Cinema

'ഏറ്റവും കൂടുതൽ രോഗമുണ്ടാക്കുന്നത് വൈറസിനേക്കാൾ മനുഷ്യ മനസാണ് .. വൈരാഗ്യം വളർത്തുക എന്നതായിരിക്കുന്നു പുതിയ കാലത്തിന്റെ ആനന്ദം ,എല്ലാ ശാസ്ത്രങ്ങളേയും റെസ്പക്ട് ചെയ്ത് കമ്പയർ ചെയ്ത് പഠിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു ... ' നടി ഹിമ ശങ്കരി

കുരുടൻമാർ ആനയെ കണ്ടതു പോലെയാണ് പലരുടേയും പോസ്റ്റുകൾ കാണുമ്പോൾ തോന്നുന്നത് .. മുറ്റത്തെ മുല്ലകളുടെ മണം കൂടി തിരിച്ചറിയുന്നത് വളരെ നല്ലതാണ് .. ബോധതലത്തിന്റെ വികാസം കോംപ്ലിക്കേറ്റഡ് ആകുമ്പോഴല്ല , സിംപിൾ ആകുമ്പോൾ ആണ് സംഭവിക്കുക ...

'ഏറ്റവും കൂടുതൽ രോഗമുണ്ടാക്കുന്നത് വൈറസിനേക്കാൾ മനുഷ്യ മനസാണ് .. വൈരാഗ്യം വളർത്തുക എന്നതായിരിക്കുന്നു പുതിയ കാലത്തിന്റെ ആനന്ദം ,എല്ലാ ശാസ്ത്രങ്ങളേയും റെസ്പക്ട് ചെയ്ത് കമ്പയർ ചെയ്ത് പഠിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു ... ' നടി ഹിമ ശങ്കരി

പലപ്പോഴും ഇപ്പോൾ അഭിപ്രായങ്ങൾ എഴുതാൻ മടിയാണ്.. കാരണം പല പോസ്റ്റുകളും വായിക്കുമ്പോൾ ഈയിടെയായി തോന്നുന്നു ,' വിദ്വേഷങ്ങളിലും , ശത്രുതയിലും , കളിയാക്കലുകളിലും ആനന്ദം കണ്ടെത്തുന്ന തരത്തിൽ നമ്മൾ അധ:പതിച്ചു എന്ന് .. എങ്കിലും ചിലത് പറയാതെ വയ്യ ..

വൈദ്യശാസ്ത്രം ഈക്കാണുന്ന രൂപത്തിൽ എത്തുന്നതിന് മുൻപും ഇവിടെ ചികിത്സകൾ ഉണ്ടായിരുന്നു .. പല തരത്തിലുള്ള മരുന്നുകൾ ഉണ്ടായിരുന്നു .. ഗുളികകളിൽ ഉള്ള ആർട്ടിഫിഷ്യൽ കെമിക്കൽസ് മാത്രമല്ല , പല നിത്യോപയോഗ സാധനങ്ങളും മിക്സ് ചെയ്യുമ്പോൾ കിട്ടുന്നതും കെമിക്കൽസ് ആണ് .. കീടാണു നശീകരണത്തിന് പലപ്പോഴും ഉപയോഗിക്കുന്നതും ഇതൊക്കെ തന്നെ .. കുറേ കാലമായി ജലദോഷം മാത്രമാണ് അസുഖമായി വന്നിട്ടുള്ളത് .. ചെസ്റ്റ് ഇൻഫക്ഷനും . നല്ല നാടൻ മഞ്ഞൾ പൊടിയിൽ ചെറു തേൻ ഒഴിച്ച് 5,6 വട്ടം കുറേശെ തിന്ന് കൊണ്ടിരുന്നാൽ മാറാറുണ്ട് .. വളരെ കൂടുതലായ ഒരിക്കൽ സമയമില്ലാത്ത സമയത്ത് കഫ് സിറപ്പ് വാങ്ങി കുടിച്ചിട്ടുണ്ട് ...

അച്ഛന്റെ കാര്യം പറയാം .. 2013 ൽ അച്ഛന് ഹാർട്ട് അറ്റാക്ക് ഉണ്ടായി , മരുന്നുകളുടെ ആഫ്റ്റർ effect ആയി കിഡ്നി തകരാറും .. കുറച്ച് നാൾ കഴിഞ്ഞപ്പോൾ ക്രിയാറ്റിൻ കൂടി dialisis വേണം എന്ന് ഡോക്ടർ പറഞ്ഞു എന്നും പറഞ്ഞ് അമ്മ വിളിച്ച് കരച്ചിൽ ... ഇത്രയും കെമിക്കൽസ് ബോഡിയെ നശിപ്പിക്കും എന്ന് അറിയാമായിരുന്ന എനിക്ക് അച്ഛനെ ഡയാലിസിസ് ചെയ്യും മുമ്പ് ഡബിൾ ചെക്ക് ചെയ്യണമായിരുന്നു .. അത് കൊണ്ട് ഒരു സുഹൃത്തിന്റെ നിർദ്ധേശ പ്രകാരം കൊയമ്പത്തൂർ ആര്യവൈദ്യശാലയിലെ ഡോക്ടറായ വാസുദേവൻ ഡോക്ടർ കുന്നംകുളത്തിനടുത്ത് പ്രാക്ടീസ് ചെയ്യുന്നു എന്നറിഞ്ഞ് അവിടെ പോയി കണ്ടു . അദ്ധേഹം ഈ മരുന്നുകളെല്ലാം കഴിച്ചോളൂ . ഒപ്പം ആയുർവേദ വിധി പ്രകാരം ഉള്ള കുറച്ച് മരുന്നുകൾ കൂടി തരാം എന്ന് പറഞ്ഞു .. കഴിച്ച് തുടങ്ങി . പിന്നീട് ടെസ്റ്റ് റിസൽട്ട് കൊണ്ട് ചെന്നപ്പോൾ ഡയാലിസിസ് വേണം എന്ന് പറഞ്ഞ ഡോക്ടർ ഒറ്റ ചോദ്യം , ക്രിയാറ്റിൻ കുറഞ്ഞല്ലോ , വേറെ എന്തെങ്കിലും മരുന്ന് കൊടുക്കുന്നുണ്ടോ എന്ന് ... നാട്ടിൻ പുറത്തെ നിഷ്കളങ്കയായ അമ്മ പോലും വന്ന് പറഞ്ഞു , എന്തോ കള്ളത്തരം മണക്കുന്നു ചിലപ്പോൾ ഡയാലിസിസ് കിട്ടാൻ വേണ്ടി അവർ കൂടാനുള്ള മരുന്ന് കൂടി കൊടുത്തിട്ടുണ്ടാവാം .. ശേഷം അമ്മ കിഡ്നിക്ക് രണ്ടാമത് എഴുതിയ മരുന്ന് ഒഴിവാക്കി . പിന്നീട് പതിയെ ഇംഗ്ലീഷ് മരുന്നുകൾ കുറച്ചു .. ഏതായാലും ഡയാലിസിസ് ഒഴിവായി ..

കഴിഞ്ഞ വർഷമായപ്പോഴേക്കും , അച്ഛന് ആയുർവേദം കഴിച്ചു മടുത്തു .. പഥ്യം പറ്റുന്നില്ല .. മീൻ , ചിക്കൻ ഒക്കെ കഴിക്കാൻ വാശി .. ഇനി ചത്താലും വേണ്ടില്ല , ഈ മരുന്നുകൾ കഴിക്കില്ല എന്ന വാശി .. അലോപ്പതിക്ക് വിട്ടു കൊടുക്കാൻ മനസ് വരാത്തത് കൊണ്ട് ഹോമിയോയെ കുറിച്ച് അന്വേഷിച്ചു . നോർത്ത് പറവൂരിലിലുള്ള ഒരു ഡോക്ടറെ കുറിച്ച് കേട്ടു . കൊണ്ട് പോയി .. മരുന്ന് കഴിക്കാൻ തുടങ്ങി . മുൻപത്തേക്കാൾ ഭേദം .മധുരമുള്ള , കഴിക്കാൻ ബുദ്ധിമുട്ടില്ലാത്ത ഗുളികകൾ ആയത് കൊണ്ട് അച്ഛനും ഹാപ്പി .. ഇടക്കൊക്കെ നോൺ വെജ് കഴിക്കുന്നുണ്ട് .. ഇപ്പോൾ 70 വയസുണ്ട് അച്ഛന് .. 5 വർഷക്കാലം വലിയ കുഴപ്പമൊന്നും ഇല്ലാതെ കഴിഞ്ഞു . ഇടക്ക് കിഡ്നി പ്രോബ്ലം കൊണ്ട് കാലിൽ ചൊറിഞ്ഞ് പൊട്ടി പഴുത്തു .. ഹോമിയോ ഡോക്ടർ പറഞ്ഞ പ്രകാരം തന്നെയാണ് ചികിത്സകൾ നടത്തിയത് .. പതിയെ ആണ് മാറിയത് എങ്കിലും പൂർണമായും ഭേദമായി .. ഇത് എന്റെ അനുഭവം ..

പറയാൻ വന്നത് , ഈ ചികിത്സാരീതികളെല്ലാം ഒന്നിനോട് ഒന്ന് കോംപ്ലിമെന്ററി ആയി നിലനിൽക്കേണ്ടതാണ് .. അല്ലാതെ ശത്രുക്കൾ ആകേണ്ടവരല്ല .. ഏറ്റവും കൂടുതൽ രോഗമുണ്ടാക്കുന്നത് വൈറസിനേക്കാൾ മനുഷ്യ മനസാണ് .. വൈരാഗ്യം വളർത്തുക എന്നതായിരിക്കുന്നു പുതിയ കാലത്തിന്റെ ആനന്ദം .. Straight Line Thinking മാത്രമല്ല , എല്ലാ ശാസ്ത്രങ്ങളേയും റെസ്പക്ട് ചെയ്ത് കമ്പയർ ചെയ്ത് പഠിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു ... മനുഷ്യനാണ് വലുത് , ശാസ്ത്രത്തിനേക്കാൾ ..

കുരുടൻമാർ ആനയെ കണ്ടതു പോലെയാണ് പലരുടേയും പോസ്റ്റുകൾ കാണുമ്പോൾ തോന്നുന്നത് .. മുറ്റത്തെ മുല്ലകളുടെ മണം കൂടി തിരിച്ചറിയുന്നത് വളരെ നല്ലതാണ് .. ബോധതലത്തിന്റെ വികാസം കോംപ്ലിക്കേറ്റഡ് ആകുമ്പോഴല്ല , സിംപിൾ ആകുമ്പോൾ ആണ് സംഭവിക്കുക ...

ഒരളവുകോൽ മാത്രമല്ല അളക്കാൻ ഉള്ളത് .. ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു ..

#TAGS : Himashankari  

advertisment

News

Related News

    Super Leaderboard 970x90