Kerala

'തച്ചങ്കരിയെ MD ആക്കിയത് കണ്ടക്ടറുടെ പണി ചെയ്യാനല്ല.. തരികിട നമ്പറുകൾ കാണിച്ചു സ്വന്തം ഭൂതകാലം വെള്ളപൂശി എടുക്കാനാണ് അയാൾ ശ്രമിക്കുന്നത്, അതുവഴി DGP ആയി കേരളം കട്ട് മുടിക്കാനും...' ഹരീഷ് വാസുദേവൻ

കോട്ടയത്തെ കണ്ടത്തിൽ കുടുംബത്തിനും വയനാട്ടിലെ ഗൗഡർ കുടുംബത്തിനും ആ ഗതികേട് വന്നിട്ടില്ല എന്നാണ് ഇപ്പോഴും വിശ്വാസം. അതവർ കാത്തു സൂക്ഷിക്കട്ടെ. തച്ചങ്കരിയുടെ നാലാംകിട തരികിട നമ്പറുകൾ പ്രോത്സാഹിപ്പിക്കാതെ ഇരിക്കട്ടെ.

'തച്ചങ്കരിയെ MD ആക്കിയത് കണ്ടക്ടറുടെ പണി ചെയ്യാനല്ല.. തരികിട നമ്പറുകൾ കാണിച്ചു സ്വന്തം ഭൂതകാലം വെള്ളപൂശി എടുക്കാനാണ് അയാൾ ശ്രമിക്കുന്നത്, അതുവഴി DGP ആയി കേരളം കട്ട് മുടിക്കാനും...' ഹരീഷ് വാസുദേവൻ

കേരളാ സിവിൽ സർവ്വീസിൽ ഞാൻ കണ്ട ഏറ്റവും വലിയ അഴിമതിക്കാരിൽ ഒരാളാണ് തച്ചങ്കരി. എനിക്ക് അറിയാവുന്നതിനേക്കാൾ കൂടുതൽ അയാളുടെ തരികിടകൾ അറിയാവുന്നവരാണ് കേരളത്തിലെ മാധ്യമങ്ങൾ. അയാളുടെ KSRTC യിലെ തരികിട നമ്പറുകൾ വലിയ പ്രാധാന്യത്തോടെ വാർത്തയാക്കുന്ന മാധ്യമങ്ങൾക്കും ആ അഴിമതിയിൽ പങ്കുണ്ട് എന്ന് പറയേണ്ടിവരും. കണ്ടക്ടറുടെ പണി ചെയ്യാനല്ല അയാളെ MD ആക്കിയത്. ഇത്തരം തരികിട നമ്പറുകൾ കാണിച്ചു സ്വന്തം ഭൂതകാലം വെള്ളപൂശി എടുക്കാനാണ് അയാൾ ശ്രമിക്കുന്നത്. അതുവഴി DGP ആയി കേരളം കട്ട് മുടിക്കാനും. അതിന് ഇപ്പോഴുള്ള കുപ്രശസ്തി മാറ്റി അൽപ്പം നല്ലപേര് ആവശ്യമുണ്ട്. അതിനു അയാളെ സഹായിക്കുന്ന മാധ്യമങ്ങൾക്ക് പണം കിട്ടുന്നില്ല എങ്കിൽ അത് മാധ്യമങ്ങളുടെ പിടിപ്പ്കേട് നിന്നുമാത്രമേ കരുതാൻ വഴിയുള്ളൂ.

കോട്ടയത്തെ കണ്ടത്തിൽ കുടുംബത്തിനും വയനാട്ടിലെ ഗൗഡർ കുടുംബത്തിനും ആ ഗതികേട് വന്നിട്ടില്ല എന്നാണ് ഇപ്പോഴും വിശ്വാസം. അതവർ കാത്തു സൂക്ഷിക്കട്ടെ. തച്ചങ്കരിയുടെ നാലാംകിട തരികിട നമ്പറുകൾ പ്രോത്സാഹിപ്പിക്കാതെ ഇരിക്കട്ടെ. അഴിമതി വിരുദ്ധതയുടെ മുഖപ്രസംഗവും എഴുതിക്കൊണ്ടു ഈ വഴി ഇനിയും വരേണ്ടതല്ലേ നിങ്ങൾക്ക്. വായനക്കാർ മുഖത്ത് 'ഭ' എന്ന് ആട്ടരുതല്ലോ.

advertisment

News

Related News

    Super Leaderboard 970x90