Travel

കല്ലറയില്‍ ഉറങ്ങുന്ന കുഞ്ഞുമാലാഖ

ദേവാലയത്തോടു ചേര്‍ന്നുള്ള സെമിത്തേരിയില്‍ വളരെ പഴയ കുറേ കല്ലറകള്‍ കാണാം. പലതും ഇടിഞ്ഞു പൊളിഞ്ഞിരിക്കുന്നു. ഉയര്‍ന്നു നില്‍ക്കുന്ന കുരിശുരൂപങ്ങളും ആ കല്ലറകളും എല്ലാവർക്കും ഇഷ്ടമാകുന്നത്‌ തന്നെ..ഇടുക്കിയിലെ വിദേശ ആധിപത്യത്തിന്റെ നേര്കാഴ്ച്ച. അനേകം വിദേശീയരുടെ കല്ലറകൾ.. ഇവിടെ ഒരു കുതിരയുടെയും കല്ലറയുണ്ട്.സെമിത്തേരിയിലെ കല്ലറകളിലേക്ക് കണ്ണോടിച്ചാൽ ഒരു കൊച്ചുമാലാഖയുടെ രൂപം കാണാം.

കല്ലറയില്‍ ഉറങ്ങുന്ന കുഞ്ഞുമാലാഖ

കോട്ടയം - കുമിളി റൂട്ടില്‍ കുട്ടിക്കാനം എന്നൊരു സ്ഥലമുണ്ട്. ഈ റൂട്ടിലെ ഏറ്റവും ഉയരം കൂടിയ സ്ഥലമാണിത്.കുട്ടിക്കാനത്തു നിന്നും ഏലപ്പാറ റൂട്ടിൽ സഞ്ചരിക്കുമ്പോൾ 3km പള്ളിക്കുന്ന് എത്തും. അവിടെ നിന്നും 6km ആണ് ഏലപ്പാറ.

തേയില തോട്ടങ്ങളും, പച്ചപുതച്ച കുന്നുകളും, കുന്നുകളില്‍നിന്നു പുറപ്പെടുന്ന കൊച്ചരുവികളും ചേര്‍ന്ന് അതിമനോഹരമായി അണിയിച്ചൊരുക്കിയിരിക്കുന്ന ഈ പ്രദേശം ദൈവത്തിന്റെ സ്വന്തം നാടുതന്നെ!!

കല്ലറയില്‍ ഉറങ്ങുന്ന കുഞ്ഞുമാലാഖ

സദാ തണുപ്പു കാലാവസ്ഥയുള്ള ഈ പ്രദേശം മഴക്കാലത്ത് മഞ്ഞിന്റെ വീടായി മാറുന്നു.പള്ളിക്കുന്നിൽ റോഡ് അരികിലായി ബ്രിട്ടീഷ് കാലഘട്ടത്തില്‍ സ്ഥാപിക്കപ്പെട്ട ഒരു പുരാതന CSI ക്രിസ്തീയ ദേവാലയമുണ്ട്. ഈ പള്ളിക്കു ചുറ്റുമുള്ള പുല്‍ത്തകിടിയും, പ്രകൃത്യാ ഉള്ള ഉദ്യാനവും, തണല്‍ വിരിക്കുന്ന മരങ്ങളും അതിനു ചേര്‍ന്ന തണുപ്പുള്ള കാലാവസ്ഥയും സന്ദര്‍ശകരെ ഭൂതകാലത്തേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ പര്യാപ്തമാണ്.

കല്ലറയില്‍ ഉറങ്ങുന്ന കുഞ്ഞുമാലാഖ

ഈ ദേവാലയത്തോടു ചേര്‍ന്നുള്ള സെമിത്തേരിയില്‍ വളരെ പഴയ കുറേ കല്ലറകള്‍ കാണാം. പലതും ഇടിഞ്ഞു പൊളിഞ്ഞിരിക്കുന്നു. ഉയര്‍ന്നു നില്‍ക്കുന്ന കുരിശുരൂപങ്ങളും ആ കല്ലറകളും എല്ലാവർക്കും ഇഷ്ടമാകുന്നത്‌ തന്നെ..ഇടുക്കിയിലെ വിദേശ ആധിപത്യത്തിന്റെ നേര്കാഴ്ച്ച. അനേകം വിദേശീയരുടെ കല്ലറകൾ.. ഇവിടെ ഒരു കുതിരയുടെയും കല്ലറയുണ്ട്.സെമിത്തേരിയിലെ കല്ലറകളിലേക്ക് കണ്ണോടിച്ചാൽ ഒരു കൊച്ചുമാലാഖയുടെ രൂപം കാണാം. കാലപ്പഴക്കത്തില്‍ മാലാഖയുടെ കൈ രണ്ടും ഒടിഞ്ഞുപോയിട്ടുണ്ട്.

കല്ലറയില്‍ ഉറങ്ങുന്ന കുഞ്ഞുമാലാഖ

പായല്‍ നിറഞ്ഞ അതിലെ ഫലകത്തില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.

In memory of a joy departed
BRIDGIT MARY
daughter of
Stanley and Eva Rowson
Born November 6th 1932
Died November 4th 1934
രണ്ടുവയസ്സു പ്രായമുള്ള ഒരു കുഞ്ഞിന്റേതാണ് ആ കല്ലറ. ജീവിച്ചിരുന്നുവെങ്കില്‍ ഇന്ന് 85 വയസ്സ് പ്രായമുള്ള ഒരു മുത്തശ്ശിയായിരുന്നേനെ ആ കുഞ്ഞ്.

advertisment

Related News

    Super Leaderboard 970x90