Travel

ഇന്ദ്രപ്രസ്ഥത്തിലെ ചരിത്രങ്ങളിലൂടെ പിന്നെ ഋഷികേശിലെ റിവർ റാഫ്റ്റിങ് അതുകഴിഞ്ഞു ഒരു മഞ്ഞു മല ട്രക്കിങ്

ലക്ഷ്യ സ്ഥാനമായ ചന്ദ്രശിലയുടെ മുകളിൽ എത്തി എത്തീ, പറഞ്ഞ് അറിയിക്കാന്‍ പറ്റാത്ത സന്തോഷം ആയിരുന്നൂ അപ്പോള്‍, എന്തിന് പറയുന്നൂ വെറും ടൗസര്‍ ഇട്ട് തുള്ളിച്ചാടി മഞ്ഞില്‍ കിടന്ന് ഉരുണ്ടവര്‍ ആണ് നമ്മുടെ ടീംസ് , അത് അത്രക്കും വലിയ സന്തോഷം തന്നെ ആയിരുന്നൂ. ഫോട്ടോ എടുത്തും പാട്ടുപാടിയും ഒരു മണിക്കൂറിൽ കൂടുതൽ അവിടെ ചിലവഴിച്ചു മഞ്ഞ് മലയുടെ മുകളിലെ കാറ്റിന്‍റെ ശക്തി കൂടിയപ്പോള്‍ എല്ലാവര്‍ക്കും തണുത്ത് തുടങ്ങി...

ഇന്ദ്രപ്രസ്ഥത്തിലെ ചരിത്രങ്ങളിലൂടെ പിന്നെ ഋഷികേശിലെ റിവർ റാഫ്റ്റിങ് അതുകഴിഞ്ഞു ഒരു മഞ്ഞു മല ട്രക്കിങ്

ഒരു ലോങ്ങ്‌ ട്രിപ്പിന് മനസ്സും ശരീരവും കൊതിച്ചു നിൽക്കുമ്പോളാണ് ടീംട്രാവഗോയുടെ ഒരു ഹിമാലയം ട്രിപ്പ്‌ ഒത്തുവന്നത്...
23ന് കോഴിക്കോട് നിന്നും മംഗള എക്സ്പ്രസ്സ്ൽ യാത്ര ആരംഭിച്ചു എറണാംകുളത്തു നിന്ന് യാത്ര തുടങ്ങിയ രണ്ടു ചങ്ക് തിരൂരിൽ നിന്നുള്ള മൂന്ന് ചങ്ക് തുടങ്ങി മൊത്തം അഞ്ചു ചങ്കുകൾ ഈ ട്രെയിനിൽ ഉണ്ട് ആരെയും നേരിട്ട് പരിചയമില്ല ട്രെയിൻ കോഴിക്കോട് സ്റ്റേഷനിൽ എത്തി നങ്ങൾ രണ്ടു പേരും കയറി സീറ്റ്‌ എല്ലാം കൺഫോം ചെയ്‌തു സഹയാത്രികരെ തിരയാൻ തുടങ്ങി വാട്ട്സ് ആപ്പ് ന്റെ സഹായത്താൽ എല്ലാവരും പെട്ടന്ന് തന്നെ ഒരുമിച്ചു കൂടി പരസ്പരം പരിചയ പെട്ടു ഈ ട്രെയിൻ യാത്ര പൂർണമാവാൻ കണ്ണൂരിൽ നിന്ന് ഒരു ചങ്ക് കൂടി ചേരണം ജീവിതം തന്നെ ഒരു യാത്രയാക്കിയ ഒരു ഇരട്ട ചങ്ക്

അങ്ങനെ കണ്ണൂർ റെയിൽവേ സ്റ്റേഷൻ വിടുമ്പോൾ എല്ലാവരും ഒന്നിച്ചിരുന്നു ബാക്കിയുള്ളവർ ഡൽഹിയിൽ നിന്ന് ജോയിൻ ചെയ്യും ആട്ടവും പാട്ടുമായി ട്രെയിൻ യാത്ര മുന്നോട്ട് പോയി.ഇന്ത്യയിലെ എല്ലാ സംസ്ഥാങ്ങളിലൂടെയും യാത്ര ചെയ്‌തിട്ടുള്ള തളിപ്പറമ്പ്കാരൻ ഷമീറിന്റെ യാത്ര അനുഭവങ്ങൾ കേട്ട് മംഗള എക്സ്പ്രസ്സ്‌ വരെ വൈകി ഓടാൻ തുടങ്ങി പരപ്പനങ്ങാടിയിൽ നിന്നുള്ള 65 പേരടങ്ങുന്ന ഒരു ബാങ്ക് ജീവനക്കാരും അവരുടെ കുടുംബവും ഞങ്ങളുടെ കൂടെ കൂടി പാട്ടും അന്താക്ഷരിയും തമാശയുമെക്കെയായി നങ്ങൾ ആഗ്രയിലെത്തി.ലോകാത്ഭുതങ്ങളിൽ ഒന്നായ താജ് മഹലും ആഗ്ര ഫോർട്ടും സദർശിച്ചു ഇന്ത്യൻ ചരിത്രമുറങ്ങുന്ന മുകൾ സാമ്രാജ്യത്തിന്റ കഥ പറയുന്ന ആ മഹാ നഗര വീഥിയിലൂടെ ഒരു പാട് നടന്നു. രാത്രി ഏറെ വൈകി ഡൽഹിയെന്ന തലസ്ഥാന നഗരിയിലേക്ക് യാത്ര തിരിച്ചു അന്ന് രാത്രി ന്യൂ ഡൽഹിയിൽ ഒരു റൂം എടുത്തു വിശ്രമിച്ചു.

ഇന്ദ്രപ്രസ്ഥത്തിലെ ചരിത്രങ്ങളിലൂടെ പിന്നെ ഋഷികേശിലെ റിവർ റാഫ്റ്റിങ് അതുകഴിഞ്ഞു ഒരു മഞ്ഞു മല ട്രക്കിങ്

പിറ്റേന്ന് ജനുവരി 26 ഇന്ത്യാഗേറ്റിലും ചെങ്കോട്ടയിലും റിപ്പബ്ലിക് ദിന പരേഡും മറ്റും നടുക്കുന്നുണ്ട് രാവിലെ നേരത്തെ എണീറ്റു പരേഡ് ഗ്രൗണ്ട് ലക്ഷ്യമാക്കി നടന്നു ഇന്ത്യൻ നേവി യുടെ ആകാശ പ്രകടനവും ആർമിയുടെ അവിസ്മരണീയ പ്രകടനവും മറ്റു കായിക അഭ്യാസങ്ങളും ഒരു അപൂർവ കാഴ്ചയായി മാറി.

സമയം 12മണി ഇന്ന് വെള്ളിയാഴ്ചയാണ് നേരെ ഡൽഹി ജുമാമസ്ജിദിലെത്തി ജുമുഅ നിർവഹിച്ചു നൂറ്റാണ്ടുകൾ പഴക്കനമുള്ള ചരിത്രമുറങ്ങുന്ന ആ പള്ളിയിൽ പ്രാർത്ഥന നിർവഹിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം തോന്നി.പിന്നീട് ന്യൂ ഡൽഹിയിലെത്തി യാത്രക്കാവശ്യമായ സാദനങ്ങൾ എല്ലാം വാങ്ങി.നേരെത്തെ നിശ്ചയിച്ചത് പോലെ ഇന്ത്യഗേറ്റിലേക്ക് അവിടെ യാണ് എല്ലാവരും ഒത്തു കൂടുന്നത് അവിടുന്നാണ് യഥാർത്ഥ യാത്ര ആരംഭിക്കുന്നത്. ഒരു യുബർ ടാക്സിയിൽ കയറി ഇന്ത്യഗേറ്റിലെത്തി.

ഇന്ദ്രപ്രസ്ഥത്തിലെ ചരിത്രങ്ങളിലൂടെ പിന്നെ ഋഷികേശിലെ റിവർ റാഫ്റ്റിങ് അതുകഴിഞ്ഞു ഒരു മഞ്ഞു മല ട്രക്കിങ്

ഇനി പരസ്പരം പരിചയപ്പെടാനുള്ള സമയമാണ് ആദ്യം പരിചയപ്പെട്ടത് നിസാം മൂർക്കനാട് എന്ന ഒരു മുഴുനീള യാത്രികനെയാണ് പുള്ളി കാശ്മീർ യാത്ര കഴിഞ്ഞു വരുന്നവഴിയാണ് പുള്ളിയാണ് ഈ ട്രിപ്പിൽ ഞങ്ങളെ നയിക്കുന്നത് പരസ്പരം പരിചയപെട്ടശേഷം കേരള ഹൌസിൽ നിന്ന് നല്ല നടൻ കുത്തരി ചോറും ബീഫും കഴിച്ചു ഋഷികേഷിലോട്ട് രാത്രി തന്നെ യാത്ര തിരിച്ചൂ.

രാവിലെ ഋഷികേഷ് വാട്ടര്‍ റാഫ്റ്റിങ്ങ്ന് വേണ്ടി എല്ലാവരും തയ്യാറായി, ഒരു ബോട്ടില്‍ എട്ട് പേര്‍ ആയതിനാല്‍ ഡല്‍ഹി നിന്ന് വന്ന ഏതോ മൂന്ന് പേര്‍ ഞ്ഞങ്ങളുടെ ബോട്ടിൽ ഉണ്ടായിരുന്നു , അതിൽ ഒന്ന് പെണ്‍കുട്ടിയുംഅവളാണെങ്കില്‍ ഒടുക്കത്ത പാട്ടുക്കാരി, നമ്മുടെ നാടന്‍ പാട്ട് എല്ലാം തീര്‍ന്നപ്പോ അവള് ഹിന്ദി പാട്ട് തുടങ്ങീ, അവിടേയും ഇവിടേയും എല്ലാം മൂളികൊടുത്ത് ഞങ്ങളും എല്ലാം അറിയാം എന്ന ഭാവത്തിൽ നിന്നു കുട്ടനാടൻ പുഞ്ചയിലെ തിത്തിത്താര പാടി ആഞ്ഞു തുഴയാൻ തുടങ്ങി ആകെ 16 km ആണ് റാഫ്റ്റിങ് അപകടങ്ങൾ പതുങ്ങിയിരിക്കുന്ന സാഹസികത നിറഞ്ഞ ഗംഗ നദിയിലൂടെയുള്ള അവിസ്മരണീയമായ യാത്ര തുടർന്ന് കൊണ്ടിരുന്നു ഹിമാലയം പർവ്വതനിരയിലെ മഞ്ഞുരുകിവരുന്ന ഗംഗാജലത്തിനാണെകിൽ ഒടുക്കത്തെ തണുപ്പാണ്.

ആ തണുത്ത വെള്ളത്തില്‍ എത്രയോ തവണ ബോട്ട് മറിയാന്‍ പോയകിലും അപകടങ്ങൾ സംഭവിക്കാതെ രക്ഷപെട്ടു മനസില്‍ പേടിയും ത്രിലും ഒരുമിച്ച് വന്ന റാഫ്റ്റിങ്ങ് തന്നെ ആയിരുന്നു അത് തണുത്ത വെള്ളത്തിലോട്ട് ഞങ്ങള്‍ എടുത്ത് ചാടുന്നത് കണ്ട് കൂടെ നീന്താൻ അറിയാത്ത അവളും ചാടി വെള്ളത്തിന്റെ തണുപ്പ് കാരണം ഞങ്ങളിൽ പലർക്കും അടിമുടി വിറക്കാൻ തുടങ്ങി റാഫ്റ്റിങ്ങ് എല്ലാം കഴിഞ്ഞ് കരയിൽ കയറിയപ്പോൾ കൂടെ ഉണ്ടായിരുന്ന പെൺകുട്ടിയോട് നിങ്ങൾക്ക് ഒരു മലയാളം സിനിമാനടിയുടെ ഛായ ഉണ്ടന്ന് പറഞ്ഞു അവളെ സന്തോഷിപ്പിച്ചു വിട്ടു

പിന്നീട് നേര ക്യാമ്പിലോക്ക് ഗംഗാനദിയുടെ തീരത്തു മനോഹരമായ ടെന്റ് ക്യാമ്പ് ഒരു ടെന്റിൽ മൂന്ന് പേർ ഫുഡെല്ലാം കഴിച് ഗംഗാ നദിയുടെ തീരത്ത് വൈക്കീട്ട് ബോളിബോളും രാത്രി ക്യാമ്പ് ഫയറും പാട്ടും ഡാന്‍സുമായി പൊളിച്ചടക്കീ..

*ഇനിയാണ് മഞ്ഞ് മല യാത്ര*

രാവിലെ തന്നെ പുറപ്പെട്ടൂ ചോപ്ത്തയിലോട്ട് വൈകീട്ട് ആണ് ചോപ്ത എത്തിയത്,മുടിഞ്ഞ തണുപ്പാണ് -9ഡിഗ്രി യാണ് ചൂട് താമസിക്കുന്ന റൂമിന്റെ മുറ്റത്തും റോഡിലും എല്ലാം ഐസാണ് കറന്റ് കണക്‌ഷൻ ഇല്ലാത്ത നാടാണ് സോളാർ മാത്രം എല്ലാവരും കിടക്കാൻ തെയ്യാറായി കുളിക്കാൻ ദൈര്യം വന്നില്ല കയ്യും കാലും കഴുകാം എന്ന് കരുതി പൈപ്പ് തിരിച്ചപ്പോൾ വെള്ളം വന്നില്ല കാര്യം തിരക്കിയപ്പോൾ ടാങ്കിലെ വെള്ളം ഐസായതാണ് അവൻ ബക്കറ്റിൽ വെള്ളം കൊണ്ട്തന്നു എല്ലാവരും കിടന്നൂ.

ഇന്ദ്രപ്രസ്ഥത്തിലെ ചരിത്രങ്ങളിലൂടെ പിന്നെ ഋഷികേശിലെ റിവർ റാഫ്റ്റിങ് അതുകഴിഞ്ഞു ഒരു മഞ്ഞു മല ട്രക്കിങ്

അടുത്ത ദിവസം രാവിലെ എണീറ്റ് ഫുഡും പാക്ക് ചെയ്ത് റൂമിൽ നിന്ന് ഇറങ്ങി 8km റോഡിലൂടെ യാത്രചെയ്യാം പക്ഷെ ഞങ്ങളുടെ വണ്ടി അങ്ങോട്ടു പോകില്ല റോഡ് മുഴുവൻ ഐസാണ് വീൽ സ്ലിപ്പാകും ഒരു ഫോർവീൽ ജീപ്പ് വിളിച്ചു മുകളിലും ഉള്ളിലുമായി കയറി യാത്ര ആരംഭിച്ചു ജീപ്പിന്റെ ചക്രങ്ങൾ പതിക്കുന്ന ഭാഗം ഒഴികെ എല്ലാം മഞ്ഞുവീണു ഐസായിരിക്കുന്നു ജീപ്പ് യാത്രക്ക് ശേഷം ഞ്ഞങ്ങള്‍ ശരിക്കുമുള്ള ട്രെക്കിങ്ങ് തുടങ്ങീ, തുങ്കനാദ് അമ്പലത്തിലോട്ട് ആണ് ആദ്യത്തെ ട്രെക്കിങ്ങ് ഏതാണ്ട് മൂന്ന് കിലോമീറ്റര്‍, പോകുന്നത് ഫുള്‍ മഞ്ഞില്‍ കൂടി,കാൽ സ്ലിപ്പായി വീഴാനുള്ള സാധ്യത കൂടുതലാണ് അതുകൊണ്ട് തന്നെ വളരെ സൂക്ഷിച്ചു വേണം നടക്കാൻ ചെങ്കുത്തായ മലയായത് കൊണ്ട് തന്നെ എല്ലാവരും നന്നായിട്ട് കിതച്ചു തുടങ്ങി, മുകളിലോട്ട് പോകു തോറും ഓക്സിജന്‍ കുറഞ്ഞ് വരുന്നതിനാല്‍ കിതപ്പ് കൂടുന്നുണ്ട്, പോകുന്ന വഴിയില്‍ മഞ്ഞ് ഉറച്ച് ഐസ് ആയിട്ടുള്ള ഇടങ്ങളില്‍ ചവിട്ടി തെന്നി വീഴാത്തവര്‍ ആരും തന്നെ ഇല്ലാ, എല്ലാവരും നല്ല രീതിയില്‍ ഊരയും കുത്തി വീഴുന്നുണ്ട് ഞങ്ങളുടെ ടീം ക്യാപ്റ്റൻ നിസാമിന് മഞ്ഞ് മലയില്‍ യാത്ര ചെയ്തു പരിചയം ഉള്ളതിനാല്‍ അദ്ദേഹം നങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങൾ തന്നുകൊണ്ടിരുന്നു ഇത് മുഴുവൻ കേറി ഇറങ്ങാൻ പറ്റുമോ എന്നു പലരും സംശയിച്ചു വീണ് കിടക്കുന്നവരോട് വേഗം എണീറ്റ് നടക്ക് എന്ന് അല്ലാതെ മറ്റ് ഒന്നും പറയാനില്ലാ..

ഇന്ദ്രപ്രസ്ഥത്തിലെ ചരിത്രങ്ങളിലൂടെ പിന്നെ ഋഷികേശിലെ റിവർ റാഫ്റ്റിങ് അതുകഴിഞ്ഞു ഒരു മഞ്ഞു മല ട്രക്കിങ്

ഇന്ദ്രപ്രസ്ഥത്തിലെ ചരിത്രങ്ങളിലൂടെ പിന്നെ ഋഷികേശിലെ റിവർ റാഫ്റ്റിങ് അതുകഴിഞ്ഞു ഒരു മഞ്ഞു മല ട്രക്കിങ്

രാവിലെ 9ന് ആരംഭിച്ച ട്രക്കിങ് ഉച്ചയ്ക്ക് രണ്ട് മണിയോട് കൂടി അമ്പലത്തിന്‍റെ അടുത്ത് എത്തി, കൈയില്‍ കരുതിയ ഫ്രൂഡ്സും ചോക്‌ളേറ്റും എല്ലാം തിന്ന് കുറച്ചു നേരം വിശ്രമിച്ചു പിന്നെ ചന്ദ്രഷീലയുടെ ടോപ്പിലേക്ക് നടത്തം തുടങ്ങീ, അവിടുന്ന് അങ്ങോട്ട് കുത്തന ഉള്ള കയറ്റം ആയിരുന്നൂ,മേലോട്ട് നോക്കിയാൽ ഉള്ള കോൺഫിഡൻസും പോകും അതുകൊണ്ട് താഴേത്തൊട്ട് നോക്കി നടന്നു അത് വരേ നടന്ന അത്രേയും എനര്‍ജി വേണ്ടി വന്നു ആ ഒരു കിലോമീറ്റര്‍ നടന്ന് കയറാന്‍, മുകളിലോട്ട് പോകുംതോറും ശരീരം ആ കൊടും തണുപ്പിലും വിയര്‍ത്തു തുടങ്ങീ,

അങ്ങനെ ഞങ്ങൾ 13പേരടങ്ങുന്ന സംഗം..വൈകീട്ട് നാല് മണിയോട് കൂടി ലക്ഷ്യ സ്ഥാനമായ ചന്ദ്രശിലയുടെ മുകളിൽ എത്തി എത്തീ, പറഞ്ഞ് അറിയിക്കാന്‍ പറ്റാത്ത സന്തോഷം ആയിരുന്നൂ അപ്പോള്‍, എന്തിന് പറയുന്നൂ വെറും ടൗസര്‍ ഇട്ട് തുള്ളിച്ചാടി മഞ്ഞില്‍ കിടന്ന് ഉരുണ്ടവര്‍ ആണ് നമ്മുടെ ടീംസ് , അത് അത്രക്കും വലിയ സന്തോഷം തന്നെ ആയിരുന്നൂ. ഫോട്ടോ എടുത്തും പാട്ടുപാടിയും ഒരു മണിക്കൂറിൽ കൂടുതൽ അവിടെ ചിലവഴിച്ചു മഞ്ഞ് മലയുടെ മുകളിലെ കാറ്റിന്‍റെ ശക്തി കൂടിയപ്പോള്‍ എല്ലാവര്‍ക്കും തണുത്ത് തുടങ്ങി, ഡ്രെസ്സ് എല്ലാം വീണ്ടും ഇട്ട് ഞങ്ങള്‍ തിരിച്ച് ഇറങ്ങാന്‍ തുടങ്ങീ, ഇറങ്ങി എന്ന് അല്ലാ കീയ്ഞ്ഞൂ എന്ന് പറയാം, മഞ്ഞില്‍ അങ്ങ് ഇരുന്ന് കൈ കൊണ്ട് തുഴയുക ആയിരുന്നൂ, നമ്മുടെ വീഗാലാന്‍റിലെ വെള്ളത്തില്‍ പോരുന്നത് പോലെ ഒടുക്കത്ത സ്പീഡില്‍ എല്ലാവരും തിരിച്ച് ഇറങ്ങീ, തിരിച്ചു പോന്നപ്പോഴും ഒരുപാട് തവണ വീണുപോയി 7മണിയോട് കൂടി താഴെയെത്തി നാട്ടിൽ 10മീറ്റർ നടക്കാതെ ബൈക്ക് സ്റ്റാർട്ടാക്കുന്ന ടീംമാണ് 10km മഞ്ഞു മല കയറി ഇറങ്ങിയത് യാത്രയോടുള്ള അടങ്ങാത്ത മുഹബ്ബത്ത് കൊണ്ട് മാത്രമാണ്..

അന്നത്തെ രാത്രി അവിടെ തങ്ങി അടുത്ത ദിവസം രാവിലെ ഡല്‍ഹിക്ക് തരിച്ചൂ, പുലര്‍ച്ചെ എല്ലാവരും ഡല്‍ഹി എത്തീ, ഇനി എല്ലാവരും പല വഴിക്കാണ്

ഇന്ദ്രപ്രസ്ഥത്തിലെ ചരിത്രങ്ങളിലൂടെ പിന്നെ ഋഷികേശിലെ റിവർ റാഫ്റ്റിങ് അതുകഴിഞ്ഞു ഒരു മഞ്ഞു മല ട്രക്കിങ്

ഇന്ദ്രപ്രസ്ഥത്തിലെ ചരിത്രങ്ങളിലൂടെ പിന്നെ ഋഷികേശിലെ റിവർ റാഫ്റ്റിങ് അതുകഴിഞ്ഞു ഒരു മഞ്ഞു മല ട്രക്കിങ്

എന്റെ മടക്ക യാത്ര ട്രെയിനിൽ ആണ് 31നുള്ള മംഗളയിൽ കൂടെ ഷിഹാജ്. സമീർ എന്നിവരുണ്ട് സമീറിന്റെ തള്ള് കൊണ്ട് യാത്ര ബോറടിക്കില്ലന്നാണ് വിചാരിച്ചത് എന്നാൽ മൂപ്പർ ആകെ ടയേഡ് ആണ് മലയാളി യാത്രകാരെ കിട്ടി അവരോട് യാത്ര അനുഭവങ്ങൾ പങ്ക് വെച്ചും തമാശ പറഞ്ഞു യാത്ര തുടർന്നു പിറ്റേ ദിവസം നാസിക് റോഡ് എന്ന സ്റ്റേഷനിൽ നിന്ന് കുറച്ചു പിള്ളേർ കയറി സ്കൂൾ പിള്ളേരാണ് 55പിള്ളേരും 3ടീച്ചർ മാരും അവർ നമ്മുടെ കേരളത്തിലേക്ക് എസ്‌കേർഷൻന് വരുകയാണ് കേട്ടപ്പോൾ സന്തോഷമായി കൊച്ചിയും മൂന്നാറും കന്യാകുമാരിയുമാണ് അവരുടെ ലിസ്റ്റിൽ ഉള്ളത് അവരുമായി ഭയകര കമ്പനിയായി എല്ലാം 7ക്‌ളാസുകാരാണ് ആണ് അവരുമായി വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ടിരുന്നു അവർ കേരളത്തെ കുറിച്ച് പല കാര്യങ്ങൾ ചോദിച്ചറിഞ്ഞു പെൺകുട്ടികളിൽ ചിലർ എന്റെ വാക്കുകൾ ഡയറിയിൽ കുറിക്കുന്നുണ്ടായിരുന്നു

ഇന്ദ്രപ്രസ്ഥത്തിലെ ചരിത്രങ്ങളിലൂടെ പിന്നെ ഋഷികേശിലെ റിവർ റാഫ്റ്റിങ് അതുകഴിഞ്ഞു ഒരു മഞ്ഞു മല ട്രക്കിങ്

ട്രെയിൻ കേരളത്തിലേക്ക് കടന്നപ്പോൾ കുട്ടികൾ മുഴുവൻ പുറത്തേക്കു നോക്കി ഇരിപ്പായി നമ്മുടെ പുഴകളും തോടുകളും തെങ്ങും പച്ചപ്പും അവര്ക്ക് പുതുമയുള്ള അനുഭവമായിരുന്നു അതിനിടക്ക് നമ്മുടെ സമീർ കണ്ണൂരിൽ ഇറങ്ങി കോഴിക്കോട് എത്താറയപ്പോൾ ഞാനും പക്ഷെ കുട്ടികൾ വിടുന്നില്ല 2ദിവസം കൊണ്ട് അവരുമായി വല്ലാത്ത അടുപ്പം വന്നിരുന്നു ഞാൻ എന്റെ ഫോണിൽ അവരുടെ ഒരുപാട് ഫോട്ടോ എടുത്തു അവർ ടീച്ചറെ ഫോണിൽ എന്റെയും ഫോട്ടോ എടുത്തു കുട്ടികളോടും ടീച്ചേഴ്സിനോടും യാത്രപറഞ്ഞു ഞാൻ ഇറങ്ങി നടന്നു കൂട്ടിന് ഒരുപാട് പുതിയ അനുഭവങ്ങളുമായി.....

Yashif Sahir സഞ്ചാരി എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്

advertisment

Super Leaderboard 970x90