Science

തിരക്കുള്ള ജീവിതത്തിൽ എങ്ങിനെ വാച്ചിൽ നോക്കാതെ സമയം അറിയും? സുരേഷ് സി പിള്ള എഴുതുന്നു

"വാച്ചിൽ നോക്കുന്നത് ക്ലാസ് വിരസമായി തുടങ്ങി എന്നതിന്റെ ലക്ഷണമാണ്, ഇനി ഇന്ന് ഞാൻ പഠിപ്പിച്ചിട്ടു കാര്യമില്ല" എന്ന് പറയും....

തിരക്കുള്ള ജീവിതത്തിൽ എങ്ങിനെ വാച്ചിൽ നോക്കാതെ സമയം അറിയും? സുരേഷ് സി പിള്ള എഴുതുന്നു

ഒരു മീറ്റിംഗിന്റെ ഇടയിൽ അല്ലെങ്കിൽ പ്രിയ സുഹൃത്തിനോട് സംസാരിക്കുന്നതിനിടയിൽ വാച്ചിൽ നോക്കുന്നത് വളരെ മോശം ആയ ഒരു ശീലം ആണെന്ന് അറിയാമല്ലോ?

പ്രത്യേകിച്ചും പ്രൊഫഷണൽ മീറ്റിങ്ങുകളിൽ വാച്ചിൽ നോക്കുന്നത് 'റൂഡ്' ആണ്.

ഒരു കഥ പറയാം, ഞങ്ങൾ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ വളരെ രസകരമായി കഥകൾ ഒക്കെ പറഞ്ഞു ഹിന്ദി ക്ലാസുകൾ എടുത്തു കൊണ്ടിരുന്ന ആളായിരുന്നു ചങ്ങനാശ്ശേരി NSS കോളേജിലെ മാധവൻപിള്ള സാർ.

സാഹിത്യ അക്കാദമി അവാർഡ് ജേതാവും, നല്ല അധ്യാപകനും ആയിരുന്നു അദ്ദേഹം.

സാധാരണ ക്ലാസ്സിൽ ദേഷ്യം ഒന്നും വരാത്ത അദ്ദേഹത്തിന് ഒരു കാര്യത്തിൽ വളരെ നിർബന്ധം ഉണ്ടായിരുന്നു.

ക്ലാസ് സമയത്ത് ആരും വാച്ചിൽ നോക്കാൻ പാടില്ല.

ആരെങ്കിലും വാച്ചിൽ നോക്കിയാൽ അദ്ദേഹം അപ്പോൾ ക്ലാസ് നിർത്തും.

"വാച്ചിൽ നോക്കുന്നത് ക്ലാസ് വിരസമായി തുടങ്ങി എന്നതിന്റെ ലക്ഷണമാണ്, ഇനി ഇന്ന് ഞാൻ പഠിപ്പിച്ചിട്ടു കാര്യമില്ല" എന്ന് പറയും.

ബാക്കിയുള്ള സമയം വിശേഷങ്ങൾ പറഞ്ഞു ആ പീരിയഡ് അവസാനിപ്പിക്കും.

ക്ലാസ് റൂമിൽ ബെൽ ഉപയോഗിക്കുന്നത് കൊണ്ട്, വാച്ചു നോക്കാതെ ഇരിക്കുന്നത് പ്രായോഗികം ആണ്. എന്നാൽ തിരക്കുള്ള ജീവിതത്തിൽ എങ്ങിനെ വാച്ചിൽ നോക്കാതെ സമയം അറിയും?

ഞാൻ ചെയ്യുന്ന ചില പൊടിക്കൈകൾ ആണ് പറയുന്നത്.

1) വാച്ചു കെട്ടിയ ഒരു സുഹൃത്തിന്റെ എതിർ വശത്തോ, അടുത്തോ വാച്ചു കാണാവുന്ന രീതിയിൽ ഇരിക്കുക. നമ്മുടെ വാച്ചിൽ നോക്കിയാലേ മറ്റുള്ളവർ ശ്രദ്ധിക്കൂ. സ്ഥിരമായി സുഹൃത്തിന്റെ വാച്ചിൽ നോക്കിക്കൂടാ, അതും ആൾക്കാർ നോട്ടീസ് ചെയ്യാം.

2) മീറ്റിംഗിനും മുൻപേ വാച്ച് കൈയിൽ നിന്നും ഊരി ആരുടേയും ശ്രദ്ധയിൽ പെടാതെ, ടേബിളിൽ വയ്ക്കാം. ആവശ്യം വരുമ്പോൾ അതിൽ നോക്കാം.

3) ചില മീറ്റിങ്ങുകളിൽ ലാപ് ടോപ്പ് മുൻപിൽ ഉണ്ടെങ്കിൽ അതിൽ സമയം നോക്കാം (മീറ്റിംഗിൽ, അല്ലെങ്കിൽ സുഹൃത്തുമായി സംസാരിക്കുമ്പോൾ ഒരിക്കലും മൊബൈൽ കയ്യിൽ എടുക്കരുത്. അവരെക്കാളും പ്രാധാന്യം മൊബൈലിന് ആണ് എന്ന തോന്നൽ ഉണ്ടാക്കും.)

4) പ്രായോഗികമായ വേറൊരു കാര്യം, പറഞ്ഞിട്ടു ചെയ്യുക എന്നതാണ്. അതായത് മീറ്റിങ്ങിനു മുൻപേ പറയാം എനിക്ക് പതിനൊന്നു മണിക്ക് ഒരു മീറ്റിംഗ് ഉണ്ട്, എന്നിട്ട് മീറ്റിംഗിന്റെ ഇടയിൽ വാച്ചിൽ നോക്കുമ്പോൾ പറയാം, Please excuse me while I check the time.” ഇത് ഒന്നോ രണ്ടോ പ്രാവശ്യത്തിൽ കൂടുതൽ ചെയ്യരുത്. [ആദ്യം പറഞ്ഞ മൂന്നു കാര്യങ്ങളും പ്രായോഗികം അല്ലെങ്കിൽ മാത്രമേ ഇത് ചെയ്യാവൂ].

advertisment

Related News

Super Leaderboard 970x90