അഭിഭാഷക സുഹൃത്തുക്കളെ, വർഗ്ഗസ്നേഹം എന്നത് നീതിയ്ക്ക് വേണ്ടി സംഘടിക്കുമ്പോൾ മാത്രം ഉണ്ടാകേണ്ടതല്ല, കൂട്ടത്തിൽപ്പെട്ട ചിലർ ക്രിമിനലുകൾ ആണെങ്കിൽ അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ കൂടി ഉള്ളതാണ്...!!

ജമ്മു കാശ്മീർ ബാർ കൗൺസിൽ പിരിച്ചു വിട്ടിട്ടായാലും, കോട്ടിട്ട ക്രിമിനലുകളുടെ കോട്ട് ഊരിയിട്ടായാലും, നീതി നടത്താൻ തടസം നിൽക്കുന്ന ക്രിമിനലുകളെ ഇല്ലാതാക്കിയിട്ടായാലും (അതെ, അങ്ങനെ തന്നെ) ആ പിതാവിന് നീതി കൊടുക്കേണ്ട ഭരണഘടനാപരമായ ഉത്തരാവദിത്തം രാഷ്ട്രത്തിനുണ്ട്. രാഷ്ട്രത്തെ പരമോന്നത നീതിപീഠത്തിന് ഉണ്ട്.

അഭിഭാഷക സുഹൃത്തുക്കളെ, വർഗ്ഗസ്നേഹം എന്നത് നീതിയ്ക്ക് വേണ്ടി സംഘടിക്കുമ്പോൾ മാത്രം ഉണ്ടാകേണ്ടതല്ല, കൂട്ടത്തിൽപ്പെട്ട ചിലർ ക്രിമിനലുകൾ ആണെങ്കിൽ അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ കൂടി ഉള്ളതാണ്...!!

നിയമം വ്യാഖ്യാനിച്ചു നീതി നടപ്പാക്കാൻ കോടതിയെ സഹായിക്കേണ്ട ഓഫീസർമാരാണ് അഭിഭാഷകർ. മറ്റെല്ലാ ജനാധിപത്യ സ്ഥാപനങ്ങളിൽ നിന്നും നീതി നിഷേധിക്കപ്പെടുമ്പോൾ പൗരന് മുന്നിൽ തെളിയുന്ന അവസാനത്തെ ആശ്രയമാണ് ജുഡീഷ്യറി. ആ അർത്ഥത്തിൽ സമൂഹത്തിൽ നീതിന്യായ വ്യവസ്ഥ പുലർത്തുന്നതിൽ നിർണ്ണായക പങ്കുള്ളവർ ആണ് അഭിഭാഷകർ.

സംഘികൾ പ്രതിയായ ബലാൽസംഗ -കൊലക്കേസ് വിചാരണയുമായി ബന്ധപ്പെട്ടു ജമ്മു കാശ്മീരിലെ സംഘപരിവാർ അനുകൂല ഫാസിസ്റ്റുകളായ അഭിഭാഷകർ (ക്രിമിനലുകൾ) കോടതി നടപടികൾ നടപ്പാക്കുന്നതിന് മാത്രമല്ല, രാജ്യത്തെ നീതിന്യായ വ്യവസ്ഥയ്ക്കും എതിര് നിൽക്കുകയാണ്. അതല്ലെങ്കിൽ മറ്റെന്താണ് രാജ്യദ്രോഹം? കോടതിയലക്ഷ്യമാണ് അവർ കാണിച്ചത് എന്നതിൽ ഇപ്പോൾത്തന്നെ മാതൃകാപരമായ ശിക്ഷ നൽകേണ്ടതാണ്.

സുപ്രീംകോടതിയുടെ ഇടപെടൽ കൊണ്ട് ബാർ കൗൺസിൽ ഓഫ് ഇന്ത്യ പ്രത്യേക അന്വേഷണ സംഘത്തെ വിട്ടിട്ടുണ്ട്. ഹിസ് മാസ്റ്റേഴ്സ് വോയ്‌സ് ആയി BCI യുടെ റിപ്പോർട്ട് തരം താഴുമോ എന്ന് ആശങ്കപ്പെടുന്നവരിൽ ഒരാളാണ് ഞാനും. ആ സംസ്ഥാനത്ത് വിചാരണ നടത്തിയാൽ നീതി ലഭിക്കില്ല എന്നതിനാൽ ചണ്ടീഗഢ് കോടതിയിലേക്ക് വിചാരണ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇരയുടെ പിതാവ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്, കേസ് ഇന്ന് പരിഗണിക്കും.

ജമ്മു കാശ്മീർ ബാർ കൗൺസിൽ പിരിച്ചു വിട്ടിട്ടായാലും, കോട്ടിട്ട ക്രിമിനലുകളുടെ കോട്ട് ഊരിയിട്ടായാലും, നീതി നടത്താൻ തടസം നിൽക്കുന്ന ക്രിമിനലുകളെ ഇല്ലാതാക്കിയിട്ടായാലും (അതെ, അങ്ങനെ തന്നെ) ആ പിതാവിന് നീതി കൊടുക്കേണ്ട ഭരണഘടനാപരമായ ഉത്തരാവദിത്തം രാഷ്ട്രത്തിനുണ്ട്. രാഷ്ട്രത്തെ പരമോന്നത നീതിപീഠത്തിന് ഉണ്ട്.

അഭിഭാഷക സുഹൃത്തുക്കളെ, വർഗ്ഗസ്നേഹം എന്നത് നീതിയ്ക്ക് വേണ്ടി സംഘടിക്കുമ്പോൾ മാത്രം ഉണ്ടാകേണ്ടതല്ല, കൂട്ടത്തിൽപ്പെട്ട ചിലർ ക്രിമിനലുകൾ ആണെങ്കിൽ അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ കൂടി ഉള്ളതാണ്. അതിനുള്ള തുടക്കമാവട്ടെ ബാർ കൗൺസിൽ തീരുമാനം. BCI യ്ക്ക് ഇക്കാര്യത്തിൽ നമ്മുടെ പിന്തുണ അറിയിക്കാം.

advertisment

News

Related News

    Super Leaderboard 970x90