കോടികൾ വിലയുള്ള മിച്ചഭൂമി നിയമവിരുദ്ധമായി പതിച്ചു നൽകുന്ന സംഘങ്ങൾ കേരളത്തിലുണ്ട്, പുതിയ വാർത്തയല്ല. അതിത്ര പരസ്യമായ ഇടപെടൽ ആണെന്നുള്ളതാണ് വാർത്ത....

ഇതിനു മുൻപും ഈ ഉദ്യോഗസ്ഥൻ ഇത്തരം തട്ടിപ്പുകൾ ചെയ്തിരിക്കും എന്നാണ് അനുഭവം. ഈ കേസ് മാത്രമല്ല, അയാൾ ഇതുവരെ കൈകാര്യം ചെയ്ത മുഴുവൻ മിച്ചഭൂമി ഫയലുകളും ലാൻഡ് റവന്യു കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷിക്കണം. സസ്‌പെൻഷൻ ഒക്കെ ഇത്തരക്കാർക്ക് ഒരു അനുഗ്രഹമാണ്. 6 മാസം കഴിയുമ്പോൾ ആനുകൂല്യം ഉൾപ്പെടെ സർവ്വീസിൽ തിരികെവരാം. അതിനാൽ കുറ്റക്കാരൻ എന്ന് കണ്ടാൽ മാതൃകാപരമായി പിരിച്ചുവിടണം. നല്ല കീഴ്‌വഴക്കം ഉണ്ടാക്കണം.

കോടികൾ വിലയുള്ള മിച്ചഭൂമി നിയമവിരുദ്ധമായി പതിച്ചു നൽകുന്ന സംഘങ്ങൾ കേരളത്തിലുണ്ട്, പുതിയ വാർത്തയല്ല. അതിത്ര പരസ്യമായ ഇടപെടൽ ആണെന്നുള്ളതാണ് വാർത്ത....

4.5 ഏക്കർ സർക്കാർ മിച്ചഭൂമി റിസോർട്ട് ആവശ്യത്തിനു പതിച്ചു നൽകുമോയെന്ന ആവശ്യവുമായി വരുന്നവരെ CPI ജില്ലാ സെക്രട്ടറി വിജയൻ പ്രോത്സാഹിപ്പിക്കുന്നു എന്നത് വ്യക്തമാണ്. 15 ഏക്കർ ഭൂമിയുള്ളവർക്ക് വീണ്ടും മിച്ചഭൂമി പതിച്ചു നൽകാൻ നയമോ നിയമമോ അനുവദിക്കില്ല എന്നല്ല വിജയൻ പറയുന്നത്. അത് ശരിയാക്കാം എന്ന് പറയുന്ന, വീട് വയ്ക്കാനുള്ള ആവശ്യമല്ലാത്തതിനാൽ റവന്യൂക്കാർ പ്രശ്നമുണ്ടാക്കും, അവരെ സെറ്റിൽ ചെയ്യണമെന്ന് പറയുന്ന ജില്ലാ സെക്രട്ടറിയുടെ ഈ ഇടപാടിലെ നിലപാട് വീഡിയോയിൽ വ്യക്തമാണ്. ഭൂപരിഷ്കരണനിയമം പോലും അട്ടിമറിക്കാൻ ആണ് അയാൾ ഉപദേശം നൽകുന്നത്. റവന്യു ഉദ്യോഗസ്ഥർ നിയമവിരുദ്ധമായി വല്ലതും ആവശ്യപ്പെടുന്നുണ്ടെങ്കിൽ കൊടുക്കരുത് എന്നല്ല, സർക്കാർ സഹായിക്കാം എന്നല്ല, അവരെ സെറ്റിൽ ചെയ്യണം എന്ന് റവന്യു വകുപ്പ് ഭരിക്കുന്ന പാർട്ടി നേതാവ് പറയുന്നതിൽ അഴിമതിയിൽ കണ്ണി ചേർന്ന നേതാവിന്റെ സ്വരമുണ്ട്.

അത് LDF നിലപാടിനും CPI നിലപാടിനും വിരുദ്ധമാണ്, ജനവിരുദ്ധമാണ്. ഈ രാഷ്ട്രീയനിലപാടിൽ വെള്ളം ചേർക്കാൻ വിജയൻ പണം വാങ്ങിയോ ഇല്ലയോ എന്നത് അപ്രസക്തമാണ്. വിജയന്റെ പ്രതികരണം തീർത്തും ദുർബലമാണ്. ആരോപണം ശരിവയ്ക്കുന്നതാണ്. LDF ൽ നടപടി വേണം.

ഇടപാടിൽ ഡെപ്യൂട്ടി കളക്ടറുടെ പങ്ക് വ്യക്തമാണ്. പണം വാങ്ങുന്നതിനും തെളിവുണ്ട്. എന്നാൽ പേപ്പറിൽ അയാൾക്കെതിരെ ഒരു തെളിവും ഇതുവരെ ഇല്ല. (അപേക്ഷകന് അനുകൂലമായ ഒരു കുറിപ്പോ കത്തോ ഉദ്യോഗസ്ഥനെക്കൊണ്ട് എഴുതി വാങ്ങിക്കാമായിരുന്നു) അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്യണം.

ഇതിനു മുൻപും ഈ ഉദ്യോഗസ്ഥൻ ഇത്തരം തട്ടിപ്പുകൾ ചെയ്തിരിക്കും എന്നാണ് അനുഭവം. ഈ കേസ് മാത്രമല്ല, അയാൾ ഇതുവരെ കൈകാര്യം ചെയ്ത മുഴുവൻ മിച്ചഭൂമി ഫയലുകളും ലാൻഡ് റവന്യു കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷിക്കണം. സസ്‌പെൻഷൻ ഒക്കെ ഇത്തരക്കാർക്ക് ഒരു അനുഗ്രഹമാണ്. 6 മാസം കഴിയുമ്പോൾ ആനുകൂല്യം ഉൾപ്പെടെ സർവ്വീസിൽ തിരികെവരാം. അതിനാൽ കുറ്റക്കാരൻ എന്ന് കണ്ടാൽ മാതൃകാപരമായി പിരിച്ചുവിടണം. നല്ല കീഴ്‌വഴക്കം ഉണ്ടാക്കണം.

റവന്യു മന്ത്രിയുടെ ഓഫീസിൽ ഒരു പരാതി കൊടുത്താൽ 2 ആഴ്ചയ്ക്കകം ജില്ലാ കളക്ടർക്ക് ഫോർവേഡ് ചെയ്യുമെന്നത് സാധാരണനടപടി ക്രമമാണ്. സെക്രട്ടേറിയേറ്റിൽ കയറാൻ MN സ്മാരകത്തിൽ നിന്നുള്ള പാസും വേണ്ട. ഇതുരണ്ടും സ്റ്റോറിയിൽ ഉൾപ്പെടുത്തുന്നത് ധാർമ്മികമല്ല. കേരളത്തിലെ ഒരു ഭൂമിതട്ടിപ്പിനും ഇപ്പോഴത്തെ റവന്യു മന്ത്രി കൂട്ടുനിൽക്കില്ല എന്ന ഉറച്ച ബോധ്യമുണ്ട്.

ഡെപ്യുട്ടി കളക്ടര്മാരുടെ ഓഫീസ് കേന്ദ്രീകരിച്ച് മിച്ചഭൂമിതട്ടിപ്പുകൾ സംസ്ഥാനത്ത് എമ്പാടുമുണ്ട്. കുറച്ചു മാസങ്ങൾ മെനക്കെട്ടാൽ പുറത്തു കൊണ്ടുവരാവുന്ന തട്ടിപ്പുകൾ. ആ അർത്ഥത്തിൽ കേരളത്തിൽ പൊതുഭൂമി പണമുള്ളവർക്ക് വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണ്. റവന്യു വകുപ്പ് പരിഷ്കരിക്കാതെ ഈ തട്ടിപ്പ് അവസാനിക്കില്ല. എങ്കിലും, ഇത്തരം വാർത്തകൾ സർക്കാരിൽ ഒരൽപം ജാഗ്രത ഉണ്ടാക്കുമെങ്കിൽ നല്ലത്.

ഉള്ളിലും പുറത്തും സംശുദ്ധിയുള്ള പ്രവർത്തനമായിരിക്കണം രാഷ്ട്രീയ നേതാക്കളുടേത്. CPM വയനാട് മുൻ ജില്ലാ സെക്രട്ടറി ശ്രീ.സി.കെ.ശശീന്ദ്രനെപ്പോലെയുള്ളവർ അതിൽ മാതൃകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിന് അഭിനന്ദനങ്ങൾ.

advertisment

News

Super Leaderboard 970x90