Travel

എന്താണ് ഹിമാലയം ? ഹിമാലയത്തിൽ പോകാൻ എന്താണ് ചെയ്യേണ്ടത്??

ഹിമാലയത്തിന്റെ ജനനം അറിയാൻ ആഗ്രഹിക്കുന്നവർ ഇന്ന് ഭൂമുഖത്തുനിന്നും മാഞ്ഞുപോയ ടെത്തീസ് കടൽ എന്താണ്, എവിടെ ആയിരുന്നു എന്നെല്ലാം അറിയണം , ഇന്തോ-ആസ്ത്രേലിയൻ ഭൂഫലകം, യൂറേഷ്യൻ ഭൂഫലകം എന്താണെന്നു കുറച്ചെങ്കിലും അറിയണം, ഇവർ തമ്മിൽ ഉണ്ടായ കൂട്ടിയിടിയുടെ മനോഹരമായ കഥ അറിയണം..

 എന്താണ് ഹിമാലയം ? ഹിമാലയത്തിൽ പോകാൻ എന്താണ് ചെയ്യേണ്ടത്??

ഹിമാലയത്തിൽ പോകാൻ എന്താണ് ചെയ്യേണ്ടത്??ഞാൻ കഴിഞ്ഞ ദിവസം ഹിമാലയത്തിൽ പോയി തിരിച്ചെത്തി. ഹിമാലയത്തിലേക്ക് ട്രെക്കിങ്ങ് ഉണ്ടോ?
പൈസ ഇല്ലാതെ എങ്ങനെ ഹിമാലയത്തിലേക്ക് പോകാം??ഹിമാലയം ഹിമാലയം ഹിമാലയം !!!സഞ്ചാരികൾ ആയ നമ്മൾ ഈ ഇടയായി ഏറ്റവും അധികം കേൾക്കുന്ന വാക്കാണ് ഹിമാലയം, പിന്നെ ഹിമാലയത്തിലേക്കുള്ള യാത്ര..

ശരിക്കും എന്താണ് ഹിമാലയം ? പത്തോ പതിനഞ്ചോ ദിവസം, അല്ലെങ്കിൽ വേണ്ട ഒരു മാസം കൊണ്ട് കണ്ടുതീർക്കാവുന്ന ഒന്നാണോ ഹിമാലയം?? യാത്രകളെ സ്നേഹിക്കുന്ന നമ്മൾ എല്ലാവരും, പ്രത്യേകിച്ച് ഹിമാലയൻ യാത്ര ആഗ്രഹിക്കുന്നവർ പോകുന്ന റൂട്ടിനും അപ്പുറം അറിഞ്ഞിരിക്കേണ്ട "മഹാ പ്രസ്ഥാനം" ആണ് ഹിമാലയൻ മലനിരകൾ.

ഹിമാലയത്തിലേക്ക് ട്രെക്കിങ്ങിനു കൊണ്ട് പോകുന്നുണ്ടോ എന്ന പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും ഒരു പാട് ഫോൺ വിളികൾ വന്നപ്പോളാണ് ഇങ്ങനെ ഒരു പോസ്റ്റ് ഇടണം എന്ന് കരുതിയത്.

ഹിമാലയം ഒരു മലയല്ല. . അത് മലനിരകൾ ആണ്.. ഏഷ്യയിലെ ആറു രാജ്യങ്ങളിൽ ആയി പടർന്നു പന്തലിച്ചു അങ്ങനെ കിടക്കുകയാണ് നമ്മുടെ ഹിമവാൻ . ഏതൊക്കെ രാജ്യങ്ങൾ ആണ് എന്നറിയണ്ടേ ? ഭൂട്ടാൻ, ചൈന, നേപ്പാൾ, ഇന്ത്യ, പാകിസ്ഥാൻ പിന്നെ അഫ്ഘാനിസ്ഥാൻ !!
ഇനി പ്രായത്തിൽ ഒരു കൗമാരക്കാരൻ ആണ് നമ്മുടെ ഹിമാലയൻ മലനിരകൾ . പശ്ചിമഘട്ടം രൂപപ്പെട്ടതിനു ശേഷം 10 കോടി വർഷങ്ങൾ എങ്കിലും കഴിഞ്ഞാണ് ഹിമാലയം ഉണ്ടാകുന്നത്.

ഒരു ഒറ്റ പോസ്റ്റിൽ വായിചിച്ചു തീർത്താൽ സ്കൂളിൽ പഠിച്ച പോലെ ആകും, അതുകൊണ്ടു ഒന്നോ രണ്ടോ പോസ്റ്റുകളായി ഹിമാലയത്തെ കുറിച്ച് പറയാം, ചർച്ച ചെയ്യാം .

ഇനി കുറച്ചു ഭൗമ ചരിത്രം കൂടി, പണ്ട് നമ്മൾ എല്ലാവരും സ്കൂളിൽ പഠിച്ചിട്ടുണ്ടെങ്കിലും തിരക്കിനിടയിലോ മറ്റോ മറന്നു പോയതാകാം, സഞ്ചാരികൾ ഏറ്റവും ആരാധിക്കുന്ന ഹിമാലയൻ മലനിരകളുടെ ജനനം. കുറച്ചു ഡീറ്റൈൽഡ് ആയെ ഇതു പറയാൻ പറ്റു, ബോർ അടിച്ചേക്കാം എന്നാലും പറയാതിരിക്കാൻ പറ്റില്ല.

ഹിമാലയത്തിന്റെ ജനനം അറിയാൻ ആഗ്രഹിക്കുന്നവർ ഇന്ന് ഭൂമുഖത്തുനിന്നും മാഞ്ഞുപോയ ടെത്തീസ് കടൽ എന്താണ്, എവിടെ ആയിരുന്നു എന്നെല്ലാം അറിയണം , ഇന്തോ-ആസ്ത്രേലിയൻ ഭൂഫലകം, യൂറേഷ്യൻ ഭൂഫലകം എന്താണെന്നു കുറച്ചെങ്കിലും അറിയണം, ഇവർ തമ്മിൽ ഉണ്ടായ കൂട്ടിയിടിയുടെ മനോഹരമായ കഥ അറിയണം.. ണം... ണം... ണം

ഇനി നമുക്ക് പോകാം 100 ദശലക്ഷം വര്ഷങ്ങള്ക്കു പിന്നിലേക്ക്... ഇന്ന് കാണുന്ന 7 ഭൂഖണ്ഡങ്ങൾക്കു മുൻപേ, ഒരു കടലും ഒരൊറ്റ കരയും ആയിരുന്ന കാലം ഉണ്ടായിരുന്നു, പാൻജിയ എന്ന വലിയ കരയും പാൻതലാസ എന്ന മഹാ സമുദ്രവും ആ കഥ ഇവിടെ പറയുന്നില്ല, പിന്നെ പാൻജിയ രണ്ടായി പിളര്ന്നു ഗോണ്ട്വാനാലാൻഡ് ഉം ലോറേഷ്യയും ആയി, തിളച്ചു മറിഞ്ഞു ഉരുകി ഒലിച്ച ഭൂമി അതിന്റെ ഏറ്റവും വലിയ unstable ഘട്ടത്തിലൂടെ കടന്നു പോയ സമയം...

ഗോഡ്വാന ലാൻഡ് പിളർന്നു!!!! ഈ പിളർച്ചയിൽ നിന്നുണ്ടായ ഇൻഡോ ഓസ്‌ട്രേലിയൻ ഭൂഫലകം ഭൂമിയുടെ തെക്കു ഭാഗത്തു നിന്നും ഒരു യാത്ര ആരംഭിച്ചു , പതുക്കെ പതുക്കെ, കോടി കോടി വർഷങ്ങൾ എടുത്ത ആ യാത്രയിൽയുടെ ഒടുക്കം ഇന്ന് നമ്മൾ കാണുന്ന ഹിമവാൻ രൂപം കൊണ്ടു.

ഇതു വെറും ഇൻട്രോ!!!!!
ഇൻഡോ ഓസ്‌ട്രേലിയൻ ഭൂഫലകത്തിന്റെ യാത്രയുടെ കഥ ഇവിടെ തുടങ്ങുകയാണ്.

ഹിമാലയൻ യാത്രകൾ ഇഷ്ടപെടുന്നവർ, ഹിമാലയത്തിൽ പോയി എന്ന് പറയുന്നവർ, തെറ്റു തിരുത്തി ഹിമാലയൻ മലനിരകളുടെ ഈ ഒരു ഭാഗത്തു പോയി എന്ന രീതിയിൽ പറയാനുള്ള അറിവ് ഉണ്ടാക്കണം.. അല്ലെങ്കിൽ വളർന്നു വരുന്ന ഒരു തലമുറ കരുതും, മുകളിൽകയറി ഇറങ്ങി വരൻ പറ്റുന്ന ഒരു മലയാണ് ഹിമാലയം എന്ന്.

അപ്പൊ തുടങ്ങാം "ഹിമാലയം ജനിക്കുന്നു "

advertisment

Related News

    Super Leaderboard 970x90