Cinema

പ്രേക്ഷക ഹൃദയം കീഴടക്കി നിവിൻ പോളിയുടെ 'ഹേയ് ജൂഡ്' - റിവ്യൂ വായിക്കാം

'റിച്ചി' എന്ന കൂതറ തമിഴ് ചിത്രം നിവിന് ഉണ്ടാക്കിയ മുഴുവന്‍ ക്ഷീണവും ഈ ചിത്രത്തില്‍ തീരുകയാണെന്നു പറയാം. ശ്യാമപ്രസാദ് എന്ന വലിയ സംവിധായകന്‍ എത്രമേൽ പ്രസാദാത്മകമായാണ് ഈ സിനിമയെ, നമ്മുടെ ഹൃദയത്തിന്റെ ചിത്രമാക്കി പ്രതിഷ്ഠിക്കുന്നത് എന്നത് സിനിമ കണ്ടു തന്നെ അനുഭവിക്കേണ്ടതാണ്....

പ്രേക്ഷക ഹൃദയം കീഴടക്കി നിവിൻ പോളിയുടെ 'ഹേയ് ജൂഡ്' - റിവ്യൂ വായിക്കാം

സംഖ്യകള്‍ സത്യമാണ്, വികാരങ്ങള്‍ ഏറെ സങ്കീര്‍ണ്ണവും' എന്ന തിരിച്ചറിവില്‍ സ്വയം ചിട്ടപ്പെടുത്തിയിട്ടുളള അസാധാരണ കഥാപാത്രമാണ് ജൂഡ്. ശ്യാമപ്രസാദിന്റെ മറ്റൊരു മികച്ച ചിത്രമാകുന്ന പുതിയ സിനിമ 'ഹേയ് ജൂഡ്'ല്‍ ഒരു ഭിന്ന ശേഷിക്കാരനെന്നു വിശേഷിപ്പിക്കാവുന്ന പ്രസ്തുത കഥാപാത്രത്തെ- ജൂഡ് എന്ന സവിശേഷ കഥാപാത്രത്തെ ഉജ്ജ്വലമാക്കുകയാണ് നിവിന്‍ പോളി.

'റിച്ചി' എന്ന കൂതറ തമിഴ് ചിത്രം നിവിന് ഉണ്ടാക്കിയ മുഴുവന്‍ ക്ഷീണവും ഈ ചിത്രത്തില്‍ തീരുകയാണെന്നു പറയാം. ശ്യാമപ്രസാദ് എന്ന വലിയ സംവിധായകന്‍ എത്രമേൽ പ്രസാദാത്മകമായാണ് ഈ സിനിമയെ, നമ്മുടെ ഹൃദയത്തിന്റെ ചിത്രമാക്കി പ്രതിഷ്ഠിക്കുന്നത് എന്നത് സിനിമ കണ്ടു തന്നെ അനുഭവിക്കേണ്ടതാണ്. പ്രമുഖ തെന്നിന്ത്യന്‍ താരം തൃഷ, ജൂഡിനെ മാത്രമല്ല, സിനിമയെത്തന്നെ തികഞ്ഞ ഊര്‍ജ്ജത്തോടെയല്ലേ മുന്നോട്ടു കൊണ്ടുപോകുന്നത്?! സിദ്ധിഖും വിജയ് മേനോനും നീന കുറുപ്പും നടത്തുന്ന മത്സരിച്ചുളള പ്രകടനവും ഈ സിനിമയെ അനുപമമാക്കുന്നുവെന്ന് പ്രത്യേകം പറയട്ടെ..!! :)

Reghunathan Parali ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്

advertisment

News

Super Leaderboard 970x90