പിണറായി പ്ലാസ്റ്റിക് സ്നേഹിയോ?? ഹരിഷ് വാസുദേവൻ

ഹൈക്കോടതിയിൽ ചോദിച്ചതുപോലെ സർക്കാർ പ്ലാസ്റ്റിക് ഉത്പാദകർക്ക് ചൂട്ടുപിടിക്കുകയാണോ എന്ന സംശയം ഓരോ പൗരനും ഇനി ചോദിക്കും. പച്ചക്കള്ളം പറഞ്ഞും പ്ലാസ്റ്റിക്ക് ക്യാരിബാഗ് നിരോധനത്തെ ഇങ്ങനെ എതിർക്കാൻ PH കുര്യനും ഇടതു സർക്കാരിനും എവിടെ നിന്നാണ് 'ഊർജം' ലഭിക്കുന്നത്?

 പിണറായി പ്ലാസ്റ്റിക് സ്നേഹിയോ?? ഹരിഷ് വാസുദേവൻ

പ്ലാസ്റ്റിക്ക് ക്യാരി ബാഗുകൾ നിരോധിക്കാൻ ആവില്ലെന്ന് സംസ്ഥാന സർക്കാർ വീണ്ടും ഹൈക്കോടതിയെ അറിയിച്ചു. 2 കാരണങ്ങൾ ആണ് ഇതിനു സർക്കാർ നിരത്തുന്നത്. ഒന്ന്, കേന്ദ്രത്തിനാണ് അധികാരം - സംസ്ഥാനസർക്കാറിനു അധികാരമില്ല. രണ്ട്, ഇതിനു പകരം വെക്കാവുന്ന ചെലവ്കുറഞ്ഞ ബദൽ ഇല്ല.

രണ്ടും തെറ്റാണ് പരിസ്ഥിതി മന്ത്രി കൂടിയായ ബഹു.മുഖ്യമന്ത്രീ

പൊതുതാല്പര്യത്തിൽ പരിസ്ഥിതി സംരക്ഷിക്കാൻ എന്ത് ഉത്തരവും ഇറക്കാനുള്ള പരിസ്ഥിതി നിയമത്തിലെ 5 ആം വകുപ്പിലെ വിപുലാധികാരം കേന്ദ്രസർക്കാർ വിജ്ഞാപനത്തിലൂടെ സംസ്ഥാന സർക്കാരിന് നൽകിയിട്ട് പതിറ്റാണ്ട് കഴിഞ്ഞു. കഴിഞ്ഞ തവണ ഈ ഒഴിവ്കഴിവ് പറഞ്ഞപ്പോൾ ഇക്കാര്യം ബഹു ഹൈകോടതി ഉത്തരവിൽ ചൂണ്ടിക്കാണിച്ചതാണ്.

ജൈവികമായി നശിക്കുന്ന പ്ലാസ്റ്റിക് (degradable plastic) എന്നൊന്നുണ്ട്. പേരിൽ മാത്രമേ പ്ലാസ്റ്റിക് ഉള്ളൂ, ഒരു ശതമാനം പോലും പോളിമർ ഇല്ലാത്ത, പൂർണ്ണമായും സസ്യജന്യ സ്റ്റാർച്ചിൽ നിന്ന് ഉണ്ടാക്കുന്ന, ഏത് പ്ലാസ്റ്റിക്ക് ക്യാരി ബാഗിനും ഫുഡ് കണ്ടെയ്നറിനും പകരം അതേപോലെ ഉപയോഗിക്കാവുന്ന, മണ്ണിൽ ലയിക്കുന്ന ഉല്പന്നമാണ് ഇത്. കേന്ദ്ര പ്ലാസ്റ്റിക് മാലിന്യ ചട്ടത്തിൽ ഇത് വ്യക്തമാക്കുന്നുണ്ട്, കേന്ദ്രമലിനീകരണ നിയന്ത്രണ ബോർഡ് പരിശോധന നടത്തി അംഗീകാരവും നൽകുന്നുണ്ട്.നിലവിലുള്ള പ്ലാസ്റ്റിക്ക് ഉത്പാദകർക്ക് ഇതിലേക്ക് മാറാം, തൊഴിൽ നഷ്ടവും വിപണിനഷ്ടവും ഉണ്ടാകില്ല. കൂടുതലായി ഉണ്ടാക്കിയാൽ അതേ വിലയ്ക്ക് നല്കാനുമാവും.

ഇക്കാര്യമെല്ലാം ചീഫ് സെക്രട്ടറി പോൾ ആന്റണി, പരിസ്ഥിതി സെക്രട്ടറി PH കുര്യൻ (ബെസ്റ്റ് ആളാ), മുഖ്യമന്ത്രിയുടെ ഓഫീസ് എന്നിവരെ എഴുതിയും നേരിലും അറിയിച്ച കാര്യവും തെളിയിക്കാവുന്നതാണ്.

അപ്പോൾ അതൊന്നുമല്ല കാര്യം. ഹൈക്കോടതിയിൽ ചോദിച്ചതുപോലെ സർക്കാർ പ്ലാസ്റ്റിക് ഉത്പാദകർക്ക് ചൂട്ടുപിടിക്കുകയാണോ എന്ന സംശയം ഓരോ പൗരനും ഇനി ചോദിക്കും. പച്ചക്കള്ളം പറഞ്ഞും പ്ലാസ്റ്റിക്ക് ക്യാരിബാഗ് നിരോധനത്തെ ഇങ്ങനെ എതിർക്കാൻ PH കുര്യനും ഇടതു സർക്കാരിനും എവിടെ നിന്നാണ് 'ഊർജം' ലഭിക്കുന്നത്?

നമ്മുടെ നാടും കാടും ജലാശയങ്ങളും പ്ലാസ്റ്റിക്ക് ക്യാരി ബാഗുകൾ കൊണ്ട് നിറയുമ്പോൾ Chief Minister's Office, Kerala ഇത് നിരോധിക്കാതെ നിങ്ങൾ എന്ത് പരിസ്ഥിതി സംരക്ഷണമാണ് പറയുന്നത്?

advertisment

News

Super Leaderboard 970x90