ഇത്രയധികം പെൺകുട്ടികൾ ഉൾപ്പെട്ട ഒരു കോളേജിൽ ആ മാഷിനെതിരെ തിരിഞ്ഞു നിന്നൊന്നു കൂവാനോ ഉച്ചത്തിൽ രണ്ടു മുദ്രാവാക്യം വിളിക്കാനോ ഉള്ള ആർജ്ജവം നിങ്ങൾ കാണിച്ചില്ല എങ്കിൽ പെൺകുട്ടികളേ... നിങ്ങളിൽ യാതൊരു പ്രതീക്ഷയും ഇല്ല...!!

"സ്ത്രീയെന്ന നിലയിൽ അമ്മയുടെ, ഭാര്യയുടെ, പെൺമക്കളുടെ സ്നേഹവും കരുതലും ലാളനയും ഒക്കെ അനുഭവിച്ച സാറിന് അവരുൾപ്പെട്ട സ്ത്രീകളുടെ ശരീരത്തെ പുരുഷന് കൃഷിയിറക്കാനുള്ള കൃഷി നിലമായ് താരതമ്യം ചെയ്യാൻ ലജ്ജ തോന്നണില്ലേ... "?ഒരു നിമിഷം ക്ലാസിലെ പെൺകുട്ടികളിൽ ചിലർ കയ്യടിച്ചു. സാർ ക്ലാസിൽ നിന്നിറങ്ങിപ്പോയി.എന്റെ ധിക്കാരത്തെ കുറിച്ച് പ്രിൻസിപ്പൽ ഫാദർ മാത്യുവിന് പരാതി പോയി. ഫാദർ വിളിപ്പിച്ചു കാര്യം തിരക്കി."ഇനി വീണ്ടും ഇത്തരം അശ്ലീല കമന്റ്സുമായി സാർ വന്നാൽ ഉറപ്പായും ഞങ്ങൾ കോളേജിൽ പ്രശ്നമുണ്ടാക്കും. അയാൾക്ക് കമന്റടിക്കാനുള്ള ചരക്കുകളല്ല പെൺകുട്ടികൾ."

ഇത്രയധികം പെൺകുട്ടികൾ ഉൾപ്പെട്ട ഒരു കോളേജിൽ ആ മാഷിനെതിരെ തിരിഞ്ഞു നിന്നൊന്നു കൂവാനോ ഉച്ചത്തിൽ രണ്ടു മുദ്രാവാക്യം വിളിക്കാനോ ഉള്ള ആർജ്ജവം നിങ്ങൾ കാണിച്ചില്ല എങ്കിൽ പെൺകുട്ടികളേ... നിങ്ങളിൽ യാതൊരു പ്രതീക്ഷയും ഇല്ല...!!

ഡിഗ്രിക്ക് പഠിക്കണ സമയത്ത് ലോ പഠിപ്പിക്കുന്ന ഒരു മാഷുണ്ടായിരുന്നു. ആൾ വക്കീലും കൂടിയാണ്.നിയമം പഠിപ്പിക്കുന്നതിന്റെ ഇടയിൽ ഈ നിയമം സാധുവാണോ അസാധുവാണോന്ന് ചോദിച്ച് ചില ഉദാഹരണങ്ങൾ നികത്തും.മിക്കപ്പഴും ഗർഭം, അവിഹിതം ഇതായിരിക്കും ടോപ്പിക്.തനി അശ്ശീല ഭാഷ. എന്നിട്ട് വെടി പൊട്ടണ ഒച്ചയിൽ പരിഹാസ്യ ചിരിയും.

ഒരിക്കൽ മൂപ്പര് ക്ലാസിൽ പറഞ്ഞു"സ്ത്രീയുടെ ശരീരം ഒരു കൃഷിനിലമാണ്. നന്നായി കൃഷിയിറക്കാൻ കഴിയുന്ന ഒരു കൃഷിക്കാരൻ ആ നിലം ഉഴുത് നന്നായി വിളവെടുക്കും".ഇത് കേട്ട് ക്ലാസിൽ ആൺകുട്ടികൾ കുറേ പേർ ചിരിച്ചു. പെൺകുട്ടികൾ അപമാനത്താൽ ചൂളിയിരുന്നു.പെണ്ണത്വത്തിന് നേർക്കുള്ള കാർക്കിച്ചു തുപ്പലായ് എനിക്കാ വാക്കുകൾ നീറി.

ദേഹത്താകമാനം പുഴുക്കൾ കേറണ പോലുള്ള തരിപ്പ്.അപമാനം സഹിക്കാനാവാതെ ക്ലാസിൽ എണീറ്റു നിന്നു ചോദിച്ചു "സാറിന്റെ ജന്മം സ്വയംഭൂ ആയിരുന്നില്ലല്ലോ ല്ലേ ? സാറിന് കുഞ്ഞുങ്ങൾ ഉണ്ടായതും സ്വയംഭൂ അല്ലല്ലോ ല്ലേ ?അയാളുടെ മുഖത്തെ ചിരി കോടി. ക്ലാസ് നിശ്ശബ്ദമായി.

"സ്ത്രീയെന്ന നിലയിൽ അമ്മയുടെ, ഭാര്യയുടെ, പെൺമക്കളുടെ സ്നേഹവും കരുതലും ലാളനയും ഒക്കെ അനുഭവിച്ച സാറിന് അവരുൾപ്പെട്ട സ്ത്രീകളുടെ ശരീരത്തെ പുരുഷന് കൃഷിയിറക്കാനുള്ള കൃഷി നിലമായ് താരതമ്യം ചെയ്യാൻ ലജ്ജ തോന്നണില്ലേ... "?

ഒരു നിമിഷം ക്ലാസിലെ പെൺകുട്ടികളിൽ ചിലർ കയ്യടിച്ചു. സാർ ക്ലാസിൽ നിന്നിറങ്ങിപ്പോയി.എന്റെ ധിക്കാരത്തെ കുറിച്ച് പ്രിൻസിപ്പൽ ഫാദർ മാത്യുവിന് പരാതി പോയി. ഫാദർ വിളിപ്പിച്ചു കാര്യം തിരക്കി."ഇനി വീണ്ടും ഇത്തരം അശ്ലീല കമന്റ്സുമായി സാർ വന്നാൽ ഉറപ്പായും ഞങ്ങൾ കോളേജിൽ പ്രശ്നമുണ്ടാക്കും. അയാൾക്ക് കമന്റടിക്കാനുള്ള ചരക്കുകളല്ല പെൺകുട്ടികൾ."

ഫാദർ മാത്യുവിന്റെ താക്കീത് മാഷിന് പോയി.അന്നത്തോടെ നിയമ പഠന ക്ലാസിൽ സാറിന്റെ സ്ത്രീവിരുദ്ധ ഡയലോഗുകൾ അവസാനിച്ചു.
വത്തക്കാ വിഷയത്തിൽ എന്താ പ്രതികരിക്കാത്തേന്ന് കുറേ പേര് ചോദിച്ചു.

കാരണം ഇതാണ്.രണ്ടോ മൂന്നോ അടിയുടുപ്പുകൾക്ക് മീതെ പർദ്ധ ഇട്ടിട്ടും അതിന്റെ എടേലൂടെ പെങ്കുട്ട്യോൾടെ മാറിൽ നോക്കി വത്തക്ക പോലുണ്ടെന്നും,പുറത്തിട്ടു നടക്കുന്ന ലെഗ്ഗിൻസ് അകത്തിട്ടിട്ടും കാലിന്റെ ഇടേലൂടെ അതു നോക്കി കമന്റടിച്ചിട്ടും,ഇത്രയധികം പെൺകുട്ടികൾ ഉൾപ്പെട്ട ഒരു കോളേജിൽ ആ മാഷിനെതിരെ തിരിഞ്ഞു നിന്നൊന്നു കൂവാനോ ഉച്ചത്തിൽ രണ്ടു മുദ്രാവാക്യം വിളിക്കാനോ ഉള്ള ആർജ്ജവം നിങ്ങൾ കാണിച്ചില്ല എങ്കിൽ പെൺകുട്ടികളേ... നിങ്ങളിൽ യാതൊരു പ്രതീക്ഷയും ഇല്ല.

അവനവനിലേക്കു നീളുന്ന അശ്ശീല കമന്റുകൾക്കെതിരെ പോലും വാ തുറന്ന് ശീലിക്കാൻ നിങ്ങൾക്ക് കഴിയണില്ല എങ്കിൽ നിങ്ങളുടെ വിദ്യാഭ്യാസം കൊണ്ട് നിങ്ങൾ ഇതുവരെ ഒന്നും നേടിയില്ല എന്നു തന്നെയാണ്.ഇത്തരം വഷളൻമാരെ വളർത്താൻ നിങ്ങളുടെ നിശ്ശബ്ദതയായിരിക്കും മുഖ്യ കാരണം...! പ്രതികരണം ആദ്യം തുടങ്ങേണ്ടത് നിങ്ങളിൽ നിന്നാണ്...!

അത്രയെങ്കിലും നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കാനുള്ള സ്വാതന്ത്ര്യം ഇത്തരം വിഷയങ്ങളിൽ പ്രതികരിച്ച് നിരന്തരം തെറിവിളികൾ ഏറ്റുവാങ്ങുന്ന, " ഫെമിനിച്ചികൾ " എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന "പ്രത്യേകതരം ജീവികളിൽ " പെട്ടവർക്കുണ്ട് എന്ന് കരുതുന്നു.

അതുകൊണ്ട് നിങ്ങളിൽ നിന്ന് ഉയരട്ടെ ശബ്ദം...!

advertisment

News

Related News

Super Leaderboard 970x90