ വായിക്കാം

ചെറിയ ഒരു റോളിലെങ്കിലും, ജഡ്ജിയുടെ റോളില്‍ പ്രത്യക്ഷപ്പെടുന്ന ബാലചന്ദ്രന്‍ ചുള്ളിക്കാടിന് ഒരു നവീന ഗാംഭീര്യം ഈ ചിത്രം നല്‍കുന്നതായി തോന്നി. ഗോപീസുന്ദറിന്റെ സംഗീതവും സുധീര്‍ സുരേന്ദ്രന്റെ ഛായാഗ്രഹണവും ചേര്‍ന്ന് അങ്ങനെ മലയാളത്തില്‍ ആരുറപ്പുളള ഒരു ആക്ഷന്‍ ക്രൈം ത്രില്ലര്‍ കൂടി ഉണ്ടായിരിക്കുന്നു എന്നു പറയാം.

advertisment

News

Super Leaderboard 970x90