National

‘ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നരേന്ദ്രമോദി’; ഗൂഗിള്‍ സെര്‍ച്ചിന് വീണ്ടും പിഴവ്

ആദ്യ ധനകാര്യമന്ത്രി, ആദ്യ പ്രതിരോധ മന്ത്രി എന്നിവ സെര്‍ച്ച് ചെയ്യുമ്പോഴും നിലവിലുള്ള ധനകാര്യ മന്ത്രിയുടേയും പ്രതിരോധ മന്ത്രിയുടെയും ചിത്രമാണ് പ്രത്യക്ഷപ്പെടുന്നത്.

‘ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നരേന്ദ്രമോദി’; ഗൂഗിള്‍ സെര്‍ച്ചിന് വീണ്ടും പിഴവ്

ഗൂഗിള്‍ സെര്‍ച്ചിന് പിഴവ് പറ്റുന്നത് ഇത് ആദ്യമല്ല. അത്തരം പിഴവുകളില്‍ ചിലത് തമാശയും ചിലത് ഗുരുതരവും ആകാറുണ്ട്. ഇപ്പോഴിതാ ഗൂഗിള്‍ സെര്‍ച്ച് റിസള്‍ട്ടിലെ ചില തെറ്റുകള്‍ വീണ്ടും വാര്‍ത്തയാവുകയാണ്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവാണ്. India first PM എന്ന് സെര്‍ച്ച് ചെയ്യുമ്പോള്‍ സെര്‍ച്ച് റിസള്‍ട്ടില്‍ പ്രത്യക്ഷപ്പെടുന്ന വിക്കിപീഡിയ ലിങ്കില്‍ ജവഹര്‍ലാല്‍ നെഹ്രുവിനെ വകുറിച്ചുള്ള വിവരങ്ങളാണുള്ളത്. എന്നാല്‍ ഇതിനൊപ്പം പ്രദര്‍ശിപ്പിച്ച ചിത്രം ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതാണ്.

‘ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നരേന്ദ്രമോദി’; ഗൂഗിള്‍ സെര്‍ച്ചിന് വീണ്ടും പിഴവ്

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സ്ഥാനത്ത് നരേന്ദ്ര മോദിയുടെ ചിത്രം വെച്ച ഗൂഗിളിനെ കളിയാക്കിക്കൊണ്ടും വിമര്‍ശിച്ചുകൊണ്ടുമള്ള ട്വീറ്റുകള്‍ നിമിഷങ്ങള്‍കൊണ്ടാണ് മാധ്യമങ്ങളില്‍ ചര്‍ച്ചയായത്.

എന്നാല്‍ നരേന്ദ്ര മോദിയുടെ മാത്രമല്ല. മറ്റ് ചില പ്രമുഖരുടെ ചിത്രങ്ങള്‍ ഇതുപോലെ ഗൂഗിള്‍ സെര്‍ച്ചില്‍ മാറി നല്‍കിയിട്ടുണ്ട്.

ആദ്യ ധനകാര്യമന്ത്രി, ആദ്യ പ്രതിരോധ മന്ത്രി എന്നിവ സെര്‍ച്ച് ചെയ്യുമ്പോഴും നിലവിലുള്ള ധനകാര്യ മന്ത്രിയുടേയും പ്രതിരോധ മന്ത്രിയുടെയും ചിത്രമാണ് പ്രത്യക്ഷപ്പെടുന്നത്.

‘ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നരേന്ദ്രമോദി’; ഗൂഗിള്‍ സെര്‍ച്ചിന് വീണ്ടും പിഴവ്

എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്?

സെര്‍ച്ച് റിസല്‍ട്ടുകളെയെല്ലാം ക്രമീകരിക്കുന്നത് ഗൂഗിളിന്റെ അല്‍ഗോരിതമാണ്. കൃത്യമായ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാനാണ് അല്‍ഗോരിതങ്ങളെ പഠിപ്പിച്ചുവെക്കുന്നത്.

ഗൂഗിള്‍ സെര്‍ച്ച് അല്‍ഗോരിതത്തിലുണ്ടായ പിഴവാണ് ആദ്യ പ്രധാനമന്ത്രിക്കും, ധനകാര്യ മന്ത്രിക്കും, പ്രതിരോധമന്ത്രിക്കുമെല്ലാം പകരം നിലവിലുള്ള മന്ത്രിമാരുടെ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് കാരണമെന്ന് കില്ലര്‍ ഫീച്ചേഴ്‌സ് അസോസിയേറ്റ് എഡിറ്റര്‍ ഐവന്‍ മേത്ത ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.

‘ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നരേന്ദ്രമോദി’; ഗൂഗിള്‍ സെര്‍ച്ചിന് വീണ്ടും പിഴവ്

നേരത്തെ ലോകത്തെ ഏറ്റവും മോശം പ്രധാനമന്ത്രിമാര്‍ എന്ന് സെര്‍ച്ച് ചെയ്യുമ്പോള്‍ ഗൂഗിള്‍ ഇമേജില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം പ്രത്യക്ഷപ്പെട്ടത് വലിയ കോലാഹലങ്ങള്‍ക്കിടയാക്കിയിരുന്നു.

advertisment

News

Related News

Super Leaderboard 970x90