കരളിനെ ബാധിക്കുന്ന ഒരു വൈറല്‍ രോഗമാണ് മഞ്ഞപ്പിത്തം.
രോഗാണുക്കളാല്‍ മലിനമായ ആഹാരവും കുടിവെള്ളവും വഴി പകരുന്നു.പനി, ശരീരവേദന, തലവേദന, ക്ഷീണം, ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങള്‍.പിന്നീട് മൂത്രത്തിലും കണ്ണിലും ശരീരത്തിലും മഞ്ഞനിറം പ്രത്യക്ഷപ്പെടുന്നു.
> നല്ലതുപോലെ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.
> ആഹാരം കഴിക്കുന്നതിനു മുമ്പും മലവിസര്‍ജ്ജനത്തിനുശേഷവും സോപ്പ് ഉപയോഗിച്ച് നന്നായി കൈ കഴുകുക.
> ഭക്ഷണ സാധനങ്ങള്‍ ഈച്ച കയറാത്ത വിധം അടച്ച് സൂക്ഷിക്കുക.
> വൃത്തിഹീനമായ സാഹചര്യങ്ങളില്‍ തയ്യാറാക്കുന്ന ആഹാരസാധനങ്ങള്‍, ഐസ്, ശീതളപാനിയങ്ങള്‍ എന്നിവ ഒഴിവാക്കുക
> വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക.