Science

ഹൈഡ്രജനും, ഓക്സിജനും ചേർത്താൽ വെള്ളം ഉണ്ടാവാത്തത് എന്തുകൊണ്ട് ?

കിട്ടും. ഹൈഡ്രജൻ മാത്രം എടുത്തു കത്തിച്ചാലും അതെ ഫലം തന്നെ ആണ് കിട്ടുക. കാരണം.. കത്തനാവശ്യമായ ഓക്സിജൻ വായുവിൽ നിന്ന് കിട്ടും. കൂടാതെ മിക്ക വസ്തുക്കളും കത്തുമ്പോൾ കാർബൺ ഡയോക്സൈഡ് കൂടാതെ വെള്ളവും ഉണ്ടാവുന്നുണ്ട്.

ഹൈഡ്രജനും, ഓക്സിജനും ചേർത്താൽ വെള്ളം ഉണ്ടാവാത്തത് എന്തുകൊണ്ട് ?

ഹൈഡ്രജനും, ഓക്സിജനും ചേർന്നാണ് വെള്ളം ഉണ്ടാവുന്നത് എന്നാണല്ലോ നമ്മൾ പഠിച്ചിരിക്കുന്നതു. എന്നിട്ട് എന്തുകൊണ്ടാ കുറച്ചു ഹൈഡ്രജനും, ഓക്സിജനും ചേർത്താൽ വെള്ളം ഉണ്ടാവാത്തതു ?

വെള്ളം ഉണ്ടാവില്ലെന്ന് ആര് പറഞ്ഞു :)

എളുപ്പം ചെയ്തു നോക്കാൻ ഒരു പരീക്ഷണം ഇതാ.. ( കുട്ടികൾ ചെയ്യരുതു )

* ഒരു കുപ്പിയിൽ നേർപ്പിച്ച ഹൈഡ്രോ ക്ളോറിക് ആസിഡ് എടുക്കുക. ( നമ്മുടെ ടോയ്‌ലറ്റ് ക്ളീനിംഗിന് ഉപയോഗിക്കുന്ന ആസിഡ്. ). എന്നിട്ട് അതിൽ കുറച്ച അലൂമിനിയം ഫോയിൽ ഇടുക. കുപ്പിയുടെ വായിൽ ഒരു ബലൂണിന്റെ വായ് കടത്തി വെക്കുക. കുറച്ചു സമയം കൊണ്ട് ആ ബലൂൺ വീർക്കും.ഇപ്പോൾ അതിൽ നിറയെ ഹൈഡ്രജൻ ആണ്. ഒരു തീപ്പെട്ടി ഉരച്ചു ഒരു നീണ്ട വടിയുടെ അറ്റത്തു കെട്ടിവച്ചു ദൂരെ നിന്നും ബലൂണിൽ മുട്ടിക്കുക. ബലൂൺ ചെറിയ ശബ്ദത്തോടെ പൊട്ടും. ഒപ്പം കുറച്ചു വെള്ളത്തുളികളും അവിടെ ചിതറി വീഴും. അതാണ് വെള്ളം. സിമ്പിൾ.

ഇനി ഹൈഡ്രജനും ഓക്സിജനും വെവ്വേറെ എടുത്തു ഒന്നിച്ചു കത്തിച്ചാലും വെള്ളം കിട്ടും. ഹൈഡ്രജൻ മാത്രം എടുത്തു കത്തിച്ചാലും അതെ ഫലം തന്നെ ആണ് കിട്ടുക. കാരണം.. കത്തനാവശ്യമായ ഓക്സിജൻ വായുവിൽ നിന്ന് കിട്ടും. കൂടാതെ മിക്ക വസ്തുക്കളും കത്തുമ്പോൾ കാർബൺ ഡയോക്സൈഡ് കൂടാതെ വെള്ളവും ഉണ്ടാവുന്നുണ്ട്. അത് ചൂട് കൂടുതലായതു കാരണം നീരാവി ആയിട്ടാവും കാണുക എന്ന് മാത്രം. നമ്മൾ ചപ്പു ചവറുകൾ കത്തിക്കുമ്പോൾ അതിനടുത്തായി ജല ബാഷ്പം ചിലപ്പോൾ നിങ്ങൾ ശ്രദ്ധിച്ചിരിക്കും. വാഹങ്ങളിൽ പെട്രോളോ, ഡീസലോ കത്തുമ്പോൾ കാർബൺ ഡയോക്സൈഡിനൊപ്പം വെള്ളവും ഉണ്ടാവുന്നുണ്ട്.

എന്നാൽ നമ്മുടെ ആവിശ്യത്തിന് വെള്ളം ഇതുപോലെ ഉണ്ടാക്കുക എന്നത് ചിലവേറിയ കാര്യം ആണ് എന്ന് മാത്രം.

ചിത്രത്തിൽ കാണുന്ന റോക്കറ്റ് എൻജിൻ ടെസ്റ്റിംഗിൽ ഒരു മഴവില്ലും നമുക്ക് കാണാം. റോക്കറ്റ് എൻജിൻ കത്തുമ്പോഴുണ്ടാകുന്ന ജല കണികകൾ ആണ് അതിനു കാരണം.

advertisment

Super Leaderboard 970x90