Life Style

സാധാരണക്കാരന്റെ ചെലവില്‍ വീട് പണിയാം, ശ്രദ്ധിക്കണം ഈ കാര്യങ്ങള്‍

പ്ലാൻ എങ്ങനെ വേണമെങ്കിലും ആയിക്കോട്ടെ എലിവേഷൻ നന്നായി ചെയ്യുക ആളുകൾ കണ്ടാൽ കൊള്ളാം എന്ന്‌ പറയുന്ന ധാരാളം ആളുകളെ കണ്ടിട്ടുണ്ട്‌. പുറം കാഴ്ചകൾ മോശമാക്കണം എന്നല്ല പറഞ്ഞുവരുന്നത്‌ എന്നാൽ പുറം ഭംഗിയേ ക്കാൾ പ്രാധാന്യം നൽകേണ്ടത്‌ അകത്തെ സൗക ര്യങ്ങൾ ഒരുക്കുന്നതിലും വെളിച്ചവും വായുവും യഥേഷ്ടം ലഭിക്കുന്നതിലും ആണെന്നത്‌ മനസ്സിലാക്കുന്നതാകും കൂടുതൽ നന്നാകുക.

സാധാരണക്കാരന്റെ ചെലവില്‍ വീട് പണിയാം, ശ്രദ്ധിക്കണം ഈ കാര്യങ്ങള്‍

വീടുകളുടെ നിര്‍മ്മിതിയില്‍ ഇന്ന് ട്രെന്റുകളുടെ കാലം ആണ്. ഇന്നത്തെ കാലത്ത് വ്യത്യസ്ഥങ്ങളായിട്ടുള്ള വീടുകള്‍ കാണാന്‍ കഴിയും. വൈവിധ്യങ്ങൾ നിറഞ്ഞ നിരവധി വീടുകൾ നിർമ്മിക്കപ്പെടുന്നു.അവ പല രീതികളിലൂടെയും മലയാളികളുടെ അടുത്ത്‌ യഥേഷ്ടം എത്തുകയും ചെയ്യുന്നു. സാധാരണക്കാർ പോലും ഇത്തരം ദൃശ്യങ്ങളിൽ “വീണു”പോകുന്നു. തന്റെ വീട്‌ മറ്റുള്ളവരിൽ നിന്നും “വ്യത്യസ്ഥമാകണം” എന്ന്‌ ആഗ്രഹിക്കുന്നവരാണ്‌ ഭൂരിഭാഗവും. മറ്റുള്ളവർക്ക്‌ മുമ്പിൽ കാണിക്കുവാൻ മലയാളിക്ക്‌ എന്നും അത്യുത്സാഹമാണ്‌ ഇതിനായി അവർ നല്ല തുക ചിലവിടുവാനും തയ്യാറാകുന്നു.

സാമ്പത്തികമായി മുന്നിൽ നിൽക്കുന്നവരെ സംബന്ധിച്ചടുത്തോളം “വിലകൂടിയ പരീക്ഷണങ്ങൾ” പലപ്പോഴും സാധ്യമാണ്‌. എന്നാൽ ലാളിത്യവും സൗകര്യവും ഉള്ള വീടുകൾ നിർമ്മിക്കുക എന്നതായിരിക്കണം സാധാരണക്കാരനെ സംബന്ധിച്ച്‌ വീടു നിർമ്മിക്കുമ്പോൾ കൂടുതൽ ഉചിതമാകുക. ട്രെന്റുകൾക്കനുസരിച്ച്‌ നിർമ്മിതികൾ പടുത്തുയർത്തുവാൻ ശ്രമിക്കുമ്പോൾ പലപ്പോഴും അതാവശ്യപ്പെടുന്ന സങ്കേതിക മികവിനായും, പ്രത്യേക നിർമ്മാണസാമഗ്രികൾക്കായും കൂടുതൽ തുക മാറ്റി വക്കേണ്ടിവരുന്നു.

മാത്രമല്ല നിർമ്മാണശേഷം മെയ്ന്റനൻസ്‌ ചിലവും കൂടി യേക്കാം. അലങ്കാരങ്ങൾ കുത്തിനിറച്ചും അനുയോജ്യമായമല്ലാത്ത നിറക്കൂട്ടുകൾ നൽകിയും വീടിനെ ശ്രദ്ദേയമാക്കാം എന്ന്‌ കരുതുന്നത്‌ അബദ്ധമാണ്‌.

ഇത്തരം കാര്യങ്ങൾ ഏതാനും അൽപായുസ്സാ ണെന്ന്‌ തിരിചറിഞ്ഞു മിനിമലിസത്തിനു പ്രാധാന്യം നൽകുന്നതായിരിക്കും കൂടുതൽ നല്ലത്‌. ഒരു ഉദാ ഹരണം നോക്കുക. അടുത്തകാലത്ത്‌ “ട്രേഡീഷ ണൽ ട്രെന്റിന്റെ” ഭാഗമായി പലരും ചാരുപടി നമ്മുടെ പല വീടുകളുടേയും വരാന്തകളിൽ സ്ഥാനം പിടിച്ചു. പണ്ടുണ്ടായിരുന്നതിന്റെ വികൃത രൂപങ്ങൾ ഇന്ന്‌ പെട്ടെന്ന്തന്നെ പലർക്കും അരോ ചകം ആയി തോന്നുവാൻ തുടങ്ങി.

ചിലർ അതു പൊളിച്ചുമാറ്റാനും. നൂറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിട ങ്ങൾക്ക്‌ ഇന്നും ഇത്‌ അലങ്കാരമായി വർത്തിക്കു മ്പോൾ മൂന്നോ നാലോ വർഷം മുമ്പ്‌ നിർമ്മിച്ച വർക്ക്‌ ഇത്‌ അരോചകമായി മാറി. എന്തെന്നാൽ ഓരോ നിർമ്മിതിക്കും നൽകുന്ന അലങ്കാരങ്ങൾ അതാതിന്റെ “ഫോമിനു” അനുയോജ്യമായ വിധ ത്തിൽ അല്ലെങ്കിൽ അതിനു അൽപായുസ്സാണെന്ന്‌ ഇതു വ്യക്തമാക്കുന്നു.

ബേക്കർ വീടുകൾക്കും അവയുടെ വികൃതാനുകരണങ്ങൾക്കും ഇതു തന്നെ ആണ്‌ പറയുവാൻ ഉള്ളത്‌. ബേക്കർ വീടുകൾ ചിലവു ചുരുക്കലിന്റെയും ഉപയോഗക്ഷമതയു ടേയും മൂർത്തരൂപങ്ങളായപ്പോൾ “ചിലവേറിയ ചിലവുകുറഞ്ഞ വീടുകളായി” അതിന്റെ അനു കരണങ്ങൾ.

പ്ലാൻ എങ്ങനെ വേണമെങ്കിലും ആയിക്കോട്ടെ എലിവേഷൻ നന്നായി ചെയ്യുക ആളുകൾ കണ്ടാൽ കൊള്ളാം എന്ന്‌ പറയുന്ന ധാരാളം ആളുകളെ കണ്ടിട്ടുണ്ട്‌. പുറം കാഴ്ചകൾ മോശമാക്കണം എന്നല്ല പറഞ്ഞുവരുന്നത്‌ എന്നാൽ പുറം ഭംഗിയേ ക്കാൾ പ്രാധാന്യം നൽകേണ്ടത്‌ അകത്തെ സൗക ര്യങ്ങൾ ഒരുക്കുന്നതിലും വെളിച്ചവും വായുവും യഥേഷ്ടം ലഭിക്കുന്നതിലും ആണെന്നത്‌ മനസ്സിലാക്കുന്നതാകും കൂടുതൽ നന്നാകുക.

കാരണം ലക്ഷങ്ങൾ മുടക്കി വീടുവെക്കുമ്പോൾ അതിന കത്ത്‌ താമസിക്കുന്നവരുടെ സൗകര്യത്തിനും സന്തോഷത്തിനും ആകണം പ്രാധാന്യം നൽകേണ്ടത്‌.

പെയ്ന്റിങ്ങിലും ഫ്ലോറിങ്ങിലും റ്റൊയ്‌ലറ്റ്‌ ഫിറ്റി ങ്ങ്സിലും അടുത്തകാലത്ത്‌ വൻ മാറ്റം ആണ്‌ ദൃശ്യമാകുന്നത്‌. പഴയകാലത്തെതിൽ നിന്നും വ്യത്യ സ്ഥമായി ഇന്ന്‌ ആളൂകൾ “ഡ്യൂറബിലിറ്റിക്ക്‌” പ്രാധാനം കൊടുക്കുന്നില്ല എന്നതാണ്‌ വസ്തുത. ഇപ്പോളത്തെ ഒരു ട്രെന്റിനനുസരിച്ച്‌ പെയ്ന്റും, ടെയിലും മറ്റും സെലക്ട്‌ ചെയ്യുന്നു.

എന്നാൽ ഈ സ്പെഷ്യൽ കളറുകൾ അൽപം കഴിയുമ്പോൾ സ്പെഷ്യൽ അല്ലാതാകും സ്വാഭാവികമായും ഇത്‌ മാറ്റുവാൻ നിർബന്ധിതമാകും. ഇത്‌ വിപണിയുടെ ഒരു തന്ത്രമാണ്‌. ഇതിനെ അതിജീവിക്കുവാൻ ലളിതമായ അലങ്കാരങ്ങളും നിറക്കൂട്ടുകളൂം സ്വീക രിക്കുക എന്നതായിരിക്കും ഉചിതമായ മാർഗ്ഗം.

നാട്ടുകാർ മുഴുവൻ “വീടുകൊള്ളാം” എന്ന്‌ പുറമെ നിന്ന്‌ നോക്കി അഭിപ്രായം പറയുമ്പോളൂം അസൗകര്യങ്ങളുടെ നിറകുടമായ ഒരു വീട്ടിൽ താമസിക്കുന്നതിൽ എന്ത്‌ അർത്ഥമാണുള്ളത്‌? വിലകൂടിയ ടെന്റുകൾക്ക്‌ പുറകെ പാഞ്ഞു സമയവും പണവും സ്വസ്ഥതയും നഷ്ടപ്പെടുത്തുന്നത്‌ മണ്ടത്തരം ആണ്‌.

മറ്റുള്ളവരുടെ തൃപ്തിയും സന്തോഷവും അല്ല അവനവന്റെ ഇഷ്ടങ്ങളും സൗകര്യങ്ങളും പരിഗണിച്ച്‌ സ്വന്തം സാമ്പത്തിക സ്ഥിതിക്ക്‌ അനു സരിച്ച്‌ പുതിയ സങ്കേതങ്ങളിൽനിന്നും തനിക്ക്‌ അനുയോജ്യമായവയെ ശരിയാംവണ്ണം ഉപയോഗ പ്പെടുത്തിക്കൊണ്ട്‌ വീടു നിർമ്മിക്കുന്നതാണ്‌ ബുദ്ധി.

#TAGS : home   low price  

advertisment

News

Related News

    Super Leaderboard 970x90