Kerala

ഇരട്ടി ലാഭം കിട്ടിയാലും നഷ്ട കണക്കുകൾ കണക്കുകൾ മാത്രം പറയുന്ന മുതലാളിമാർ അറിയണം മനുഷ്യ സ്നേഹിയായ ഈ മനുഷ്യന്റെ കഥ

ഉച്ചക്ക് മിക്കവാറും നല്ല തിരക്കാണ് ചിലപ്പോൾ പത്തു മിനിറ്റ് കാത്തിരിക്കേണ്ടി വന്നേക്കാം ഭക്ഷണം കഴിക്കാൻ, മുൻപിൽ ടേബിളിൽ ചോറ്, പച്ചക്കറി, മീൻകറി, കഞ്ഞി വെള്ളത്തിന്റെ ജഗ്ഗ്, മോര് എല്ലാം ഉണ്ടാക്കും വയറു നിറച്ചു കഴിക്കാവുന്നതാണ് (എത്ര വേണമെങ്കിലും ആകാം ആരും ഒന്നും പറയില്ല ) ചോറിനു പപ്പടം ഉൾപ്പെടെ സൈഡ് പ്ലേറ്റ് വേറെ തരും കൂടെ ആവശ്യമെങ്കിൽ പൊരിച്ച മീൻ ( അയക്കോറ, അയല, മാന്ത etc 25/- പിന്നെ മുകളിൽ പറഞ്ഞ ഐറ്റംസ് ഒക്കെ) എല്ലാം ഉണ്ട്.

ഇരട്ടി ലാഭം കിട്ടിയാലും നഷ്ട കണക്കുകൾ കണക്കുകൾ മാത്രം പറയുന്ന മുതലാളിമാർ അറിയണം മനുഷ്യ സ്നേഹിയായ ഈ മനുഷ്യന്റെ കഥ

ഇതൊരു പരസ്യമല്ല എന്റെ ഒരു അനുഭവം ഞാൻ എഴുതി അങ്ങനെ കണ്ടാ മതി വായിക്കുക… ഇഷ്ട്മായാൽ മാത്രം ഷെയർ ചെയ്യുക.. ഇന്നെത്തെ കാലത്ത് പണം ഉണ്ടാക്കണം എന്ന ലക്ഷ്യത്തോടെ മാത്രം ഹോട്ടൽ നടത്തുവരിൽ നിന്നും വ്യത്യസ്തനാണ് ഈ ഹോട്ടൽ ഇത്രെയും ചുരുങ്ങിയ പൈസക്ക് രണ്ടോ മൂന്നോ ജോലിക്കാർ ഉണ്ടാകുന്ന നമ്മുടെ നാട്ടിൻ പ്രദേശത്തുള്ള ഹോട്ടലുകളിൽ പോലും ഒരു ഉച്ചയൂണ് കൊടുക്കാൻ കഴിയില്ല എന്നത് സത്യം എന്നാൽ കാദർക്ക ഒരു സാധാരണ മനുഷ്യൻ പൈസ ഉണ്ടാക്കണം എന്ന ലക്ഷ്യത്തോടെ അല്ല അദ്ദേഹത്തിന്റെ ഈ സേവനം എന്ന് മനസ്സിലാകുന്നു കാരണം, പത്തിൽ അതികം തൊഴിലാളികൾ ഉണ്ടാവും ഞാൻ ഒന്ന് എണ്ണി നോക്കി എല്ലാവരുടെയും കൂലിയും സാധനങ്ങളുടെ വിലയും, വാടകയും എല്ലാം നോക്കിയാൽ എങ്ങനെ മൂപ്പർക്ക് ഒത്തു പോകുന്നു ആവോ ,ചോദിക്കണമെന്നുണ്ടായിരുന്നു പക്ഷെ ചോദിച്ചില്ല,. ഉച്ചക്ക് മിക്കവാറും നല്ല തിരക്കാണ് ചിലപ്പോൾ പത്തു മിനിറ്റ് കാത്തിരിക്കേണ്ടി വന്നേക്കാം ഭക്ഷണം കഴിക്കാൻ, മുൻപിൽ ടേബിളിൽ ചോറ്, പച്ചക്കറി, മീൻകറി, കഞ്ഞി വെള്ളത്തിന്റെ ജഗ്ഗ്, മോര് എല്ലാം ഉണ്ടാക്കും വയറു നിറച്ചു കഴിക്കാവുന്നതാണ് (എത്ര വേണമെങ്കിലും ആകാം ആരും ഒന്നും പറയില്ല ) ചോറിനു പപ്പടം ഉൾപ്പെടെ സൈഡ് പ്ലേറ്റ് വേറെ തരും കൂടെ ആവശ്യമെങ്കിൽ പൊരിച്ച മീൻ ( അയക്കോറ, അയല, മാന്ത etc 25/- പിന്നെ മുകളിൽ പറഞ്ഞ ഐറ്റംസ് ഒക്കെ) എല്ലാം ഉണ്ട്.

ചുരുക്കി പറഞ്ഞാൽ നല്ല വിഭവങ്ങളോട് കൂടിയ പൊരിച്ച മീൻ ഉൾപ്പടെ ഒരു ചോറ് കഴിക്കാം വെറും 50/-. ഇതേ ഭക്ഷണം മറ്റുള്ള ഹോട്ടലുകളിൽ കഴിച്ചാൽ അവിടെ 140/- രൂപ. ഭക്ഷണം കഴിച്ച് ബില്ല് കൊടുക്കുന്ന പരിപാടി ഇല്ല കഴിച്ചവർ എന്തെല്ലാം കഴിച്ചെന്ന് അവരുടെ വായ കൊണ്ട് പറയുന്നോ അതാണ് ബില്ല്, എല്ലാം ഒരു വിശ്വാസം. ഒരു പാട് ബസ് തൊഴിലകളെ, പോർട്ടർ തൊഴിലാളികളെ, ഓഫീസിൽ എക്സിക്യൂട്ടീവ്സ് നെ, സ്‌കൂൾ കുട്ടികളെ എല്ലാം ഞാൻ കുറഞ്ഞ സമയത്തിനുള്ളിൽ അവിടെ കണ്ടു. ബൈക്ക് പാർക്ക് ചെയ്യാനും ഒരു പാട് സ്ഥലം. നിഷ്ക്കളങ്കമായ മനുഷ്യൻ കാദർക്ക, ആരോടും ഉച്ചത്തിൽ സംസാരിക്കുന്നതോ തൊഴിലാളികളോട് ദേഷ്യപ്പെടുന്നതായോ കണ്ടില്ല. ഞാൻ എടുത്ത ആ ഒരു ഫോട്ടോ നോക്കിയാൽ തന്നെ നിങ്ങൾക്ക് അത് വ്യക്തമാകും. സ്ഥലം : കോഴിക്കോട് സ്റ്റേഡിയത്തിന്റെ അടുത്തുള്ള മുസ്ലിം പള്ളിയുടെ അടുത്ത് കൂടിയുള്ള റോഡിലൂടെ കുറച്ചു മുമ്പോട്ട് പോയാൽ ബോർഡ് കാണാം , പഴയ സ്ഥലത്ത് തന്നെ.

#TAGS : hotel   calicut  

advertisment

News

Super Leaderboard 970x90