Science

അന്താരാഷ്ര ബഹിരാകാശനിലയവും കുറച്ചു സംശയങ്ങളും

ISS വളരെ വലുതായതുകൊണ്ട് വളരെ തെളിഞ്ഞു കാണാം. എന്നാൽ സ്പെസിലൂടെ പോവുന്ന മറ്റു ഉപഗ്രഹങ്ങളും നമുക്ക് കാണാം. വലിപ്പം കുറവായതുകൊണ്ട് വളരെ മങ്ങിയായിരിക്കും അവ കാണുക എന്നുമാത്രം.

അന്താരാഷ്ര ബഹിരാകാശനിലയവും കുറച്ചു സംശയങ്ങളും

ശാസ്ത്രലോകത്തിൽ അംഗങ്ങളായുള്ള മിക്കവരും ഇപ്പോൾ അന്താരഷ്ട്ര ബഹിരാകാശ നിലയം കണ്ടിട്ടുണ്ടാവും. അവരിൽ പലരും ചോദിച്ചിട്ടുള്ള ചോദ്യങ്ങൾ ഇവിടെ ഒന്ന് വിശദീകരിക്കാം.

* ഒരു ഫുടബോൾ ഗ്രൗണ്ടിന്റെ വലിപ്പമുണ്ട് അന്തരാഷ്ട്ര ബഹിരാകാശ നിലയത്തിന് ( ISS )
* സെക്കന്റിൽ 8 കിലോമീറ്ററിനടുത്ത വേഗത്തിൽ ആണ് ISS സഞ്ചരിക്കുന്നത് !
* ISS നു സ്വയം പ്രകാശം ഇല്ല.
* ഏതാണ്ട് 400 കിലോമീറ്റർ ഉയരത്തിലൂടെ ആണ് ISS ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്നത്.

1 ) ഒരു ദിവസംതന്നെ പല പ്രാവശ്യം നമുക്ക് മുകളിലൂടെ പോവുന്ന ISS എന്തുകൊണ്ടാണ് നമുക്ക് അപ്പോഴെല്ലാം കാണുവാൻ സാധിക്കാത്തതു ?

ഓരോഒന്നര മണിക്കൂർ കൂടുമ്പോഴും ഭൂമിയെ ഒരു വട്ടം ISS ചുറ്റും. അപ്പോൾ ദിവസവും ചുരുങ്ങിയത് 3 -4 തവണയെങ്കിലും നമുക്ക് കാണാവുന്ന ആകാശത്തിലൂടെ ISS പോകുന്നുണ്ട്. എന്നാൽ ഒരു വിമാനം കണക്കെ നമുക്ക് ISS നെ കാണുവാൻ സാധിക്കില്ല. കാരണം ISS പോകുന്നത് 400 കിലോമീറ്റർ ഉയരത്തിലൂടെ ആണ്. ഒരു ഫുടബോൾ ഗ്രൗണ്ടിന്റെ അത്ര വലിപ്പം ഉണ്ടെങ്കിലും 400 കിലോമീറ്റർ ഉയരത്തിൽ ആയതിനാൽ സ്വാഭാവികമായും നമുക്ക് കാണുവാൻ സാധിക്കില്ല. പിന്നെ അത്ര ദൂരെ ഉള്ള വസ്തുവിനെ നമുക്ക് കാണണമെങ്കിൽ അത് വളരെ തെളിച്ചമുള്ള വസ്തു ആയിരിക്കണം. പക്ഷെ ISS നു സ്വന്തമായി പ്രകാശം ഇല്ല. സൂര്യപ്രകാശം വീണു സ്വാഭാവികമായും കാണുന്ന ISS നെ ആണ് നാം കാണുക. അതിനാൽ നാം നിൽക്കുന്ന ഇടത്തു ഇരുട്ടും ( രാത്രി ) ISS പോകുന്നിടത്തു വെളിച്ചവും ( പകൽ ) ആയാൽ മാത്രമേ ഇരുണ്ട ആകാശത്തു തെളിഞ്ഞ ISS നെ നമുക്ക് കാണുവാൻ സാധിക്കൂ.

2 ) എന്തുകൊണ്ടാണ് ചിലപ്പോൾ ഐസ് ആകാശത്തു ഉദിച്ചുകഴിഞ്ഞു ഒരു അറ്റം മുതൽ മറ്റേ അറ്റം വരെ എത്തുന്നതിനു മുന്നേ മങ്ങി മങ്ങി അപ്രത്യക്ഷമാവുന്നു ?

നാം നിൽക്കുന്നിടത്തു രാത്രിയും, ISS പോകുന്നിടത്തു പകലും ആയതിനാലാണ് ISS നമുക്ക് കാണുവാൻ സാധിക്കുന്നത് എന്ന് പറഞ്ഞുവല്ലോ. അതിനാൽ സൂര്യൻ ഉദിക്കുന്ന സമയത്തിന് ഒന്നര മണിക്കൂർ മുൻപ് മുതൽ സൂര്യോദയത്തിന്റെ സമയം വരെയും പിന്നെ സൂര്യാസ്തമയം മുതൽ ഒന്നര മണിക്കൂറും മാത്രമേ ISS നെ നമുക്ക് നഗ്നനേത്രം കൊണ്ട് കാണുവാൻ സാധിക്കൂ.
സൂര്യാസ്തമയം കഴിഞ്ഞു ഉടനെ കാണുന്ന ISS നെ നമുക്ക് ഒരറ്റം മുതൽ മറ്റേ അറ്റം വരെ കടന്നു പോകുന്നത് കാണാം. എന്നാൽ സൂര്യാസ്തമയം കഴിഞ്ഞു ഒരു മണിക്കൂറിനു ശേഷം കാണുന്ന ISS പാതി വഴി സഞ്ചരിക്കുമ്പോഴേക്കും ഭൂമിയുടെ നിഴലിൽ ആവും. അല്ലെങ്കിൽ ISS പോകുന്ന 400 കിലോമീറ്റർ ഉയരത്തിൽ രാത്രി ആവും എന്ന് പറായാം.

3 ) ISS കടന്നു പോകുമ്പോൾ അതിനു എതിർ ദിശയിലോ, സൈഡിലൂടെയോ ഒക്കെ അതുപോലെതന്നെ മങ്ങിയ ചില പ്രകാശങ്ങൾ പോകുന്നത് എന്താണ് ?

മിന്നിമിന്നി ആണ് പോകുന്നത് എങ്കിൽ അത് വിമാനം ആണ്.
മിന്നാതെ ആണ് പോകുന്നത് എങ്കിൽ അത് സ്‌പേസിലൂടെ പോകുന്ന മറ്റു സാറ്റലെറ്റുകൾ ( ഉപഗ്രഹങ്ങൾ ) ആവാം.
ISS വളരെ വലുതായതുകൊണ്ട് വളരെ തെളിഞ്ഞു കാണാം. എന്നാൽ സ്പെസിലൂടെ പോവുന്ന മറ്റു ഉപഗ്രഹങ്ങളും നമുക്ക് കാണാം. വലിപ്പം കുറവായതുകൊണ്ട് വളരെ മങ്ങിയായിരിക്കും അവ കാണുക എന്നുമാത്രം.
ഹബിൾ ടെലസ്‌ക്കോപ്പ്, ഇറിഡിയം സാറ്റലെറ്റുകൾ, മറ്റു ഒട്ടനവധി സാറ്റലെറ്റുകൾ നമുക്ക് ഇതുപോലെ കാണാം.

advertisment

News

Super Leaderboard 970x90