Kerala

ആ വൃത്തികെട്ട സംസ്കാരത്തെ ഓർത്ത് ഓരോ ആണിനും പെണ്ണിനും അപമാനം തോന്നണം... റീമയ്ക്ക് സല്യൂട്ടടിച്ച് ഹരീഷ് വാസുദേവൻ

ജാതിപരമായ ഉച്ചനീചത്വങ്ങളെ, തൊലിനിറത്തിന്റെ പേരിലെ അയിത്തം ഒക്കെ ഈ തലമുറയ്ക്ക് എളുപ്പത്തിൽ തള്ളിപ്പറയാൻ പറ്റുന്നത്, അതുവഴി പുരോഗമന ചിന്തയുണ്ടെന്നു സ്വയം മേനി നടിക്കാൻ കഴിയുന്നത്, അത് ചരിത്രത്തിൽ പണ്ടെങ്ങോ നടന്നതാണല്ലോ, തള്ളിപ്പറയുന്നതുകൊണ്ടു ഇപ്പോൾ എനിക്ക് നഷ്ടമില്ലല്ലോ എന്ന തോന്നൽ ഉള്ളതുകൊണ്ടാണ്. കണ്മുന്നിൽ നടക്കുന്ന, സ്വയം പങ്കാളിയായ ലിംഗഅനീതി തിരിച്ചറിയുക പോലുമില്ലാതെ, അതിന്റെ എല്ലാ പ്രിവിലേജുകളും അനുഭവിക്കുന്ന ഈ തലമുറയിലെ 'ആൺ' വർഗ്ഗത്തിലാണ് എന്നതിൽ ഞാൻ നാണക്കേടുകൊണ്ടു തലകുനിയ്ക്കുന്നുണ്ട്....

ആ വൃത്തികെട്ട സംസ്കാരത്തെ ഓർത്ത് ഓരോ ആണിനും പെണ്ണിനും അപമാനം തോന്നണം... റീമയ്ക്ക് സല്യൂട്ടടിച്ച് ഹരീഷ് വാസുദേവൻ

വീട്ടിൽ എന്ത് ഭക്ഷണം ഉണ്ടാക്കിയാലും അതുണ്ടാക്കുന്ന സ്ത്രീകൾക്ക് ഏറ്റവും മോശമായ പങ്കാണ് കിട്ടാറുള്ളത്. അമ്മമാർ അവരുടെ എല്ലാ സന്തോഷങ്ങളും ഇഷ്ടങ്ങളും ബാക്കിയുള്ളവർക്ക് വേണ്ടി ഹോമിക്കുകയും, അങ്ങനെ ചെയ്യാൻ പെൺമക്കളെ പഠിപ്പിക്കുകയും ചെയ്യും. ചോദ്യം ചെയ്യാതെ അനുസരണയോടെ വീടിനുള്ളിലെ എല്ലാ വേർതിരിവുകളും സഹിക്കാൻ നിര്ബന്ധിക്കും. പാട്രിയാർക്കിയുടെ ഒരു ലക്ഷണമാണത്. അതിങ്ങനെ അടുത്ത തലമുറയിലേക്ക് പകർന്നു തരുന്നതിനെയാണ് നാം സംസ്കാരം എന്ന് പൊതുവിൽ വിളിക്കുന്നത്. അല്ലെങ്കിലും കുടുംബത്തിലെ സ്ത്രീയെ എത്രയളവിൽ ഒതുക്കുന്നു എന്നതാണ് ആ കുടുംബത്തിന്റെ സംസ്കാരത്തിന്റെ ഏകകം. തന്നിഷ്ടക്കാരിയായ പെണ്ണുള്ള വീട് സംസ്കാരരഹിത ഇടമാണ് പാട്രിയാർക്കി സമൂഹത്തിന്.

ആ വൃത്തികെട്ട സംസ്കാരത്തെ ഓർത്ത് ഓരോ ആണിനും പെണ്ണിനും അപമാനം തോന്നണം. ജാതിപരമായ ഉച്ചനീചത്വങ്ങളെ, തൊലിനിറത്തിന്റെ പേരിലെ അയിത്തം ഒക്കെ ഈ തലമുറയ്ക്ക് എളുപ്പത്തിൽ തള്ളിപ്പറയാൻ പറ്റുന്നത്, അതുവഴി പുരോഗമന ചിന്തയുണ്ടെന്നു സ്വയം മേനി നടിക്കാൻ കഴിയുന്നത്, അത് ചരിത്രത്തിൽ പണ്ടെങ്ങോ നടന്നതാണല്ലോ, തള്ളിപ്പറയുന്നതുകൊണ്ടു ഇപ്പോൾ എനിക്ക് നഷ്ടമില്ലല്ലോ എന്ന തോന്നൽ ഉള്ളതുകൊണ്ടാണ്. കണ്മുന്നിൽ നടക്കുന്ന, സ്വയം പങ്കാളിയായ ലിംഗഅനീതി തിരിച്ചറിയുക പോലുമില്ലാതെ, അതിന്റെ എല്ലാ പ്രിവിലേജുകളും അനുഭവിക്കുന്ന ഈ തലമുറയിലെ 'ആൺ' വർഗ്ഗത്തിലാണ് എന്നതിൽ ഞാൻ നാണക്കേടുകൊണ്ടു തലകുനിയ്ക്കുന്നുണ്ട്.

രാവിലെ എണീറ്റ്, "ഭാര്യേ ഒരു ഗ്ലാസ് ചായ താ" എന്ന് ഞാൻ പറയുമ്പോൾ, "നിങ്ങളിട്ടാലും ഉണ്ടാവും ഇപ്പറയുന്ന ചായ, എന്നിട്ട് എനിക്കും തരാം ഒരു ഗ്ലാസ്" എന്ന് പറയുന്ന, പാട്രിയാർക്കിയെ അവിടവിടെ തിരുത്താൻ കെൽപ്പുള്ള ഭാര്യമാരുടെ കാലത്തുള്ള ഒരു ഭർത്താവാണ് എന്നോർക്കുമ്പോൾ, ചെറുതല്ലാത്ത അഭിമാനവുമുണ്ട്.

ചർച്ചയാക്കിയ Rima യ്ക്ക് എന്റെ സല്യൂട്ട്.

advertisment

News

Super Leaderboard 970x90